NEWSWorld

പോര് മുറുകുന്നു;  മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കി ഇന്ത്യക്കാർ

ന്യൂഡൽഹി: ഇന്ത്യ മാലിദ്വീപ് പോര് മുറുകുന്നു.മാലിദ്വീപിലേക്കുള്ള വിമാന ടിക്കറ്റുകളുടെ ബുക്കിംഗ് തത്ക്കാലത്തേയ്ക്ക് റദ്ദാക്കിയതായി ഈസ് മൈ ട്രിപ്പ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം അറിയിച്ചു.

ബോയ്‌ക്കോട്ട് മാല്‍ഡീവ്‌സ്’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായതോടെ ഇന്ത്യയില്‍നിന്ന് മാലദ്വീപിലേക്ക് പോകാനിരുന്നവര്‍ പലരും കൂട്ടത്തോടെ യാത്ര റദ്ദാക്കിയിട്ടുമുണ്ട്.

Signature-ad

കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപുമായി ലക്ഷദ്വീപിനെ താരതമ്യം ചെയതുള്ള ചില ചര്‍ച്ചകള്‍ക്കും ഈ ചിത്രങ്ങള്‍ തുടക്കം കുറിച്ചിരുന്നു.

ഇതിന് പിന്നാലെ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മാലിദ്വീപ് മന്ത്രിമാർ രംഗത്തെത്തിയിരുന്നു. മന്ത്രി. മറിയം ഷിവുനയാണ് ഏറ്റവും രൂക്ഷമായ അധിക്ഷേപ പരാമര്‍ശം നടത്തിയത്. മോദി കോമാളിയാണെന്നും ഇസ്രയേലിന്‍റെ കൈയിലെ കളിപ്പാവയാണെന്നുമായിരുന്നു പരാമര്‍ശം.

ഇതോടെ മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷബീബിനെ  വിളിച്ച്‌ വരുത്തി ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു.പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ മാലദ്വീപും വിളിച്ചുവരുത്തി.ഇന്ത്യൻ ഹൈക്കമ്മീഷണര്‍ മുനു മഹവാറിനെയാണ് മാലദ്വീപ് വിളിച്ചുവരുത്തിയത്.

അതേസമയം മാലദ്വീപിന്‍റെ ഭാഗത്തുനിന്ന് കൂടുതല്‍ പ്രകോപനമുണ്ടായാല്‍ മാത്രം ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവന നടത്തിയാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

Back to top button
error: