NEWSWorld

അബിജാനില്‍ ഇന്ത്യന്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി

അബിജാൻ:പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റിന്റെ തലസ്ഥാനമായ അബിജാനില്‍ ഇന്ത്യന്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി.
ഇന്ത്യക്കാരായ സഞ്ജയ് ഗോയലിനെയും ഭാര്യ സാന്റോഷ് ഗോയലിനേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മരണ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

Signature-ad

കഴിഞ്ഞ മാസം 26ന് ഇവരെ കാണാനില്ലെന്ന് മകന്‍ പരാതി നല്‍കിയിരുന്നു. ദില്ലിയില്‍ നിന്നും പുറപ്പെട്ട ദമ്ബതികളെ കാണാനില്ലെന്ന് കാണിച്ച്‌ മകന്‍ കരണ്‍ ഗോയലാണ് പരാതി നല്‍കിയത്. യാത്രയിലായിരുന്ന മാതാപിതാക്കളെ പിന്നീട് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് കരണ്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷിച്ച്‌ വരുന്നതിനിടയിലാണ് മരണവാര്‍ത്ത പുറത്ത് വരുന്നത്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച്‌ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് എംബസി സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും എംബസി അറിയിച്ചു.

Back to top button
error: