World

    • ഫെബ്രുവരി 22 ന് വിവാഹിതയാകാനിരുന്ന പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി;മരിച്ചത് കോന്നി സ്വദേശിനി

      പത്തനംതിട്ട: ഫെബ്രുവരി 22 ന് വിവാഹിതയാകാനിരുന്ന പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി.സംഭവം നടന്നത് സിംഗപ്പൂരിലാണ്. മരിച്ചത് കോന്നി സ്വദേശിനിയും കൊലപ്പെടുത്തിയത് അഞ്ചല്‍ സ്വദേശിയായ യുവാവുമാണ്. യുവതി വിവാഹം ക്ഷണിക്കാൻ യുവാവിന്റെ താമസ സ്ഥലത്ത് എത്തിയപ്പോഴായിരുന്നു കൊലപാതകം. പത്തനംതിട്ട കോന്നി മങ്ങാരം മേപ്രത്ത് പരേതനായ കെ.എൻ.സലീം (ബാബു വലഞ്ചുഴി) മകള്‍ അമിത സലീം (29) ആണ് കൊല്ലപ്പെട്ടത്. അമിതയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ കൊല്ലം അഞ്ചല്‍ ജങ്ഷൻ തേജസില്‍ കെ.വി. ജോണിന്റെ മകനും സിംഗപ്പൂർ നാൻയാങ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ ജോജി ജോണ്‍ വർഗീസ് (29) ജീവനൊടുക്കുകയായിരുന്നുവെന്ന് പറയുന്നു. ഇരുവരും ദീർഘകാലമായി അടുത്ത സുഹൃത്തുക്കളാണ്. ഫെബ്രുവരി 22 ന് എറണാകുളം തൃക്കാക്കര സ്വദേശിയായ യുവാവുമായി അമതയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. ഇതിന്റെ സല്‍ക്കാര ചടങ്ങുകള്‍ 25 ന് അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തില്‍ നടത്താനും തീരുമാനിച്ചിരുന്നു. വിവാഹം ക്ഷണിക്കാൻ ജോജിയുടെ താമസ സ്ഥലത്ത് ചെന്ന അമിതയെ ആസിഡ് ഒഴിച്ച്‌ ആക്രമിച്ച ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നും തുടർന്ന്…

      Read More »
    • എല്‍ നിനോ അവസാനിക്കുന്നു; വരാൻ പോകുന്നത് തകർപ്പൻ മഴ

      എല്‍ നിനോ സാഹചര്യം അവസാനിക്കുന്നെന്ന് കാലാവസ്ഥാ നിരീക്ഷകർ.ആഗോള കാലാവസ്ഥയെ ബാധിക്കുന്ന എല്‍ നിനോ ദുർബലമാകാൻ തുടങ്ങിയെന്നും വരുന്ന സീസണിൽ ലാ നിന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും ആഗോള കാലാവസ്ഥാ ഏജൻസികള്‍ പറയുന്നു. അതിനാൽ തന്നെ ഈ വർഷം രാജ്യത്ത് മണ്‍സൂണ്‍ കഴിഞ്ഞ വർഷത്തേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. നിലവിലെ നിഗമനങ്ങള്‍ ഇങ്ങനെയാണെങ്കിലും എല്‍ നിനോ, ലാ നിനാ പ്രതിഭാസങ്ങള്‍ കൃത്യമായ പ്രവചനങ്ങള്‍ നടത്താൻ ബുദ്ധിമുട്ടുള്ളതിനാല്‍ ഇനിയും മാറ്റങ്ങളുണ്ടേയാക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. ജൂണ്‍-ജൂലൈ മാസത്തോടെ ലാ നിന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രാലയം മുൻ സെക്രട്ടറി മാധവൻ രാജീവനും പറയുന്നു. എല്‍ നിനോ സൗതേണ്‍ ഓസിലേഷൻ (ENSO) സന്തുലിതാവസ്ഥയിലേക്ക് മാറിയാലും ഈ വർഷം മണ്‍സൂണ്‍ കഴിഞ്ഞ വർഷത്തേക്കാള്‍ മികച്ചതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ എല്‍ നിനോ സന്തുലിതാവസ്ഥയിലേക്ക് മാറാൻ 79 ശതമാനം സാധ്യതയും നിലനിൽക്കുന്നുവെന്നും ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ ലാ നിനക്ക് 55 ശതമാനവും സാധ്യതയുമുണ്ടെന്നും യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ നാഷണല്‍…

      Read More »
    • അമേരിക്കയിൽ കൊല്ലം സ്വദേശികളായ നാലംഗ കുടുംബം ദുരുഹ സാഹചര്യത്തിൽ മരിച്ചു, മരണകാരണം വെളിപ്പെടുത്താൻ തയാറാകാതെ  പൊലീസ് 

             അമേരിക്കയിലെ കലിഫോർണിയയിൽ താമസിക്കുന്ന കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫാത്തിമാമാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗറിൽ ഡോ. ജി.ഹെൻട്രിയുടെ മകൻ ആനന്ദ് സുജിത് ഹെൻട്രി (42), ഭാര്യ ആലീസ് (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. മരണകാരണം വെളിപ്പെടുത്താൻ സാൻ മറ്റേയോ പൊലീസ് തയാറായില്ല.  ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45 നാണ്  പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്.     ഗൂഗിളിൽ ജോലി ചെയ്തിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാർട്ടപ് തുടങ്ങിയത്. ആലീസ് സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ആറേഴു വർഷം മുൻപാണ് കുടുംബം അമേരിക്കയിലേക്കു പോയത്. അതിനു ശേഷം തിരികെ വന്നിട്ടില്ല. ഇരട്ടക്കുട്ടികളുടെ ജനനവും അവിടെ തന്നെയായിരുന്നു. കിളികൊല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർ- ജൂലിയറ്റ് ദമ്പതികളുടെ ഏക മകളാണ് ആലീസ്. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ്…

      Read More »
    • ‘ഭ്രമിപ്പിക്കുന്ന’ തിയേറ്റർ ലിസ്റ്റുമായി മമ്മൂട്ടിയുടെ ‘ഭ്രമയുഗം’; ആസ്‌ട്രേലിയയിൽ മലയാളികൾ വസിക്കുന്ന ഇടങ്ങളിളെല്ലാം റിലീസ്

         മെൽബൺ: റിലീസ് തിയേറ്ററുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡുമായി മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ആസ്‌ട്രേലിയയിലും ന്യൂസീലൻഡിലും ആദ്യ ദിനം തന്നെ പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ആസ്‌ട്രേലിയയിൽ മാത്രം 42 തിയേറ്ററുകൾ ഇതിനോടകം ചാർട്ട് ചെയ്തു കഴിഞ്ഞു. ഫെബ്രുവരി പതിനഞ്ചിന്റെ ആഗോള റിലീസ് സമയത്ത് ആസ്‌ട്രേലിയയിൽ 50ലധികം തീയേറ്ററുകളിലെങ്കിലും ചിത്രം പ്രദർശിപ്പിക്കുമെന്നാണ് വിതരണക്കാർ ഉറപ്പ് പറയുന്നത്. വമ്പൻ സിനിമകൾ പോലും പരമാവധി ആറോ എഴോ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ന്യൂസിലാണ്ടിൽ ഇതിനോടകം പതിനേഴു തിയേറ്ററുകളിൽ ചാർട്ട് ചെയ്ത് ന്യൂസീലന്ഡിലെ സിനിമ പ്രേക്ഷകരിലും ആവേശം നിറച്ചിട്ടുണ്ട്. ആദ്യ ദിനങ്ങളിൽ തന്നെ പ്രേക്ഷകർക്ക് ഈ ദൃശ്യവിസ്മയം പരമാവധി എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിനിമയുടെ വിതരണക്കാരായ സതേൺ സ്റ്റാർ ഇന്റർനാഷണൽ പറഞ്ഞു. അതേസമയം ആസ്‌ട്രേലിയയിലും ന്യൂസീലൻഡിലും മലയാളികളുള്ള സ്ഥലങ്ങളിൽ എല്ലാം ഭ്രമയുഗം പ്രദർശിപ്പിക്കുമെന്ന് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്‌ട്രേലിയ പ്രസിഡന്റ് മദനൻ ചെല്ലപ്പനും ന്യൂസിലാൻഡ് പ്രസിഡന്റ് അരുൺ ബേബിയും പറഞ്ഞു. ആസ്‌ട്രേലയയിലെ നിരവധി പ്രമുഖ മലയാളി…

      Read More »
    • യുക്രെയ്ന്‍ യുദ്ധം റഷ്യന്‍ സേന ഉപയോഗിക്കുന്നത് മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ്

      കീവ്: സൈനിക അധിനിവേശത്തിലൂടെ റഷ്യ പിടിച്ചെടുത്ത മേഖലകളില്‍ യുഎസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം വ്യാപകമായതായി യുക്രെയ്ന്‍ സേനയുടെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. നേരത്തേ യുക്രെയ്ന്‍ സേനയാണ് സ്റ്റാര്‍ലിങ്കിന്റെ ഇത്തരം ടെര്‍മിനലുകള്‍ യുദ്ധനീക്കങ്ങള്‍ക്കായി പ്രയോജനപ്പെടുത്തിയിരുന്നത്. റഷ്യന്‍ സര്‍ക്കാരുമായോ അവരുടെ സൈന്യവുമായോ ഒരു തരത്തിലുമുള്ള ബിസിനസ് ഇടപാടുകളുമില്ലെന്ന് സ്റ്റാര്‍ലിങ്ക് വ്യക്തമാക്കിയിട്ടുണ്ട്. കിഴക്കന്‍ യുക്രെയ്‌നിലെ ഡോണെട്‌സ്‌കിലുള്ള ക്ലിഷ്ചിവ്ക, ആന്ദ്രിവ്ക തുടങ്ങിയ മേഖലകളിലാണു റഷ്യന്‍ സേന സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നത്. സ്റ്റാര്‍ലിങ്ക് ടെര്‍മിനല്‍ വിന്യസിക്കുന്നതു സംബന്ധിച്ച് 2 റഷ്യന്‍ സൈനികര്‍ തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖയും തെളിവായി പുറത്തുവിട്ടു.

      Read More »
    • സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ ഷരീഫ്; പിടിഐ സ്വതന്ത്രര്‍ക്ക് 101 സീറ്റ്

      ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്ന മുന്‍ പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് (പിഎംഎല്‍എന്‍) നേതാവുമായ നവാസ് ഷരീഫ്, ഇമ്രാന്‍ ഖാന്റെ പിടിഐ ഒഴികെയുള്ള പാര്‍ട്ടികളെ സഖ്യത്തിനു ക്ഷണിച്ചു. ഈ മാസം 8നു നടന്ന തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതിനിടെ, സ്വതന്ത്ര അംഗം സര്‍ദാര്‍ ഷംസീര്‍ മസാരി മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസവും പിടിഐ പിന്തുണയോടെ ജയിച്ച മറ്റൊരു സ്വതന്ത്രന്‍ ലീഗില്‍ ചേര്‍ന്നിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്‍ ഫലം ഔദ്യോഗികമായി പുറത്തുവിട്ടു. ഇതനുസരിച്ച് 336 അംഗ ദേശീയ അസംബ്ലിയില്‍ സംവരണ സീറ്റുകളൊഴികെയുള്ള 265 സീറ്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പിടിഐ പിന്തുണയുള്ള സ്വതന്ത്രര്‍ക്ക് 101 സീറ്റ് ലഭിച്ചു. പിഎംഎല്‍എന്‍ 75 സീറ്റുമായി രാഷ്ട്രീയ കക്ഷികളില്‍ ഒന്നാമതെത്തി. മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് (പിപിപി) 54 സീറ്റുണ്ട്. മുത്തഹിദ ക്വാമി മൂവ്‌മെന്റ് പാക്കിസ്ഥാന്‍ (എംക്യുഎംപി) 17, ജംഇയ്യത്തുല്‍ ഉലമാഇല്‍ ഇസ്‌ലാം (ജെയുഐ) 4, പിഎംഎക്യു 3, ഐപിപി2,…

      Read More »
    • റാഫയില്‍ ഇസ്രായേലിന്റെ സൈനിക ഓപ്പറേഷന്‍; രണ്ട് ബന്ദികളെ ഹമാസില്‍ നിന്നും മോചിപ്പിച്ചു

      ഗാസ: ദക്ഷിണ ഗാസയിലെ റഫാ സിറ്റിയില്‍ ഇസ്രായേലിന്റെ സൈനിക ഓപ്പറേഷന്‍. ഹമാസ് ബന്ദികളാക്കിയ രണ്ട് ഇസ്രായേല്‍ ബന്ദികളെ മോചിപ്പിച്ചതായി ഐഡിഎഫ് അറിയിച്ചു. ഫെര്‍ണാണ്ടോ സൈമന്‍ മാര്‍മന്‍, ലൂയിസ് ഹാര്‍ എന്നിവരെയാണ് ഹമാസില്‍ നിന്ന് ഇസ്രായേല്‍ സൈന്യം മോചിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സൈനിക നീക്കം നടന്നത്. റഫയിലെ ദക്ഷിണ അതിര്‍ത്തിയിലുള്ള റെസിഡെന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്നാണ് രണ്ട് ബന്ദികളെ സൈന്യം കണ്ടെത്തിയത്. അതേസമയം സൈനിക നീക്കത്തിനിടെ ഏഴ് പേര്‍ക്ക് കൊല്ലപ്പെടുകയും ചെയ്തു. പതിനേഴോളം വ്യോമാക്രണങ്ങളെയാണ് ഇസ്രായേല്‍ നടത്തിയതെന്ന് പലസ്തീന്‍ അധികൃതര്‍ പറയുന്നു.ഇനിയും  നൂറിലധികം പേര്‍ ഹമാസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.

      Read More »
    • പകല്‍ അല്‍ ജസീറ റിപ്പോര്‍ട്ടര്‍, രാത്രിയില്‍ ഹമാസ് ഭീകരൻ

      ഗാസ: അല്‍ ജസീറയുടെ ഗാസ റിപ്പോർട്ടർ മുഹമ്മദ് വാഷ ഹമാസിന്റെ മുതിർന്ന കമാൻഡറായി പ്രവർത്തിക്കുന്നയാളാണെന്ന് ഇസ്രായേലി ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്). വടക്കൻ ഗാസ മുനമ്ബില്‍ നിന്ന് മുഹമ്മദ് വാഷയുടെ ഒരു ലാപ്ടോപ്പ് ഐഡിഎഫ് കണ്ടെടുത്തതായി ഐഡിഎഫിന്റെ ഇസ്രായേലി അറബിക് വക്താവ് ലെഫ്റ്റനന്റ് അവിചയ് അദ്രെയ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. ഖത്തർ ആസ്ഥാനമായ മാദ്ധ്യമസ്ഥാപനമാണ് അല്‍ ജസീറ.   ഹമാസ് കമാൻഡറെന്ന നിലയില്‍ വാഷയുടെ പങ്കാളിത്തം തെളിയിക്കുന്ന ചിത്രങ്ങള്‍ ലാപ്ടോപ്പില്‍ ഉണ്ടായിരുന്നതായി അദ്രെയ് പറഞ്ഞു. ഒക്ടോബർ 7 ന്റെ ആക്രമണത്തില്‍ ഹമാസ് ഭീകരർ ഉപയോഗിച്ചതിന് സമാനമായ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ഉപകരണങ്ങളും ഡ്രോണുകളും 32 കാരനായ റിപ്പോർട്ടർ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് ലാപ്‌ടോപ്പില്‍ നിന്ന് ലഭിച്ചത്.   അല്‍ ജസീറ പത്രപ്രവർത്തകനായ മുഹമ്മദ് വാഷയുടെ ഗാസ മുനമ്ബില്‍ നിന്ന് ലഭിച്ച ഒരു ലാപ്ടോപ്പ് ഐഡിഎഫ് പരിശോധിച്ചു. ഹമാസ് കമാൻഡറാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളുണ്ട്, അദ്രെയ് വ്യക്തമാക്കി. അല്‍ ജസീറയെ നേരിട്ട് അഭിസംബോധന ചെയ്തു കൊണ്ടുള്ള…

      Read More »
    • പരക്കെ മഴ: യു.എ.ഇയിൽ സ്‌കൂൾ, കോളജ്, നഴ്‌സറി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം ആരംഭിച്ചു; ജാഗ്രതയോടെ  രാജ്യം

          ഇന്നലെ മുതൽ (തിങ്കൾ)  യു.എ.ഇയിൽ വിദ്യാർഥികള്‍ക്ക് ഓൺലൈൻ പഠനം ആരംഭിച്ചു. ഇത് സംബന്ധിച്ച് സ്വകാര്യ സ്‌കൂളുകള്‍, നഴ്‌സറികള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്ക് കെ എച്ച് ഡി എ (KHDA – Knowledge and Human Development Authority) നിര്‍ദേശം നല്‍കി. അസ്ഥിരമായ കാലാവസ്ഥയില്‍, രക്ഷിതാക്കള്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഫ്‌ളെക്‌സിബിള്‍ പഠന ഓപ്ഷനുകള്‍ പരിഗണിക്കാന്‍ അതോറിറ്റി സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുടെ വെളിച്ചത്തില്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (NCEMA) നിരവധി യോഗങ്ങൾ നടത്തിയിരുന്നു. ഈ ആഴ്ച, ഞായർ മുതല്‍ ചൊവ്വ വരെ ചില പ്രദേശങ്ങളില്‍ കനത്ത മഴ, ഇടിമിന്നല്‍, ആലിപ്പഴ വര്‍ഷം എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും താപനിലയില്‍ വരാനിരിക്കുന്ന ഇടിവിനെ നേരിടാന്‍ രാജ്യം സുസജ്ജമാണെന്നും അതോറിറ്റി വീണ്ടും സ്ഥിരീകരിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് താമസക്കാരെ അറിയിച്ചു. വാഹനമോടിക്കുന്നവരോട് അതീവ…

      Read More »
    • വിദേശ വനിതയുടെ കഴുത്തില്‍ ഗുരുവായൂരപ്പന് മുന്നില്‍ താലി ചാർത്തി ഇരിങ്ങാലക്കുടക്കാരൻ 

      ഗുരുവായൂർ: വിദേശ വനിതയുടെ കഴുത്തില്‍ ഗുരുവായൂരപ്പന് മുന്നില്‍ താലി ചാർത്തി ഇരിങ്ങാലക്കുടക്കാരൻ. ഇരിങ്ങാലക്കുട കണേങ്ങാടൻ വീട്ടില്‍ പുഷ്പന്റെ മകൻ സന്ദീപാണ് ഗുരുവായൂരപ്പന്റെ മുന്നില്‍ ലണ്ടൻ സ്വദേശിനിയുടെ കഴുത്തില്‍ താലി ചാർത്തിയത്. ലണ്ടൻ സ്വദേശി അഡ്രിയാൻ പിയേഴ്‌സിന്റെ മകള്‍ കാറ്റി ലൂയിസായിരുന്നു വധു. ഗുരുവായൂരില്‍ വിവാഹം നടത്തുന്നതിന് മുന്നോടിയായി കാറ്റി ലൂയിസ് കോഴിക്കോട് ആര്യസമാജത്തില്‍ നിന്നും ഹൈന്ദവ മതം സ്വീകരിച്ച്‌ ഗൗരി എന്ന പേര് സ്വീകരിച്ചു. ഇന്നലെ രാവിലെ ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം. ഗൗരിയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഒമ്ബത് വർഷമായി ലണ്ടനില്‍ ഇൻഫോസിസില്‍ ഡയറക്ടർ ഓപ്പറേഷൻസായി ജോലി ചെയ്യുകയാണ് സന്ദീപ്. ഗൗരി ലണ്ടൻ ആമസോണില്‍ ചീഫ് മാനേജരാണ്.

      Read More »
    Back to top button
    error: