NEWSWorld

ഭക്ഷ്യവിഷബാധ; കൊല്ലം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ഉസ്ബക്കിസ്ഥാനില്‍ മരിച്ചു

കൊല്ലം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കൊല്ലം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ഉസ്ബക്കിസ്ഥാനില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

മനയില്‍കുളങ്ങര എംആര്‍എ ഗാര്‍ഡന്‍സ്-25 സാബത്ത് വില്ലയില്‍ നസ്‌മല്‍ നവാസ്(21) ആണ് മരിച്ചത്.

ഉസ്ബക്കിസ്ഥാനിലെ ബുക്കാര സ്റ്റേറ്റ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു. ബുധനാഴ്ച രാത്രി മരിച്ചതായാണ് വിവരം.

Signature-ad

മൃതദേഹം നാട്ടിലെത്തിച്ച്‌ കടപ്പാക്കട മക്കാനി പള്ളി കബര്‍സ്ഥാനില്‍ കബറടക്കും. നവാസ് ഷൗക്കത്തലിയുടെയും സലീന നവാസിന്‍റേയും മകനാണ്. സഹോദരങ്ങള്‍: നബിന്‍ ഷാ (യുകെ), സല്‍മാന്‍.

Back to top button
error: