NEWSWorld

ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥി മുന്നില്‍

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനുര കുമാര ദിസനായകെ മുന്നില്‍ . ഇടതുപക്ഷ പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് ദിസനായകെ. അന്തിമഫലം ഞായറാഴ്ച വരുമെന്നാണ് റിപ്പോര്‍ട്ട്. താല്‍ക്കാലിക പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്.

10 ലക്ഷം വോട്ടുകള്‍ എണ്ണിയപ്പോള്‍ 53 ശതമാനവുമായി അനുര കുമാര മുന്നിലാണ്. പ്രതിപക്ഷ നേതാവ് സജിത് പ്രേംദാസയാണ് 22 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തുള്ളത്. നാഷനല്‍ പീപ്പിള്‍സ് പവര്‍ മുന്നണിയുടെ ഭാഗമാണ് അനുര കുമാര ദിസനായകെയുടെ ജനതാ വിമുക്തി പെരമുന പാര്‍ട്ടി.

Signature-ad

ശനിയാഴ്ചയായിരുന്നു ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പ് നടന്നത്. 75 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

2022 മുതല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 2022ല്‍ ആയിരക്കണക്കിന് പേര്‍ കൊളംബോയില്‍ തെരുവിലിറങ്ങുകയും പ്രസിഡന്റിന്റെ വസതി കീഴടക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രസിഡന്റ് ഗോട്ടബായ രാജപക്‌സ രാജിവെക്കുകയുണ്ടായി.

കടക്കണിയില്‍നിന്ന് മോചിപ്പിച്ച് രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്ന വലിയ വെല്ലുവിളിയാണ് പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: