NEWSWorld

16 ശരീഅ നിയമം റദ്ദാക്കി മലേഷ്യൻ സുപ്രീംകോടതി

ക്വലാലംപുർ:   16 ശരീഅത്ത് നിയമങ്ങള്‍ മലേഷ്യൻ സുപ്രീംകോടതി റദ്ദാക്കി. ഭരണഘടനവിരുദ്ധമെന്നും  ഇത്തരം നിയമനിർമാണത്തിന് ആർക്കും അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇവ റദ്ദാക്കിയത്.

സ്വവർഗരതി മുതല്‍ ലൈംഗികാതിക്രമം വരെയുള്ള കുറ്റകൃത്യങ്ങള്‍, തെറ്റായ വിവരങ്ങള്‍ കൈവശംവെക്കല്‍, ലഹരി തുടങ്ങിയവയുമായി ബന്ധപ്പെട്ട 18 നിയമങ്ങളാണ് റദ്ദാക്കിയത്.

Signature-ad

ഇസ്‍ലാം സെമലേഷ്യ പാർട്ടിയാണ് ഈ‌ നിയമങ്ങൾ കൊണ്ടുവന്നത്.ഇതിനെതിരെ അഭിഭാഷകരായ നിക് സുറീന, നിക് അബ്ദുല്‍ റഷീദ് എന്നിവർ സമർപ്പിച്ച ഹരജി പരിഗണിച്ച സുപ്രീംകോടതി രണ്ടെണ്ണമൊഴികെ എല്ലാം റദ്ദാക്കുകയായിരുന്നു.

Back to top button
error: