യുഎന്‍ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി നടത്തുന്ന ദുരിതാശ്വാസ കേന്ദ്രത്തിന്റെ സ്‌കൂളിന് നേർക്കായിരുന്നു ആക്രമണം.ഗാസയിലെ യുഎന്‍ ആസ്ഥാനത്തിന് അടിയിലായി ഹമാസിന്റെ തുരങ്കം കണ്ടെത്തിയതായി അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു ഇസ്രായേല്‍ ആക്രമണം.
നൂറുകണക്കിന് മീറ്ററുകള്‍ നീണ്ട് കിടക്കുന്നതാണ് ഈ തുരങ്കമെന്ന് ഇസ്രായേലി സൈന്യം പറയുന്നു.പലസ്തീനികള്‍ക്കുള്ള സഹായ കേന്ദ്രത്തെ ഹമാസ് ചൂഷണം ചെയ്യുന്നതിന്റെ പുതിയ തെളിവാണിതെന്നും ഇസ്രായേൽ ചൂണ്ടിക്കാണിക്കുന്നു. യുഎന്‍ആര്‍ഡബ്ല്യുഎ വലിയ ആരോപണങ്ങള്‍ക്ക് നടുവിലാണ് നേരത്തെ നില്‍ക്കുന്നത്. ഇവര്‍ക്കുള്ള ഫണ്ടിംഗ് പല രാജ്യങ്ങളും ആരോപണങ്ങളെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്നു.
യുഎന്‍ ഏജന്‍സിയുടെ സ്റ്റാഫുകള്‍ ഹമാസിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് നേരത്തെ തന്നെ ഇസ്രായേല്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംഘടന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.ഇതിനി
ആക്രമണം നടന്ന മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ സൈന്യത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. അതിന് ശേഷമാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. റാഫ മേഖലയില്‍ മൂന്നോളം വ്യോമാക്രമണങ്ങളാണ് ഇസ്രായേല്‍ സൈന്യം നടത്തിയത്.