World

    • പാക്കിസ്ഥാനില്‍ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി; ഇമ്രാന് തിരിച്ചടി

      ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ് ഷരീഫ്) നേതാവ് ഷഹബാസ് ഷരീഫ് (72) വീണ്ടും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി. ദേശീയ അസംബ്ലിയാണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. രണ്ടാം തവണയാണ് ഇദ്ദേഹം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. മൂന്നു തവണ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ ഇളയ സഹോദരനാണ് ഷഹബാസ്. ദേശീയ അസംബ്ലിയില്‍ ഇന്നു നടന്ന വോട്ടെടുപ്പില്‍ 201 അംഗങ്ങള്‍ ഷഹബാസ് ഷരീഫിനെ പിന്തുണച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ പിടിഐയിലെ ഒമര്‍ അയൂബ് ഖാന് 92 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫാണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. നവാസ് ഷരീഫ് തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതീക്ഷിച്ചിരിക്കെയാണ് അദ്ദേഹം ഷഹബാസിനെ പ്രഖ്യാപിച്ചത്. പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് (നവാസ്) പാര്‍ട്ടിയുടെ ഉന്നതതല യോഗത്തിലായിരുന്നു നാമനിര്‍ദേശം. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി നവാസ് ഷരീഫിന്റെ മകള്‍ മറിയം നവാസ് തിങ്കളാഴ്ച അധികാരമേറ്റിരുന്നു.

      Read More »
    • അബിജാനില്‍ ഇന്ത്യന്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി

      അബിജാൻ:പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റിന്റെ തലസ്ഥാനമായ അബിജാനില്‍ ഇന്ത്യന്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യക്കാരായ സഞ്ജയ് ഗോയലിനെയും ഭാര്യ സാന്റോഷ് ഗോയലിനേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കഴിഞ്ഞ മാസം 26ന് ഇവരെ കാണാനില്ലെന്ന് മകന്‍ പരാതി നല്‍കിയിരുന്നു. ദില്ലിയില്‍ നിന്നും പുറപ്പെട്ട ദമ്ബതികളെ കാണാനില്ലെന്ന് കാണിച്ച്‌ മകന്‍ കരണ്‍ ഗോയലാണ് പരാതി നല്‍കിയത്. യാത്രയിലായിരുന്ന മാതാപിതാക്കളെ പിന്നീട് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് കരണ്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷിച്ച്‌ വരുന്നതിനിടയിലാണ് മരണവാര്‍ത്ത പുറത്ത് വരുന്നത്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച്‌ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് എംബസി സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും എംബസി അറിയിച്ചു.

      Read More »
    • കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന വേദി; ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടത്തിയ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി

      ലണ്ടൻ:  ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടത്തിയ ആറ്റുകാൽ പൊങ്കാല  ഭക്തിസാന്ദ്രമായി. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന വേദിയാണ് ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തില്‍ നടത്തുന്ന ആറ്റുകാല്‍ പൊങ്കാല. ലണ്ടനില്‍ നടന്ന പതിനേഴാമത് ആറ്റുകാല്‍ പൊങ്കാലയായിരുന്നു ഇക്കുറി നടന്നത്. രാവിലെ ഒമ്പതരക്ക് ശ്രീ മുരുകൻ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ നേതൃത്വത്തിലാണ് പൂജാദികർമ്മങ്ങൾ ആരംഭിച്ചത്. ബ്രിട്ടിഷ് ഏഷ്യൻ വുമൻസ് നെറ്റ് വർക്ക് ചെയർപേഴ്സണും മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് കാലങ്ങളായി നേതൃത്വം നൽകുന്നത്. ഈസ്റ്റ്ഹാം പാർലമെന്‍റ് അംഗം സർ സ്റ്റീഫൻ ടിംസ്, ന്യൂഹാം ബോറോ കൗൺസിൽ അധ്യക്ഷ റോഹിനാ റെഹ്മാൻ, ന്യൂഹാം കൗൺസിൽ മുൻ ചെയർ ലാക്മിനി ഷാ അടക്കമുള്ളവർ പങ്കെടുത്തു. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദി എന്ന നിലയിൽ ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല ഏറെ…

      Read More »
    • ന്യൂസ് ടാബ് ഒഴിവാക്കാന്‍ ഫേസ്ബുക്ക്; യു.എസില്‍ മാധ്യമങ്ങള്‍ക്കിനി പണം നല്‍കില്ല

      യു.എസിലേയും ഓസ്ട്രേലിയയിലേയും ഫേസ്ബുക്കില്‍ നിന്ന് ന്യൂസ് ടാബ് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് കമ്പനി. 2024 ഏപ്രില്‍ മുതലാണ് മാറ്റം അവതരിപ്പിക്കുക. യു.കെ., ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ 2023 സെപ്റ്റംബറില്‍ ഇതേ പ്രഖ്യാപനം നടത്തിയിരുന്നു. ഉപഭോക്താക്കള്‍ കൂടുതല്‍ മൂല്യം കല്‍പിക്കുന്ന ഉല്പന്നങ്ങളിലും സേവനങ്ങളിലും നിക്ഷേപം നടത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നാണ് കമ്പനി വിശദീകരണം. ഓസ്ട്രേലിയയിലേയും യു.എസിലേയും ഫേസ്ബുക്ക് ന്യൂസ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ 80 ശതമാനത്തിലേറെ ഇടിവുണ്ടായിട്ടുണ്ടെന്ന് കമ്പനി പറയുന്നു. വാര്‍ത്തകളേക്കാളും രാഷ്ട്രീയ ഉള്ളടക്കങ്ങളേക്കാളും മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിനും പുതിയ താല്‍പര്യങ്ങള്‍ കണ്ടെത്തുന്നതിനുമാണ് കൂടുതല്‍ ആളുകളും പ്രധാനമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നതെന്നും കമ്പനി പറയുന്നു. ന്യൂസ് ടാബ് നീക്കം ചെയ്താലും ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്കില്‍ പങ്കുവെക്കുന്ന ലിങ്കുകളിലൂടെ വാര്‍ത്തകള്‍ അറിയാനാവും. വെബ്സൈറ്റിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കൂട്ടുന്നതിന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് അവരുടെ അക്കൗണ്ടുകളും പേജുകളും ലിങ്കുകള്‍ പങ്കുവെക്കാനാവും. റീല്‍സ് പോലുള്ള ഫീച്ചറുകളും ഉപയോഗിക്കാം. ഇതുവഴി ഉള്ളടക്കങ്ങളില്‍ നിന്നുള്ള 100 ശതമാനം വരുമാനവും മാധ്യമസ്ഥാപനങ്ങള്‍ക്ക് നിലനിര്‍ത്താനാവും. ഓസ്ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി…

      Read More »
    • ഭക്ഷ്യവിഷബാധ; കൊല്ലം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ഉസ്ബക്കിസ്ഥാനില്‍ മരിച്ചു

      കൊല്ലം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കൊല്ലം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ഉസ്ബക്കിസ്ഥാനില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മനയില്‍കുളങ്ങര എംആര്‍എ ഗാര്‍ഡന്‍സ്-25 സാബത്ത് വില്ലയില്‍ നസ്‌മല്‍ നവാസ്(21) ആണ് മരിച്ചത്. ഉസ്ബക്കിസ്ഥാനിലെ ബുക്കാര സ്റ്റേറ്റ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു. ബുധനാഴ്ച രാത്രി മരിച്ചതായാണ് വിവരം. മൃതദേഹം നാട്ടിലെത്തിച്ച്‌ കടപ്പാക്കട മക്കാനി പള്ളി കബര്‍സ്ഥാനില്‍ കബറടക്കും. നവാസ് ഷൗക്കത്തലിയുടെയും സലീന നവാസിന്‍റേയും മകനാണ്. സഹോദരങ്ങള്‍: നബിന്‍ ഷാ (യുകെ), സല്‍മാന്‍.

      Read More »
    • അറബിക് പ്രിന്റുള്ള കുര്‍ത്ത ധരിച്ച യുവതിക്കു നേരെ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം

      ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ അറബിക് പ്രിന്റുകളുള്ള കുര്‍ത്ത ധരിച്ചതിന് ജനക്കൂട്ടം ആക്രമിച്ച യുവതിയെ രക്ഷിച്ച് പൊലീസ്. ഭര്‍ത്താവിനൊപ്പം റെസ്റ്റോറന്റിലെത്തിയ യുവതിയാണ് ആള്‍ക്കൂട്ടത്തിന്റെ വിചാരണയ്ക്ക് ഇരയായത്. യുവതി ധരിച്ച കുര്‍ത്തയില്‍ പ്രിന്റ് ചെയ്ത അറബിക് അക്ഷരങ്ങള്‍ കണ്ട് ചിലര്‍ ഖുറാന്‍ വാക്യങ്ങളാണെന്ന് തെറ്റിദ്ധരിച്ചതാണ് കാരണം. ഇതോടെ യുവതി മതനിന്ദ നടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം അവരെ വളഞ്ഞു. കുര്‍ത്ത ഉടന്‍ ദേഹത്തുനിന്ന് മാറ്റാന്‍ ജനം ആക്രോശിച്ചതോടെ ചിലര്‍ പൊലീസിനെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ എഎസ്പി സൈയീദ ഷെഹര്‍ബാനോ നഖ്വി ജനക്കൂട്ടവുമായി സംസാരിച്ച് രംഗം ശാന്തമാക്കി. തുടര്‍ന്ന് യുവതിയെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷിച്ച് ജീപ്പില്‍ കയറ്റികൊണ്ടുപോയി. പൊലീസ് ഉദ്യോഗസ്ഥ ജനക്കൂട്ടത്തോട് സംസാരിക്കുന്നതിന്റെയും ആളുകള്‍ യുവതിക്ക് ചുറ്റും നിന്ന് മുദ്രാവാക്യം മുഴക്കുമ്പോള്‍ യുവതി കൈകൊണ്ട് മുഖം മറയ്ക്കുന്നതിന്റെയും വീഡിയോ പൊലീസ് പങ്കുവച്ചിരുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. നല്ല ഡിസൈന്‍ ആണെന്ന് തോന്നിയതുകൊണ്ടാണ് കുര്‍ത്ത വാങ്ങിയതെന്ന് പിന്നീട് യുവതി പറഞ്ഞു.

      Read More »
    • യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ വീണ്ടും ആക്രമണം നടത്തി യുഎസും യുകെയും

      സൻഅ: യുഎസിൻ്റെയും യുകെയുടെയും യുദ്ധവിമാനങ്ങള്‍ യെമനിലെ 18 ഹൂതി സൈറ്റുകളില്‍ ആക്രമണം നടത്തിയതായി പെൻ്റഗണ്‍. ഹൂതികളുടെ സംഭരണ കേന്ദ്രങ്ങള്‍, ഡ്രോണുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, റഡാറുകള്‍,  ഹെലികോപ്റ്റർ എന്നിവയ്‌ക്കെതിരെയാണ് ശനിയാഴ്ചത്തെ ആക്രമണമെന്ന് യുഎസ് പറയുന്നു. തലസ്ഥാനമായ സൻഅ ഉള്‍പ്പെടെ യെമനിലെ വലിയൊരു ഭാഗത്തെ നിയന്ത്രിക്കുന്ന ഹൂതികള്‍ ഇസ്രായേല്‍-ഗാസ യുദ്ധത്തിനു ശേഷം പ്രധാനപ്പെട്ട ചെങ്കടല്‍ വ്യാപാര പാതയില്‍ കപ്പല്‍ ഗതാഗതത്തിന് നേരെ ഇറാൻ പിന്തുണയോടെ  തുടർച്ചയായി ആക്രമണങ്ങൾ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം യെമനിലെ കടലോര നഗരമായ ഹുദൈദയിലെ ഇവരുടെ താവളം യുഎസ് നാമാവശേഷമാക്കിയിരുന്നു.

      Read More »
    • കത്തോലിക്ക പള്ളിക്ക് നേരെ ഭീകരാക്രമണം: 15 പേര്‍ കൊല്ലപ്പെട്ടു

      ബുർക്കിന ഫാസോ: ലിബിയയിലെ വടക്കൻ ബുർക്കിന ഫാസോയില്‍  കത്തോലിക്കാ പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ 15 പേർ കൊല്ലപ്പെട്ടു.ഞായറാഴ്ച കുർബാനയ്ക്കിടെയായിരുന്നു ആക്രമണം. എസ്സാക്കനെ ഗ്രാമത്തിലെ കത്തോലിക്കാ ദേവാലയത്തിലായിരുന്നു ആക്രമണം.സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. 2011-ല്‍ ലിബിയയുടെ ആഭ്യന്തരയുദ്ധത്തിനുശേഷം ക്രൈസ്തവർക്ക് നേരെ ജിഹാദി ആക്രമണങ്ങൾ വർധിച്ചുവരികയാണ്.ഇതിൽ ഭൂരിഭാഗവും  ക്രിസ്ത്യൻ പള്ളികളെ ലക്ഷ്യം വച്ചുള്ളതാണ്.  പുരോഹിതന്മാരെ തട്ടിക്കൊണ്ടുപോകലും ഇവിടെ തുടർക്കഥയാണ്. 2012-ല്‍ വടക്കൻ മാലി ഇസ്‌ലാമിസ്റ്റുകള്‍ പിടിച്ചെടുത്തതു മുതൽ  ജിഹാദിസ്റ്റ് കലാപം ബുർക്കിന ഫാസോയിലേക്കും നൈജറിലേക്കും വ്യാപിച്ചു.  ജിഹാദി അക്രമങ്ങളെ അടിച്ചമർത്തുന്നതില്‍ സർക്കാരിൻ്റെ പരാജയമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് പള്ളി അധികാരികള്‍ ആരോപണം ഉയർത്തുന്നു. ബുർക്കിന ഫാസോയില്‍ മാത്രം ഏകദേശം 20,000 പേർ ജിഹാദി അക്രമത്തില്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്. അതേസമയം രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ ഇവിടെ നിന്നും പലായനം ചെയ്യപ്പെട്ടു എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

      Read More »
    • ജി-മെയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമോ? മറുപടിയുമായി ഗൂഗിള്‍

      ന്യൂയോര്‍ക്ക്: ഓഗസ്റ്റ് മുതല്‍ ജിമെയില്‍ സേവനം നിര്‍ത്തലാവുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി ഗൂഗിള്‍. ഇമെയില്‍ സേവനമായ ജിമെയില്‍ തങ്ങള്‍ അടച്ചുപൂട്ടുന്നില്ലെന്ന് കമ്പനി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. ജി-മെയില്‍ സേവനം ഗൂഗിള്‍ അവസാനിപ്പിക്കുകയാണെന്നറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 2024 ഓഗസ്റ്റ് ഒന്നിന് ജി-മെയില്‍ ഔദ്യോഗികമായി സേവനം അവസാനിപ്പിക്കുമെന്ന് ഈ സ്‌ക്രീന്‍ഷോട്ടില്‍ പറഞ്ഞിരുന്നത്. എക്സിലും ടിക് ടോക്കിലുമെല്ലാം വ്യാപകമായി ഈ പോസ്റ്റ് പങ്കുവെക്കപ്പെട്ടു. ‘ജി- മെയില്‍ ഇവിടെ തന്നെയുണ്ടാവും’ എന്ന് ഗൂഗിള്‍ പറഞ്ഞു. അതേസമയം ജിമെയിലിന്റെ എച്ച്ടിഎംഎല്‍ പതിപ്പ് ഈ വര്‍ഷം നിര്‍ത്തലാക്കിയിട്ടുണ്ട്. നെറ്റ് വര്‍ക്ക് കുറഞ്ഞ ഇടങ്ങളില്‍ ഇമെയില്‍ സേവനം ലഭ്യമാക്കുന്നതിനാണ് എച്ച്ടിഎംഎല്‍ വേര്‍ഷന്‍ ഉപയോഗിച്ചിരുന്നത്. ഇന്റര്‍നെറ്റ് ലോകത്തെ നമ്മുടെ പ്രധാനപ്പെട്ട വിലാസമാണ് മെയില്‍ ഐ.ഡികള്‍. അതില്‍ പ്രധാനപ്പെട്ടതും ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഇമെയില്‍ സംവിധാനമാണ് ഗൂഗിള്‍ മെയില്‍ അഥവാ ജിമെയില്‍. അതേസമയം മെയില്‍ സംവിധാനം ‘എക്‌സ്‌മെയില്‍’ ഉടന്‍ ആരംഭിക്കുമെന്ന് എക്‌സ് സി.ഇ.ഒ ഇലോണ്‍ മസ്‌ക്…

      Read More »
    • ന്യൂയോർക്കിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകൻ  കൊല്ലപ്പെട്ടു

      ന്യൂയോർക്ക്: താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ന്യൂയോർക്കിലെ ഹാർലെമിലുള്ള സെന്റ് നിക്കോളാസ് അപ്പാർട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഫസീല്‍ ഖാൻ (27) ആണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി. കൊളംബിയ ജേർണലിസം സ്‌കൂളില്‍ പഠനം പൂർത്തിയാക്കിയ ഫസീല്‍ ഖാൻ ഹെക്കിംഗർ റിപ്പോർട്ട് എന്ന മാദ്ധ്യമത്തില്‍ ഡാറ്റ ജേർണലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. കൊളംബിയ സർവകലാശാലയിലെ ടീച്ചേർസ് കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഇലക്‌ട്രോണിക് ബൈക്കിലെ ലിഥിയം- അയോണ്‍ ബാറ്ററിയാണ് തീപിടിത്തത്തിന് കാരണമായതെന്ന് ന്യൂയോർക്ക് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. തീപിടിത്തത്തിന് പിന്നാലെ ഫസീലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണപ്പെടുകയായിരുന്നു. അപ്പാർട്ട്‌മെന്റിലെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടർന്നത്. തുടർന്ന് ആളുകള്‍ ജനലുകളില്‍ നിന്നട‌ക്കം ചാടി രക്ഷപ്പെടുകയായിരുന്നു. തീപടർന്നതോടെ കെട്ടിടത്തില്‍ നിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു.

      Read More »
    Back to top button
    error: