World
-
ലോകസൗന്ദര്യ കിരീടം ചൂടി മിസ് ചെക്ക് റിപ്പബ്ലിക്ക്
മുംബൈ: ലോകസൗന്ദര്യ കിരീടം നേടി മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റിന പിസ്‌കോവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 112 സുന്ദരിമാരെ പിന്നിലാക്കിയാണ് മിസ് ചെക്ക് റിപ്പബ്ലിക്ക് കിരീടം ചൂടിയത്. മുംബൈയില്‍ നടന്ന ഫൈനലില്‍ കഴിഞ്ഞ തവണ മിസ് വേള്‍ഡായ കരോലിന ബിലാവ്സ്‌ക ക്രിസ്റ്റിനയെ കിരീടമണിയിച്ചു. ക്രിസ്റ്റിനയ്ക്കൊപ്പം മിസ് ബോട്സ്വാന, മിസ് ട്രിനിഡാഡ് ആന്റ് ടൊബാഗോ, മിസ് ലെബനന്‍ എന്നിവരാണ് അവസാന നാലിലെത്തിയത്. മിസ് ലെബനന്‍ യാസ്മിന്‍ സൈതൗണാണ് ഫസ്റ്റ് റണ്ണര്‍ അപ്. മിസ് ഇന്ത്യ സിനി ഷെട്ടിക്ക് അവസാന എട്ടില്‍ ഇടം നേടാന്‍ മാത്രമേ കഴിഞ്ഞുള്ളു. നിയമത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദ പഠനം നടത്തുന്ന ക്രിസ്റ്റിന മോഡല്‍ കൂടിയാണ്. ക്രിസ്റ്റിന പിസ്‌കോവ ഫൗണ്ടേഷന്‍ എന്ന പേരില്‍ സന്നദ്ധ സ്ഥാപനവും 24-കാരി നടത്തുന്നുണ്ട്. ന്യൂഡല്‍ഹിയില്‍ നടന്ന പ്രാഥമിക ഘട്ടത്തില്‍ വിജയികളായവരില്‍ നിന്ന് 40 പേരെയാണ് ഫൈനല്‍ റൗണ്ടിലേക്ക് ആദ്യം തെരഞ്ഞെടുത്തത്. ഇവരില്‍ നിന്ന് 12 പേരെ ഭൂഖണ്ഡാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തു. പിന്നീട് എട്ടു പേരിലേക്കും…
Read More » -
മലയാളി നഴ്സ് യു കെ യിൽ നിര്യാതയായി
കേംബ്രിഡ്ജ് : രണ്ട് വര്‍ഷമായി യു കെയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനിയും കേംബ്രിഡ്ജ് ആഡംബ്രൂക്ക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സുമായ റ്റീന സൂസന്‍ തോമസ് നിര്യാതയായി. ക്യാൻസർ രോഗബാധയെ തുടർന്ന് യു കെ യിൽ ചികിത്സയിലായിരുന്നു. സെന്റ് ഇംഗ്‌നേഷ്യസ് ഏലിയാസ് യാക്കോബറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് കേംബ്രിഡ്ജ് ഇടവകാംഗമായ അനീഷ് മണിയുടെ ഭാര്യയാണ്. രണ്ട് വര്‍ഷം മുമ്പാണ് റ്റീനയും കുടുംബവും യു കെ യിലെക്കെത്തിയത്.അടുത്തിടെയാണ് കാന്‍സര്‍ രോഗം കണ്ടെത്തിയത്. രോഗം സ്ഥീരികരിച്ച് ആഴ്ച്ചകള്‍ക്കുള്ളിൽ തന്നെയായിരുന്നു മരണം.
Read More » -
ദുരിതം തീരുന്നില്ല;വിമാനത്തില്‍നിന്നിട്ട ഭക്ഷണപ്പൊതി തലയിൽ പതിച്ച് ഗാസയില്‍ 6 മരണം
ഗാസ: വിമാനത്തില്‍നിന്നു താഴേക്കിട്ട സഹായപാക്കറ്റുകള്‍ തലയിൽ പതിച്ച് 6 മരണം. ഭക്ഷണസാമഗ്രികള്‍ ഉള്‍പ്പെടെ പെട്ടികളാണ് പാരഷൂട്ട് വിടരാതെ താഴേക്കുപതിച്ച് അപകടമുണ്ടാക്കിയത്. സഹായംകാത്തു താഴെ നിന്നവർക്കു മേലെയാണു പാക്കറ്റുകള്‍ വീണത്. കടുത്ത ഭക്ഷണക്ഷാമമുള്ള ഗാസയില്‍ യുഎസ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ആകാശമാർഗം സഹായവിതരണം നടത്തുന്നുണ്ട്. വടക്കൻ ഗാസയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ കുറഞ്ഞത് 20 പേർ ഭക്ഷണക്ഷാമത്തില്‍ മരിച്ചെന്നാണു റിപ്പോർട്ട്. തെക്കൻ ഗാസയിലും ക്ഷാമം മൂലമുള്ള ബാലമരണങ്ങളുണ്ടാകുന്നെന്ന് യുനിസെഫ് അറിയിച്ചു. റഫായിലെ ആശുപത്രിയില്‍ കഴിഞ്ഞ 5 ആഴ്ചകള്‍ക്കിടെ 20 ശിശുക്കളാണു മരിച്ചത്. സൈപ്രസില്‍ നിന്നു കടല്‍വഴിയുള്ള സഹായം ഈ വാരാന്ത്യത്തോടെ തുടങ്ങുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.
Read More » -
ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; സംഭവം അമേരിക്കയിൽ
ന്യൂയോർക്ക്: സാന്‍ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ച് താഴെ വീണു. ജപ്പാനിലേക്ക് പോകുകയായിരുന്ന ബോയിങ് 777 വിഭാഗത്തിലുള്ള വിമാനം ഇതോടെ ലോസ്‌ആഞ്ചല്‍സില്‍ അടിയന്തിരമായി നിലത്തിറക്കി. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനമാണിത്. വിമാനം പറന്നുയരുന്നതിനിടെയാണ് ടയര്‍ താഴെ വീണത്. തെറിച്ചു വീണ ടയര്‍ പതിച്ച് നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് പറ്റിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. 249 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് സംഭവം.
Read More » -
ഹൂതികളുടെ ആക്രമണം: മൂന്നു കപ്പല്‍ ജീവനക്കാർക്ക് ദാരുണാന്ത്യം
ഏഡൻ: ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ മൂന്നു ചരക്കുകപ്പല്‍ ജീവനക്കാർക്ക് ദാരുണാന്ത്യം. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കപ്പലില്‍ ഇരുപത് ജീവനക്കാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നുമാണ് റിപ്പോർട്ട്. ഇന്നലെയാണ് ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ‘ട്രൂ കോണ്‍ഫിഡൻസ്’ എന്ന കപ്പലിന് നേർക്ക് ഹൂതികളുടെ ആക്രമണം ഉണ്ടായത്.കരീബിയൻ രാജ്യമായ ബാർബറോഡോസിനുവേണ്ടി സർവീസ് നടത്തുകയായിരുന്നു. ചെങ്കടലില്‍ നേരത്തേയും കപ്പലിന് നേരെ ഹൂതികള്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ജീവനക്കാർ മരിക്കുന്നത് ഇത് ആദ്യമാണ്. ആക്രമണത്തെത്തുടർന്നുണ്ടായ തീപിടിത്തത്തില്‍ കപ്പലിന് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.ഗാസയ്ക്ക് പിന്തുണ അറിയിച്ചാണ് ഹൂതികള്‍ കപ്പലുകള്‍ക്ക് നേർക്ക് കഴിഞ്ഞ നവംബർ മുതല്‍ ആക്രമണം തുടങ്ങിയത്
Read More » -
ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി; സക്കര്‍ബര്‍ഗിന് നഷ്ടം 23,127 കോടി
ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ്സ്, മെസഞ്ചര്‍, വാട്സാപ്പ് എന്നിവയടക്കമുള്ള പ്ലാറ്റ്ഫോമുകള്‍ ആഗോള തലത്തില്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് 300 കോടിയോളം ഡോളറിന്റെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചികയില്‍ സക്കര്‍ബര്‍ഗിന്റെ ആസ്തി ഒരു ദിവസം 279 കോടി ഡോളര്‍ (23127 കോടി രൂപ) കുറഞ്ഞ് 17600 കോടി ഡോളറിലെത്തി. എങ്കിലും ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നന്‍ എന്ന സ്ഥാനം അദ്ദേഹം നിലനിര്‍ത്തി. ആഗോളതലത്തില്‍ സേവനങ്ങള്‍ നിശ്ചലമായതോടെ മെറ്റയുടെ ഓഹരിയില്‍ 1.6 ശതമാനത്തിന്റെ ഇടിവുണ്ടായി. ഇതാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തിയിലും ഇടിവുണ്ടാക്കിയത്. വാള്‍സ്ട്രീറ്റിലെ ഓവര്‍നൈറ്റ് ട്രേഡിങില്‍ മെറ്റയുടെ ഓഹരി 490.22 ഡോളറിനാണ് അവസാനിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് മെറ്റയുടെ സേവനങ്ങള്‍ക്ക് തടസം നേരിട്ടത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഒരു മണിക്കൂറിലധികം നേരം സേവനങ്ങള്‍ പണിമുടക്കി. ചൊവ്വാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് പ്രശ്നം നേരിട്ടുതുടങ്ങിയത്. ഇതിന് കാരണമായത് എന്താണ് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Read More » -
ഇസ്രയേലില്‍ ഷിയ ഹിസ്ബുള്ള ആക്രമണം; കൊല്ലം സ്വദേശി കൊല്ലപ്പെട്ടു, രണ്ട് മലയാളികള്‍ക്ക് പരുക്ക്
ടെൽഅവീവ്: ഇസ്രയേലില്‍ ലെബനനിലെ ഷിയ ഹിസ്ബുള്ള വിഭാഗം നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശിയായ നിബിന്‍ മാക്സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. മലയാളികളായ ജോസഫ് ജോർജ്, പോള്‍ മെല്‍വിന്‍ എന്നിവരുള്‍പ്പടെ ഏഴ് പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. തിങ്കളാഴ്ച രാവിലെ ഇസ്രയേലിന്റെ വടക്കന്‍ അതിർത്തി പ്രദേശമായ മാർഗലിയോട്ടിലാണ് ആക്രമണമുണ്ടായത്. ഇസ്രയേലുമായുള്ള ഏറ്റുമുട്ടലില്‍ ഹമാസിനെ പിന്തുണയ്ക്കുന്ന വിഭാഗമാണ് ഷിയ ഹിസ്ബുള്ള. സിവ് ആശുപത്രിയിലാണ് നിബിന്റെ മൃതദേഹമുള്ളത്. മുഖത്തും ശരീരത്തിലും പരുക്കേറ്റ ജോസഫ് ജോർജിനെ പെറ്റ തിക്വയിലുള്ള ബെയിലിന്‍സണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ ജോസഫ് ജോർജ് നിലവില്‍ നിരീക്ഷണത്തിലാണ്. മെല്‍വിന്‍ സിവ് ആശുപത്രിയിലാണുള്ളത്. ഇടുക്കി സ്വദേശിയാണ് മെല്‍വിന്‍.ഒക്ടോബർ ഏഴിന് ഹമാസ്-ഇസ്രയേല്‍ സംഘർഷം ആരംഭിച്ചതിന് പിന്നാലെ തന്നെ ഷിയ ഹിസ്ബുള്ള വിഭാഗം ഇസ്രയേലിന്റെ വടക്കന്‍ അതിർത്തികളില്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
Read More » -
ഇന്ത്യയ്ക്ക് ‘വേണ്ടപ്പെട്ട’ മറ്റൊരു ഭീകരന്‍ കൂടി പാക്കിസ്ഥാനില്‍ ‘പട’മായി; മരിച്ചത് തെഹരീക് ഉല്‍ മുജാഹിദ്ദീന്റെ തലവന്‍ ഷെയ്ഖ് ജമീല്‍
ഇസ്‌ലാമാബാദ്: ഇന്ത്യ തിരയുന്ന ഒരു കുപ്രസിദ്ധ ഭീകരന്‍ കൂടി പാക്കിസ്ഥാനില്‍ മരിച്ച നിലയില്‍. കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാനാണ് മരിച്ചത്. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലാണ് ഷെയ്ഖ് ജമീല്‍. 2022 ഒക്ടോബറില്‍ ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ അബോട്ടാബാദിലാണ് ശനിയാഴ്ച ഇയാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭീകരസംഘടനയായ തെഹരീക് ഉല്‍ മുജാഹിദ്ദീന്റെ തലവന്‍ കൂടിയാണ് മരിച്ച ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാന്‍. ഇയാളുടെ മരണകാരണംവ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. പാക്ക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍, ജമ്മു കശ്മീരില്‍ നടന്ന വിവിധ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യ തിരയുകയായിരുന്ന ഇരുപതോളം ഭീകരരാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്. ഈ പട്ടികയിലെ അവസാന കണ്ണിയാണ് ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാന്‍.
Read More » -
പാക്കിസ്ഥാനില്‍ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി; ഇമ്രാന് തിരിച്ചടി
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ് ഷരീഫ്) നേതാവ് ഷഹബാസ് ഷരീഫ് (72) വീണ്ടും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി. ദേശീയ അസംബ്ലിയാണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. രണ്ടാം തവണയാണ് ഇദ്ദേഹം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. മൂന്നു തവണ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ ഇളയ സഹോദരനാണ് ഷഹബാസ്. ദേശീയ അസംബ്ലിയില്‍ ഇന്നു നടന്ന വോട്ടെടുപ്പില്‍ 201 അംഗങ്ങള്‍ ഷഹബാസ് ഷരീഫിനെ പിന്തുണച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ പിടിഐയിലെ ഒമര്‍ അയൂബ് ഖാന് 92 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫാണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. നവാസ് ഷരീഫ് തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതീക്ഷിച്ചിരിക്കെയാണ് അദ്ദേഹം ഷഹബാസിനെ പ്രഖ്യാപിച്ചത്. പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) പാര്‍ട്ടിയുടെ ഉന്നതതല യോഗത്തിലായിരുന്നു നാമനിര്‍ദേശം. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി നവാസ് ഷരീഫിന്റെ മകള്‍ മറിയം നവാസ് തിങ്കളാഴ്ച അധികാരമേറ്റിരുന്നു.
Read More » -
അബിജാനില്‍ ഇന്ത്യന്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി
അബിജാൻ:പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റിന്റെ തലസ്ഥാനമായ അബിജാനില്‍ ഇന്ത്യന്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യക്കാരായ സഞ്ജയ് ഗോയലിനെയും ഭാര്യ സാന്റോഷ് ഗോയലിനേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കഴിഞ്ഞ മാസം 26ന് ഇവരെ കാണാനില്ലെന്ന് മകന്‍ പരാതി നല്‍കിയിരുന്നു. ദില്ലിയില്‍ നിന്നും പുറപ്പെട്ട ദമ്ബതികളെ കാണാനില്ലെന്ന് കാണിച്ച് മകന്‍ കരണ്‍ ഗോയലാണ് പരാതി നല്‍കിയത്. യാത്രയിലായിരുന്ന മാതാപിതാക്കളെ പിന്നീട് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് കരണ്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരുന്നതിനിടയിലാണ് മരണവാര്‍ത്ത പുറത്ത് വരുന്നത്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് എംബസി സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും എംബസി അറിയിച്ചു.
Read More »