World

    • പാകിസ്താനെ വീണ്ടും വിഭജിക്കുമെന്ന് താലിബാൻ

      കാബൂൾ: പാകിസ്താനെ വീണ്ടും വിഭജിക്കുമെന്ന് താലിബാൻ.താലിബാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷേർ മുഹമ്മദ് അബ്ബാസാണ് ഇക്കാര്യം അറിയിച്ചത്.  അഫ്ഗാൻ അഭയാർത്ഥികളെ പുറത്താക്കിയ പാക് നടപടിയ്‌ക്കെതിരെ സംസാരിക്കുകയായിരുന്നു  അബ്ബാസ്. ‘പാകിസ്താനെ രണ്ടായി വിഭജിക്കും . വ്യാജ ഡ്യൂറൻഡ് ലൈനില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല . ഈ ലൈനിന്റെ മറുവശത്തുള്ള അഫ്ഗാനിസ്ഥാന്റെ പ്രദേശങ്ങള്‍ കൂടി ഞങ്ങള്‍ കൂട്ടിച്ചേർക്കുമെന്നും’- ഷെർ മുഹമ്മദ് പറഞ്ഞു. അഫ്ഗാൻ അഭയാർത്ഥികളെ പാകിസ്താനില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ താലിബാൻ സർക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പാകിസ്താൻ നടപടി തുടരുകയാണ്.

      Read More »
    • ഛത്രപതി ശിവജി മഹാരാജാവിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് റയല്‍ മാഡ്രിഡ്

      മാഡ്രിഡ്: വൈദേശിക ശക്തിയായ മുഗളന്മാര്‍ക്കെതിരെ പോരാടി മറാത്ത സാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവജി മഹാരാജാവിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സ്പാനിഷ് ഫുട്‌ബോള്‍ ക്ലബായ റയല്‍ മാഡ്രിഡ്. ഫെബ്രുവരി 19ാം തീയതിയാണ് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ റയൽ മാഡ്രിഡ് പോസ്റ്റ് ചെയ്തത്. എന്നാൽ  ഈ പോസ്റ്റിനെതിരെ ഇന്ത്യയിൽ നിന്നും നിരവധി പേർ നെഗറ്റീവ് രീതിയിൽ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.ക്ലബിനെതിരെയും ഇവര്‍ രംഗത്തെത്തിയിട്ടുണ്ട്.

      Read More »
    • ഹെലികോപ്റ്ററുമായി യുക്രെയിനിലേക്ക് കടന്ന റഷ്യന്‍ പൈലറ്റ് കൊല്ലപ്പെട്ടു; ശരീരമാസകലം വെടിയേറ്റ നിലയില്‍ മൃതദേഹം

      മാഡ്രിഡ്: ഹെലികോപ്റ്ററുമായി യുക്രെയിനിലേക്ക് കടന്ന റഷ്യന്‍ പൈലറ്റിനെ സ്‌പെയിനില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. മാക്‌സിം കസ്മിനോവ് (28) എന്ന പൈലറ്റാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച തെക്കന്‍ സ്‌പെയിനിലെ വില്ലാജൊയോസ പട്ടണത്തിലെ ഒരു ഭൂഗര്‍ഭ ഗ്യാരേജിലാണു ശരീരം നിറയെ വെടിയുണ്ടകള്‍ തറച്ചനിലയില്‍ മാക്‌സിം കസ്മിനോവിന്റെ മൃതദേഹം കണ്ടെത്തിയത്. യുക്രെയിന്‍ ഇന്റലിജന്‍സ് മരണവാര്‍ത്ത സ്ഥിരീകരിച്ചെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റിലാണ് റഷ്യന്‍ എയര്‍ബേസിലേക്കു പോകേണ്ടിയിരുന്ന എംഐ8 ഹെലികോപ്റ്ററുമായി മാക്‌സിം യുക്രെയിനില്‍ എത്തിയത്. നിലവില്‍ മറ്റൊരു പേരില്‍ യുക്രെയിന്‍ പാസ്‌പോര്‍ട്ടുമായി ഇയാള്‍ സ്‌പെയിനില്‍ ജീവിക്കുകയായിരുന്നു. രാജ്യദ്രോഹ കുറ്റത്തിനു ഇയാള്‍ക്കെതിരെ റഷ്യയില്‍ ക്രിമിനല്‍ കേസുണ്ടായിരുന്നു. രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നാണ് സംഭവം ആദ്യം റിപ്പോര്‍ട്ടു ചെയ്ത സ്‌പെയിനിലെ ലാ ഇന്‍ഫര്‍മേഷന്‍ ദിനപത്രം പറയുന്നത്.

      Read More »
    • സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം വയോധിക കഴിഞ്ഞത് 5 വര്‍ഷം; അയല്‍ക്കാര്‍ പോലും ഒന്നുമറിഞ്ഞില്ല

      കാന്‍ബറ: സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം ഓസ്‌ട്രേലിയന്‍ വയോധിക ഉറങ്ങിയത് അഞ്ച് വര്‍ഷം. മെല്‍ബണിലെ ന്യൂടൗണില്‍ താമസിക്കുന്ന സ്ത്രീയാണ് സഹോദരന്റെ മൃതദേഹത്തോടൊപ്പം അഞ്ച് വര്‍ഷം കഴിഞ്ഞത്. സമ്പന്നരായ ആളുകള്‍ താമസിക്കുന്ന പ്രദേശമാണ് ന്യൂടൗണ്‍. ഒമ്പത് കോടി വരെയൊക്കെയാണ് ഇവിടെ ഒരു സാധാരണ വീടിന് വില. ഇവിടെയാണ് 70 -കാരിയായ സ്ത്രീ തന്റെ സഹോദരന്റെ അഴുകിയ ജഡത്തോടൊപ്പം അഞ്ച് വര്‍ഷം ആരും ഒന്നുമറിയാതെ കഴിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയുടെ വീടിനകത്തേക്ക് പ്രവേശിച്ചപ്പോള്‍ എലികള്‍, വീടിനു ചുറ്റും ചിതറിക്കിടക്കുന്ന മാലിന്യങ്ങള്‍, ചീഞ്ഞളിഞ്ഞ ഭക്ഷണം, അഴുകിയ മൃതദേഹം എന്നിവയൊക്കെയാണ് കണ്ടത്. ഡിസംബറില്‍ മറ്റൊരു കേസില്‍ ഈ സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അന്വേഷണത്തിന് പിന്നാലെയാണത്രെ പൊലീസ് ഇവരുടെ സഹോദരന്റെ മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. പൊലീസ് പറയുന്നത് അത് മൃതദേഹം എന്നൊന്നും പറയാനാവില്ല, വെറും അസ്ഥി മാത്രമായി അത് മാറിയിരുന്നു എന്നാണ്. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ക്ക് മൃതദേഹത്തിനടുത്തെത്താന്‍ വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലൂടെ കടന്നു പോകേണ്ടി വന്നു എന്നും പൊലീസ് പറയുന്നു.…

      Read More »
    • നവാസ് ഷരീഫ് ഭൂട്ടോ ചര്‍ച്ച പൊളിഞ്ഞു; സര്‍ക്കാര്‍ രൂപീകരണം തുലാസില്‍

      ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള നവാസ് ഷരീഫിന്റെയും ബിലാവല്‍ ഭൂട്ടോയുടെയും ചര്‍ച്ച എങ്ങുമെത്തിയില്ല. പ്രധാനമന്ത്രിപദം പങ്കിടുന്ന ഫോര്‍മുല താന്‍ തള്ളിയതായി പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവായ ബിലാവല്‍ വെളിപ്പെടുത്തി. ചര്‍ച്ച തുടരുന്നുവെന്നാണ് പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്‌നവാസ് (പിഎംഎല്‍എന്‍) നേതൃത്വം അറിയിച്ചത്. പട്ടാളത്തിന്റെ പിന്തുണയോടെയാണു പിഎംഎല്‍എന്‍ തിരഞ്ഞെടുപ്പു നേരിട്ടതെങ്കിലും ജയിലിലായ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കക്ഷി പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫാണ് (പിടിഐ) ഏറ്റവുമധികം സീറ്റുകള്‍ നേടിയത് 93. തിരഞ്ഞെടുപ്പുചിഹ്നം നിഷേധിക്കപ്പെട്ടതോടെ പിടിഐ സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായാണു മത്സരിച്ചത്. പിഎംഎല്‍എന്നിന് 75 സീറ്റും പിപിപിക്ക് 55 സീറ്റുമാണുള്ളത്. അതേസമയം, പിടിഐ പിന്തുണയോടെ ജയിച്ച സ്വതന്ത്രര്‍ സുന്നി ഇത്തിഹാദ് കൗണ്‍സില്‍ എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നു കേന്ദ്രത്തിലും പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യകളിലും സര്‍ക്കാരുണ്ടാക്കുമെന്ന് പിടിഐ നേതൃത്വം പ്രഖ്യാപിച്ചു. ജയിച്ച സ്വതന്ത്രര്‍ ഏതെങ്കിലും അംഗീകൃത കക്ഷിയില്‍ ചേരണമെന്ന വ്യവസ്ഥ പാലിക്കാനാണിത്.

      Read More »
    • ഇന്ത്യയിലേക്ക്‌ ക്രൂഡ് ഓയില്‍ കൊണ്ടുവന്ന ടാങ്കറിനുനേരെ ഹൂതി ആക്രമണം; അമേരിക്ക പറന്നിറങ്ങി

      ഏഡൻ :ഇന്ത്യയിലേക്ക്‌ ക്രൂഡ് ഓയില്‍ കൊണ്ടുവന്ന ടാങ്കറിനുനേരെ ഹൂതി ആക്രമണം. ബ്രിട്ടീഷ് എണ്ണക്കപ്പലായ പൊള്ളക്‌സിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്‌യ സാരി വെളിപ്പെടുത്തി. ഇതിന് പിന്നാലെ അമേരിക്ക നടത്തിയ ആക്രമണത്തിൽ 11-ഓളം ഹൂതി പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയായിരുന്നു ആക്രമണം. യമൻ തലസ്ഥാനമായ സനയുടെ തെക്കുപടിഞ്ഞാറുള്ള അല്‍മുഖ തുറമുഖ നഗരത്തില്‍നിന്നും 130 കിലോമീറ്റർ അകലെയായിരുന്നു ആക്രമണമെന്ന്‌ ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷൻ സ്ഥിരീകരിച്ചു. പനാമ പതാക വഹിക്കുന്ന കപ്പല്‍ ഏഥന്‍സിലെ സീ ട്രേഡ് മറൈന്‍ എസ്‌എയുടെ ഉടമസ്ഥതയിലുള്ളതാണ്. ചരക്ക് കപ്പലിന്റെ ഇടതുവശത്ത്  മിസൈല്‍ ഇടിച്ചതായി അമേരിക്കന്‍ പ്രതിരോധ വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം ഹൂതി ആക്രമണങ്ങളില്‍ നിന്ന് ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തെ സംരക്ഷിക്കാനായി നാവികദൗത്യം ഔദ്യോഗികമായി ആരംഭിക്കുന്നത് ചര്‍ച്ച ചെയ്യാനായി യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് ബ്രസല്‍സില്‍ യോഗം ചേരും.

      Read More »
    • അബുദാബിയിലെ ബാപ്‌സ് ഹിന്ദുക്ഷേത്രം സന്ദര്‍ശിച്ച്‌ സുരേഷ് ഗോപി

      അബുദാബി ബാപ്‌സ് ഹിന്ദുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. സുരേഷ് ഗോപി ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിന്റെ  ചിത്രങ്ങള്‍ ബി ജെ പി തൃശൂരിന്റെ ഫേസ്ബുക്ക് പേജിലാണ് പങ്കുവച്ചിരിക്കുന്നത്. വിശ്വാസികള്‍ക്കായി ഈ മാസം 14 നാണ് ബാപ്‌സ് ക്ഷേത്രം തുറന്ന് കൊടുത്തത്. 2019 ലായിരുന്നു ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ക്ഷേത്രത്തിന്റെ പ്രധാനപ്പെട്ട ആകര്‍ഷണം യു എ ഇയിലെ ഏഴ് എമറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന 7 ഗോപുരങ്ങളാണ്.

      Read More »
    • ചെയ്യാത്ത കുറ്റത്തിന് 37 വര്‍ഷം ജയിലില്‍; 116 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

      ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ചെയ്യാത്ത കുറ്റത്തിന് 37 വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് 14 മില്യണ്‍ ഡോളര്‍ (ഏകദേശം 116 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഫ്‌ളോറിഡയില്‍നിന്നുള്ള റോബര്‍ട്ട് ഡുബോയിസിനാണ് ടാമ്പ സിറ്റി കൗണ്‍സില്‍ അധികൃതര്‍ നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ക്ക് പരിഹാരമായി തുക നല്‍കേണ്ടത്. 19കാരിയെ ബലാത്സംഗം ചെയ്ത് കൊന്നെന്ന കേസില്‍ 1983 ലാണ് ഇദ്ദേഹം അറസ്റ്റിലാകുന്നത്. കുറ്റകൃത്യം നടക്കുമ്പോള്‍ 18 വയസ്സായിരുന്നു റോബര്‍ട്ട് ഡുബോയിസിന്. ആദ്യം വധശിക്ഷയാണ് വിധിച്ചിരുന്നത്. എന്നാല്‍, ഇന്നസെന്‍സ് പ്രൊജക്റ്റ് ഓര്‍ഗനൈസേഷന്റെ സഹായത്തോടെ 2018-ല്‍ ഇദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. പിന്നീട് ഡി.എന്‍.എ പരിശോധനയില്‍ മറ്റു രണ്ടുപേരാണ് പ്രതികളെന്ന് മനസ്സിലായി. തുടര്‍ന്ന് 2020ല്‍ ഡുബോയിസ് ജയില്‍ മോചിതനായി. താമസിയാതെ, കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍, ടാമ്പ സിറ്റി അധികൃതര്‍, ഫോറന്‍സിക് ദന്ത ഡോക്ടര്‍ എന്നിവര്‍ക്കെതിരെ ഡുബോയിസ് നിയമനടപടി ആരംഭിച്ചു. ഇരയുടെ കടിയേറ്റ അടയാളവുമായി അദ്ദേഹത്തിന്റെ പല്ലിന്റെ ഇംപ്രഷനുകള്‍ പൊരുത്തപ്പെടുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയത് ഫോറന്‍സിക് ദന്തഡോക്ടറായിരുന്നു. ചിക്കാഗോ ആസ്ഥാനമായുള്ള പൗരാവകാശ നിയമ സ്ഥാപനമായ…

      Read More »
    • അമേരിക്കയില്‍ വീണ്ടും മലയാളി കൊലപാതകം, മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു

          അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ പരാമസില്‍ മലയാളിയായ മാനുവല്‍ തോമസിനെ (61) മകന്‍ മെല്‍വിന്‍ തോമസ് കുത്തി കൊലപ്പെടുത്തി. 32 കാരനായ മെല്‍വിന്‍ പിന്നീട് പോലീസിനെ വിളിച്ച് കുറ്റസമ്മതം നടത്തി കീഴടങ്ങി. ഫെബ്രുവരി 14 വെള്ളിയാഴ്ചയാണ് മെൽവിൻ കൊലപാതകം നടത്തിയത്. കൃത്യത്തിന് ശേഷം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ മെൽവിൻ രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് വീട്ടിൽ നടത്തിയ അന്വേഷണത്തിൽ മാനുവലിന്റെ മൃതദേഹം ബേസ്മെന്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഒന്നിലധികം കുത്തുകളേറ്റ നിലയിലായിരുന്നു മൃതദേഹം. മാനുവലിന്റെ ഭാര്യ ലിസ 2021ൽ മരിച്ചു. മറ്റ് മക്കൾ: ലെവിന്‍, ആഷ്‌ലി. അമേരിക്കയിലെ കലിഫോർണിയയിൽ കഴിഞ്ഞയാഴ്ച മലയാളി കുടുംബത്തിലെ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശികളായ ആനന്ദ് സുജിത് ഹെൻറി (42) ഭാര്യ ആലീസ് (40) ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൂട് നിയന്ത്രിക്കാനുള്ള സംവിധാനത്തിൽ നിന്നുയർന്ന വിഷവാതകം ശ്വസിച്ചാണു മരണമെന്നായിരുന്നു തുടക്കത്തിൽ സംശയിച്ചിരുന്നത്. എന്നാൽ,…

      Read More »
    • ജയിപ്പിച്ചത് ക്രമക്കേടിലൂടെയെന്ന് കുറ്റസമ്മതം; പാക്കിസ്ഥാനില്‍ വിജയി രാജിവച്ചു!

      കറാച്ചി: പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപണം ശക്തമായിരിക്കെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയെ തോല്‍പിക്കാനായി ക്രമക്കേടിലൂടെ തന്നെ ജയിപ്പിച്ചതായി ആരോപിച്ച് പ്രവിശ്യാ അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടയാള്‍ രാജിവച്ചു. കറാച്ചി 129 പ്രവിശ്യാ സീറ്റില്‍ 26,000 വോട്ടിന് ജയിച്ച ജമാഅത്തെ ഇസ്‌ലാമിയുടെ ഹാഫിസ് നയീമുര്‍ റഹ്‌മാനാണ് അസംബ്ലി അംഗത്വം ഉപേക്ഷിച്ചത്. ആരോപണം അധികൃതര്‍ നിഷേധിച്ചെങ്കിലും അവരെ പ്രതിരോധത്തിലാക്കുന്നതാണിത്. പിടിഐ സ്ഥാനാര്‍ഥിക്കു ലഭിച്ച 31,000 വോട്ട് 11,000 ആയി കുറച്ചാണ് തന്നെ വിജയിയായി പ്രഖ്യാപിച്ചതെന്ന് റഹ്‌മാന്‍ പറയുന്നു. ഇമ്രാന്റെ പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ അധികൃതര്‍ എല്ലാ കളികളും കളിച്ചതായി ആരോപണമുണ്ട്. ഇമ്രാനെയും പ്രധാന നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും പാര്‍ട്ടിയെ നിരോധിക്കുകയും ചിഹ്നം പിന്‍വലിക്കുകയും ചെയ്തിട്ടും പിടിഐ പിന്തുണയുള്ള സ്വതന്ത്രര്‍ ദേശീയ അസംബ്ലിയില്‍ 101 സീറ്റുമായി ഒന്നാമതെത്തുകയും ഖൈബര്‍ പഖ്തൂണ്‍ക്വ പ്രവിശ്യാ അസംബ്ലിയില്‍ തനിച്ചു ഭൂരിപക്ഷം നേടുകയും ചെയ്തത് എതിരാളികളെ അമ്പരപ്പിച്ചിരുന്നു. പിടിഐക്ക് അനുകൂലമായ ജനവിധി തട്ടിയെടുത്താണ്…

      Read More »
    Back to top button
    error: