ഏഡൻ :ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവന്ന ടാങ്കറിനുനേരെ ഹൂതി ആക്രമണം. ബ്രിട്ടീഷ് എണ്ണക്കപ്പലായ പൊള്ളക്‌സിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്‌യ സാരി വെളിപ്പെടുത്തി.
ഇതിന് പിന്നാലെ അമേരിക്ക നടത്തിയ ആക്രമണത്തിൽ 11-ഓളം ഹൂതി പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
വെള്ളിയാഴ്ചയായിരുന്നു ആക്രമണം. യമൻ തലസ്ഥാനമായ സനയുടെ തെക്കുപടിഞ്ഞാറുള്ള അല്‍മുഖ തുറമുഖ നഗരത്തില്‍നിന്നും 130 കിലോമീറ്റർ അകലെയായിരുന്നു ആക്രമണമെന്ന് ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷൻ സ്ഥിരീകരിച്ചു. പനാമ പതാക വഹിക്കുന്ന കപ്പല്‍ ഏഥന്‍സിലെ സീ ട്രേഡ് മറൈന്‍ എസ്‌എയുടെ ഉടമസ്ഥതയിലുള്ളതാണ്.
ചരക്ക് കപ്പലിന്റെ ഇടതുവശത്ത് മിസൈല്‍ ഇടിച്ചതായി അമേരിക്കന്‍ പ്രതിരോധ വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം ഹൂതി ആക്രമണങ്ങളില്‍ നിന്ന് ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തെ സംരക്ഷിക്കാനായി നാവികദൗത്യം ഔദ്യോഗികമായി ആരംഭിക്കുന്നത് ചര്‍ച്ച ചെയ്യാനായി യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് ബ്രസല്‍സില്‍ യോഗം ചേരും.