NEWSWorld

ഹിസ്ബുള്ളയുടെ അടിവേര് മാന്തിയത് മൊസാദിന്റെ തേന്‍കെണി? ലണ്ടനില്‍ പഠിച്ച സുന്ദരി ബുഡാപെസ്റ്റില്‍ കമ്പനി തുടങ്ങിയത് കുരുക്കൊരുക്കാന്‍? ലബ്‌നന്‍ സ്‌ഫോടനങ്ങളില്‍ ഭീകരരും ലോകവും ഞെട്ടുമ്പോള്‍

ലണ്ടന്‍: കഴിഞ്ഞ ദിവസങ്ങളില്‍ ലബനനില്‍ ഉണ്ടായ സ്‌ഫോടന പരമ്പരകളെ കുറിച്ചുളള ചര്‍ച്ചകളില്‍ എല്ലാം ഉയരുന്നൊരു പേരുണ്ട് -മൊസാദ്. ഇസ്രയേലിന്റെ സ്വന്തം ചാരസംഘടന. അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയോടും ബ്രിട്ടന്റെ എം.ഐ. 6 നോടും കിടപിടിക്കുന്ന ലോകത്തിലെ പ്രമുഖ ചാരസംഘടനയാണിത്. ഇസ്രായേലിന്റെ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കുമായി മൊസാദ് നിലകൊള്ളുന്നു. 1951 ഏപ്രിലില്‍ രൂപവത്കരിച്ച ഈ സംഘടനയുടെ ആസ്ഥാനം ടെല്‍ അവീവാണ്. ഇസ്രായേലി പൗരന്മാരെ വധിക്കരുതെന്ന ഉദ്ദേശം പുലര്‍ത്തുന്ന ഈ സംഘടനയ്ക്ക് സഖ്യരാജ്യങ്ങളില്‍ വച്ച് വധം നടത്താന്‍ അനുവാദമുണ്ട്. മൊസാദിന്റെ അംഗങ്ങളില്‍ പലരും ഇസ്രായേല്‍ പ്രതിരോധ സേനയില്‍ സേവനം അനുഷ്ഠിച്ചവരും, അതിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ആണെങ്കിലും ഇത് ഒരു സൈനിക സ്ഥാപനമല്ല. ഏകദേശം 1600 പേര്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നു.

മൊസാദിന്റെ ബുദ്ധിപൂര്‍വ്വമുള്ള പദ്ധതികള്‍ ലോകത്തെ ഏവരേും ആകര്‍ഷിക്കുന്നതാണ്. ഈ ചാരസംഘടനയെ കുറിച്ചുള്ള പുസ്തകങ്ങള്‍ പോലും ബെസ്റ്റ് സെല്ലറുകളാണ്. പല സിനിമകളും മൊസാദിന്റെ വീരകഥകളെ ആസ്പദമാക്കി പുറത്ത് വന്നിട്ടുണ്ട്. മൊസാദിനെ ശ്രദ്ധേയമാക്കുന്നത് നിരവധി ഘടകങ്ങളാണ്. ഈ ചാരസംഘടനയുടെ 40 ശത്മാനം ജീവനക്കാരും വനിതകളാണ്. തീര്‍ന്നില്ല മൊസാദിന്റെ തലപ്പത്തുള്ള 24 ശതമാനം പേരും സ്ത്രീകളാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ ചാരംഘടനയില്‍ അംഗമായിരുന്ന സില്‍വിയ റാഫേല്‍ എന്ന സുന്ദരി മ്യൂണിക്ക് ഒളിമ്പിക്‌സ് വേദിയില്‍ ഇസ്രയേല്‍ അത്‌ലറ്റുകളെ വധിച്ചവരില്‍ 3 പേരെ പിടികൂടി വധിച്ചത് ചരിത്രമാണ്.

Signature-ad

നോര്‍വ്വേ സര്‍ക്കാര്‍ ഇവരെ പിടികൂടി എങ്കിലും ഒടുവില്‍ ഇസ്രയേല്‍ ഇവരെ നാട്ടിലേക്ക് കൊണ്ട് വരികയായിരുന്നു. മൊസാദിന്റെ ചാര സുന്ദരിമാര്‍ ഇന്നും ഒരത്ഭുത പ്രതിഭാസമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഏത് രാജ്യത്തും ഇവരെത്തും ശത്രുരാജ്യങ്ങളിലെ ഉന്നത നേതാക്കളും സൈനിക മേധാവികളുമായെല്ലാം ഇവര്‍ തേന്‍കെണിയൊരുക്കി ചങ്ങാത്തം കൂടും. അങ്ങനെ അവിടുത്തെ രഹസ്യങ്ങളെല്ലാം ചോര്‍ത്തിയെടുക്കും. എന്നാല്‍, ഇവര്‍ക്ക് ഈ പ്രമുഖരോട് കിടക്ക പങ്കിടാന്‍ മൊസാദ് ഒരിക്കലും അനുവാദം നല്‍കാറില്ല. ലബനനില്‍ നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണങ്ങള്‍ ഒടുവില്‍ ചെന്നെത്തിയത് ഒരു അതിസുന്ദരിയിലേക്കാണ്. കൃസ്ത്യാന ബാര്‍സണി ആര്‍സിഡയകോനോ എന്നാണ് ഈ നാല്‍പ്പതുകാരിയുടെ പേര്.

ലബനനിലേക്ക് പേജറുകള്‍ എത്തിച്ചു എന്ന് പറയപ്പെടുന്ന ഹംഗറി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി.എ.സി കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ ആണ് ഇവര്‍. ഹിസ്ബുള്ള ഇതിനായി കരാര്‍ നല്‍കിയ ഗോള്‍ഡ് അപ്പോളോ എന്ന സ്ഥാപനമാണ് തങ്ങള്‍ ഈ ദൗത്യം ബി.എ.സി കണ്‍സല്‍ട്ടന്‍സിയെ ഏല്‍പ്പിച്ചതായി അറിയിച്ചത്. എന്നാല്‍, ഹംഗറിയിലെ ബുഡാപെസ്റ്റിലെ ബി.എ.സിയുടെ ഓഫീസ് അന്വേഷിച്ച് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ കണ്ടത് അടഞ്ഞ് കിടക്കുന്ന ചെറിയൊരു ഓഫീസാണ്. എന്നാല്‍ ബി.എ.സി സി.ഇ.ഒ: ആയ ക്രിസ്റ്റിയാന വിശദീകരിച്ചത് തങ്ങള്‍ ഇടിനിലക്കാര്‍ മാത്രമാണ് എന്നായിരുന്നു.

അവിടെയാണ് മൊത്തം കാര്യങ്ങളും ദുരൂഹതയിലേക്ക് നീങ്ങുന്നത്. ബി.എ.സി എന്ന സ്ഥാപനം ലബനനിലെ ഓപ്പറേഷന് വേണ്ടി മാത്രം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണോ ഇതിന് പിന്നില്‍ മൊസാദ് തന്നെയാണോ ക്രിസ്റ്റിയാന മൊസാദ് ഏജന്റായിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ക്രിസ്റ്റിയാന ആരാണെന്ന് പരിശോധിക്കുമ്പോഴാണ് ആളൊരു ചെറിയ മീനല്ല എന്ന് മനസിലാകുന്നത്. ക്രിസ്റ്റിയാന വളരെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ള വ്യക്തി ആണെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

പ്രശസ്തമായ ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നാണ് ഇവര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിഷയങ്ങളിലും പരിസ്ഥിതി സംബന്ധമായ കാര്യങ്ങളിലും ഇവര്‍ വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഇറ്റാലിയനും റഷ്യനുമടക്കം ഏഴ് ഭാഷകളില്‍ ക്രിസ്റ്റിയാന വിദഗ്ധയാണ്. ഇവര്‍ ഫിസിക്‌സില്‍ പി.എച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. ബി.എ.സി കമ്പനിയുടെ വെബ്‌സൈറ്റിലും ശാസ്ത്രജ്ഞ എന്നാണ് ക്രിസ്റ്റിയാനയെ വിശേഷിപ്പിക്കുന്നത്. നേരത്തേ പാരീസിലെ ഒരു സ്ഥാപനത്തിലും ഇവര്‍ ജോലി ചെയ്തിട്ടുണ്ട്.

ലോകത്തെ എല്ലാ രാജ്യങ്ങളിലും പറന്ന് നടക്കുന്ന ഒരു വനിത എന്നാണ് ഇവരെ പലരും വിശേഷിപ്പിക്കുന്നതും. ക്രിസ്റ്റിയാന എന്തായാലും ഒരു പ്രഹേളികയാണ്. ആരാണ് ഇവര്‍ എന്ന് ഇന്ന് ലോകമെമ്പാടമുള്ള മാധ്യമപ്രവര്‍ത്തകര്‍ തെരയുകയാണ്. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാതെ ഇപ്പോഴും ക്രിസ്റ്റിയാന എവിടെയോ മറഞ്ഞിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: