NEWSWorld

‘ഹനുമാന്‍കൈന്‍ഡി’നെ കണ്ടതോടെ മോദി പറഞ്ഞു, ‘ജയ് ഹനുമാന്‍’! മലയാളി പണ്ടേ പൊളിയല്ലേയെന്ന് സോഷ്യല്‍ മീഡിയ

വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം യുഎസിലെത്തിയിരുന്നു. ഇന്നലെ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലെ നസാവു കൊളീസിയം സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു. ഈ പരിപാടിയില്‍ ‘ബിഗ് ഡോഗ്‌സ്’ എന്ന ഗാനത്തിലൂടെ ലോകം മുഴുവന്‍ ഹിറ്റായ റാപ്പര്‍ ഹനുമാന്‍കൈന്‍ഡും പങ്കെടുത്തിരുന്നു.

ഹനുമാന്‍കൈന്‍ഡും ടീമും പ്രധാനമന്ത്രിക്കും മറ്റ് ഇന്ത്യക്കാര്‍ക്കും മുന്നില്‍ പരിപാടി അവതരിപ്പിച്ചു. ഇപ്പോഴിതാ പരിപടിക്കിടെ നടന്ന ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹനുമാന്‍കൈന്‍ഡിന്റെയും ഗ്രൂപ്പിന്റെയും പരിപാടി കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി വേദിയിലെത്തി അതിലെ എല്ലാ കലാകാരന്മാരെയും ആലിംഗനം ചെയ്ത് അഭിനന്ദിച്ചു.

Signature-ad

ഇതില്‍ ഹനുമാന്‍കൈന്‍ഡിനെ കെട്ടിപ്പിടിച്ചപ്പോള്‍ മോദി ‘ജയ് ഹനുമാന്‍’ എന്ന് പറയുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേര്‍ ‘മലയാളി പണ്ടേ പൊളിയല്ലേ’ എന്ന കമന്റുമായി രംഗത്തെത്തുന്നുണ്ട്. ഹനുമാന്‍കൈന്‍ഡിനൊപ്പം ആദിത്യ ഗാധ്വി, സംഗീത സംവിധായകനും ഗായകനുമായ ദേവി ശ്രീ പ്രസാദ് എന്നിവരുമുണ്ടായിരുന്നു.മലപ്പുറം പൊന്നാനി സ്വദേശിയായ സൂരജ് ചെറുകാട്ട് ആണ് റാപ്പ് ലോകത്ത് ഹനുമാനകൈന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നത്.

Back to top button
error: