World
-
ചൈനയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് 15 മരണം; 44 പേര്‍ക്ക് പരുക്ക്
ബെയ്ജിംഗ്: ചൈനയില്‍ കെട്ടിടത്തിന് തീപിടിച്ച് 15 പേര്‍ മരിക്കുകയും 44 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയുടെ തലസ്ഥാനമായ നാന്‍ജിംഗിലാണ് അപകടം.ഇലക്‌ട്രിക്കല്‍ സൈക്കിളുകള്‍ വെച്ചിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നാണ് തീപ്പിടുത്തമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ചൈനയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ തീപ്പിടുത്തമാണിത്.ജനുവരി 24 ന് കിഴക്കന്‍ ചൈനയിലെ ജിയാഗ്‌സി പ്രവിശ്യയിലെ സിന്‍യു സിറ്റയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് 39 പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Read More » -
പാകിസ്ഥാനില്‍ കയറി സുന്നി തീവ്രവാദി കമാന്‍ഡറെയും സംഘാംഗങ്ങളെയും വധിച്ച് ഇറാന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക്
ടെഹ്റാൻ: പാക്കിസ്ഥാന്റെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ നടത്തി ഇറാന്‍. പാകിസ്ഥാനില്‍ കടന്ന ഇറാന്‍ സേന, ജെയ്ഷ് അല്‍ അദ്‍ല്‍ (Jaish al-Adl) എന്ന തീവ്രവാദ സംഘടനയുടെ കമാന്‍ഡർ ഇസ്മയില്‍ ഷഹബക്ഷിയെയും കൂട്ടാളികളെയും വധിച്ചതായി പ്രമുഖ മാധ്യമമായ ഇറാൻ ഇന്‍റർനാഷണല്‍ ഇംഗ്ലീഷ് റിപ്പോർട്ട് ചെയ്തു. ഏതാണ്ട് ഒരു മാസം മുമ്ബ് പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്ബുകള്‍ക്ക് നേരെ ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇത് ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള നയതന്ത്രബന്ധത്തെ ഏറെ ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ മറ്റൊരു ആക്രമണം കൂടി പാകിസ്ഥാന്‍റെ മണ്ണില്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. 2012-ല്‍ ഇറാന്‍റെ തെക്ക് കിഴക്കന്‍ പ്രവിശ്യയായ സിസ്റ്റാന്‍ – ബലൂചിസ്ഥാന്‍ പ്രദേശത്ത് രൂപപ്പെട്ട സുനന്നി ഭീകരസംഘടനയാണ് ജെയ്ഷ് അല്‍ അദ്ല്‍ . ഈ സംഘന ആര്‍മി ഓഫ് ജെസ്റ്റിസ് എന്നും അറിയപ്പെടുന്നു. ഇറാന്‍ അതിര്‍ത്തിയിലെ പാക് പ്രദേശമായ ബലൂചിസ്ഥാന്‍ മേഖലയിലും ഇവരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇറാന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ…
Read More » -
തിരിച്ചടിച്ച് ഹൂതികൾ; ബ്രിട്ടീഷ് കപ്പല്‍ കത്തിനശിച്ചു
സൻഅ: എഡൻ കടലിടുക്കില്‍ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ബ്രിട്ടന്റെ കപ്പല്‍ കത്തിനശിച്ചു. രണ്ട് മിസൈലുകളാണ് ഹൂതികള്‍ തൊടുത്തുവിട്ടതെന്ന് ബ്രിട്ടീഷ് സൈന്യത്തിന്‍റെ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്‍റർ അറിയിച്ചു. കഴിഞ്ഞ ദിവസം യമനിലെ ഹൂതികളുടെ കടലോര സൈനികതാവളം അമേരിക്ക തകർത്തിരുന്നു. ചെങ്കടല്‍ തുറമുഖ നഗരമായ ഹുദൈദയുടെ വടക്കുപടിഞ്ഞാറുള്ള അല്‍-സലിഫ് ജില്ലയിലെ റാസ് ഇസ മേഖലയിലാണ് ആക്രമണമുണ്ടായത്.യു.എസ് യുദ്ധവിമാനങ്ങള്‍ ഹുദൈദയില്‍ ഇരുപത്തിയഞ്ചിലേറെ തവണ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ട്. അതേസമയം ഇസ്രായേലിലെ തുറമുഖ നഗരമായ ഏയ്‌ലാത്തിനു സമീപം ഹൂതികളുടെ മറ്റൊരാക്രമണം ഇസ്രയേല്‍ പരാജയപ്പെടുത്തി.ഹൂതികളുടെ ബാലിസ്റ്റിക് മിസൈലിനെ ഇസ്രയേല്‍ സൈന്യം ആകാശത്തുവച്ചുതന്നെ തകർക്കുകയായിരുന്നു. മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ചായിരുന്നു ആക്രമണം ചെറുത്തതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ചെങ്കടലിലെ ഏയ്‌ലാത്ത് ഇസ്രയേലിന്‍റെ പ്രധാന തുറമുഖ നഗരമാണ്.
Read More » -
അമേരിക്കയടക്കം രാജ്യങ്ങളില്‍ ഗൂഗിള്‍ പേയുടെ സേവനം അവസാനിപ്പിക്കുന്നു
ഓണ്‍ലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ പേ എന്നാകും നമ്മുടെ ഉത്തരം. ബില്‍ പേയ്മെന്റ്, ഓണ്‍ലൈൻ ഷോപ്പിംഗ് മുതല്‍ ഹോട്ടലില്‍ കേറിയാല്‍ പോലും ഗൂഗിള്‍ പേ ഇല്ലേ എന്നാണ് ബില്ലടക്കുന്ന സമയത്തെ ചോദ്യം. ഓണ്‍ലൈൻ പേയ്മെന്റ് ആപ്പുകളില്‍ സുരക്ഷയിലടക്കം ഏറെ മുന്നിട്ട് നില്‍ക്കുന്ന ആപ്പ് എന്നതാണ് ഗൂഗിള്‍ പേയുടെ പ്രത്യേകത. ഇന്ത്യയിലേറെപ്പേർ ഉപയോഗിക്കുന്ന ആപ്പിന് പക്ഷേ അമേരിക്കയില്‍ അത്ര പ്രചാരമില്ല. അമേരിക്കയടക്കം രാജ്യങ്ങളില്‍ ഗൂഗിള്‍ പേയുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. ഗൂഗിള്‍ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കള്‍ക്കുള്ള നിർദ്ദേശം. അമേരിക്കയില്‍ ഗൂഗിള്‍ വാലറ്റിനാണ് കൂടുതല്‍ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിള്‍ പേ ആപ്പിന്റെ സേവനം നിർത്താൻ കാരണം. ജൂണ്‍ നാലാം തീയതി വരെമാത്രമേ അമേരിക്കയിലെ ഗൂഗിള്‍ പേ സേവനം ലഭ്യമാകുകയുള്ളൂ. അമേരിക്കയില്‍ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ നിലവിലെ രീതിയില്‍ തന്നെ സേവനം തുടരും.
Read More » -
ചരക്കുകപ്പല്‍ പാലത്തിലേക്ക് ഇടിച്ചുകയറി രണ്ട് മരണം; മൂന്ന് പേരെ കാണാതായി
ബീജിംഗ് : ചൈനീസ് നഗരമായ ഗ്വാംഗ്ഷൂവില്‍ ചരക്കുകപ്പല്‍ പാലത്തിലേക്ക് ഇടിച്ചുകയറി രണ്ട് മരണം. മൂന്ന് പേരെ കാണാതായി. പ്രാദേശിക സമയം പുലർച്ചെ 5.30നായിരുന്നു സംഭവം. പേള്‍ നദിയിലുണ്ടായിരുന്ന കപ്പല്‍ നിയന്ത്രണം തെറ്റി പാലത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പാലത്തിന്റെ ഒരു ഭാഗം തകർന്ന് നദിയിലേക്ക് വീണു. ഒരു യാത്രാ ബസ് അടക്കം അഞ്ച് വാഹനങ്ങളും നദിയിലേക്ക് വീണു.സംഭവത്തിൽ കപ്പലിന്റെ ക്യാപ്റ്റനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ മേഖലയിലെ ജലവിതരണവും ഇന്റർനെറ്റ് സർവീസും തടസപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. കപ്പലുകളുമായുള്ള കൂട്ടിയിടി ഒഴിവാക്കുന്നതടക്കമുള്ള സംവിധാനങ്ങളോട് കൂടി പാലം നവീകരിക്കാൻ പ്രാദേശിക ഭരണകൂടം തീരുമാനിച്ചിരുന്നെങ്കിലും ജോലികള്‍ പൂർത്തിയാക്കേണ്ട സമയപരിധി നീളുകയായിരുന്നു എന്നാണ് വിവരം.
Read More » -
ഹൂതികളുടെ കടലോര സൈനികതാവളം തകർത്ത് അമേരിക്ക; നിരവധി മരണം ;പ്രതികരിക്കാതെ യമൻ
സൻഅ: യമനിലെ ഹൂതികളുടെ കടലോര സൈനികതാവളം തകർത്ത് അമേരിക്ക. ചെങ്കടല്‍ തുറമുഖ നഗരമായ ഹുദൈദയുടെ വടക്കുപടിഞ്ഞാറുള്ള അല്‍-സലിഫ് ജില്ലയിലെ റാസ് ഇസ മേഖലയിലാണ് ആക്രമണമുണ്ടായത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള റാസ് ഇസയിലെ സൈനിക കടല്‍ത്താവളത്തില്‍ വൻ സ്‌ഫോടനങ്ങളുണ്ടായതായി അല്‍-മസീറ ടി.വി റിപ്പോർട്ട് ചെയ്തു.നിരവധി പേർ കൊല്ലപ്പെട്ടതായും താവളം പൂർണ്ണമായും തകർന്നെന്നും സിൻഹുവ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ ഫലസ്തീനികള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ വർഷം നവംബർ മുതല്‍ ചെങ്കടലിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിവരികയായിരുന്നു. യു.എസ് യുദ്ധവിമാനങ്ങള്‍ ഹുദൈദയിൽ ഇരുപത്തിയഞ്ചിലേറെ തവണ വ്യോമാക്രമണം നടത്തിയതായി വിവിധ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read More » -
ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ മൂന്നു മലയാളികള്‍ മരിച്ചു: മൂവരും കാൻസര്‍ ബാധിതര്‍
ലണ്ടൻ: ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ കാൻസർ ബാധിതരായ മൂന്നു മലയാളികള്‍ മരണപ്പെട്ടു. മാഞ്ചസ്റ്ററില്‍ ഐടി എൻജിനീയറായ രാഹുലും ലിവർപൂളിലെ വിസ്റ്റോണില്‍ നഴ്‌സായ ജോമോള്‍ ജോസും വാറിങ്ടനിലെ മെറീന ബാബു എന്ന നഴ്‌സിങ് വിദ്യാർഥിയുമാണ് മരണപ്പെട്ടത്. വാറിങ്ടനില്‍ താമസിക്കുന്ന ബൈജു മാമ്ബള്ളി – ലൈജു ദമ്ബതികളുടെ മകളാണ് മെറീന. ബ്ലഡ് കാൻസർ ബാധിതയായ മെറീന റോയല്‍ ലിവർപൂള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം സ്ഥീരീകരിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയുള്ളു. യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററില്‍ മൂന്നാംവർഷ നഴ്‌സിങ് വിദ്യാർഥിയായിരുന്നു. തിങ്കളാഴ്ച്ചയാണ് ഐടി എഞ്ചിനീയറായ രാഹുല്‍ അന്തരിച്ചത്. ഒരു വർഷത്തിലേറെയായി കാൻസറിനു ചികില്‍സയിലായിരുന്നു രാഹുല്‍.മാഞ്ചസ്റ്ററിലെ റോയല്‍ ഇൻഫേമറി ആശുപത്രിയില്‍ നഴ്‌സാണ് രാഹുലാണ് ഭാര്യ ജോണ്‍സി. ഏഴു വയസ്സുകാരനായ ഒരു മകനും രാഹുലിനുണ്ട്. മൂന്നുവർഷം മുൻപാണ് ഇവർ ബ്രിട്ടനിലെത്തിയത്. ഇന്നു രാവിലെ വിസ്റ്റോണ്‍ ഹോസ്പിറ്റലിലാണ് ജോമോള്‍ ജോസ് മരിച്ചത്.
Read More » -
മീറ്റിംഗ് റൂമില്‍ ബാക്കിയായ സാന്‍ഡ്‌വിച്ച് കഴിച്ചതിന് പിരിച്ചുവിട്ടു; കമ്പനിക്കെതിരെ കേസ് കൊടുത്ത് യുവതി
ലണ്ടന്‍: മീറ്റിംഗ് റൂമില്‍ ബാക്കിയായ സാന്‍ഡ്വിച്ച് കഴിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട സ്ത്രീ ക്ലീനിംഗ് കമ്പനിക്കെതിരെ കോടതിയിലേക്ക്. ടോട്ടല്‍ ക്ലീന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഗബ്രിയേല റോഡ്രിഗസ്(39) എന്ന യുവതിയെയാണ് സാന്‍ഡ്‌വിച്ച് കഴിച്ചതിന്റെ പേരില്‍ പിരിച്ചുവിട്ടതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഡെവണ്‍ഷെയേഴ്‌സ് സോളിസിറ്റേഴ്‌സിന്റെ ഓഫീസുകള്‍ വൃത്തിയാക്കുന്നത് റോഡ്രിഗസാണ്. എന്നാല്‍ ക്രിസ്മസിന് തൊട്ടുമുന്‍പ് നടന്ന മീറ്റിംഗില്‍ വച്ച് അഭിഭാഷകരുടെ ഉച്ചഭക്ഷണത്തില്‍ നിന്നും ബാക്കിയായ സാന്‍ഡ്‌വിച്ച് കഴിച്ചതാണ് കമ്പനിയെ പ്രകോപിപ്പിച്ചത്. അഭിഭാഷകരുടെ യോഗത്തിന് ശേഷം വലിച്ചെറിയുമെന്ന് കരുതിയ 1.50 യൂറോ (ഏകദേശം 134 രൂപ) വിലയുള്ള ട്യൂണ സാന്‍ഡ്വിച്ച് റോഡ്രിഗ്സ് കഴിച്ചതായി അവര്‍ സ്ഥിരീകരിച്ചു. ബാക്കിവന്ന സാന്‍ഡ്വിച്ചുകള്‍ തിരികെ നല്‍കിയില്ലെന്ന് പറഞ്ഞ് ടോട്ടല്‍ ക്ലീന്‍ കമ്പനിക്ക് ഡെവണ്‍ഷെയേഴ്സില്‍ നിന്ന് പരാതി ലഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ടോട്ടല്‍ ക്ലീന്‍ തലവന്‍ ഗ്രഹാം പീറ്റേഴ്‌സണ്‍ റോഡ്രിഗസിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് റോഡ്രിഗസ് കോടതിയെ സമീപിക്കുകയായിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ…
Read More » -
പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം തള്ളി; ഹര്‍ജിക്കാരന് 5 ലക്ഷം രൂപ പിഴ
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഈ മാസം 8നു നടന്ന തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നതിനാല്‍ റദ്ദ് ചെയ്ത് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിയില്‍ ഹാജരാകാതിരുന്നതിന് ഹര്‍ജിക്കാരന്‍ റിട്ട. ബ്രിഗേഡിയര്‍ അലി ഖാന് 5 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. അതിനിടെ, ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പിപിപി) പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസും (പിഎംഎല്‍എന്‍) കഴിഞ്ഞദിവസം ധാരണയായി. പിഎംഎല്‍എന്‍ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് (72) വീണ്ടും പ്രധാനമന്ത്രിയാകുമെന്നു പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് 16 മാസം ഷഹബാസ് പ്രധാനമന്ത്രി ആയിരുന്നു. പിപിപി കോ ചെയര്‍മാന്‍ ആസിഫ് അലി സര്‍ദാരി പ്രസിഡന്റാവും. 17 അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്‌മെന്റ് (പാക്കിസ്ഥാന്‍) സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്‌തെക്വാമി പാക്കിസ്ഥാന്‍ പാര്‍ട്ടി, പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് ക്വായിദ് എന്നീ പാര്‍ട്ടികളും സര്‍ക്കാരില്‍ ചേരും.
Read More » -
പാക്കിസ്ഥാനില്‍ ഷെരീഫ് -ഭൂട്ടോ സഖ്യസര്‍ക്കാരിന് ധാരണ; ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകും
ഇസ്ലാമാബാദ്: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പിപിപി) പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസും (പിഎംഎല്‍എന്‍) ധാരണയായി. പിഎംഎല്‍എന്‍ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രിയാകുമെന്നു ഇന്നലെ രാത്രി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ പ്രഖ്യാപിച്ചു. പിപിപി കോ ചെയര്‍മാന്‍ ആസിഫ് അലി സര്‍ദാരി പ്രസിഡന്റാവും. ദേശീയ അസംബ്ലിയില്‍ 17 അംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്‌മെന്റ് (പാക്കിസ്ഥാന്‍) സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) സ്വതന്ത്രര്‍ സുന്നി ഇത്തിഹാദ് കൗണ്‍സില്‍ എന്ന കക്ഷിയില്‍ ചേര്‍ന്നു സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം ആരംഭിച്ചിരുന്നുവെങ്കിലും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നേടാനായില്ലെന്നും ഭൂട്ടോ പറഞ്ഞു. തിരഞ്ഞെടുപ്പുചിഹ്നം നിഷേധിക്കപ്പെട്ടതിനാല്‍ ഈ മാസം 8 നു നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ച പിടിഐ സ്ഥാനാര്‍ഥികള്‍ 93 സീറ്റില്‍ വിജയിച്ചു. സൈന്യത്തെ വെല്ലുവിളിച്ചു തിരഞ്ഞെടുപ്പു വിജയം നേടിയ ഇമ്രാന്‍ ഖാന്റെ കക്ഷി അധികാരത്തിലെത്തുന്നതു തടയാന്‍ സൈന്യം ഇടപെട്ട്…
Read More »