NEWSWorld

ഹെലികോപ്റ്ററുമായി യുക്രെയിനിലേക്ക് കടന്ന റഷ്യന്‍ പൈലറ്റ് കൊല്ലപ്പെട്ടു; ശരീരമാസകലം വെടിയേറ്റ നിലയില്‍ മൃതദേഹം

മാഡ്രിഡ്: ഹെലികോപ്റ്ററുമായി യുക്രെയിനിലേക്ക് കടന്ന റഷ്യന്‍ പൈലറ്റിനെ സ്‌പെയിനില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. മാക്‌സിം കസ്മിനോവ് (28) എന്ന പൈലറ്റാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച തെക്കന്‍ സ്‌പെയിനിലെ വില്ലാജൊയോസ പട്ടണത്തിലെ ഒരു ഭൂഗര്‍ഭ ഗ്യാരേജിലാണു ശരീരം നിറയെ വെടിയുണ്ടകള്‍ തറച്ചനിലയില്‍ മാക്‌സിം കസ്മിനോവിന്റെ മൃതദേഹം കണ്ടെത്തിയത്. യുക്രെയിന്‍ ഇന്റലിജന്‍സ് മരണവാര്‍ത്ത സ്ഥിരീകരിച്ചെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ഓഗസ്റ്റിലാണ് റഷ്യന്‍ എയര്‍ബേസിലേക്കു പോകേണ്ടിയിരുന്ന എംഐ8 ഹെലികോപ്റ്ററുമായി മാക്‌സിം യുക്രെയിനില്‍ എത്തിയത്. നിലവില്‍ മറ്റൊരു പേരില്‍ യുക്രെയിന്‍ പാസ്‌പോര്‍ട്ടുമായി ഇയാള്‍ സ്‌പെയിനില്‍ ജീവിക്കുകയായിരുന്നു. രാജ്യദ്രോഹ കുറ്റത്തിനു ഇയാള്‍ക്കെതിരെ റഷ്യയില്‍ ക്രിമിനല്‍ കേസുണ്ടായിരുന്നു. രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നാണ് സംഭവം ആദ്യം റിപ്പോര്‍ട്ടു ചെയ്ത സ്‌പെയിനിലെ ലാ ഇന്‍ഫര്‍മേഷന്‍ ദിനപത്രം പറയുന്നത്.

Back to top button
error: