അപകടത്തില്‍ ഫസീല്‍ ഖാൻ (27) ആണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും അധികൃതർ വ്യക്തമാക്കി.
കൊളംബിയ ജേർണലിസം സ്‌കൂളില്‍ പഠനം പൂർത്തിയാക്കിയ ഫസീല്‍ ഖാൻ ഹെക്കിംഗർ റിപ്പോർട്ട് എന്ന മാദ്ധ്യമത്തില്‍ ഡാറ്റ ജേർണലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. കൊളംബിയ സർവകലാശാലയിലെ ടീച്ചേർസ് കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
ഇലക്‌ട്രോണിക് ബൈക്കിലെ ലിഥിയം- അയോണ്‍ ബാറ്ററിയാണ് തീപിടിത്തത്തിന് കാരണമായതെന്ന് ന്യൂയോർക്ക് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. തീപിടിത്തത്തിന് പിന്നാലെ ഫസീലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണപ്പെടുകയായിരുന്നു.
അപ്പാർട്ട്‌മെന്റിലെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടർന്നത്. തുടർന്ന് ആളുകള്‍ ജനലുകളില്‍ നിന്നടക്കം ചാടി രക്ഷപ്പെടുകയായിരുന്നു. തീപടർന്നതോടെ കെട്ടിടത്തില്‍ നിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു.