NEWSWorld

ജി-മെയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമോ? മറുപടിയുമായി ഗൂഗിള്‍

ന്യൂയോര്‍ക്ക്: ഓഗസ്റ്റ് മുതല്‍ ജിമെയില്‍ സേവനം നിര്‍ത്തലാവുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി ഗൂഗിള്‍. ഇമെയില്‍ സേവനമായ ജിമെയില്‍ തങ്ങള്‍ അടച്ചുപൂട്ടുന്നില്ലെന്ന് കമ്പനി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.

ജി-മെയില്‍ സേവനം ഗൂഗിള്‍ അവസാനിപ്പിക്കുകയാണെന്നറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 2024 ഓഗസ്റ്റ് ഒന്നിന് ജി-മെയില്‍ ഔദ്യോഗികമായി സേവനം അവസാനിപ്പിക്കുമെന്ന് ഈ സ്‌ക്രീന്‍ഷോട്ടില്‍ പറഞ്ഞിരുന്നത്. എക്സിലും ടിക് ടോക്കിലുമെല്ലാം വ്യാപകമായി ഈ പോസ്റ്റ് പങ്കുവെക്കപ്പെട്ടു.

Signature-ad

‘ജി- മെയില്‍ ഇവിടെ തന്നെയുണ്ടാവും’ എന്ന് ഗൂഗിള്‍ പറഞ്ഞു. അതേസമയം ജിമെയിലിന്റെ എച്ച്ടിഎംഎല്‍ പതിപ്പ് ഈ വര്‍ഷം നിര്‍ത്തലാക്കിയിട്ടുണ്ട്. നെറ്റ് വര്‍ക്ക് കുറഞ്ഞ ഇടങ്ങളില്‍ ഇമെയില്‍ സേവനം ലഭ്യമാക്കുന്നതിനാണ് എച്ച്ടിഎംഎല്‍ വേര്‍ഷന്‍ ഉപയോഗിച്ചിരുന്നത്. ഇന്റര്‍നെറ്റ് ലോകത്തെ നമ്മുടെ പ്രധാനപ്പെട്ട വിലാസമാണ് മെയില്‍ ഐ.ഡികള്‍. അതില്‍ പ്രധാനപ്പെട്ടതും ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഇമെയില്‍ സംവിധാനമാണ് ഗൂഗിള്‍ മെയില്‍ അഥവാ ജിമെയില്‍.

അതേസമയം മെയില്‍ സംവിധാനം ‘എക്‌സ്‌മെയില്‍’ ഉടന്‍ ആരംഭിക്കുമെന്ന് എക്‌സ് സി.ഇ.ഒ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയത് ഈ പ്രചാരണങ്ങള്‍ക്കിടെയാണ്. ഗൂഗിളിന്റെ ജിമെയിലാകും എക്‌സ്‌മെയിലിന്റെ പ്രധാന എതിരാളി.

Back to top button
error: