NEWS

  • പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു; പശ്ചിമഘട്ടത്തെ സജീവ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നയാള്‍

    പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസായിരുന്നു. പുനൈയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള പോരാട്ടത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു മാധവ് ഗാഡ്ഗില്‍. ജൈവവൈവിധ്യ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാൽ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറെ വിവാദമായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പാറഖനനം, അണക്കെട്ട് നിർമാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. പത്മശ്രീ (1981), പത്മഭൂഷൺ (2006) ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനു തുടക്കത്തിൽ കേരളത്തിൽ ഏറെ എതിർപ്പുകൾ നേരിട്ടെങ്കിലും 2018ലെ പ്രളയത്തിനും വയനാടിൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾക്കും ശേഷം സ്വീകാര്യത ലഭിച്ചു. ബയോഡൈവേഴ്‌സിറ്റി ആക്‌ട് സമിതിയിൽ അംഗമായിരുന്നു

    Read More »
  • മറ്റത്തൂരും മഹാരാഷ്ട്രയും ഒക്കെ ഒരുപോലെ : ഭരണം കിട്ടാൻ അങ്ങോട്ടുമിങ്ങോട്ടും ചായും : നഗരസഭാ ഭരണം കിട്ടാൻ മഹാരാഷ്ട്രയിൽ അപൂർവ രാഷ്ട്രീയ കൂട്ടുകെട്ട് 

        മുംബൈ: ഭൂമിയിൽ ഏറ്റവും മത്തുപിടിപ്പിക്കുന്ന ലഹരി ഏതെങ്കിലും ഒരു മയക്കുമരുന്നിനല്ല അധികാരത്തിനാണ്. പവർ – അധികാരം, അതിനോളം ലഹരി പിടിപ്പിക്കുന്നത് ഒന്നും മനുഷ്യൻ കണ്ടെത്തിയിട്ടില്ല എന്നാണ് പറയാനുള്ളത്. ഇങ്ങ് മറ്റത്തൂരിലെയും അങ്ങ് മഹാരാഷ്ട്രയിലെയും രാഷ്ട്രീയ നാടകങ്ങൾ കാണുമ്പോൾ ആ പറഞ്ഞത് നൂറല്ല അല്ല 200 ശതമാനം ശരിയാണ് എന്ന് പറയേണ്ടിവരും. തദ്ദേശഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കേരളം ഞെട്ടിയത് തൃശ്ശൂർ മറ്റത്തൂരിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ കണ്ടാണ്. അധികാരത്തിനു വേണ്ടി ഏതു രാഷ്ട്രീയ പ്രതിയോഗിയുമായി കൂട്ടുകൂടാം എന്ന തത്വം മറ്റത്തൂരിൽ കണ്ടപ്പോൾ രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കൾ ഇല്ല എന്ന് പറഞ്ഞു പഴകിയ വാചകമാണ് ഓർമ്മവന്നത്. ഇപ്പോഴിതാ അങ്ങ് മഹാരാഷ്ട്രയിലും സഖ്യങ്ങൾക്ക് പുതിയ ഭാവവും രൂപവും വരുന്നു. ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ ഉടൻ പുതിയ സഖ്യങ്ങൾ രൂപപ്പെടുന്ന കാഴ്ചയാണ് ഇന്ത്യയിൽ എങ്ങും ഇപ്പോൾ കാണുന്നത്. മറ്റത്തൂരിലെ പോലെ മഹാരാഷ്ട്രയിലും കാണുന്നത് ഇതേ കാഴ്ച. മഹാരാഷ്ട്രയില്‍ അകോല ജില്ലയിലെ അകോട്ട് നഗരസഭയില്‍ ബിജെപിയും…

    Read More »
  • ‘ഞങ്ങളൊക്കെയില്ലേ? സഖാക്കളില്ലേ, നീയിന്ന് കേരളത്തിന്റെ മകള്‍’; അതിജീവിതയെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി സംസാരിച്ചത് മുക്കാല്‍ മണിക്കൂര്‍; ക്രിസ്മസ് പരിപാടിക്കുശേഷം വീട്ടിലെത്തി കണ്ടെന്നും ഭാഗ്യലക്ഷ്മി

    കണ്ണൂര്‍: ക്രിസ്മസ് ആഘോഷത്തിന് സര്‍ക്കാര്‍ അതിഥിയായി എത്തിയ ആക്രമിക്കപ്പെട്ട നടിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മുക്കാല്‍ മണിക്കൂര്‍ സംസാരിച്ചുവെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കണ്ണൂരില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച ‘അവള്‍ക്ക് ഒപ്പം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇതിനു മുന്‍പ് മൂന്നു തവണ മുഖ്യമന്ത്രിയെ കാണാന്‍ പോയിട്ടുണ്ട്. എന്തിനാണ് ഇടയ്ക്കിടെ കാണാന്‍ പോകുന്നതെന്ന് പലരും ചോദിച്ചു. അത് അവള്‍ക്ക് ആത്മവിശ്വാസം കിട്ടാനാണ്. കോടതി വിധി വന്നശേഷം മുഖ്യമന്ത്രിയോട് കാണാന്‍ സമയം ചോദിച്ചു. ക്രിസ്മസ് പരിപാടിയുണ്ട് അതിനു വരാന്‍ മുഖ്യമന്ത്രിയുെട ഓഫിസില്‍ നിന്ന് അറിയിച്ചു. ക്രിസ്മസ് പരിപാടിക്കുശേഷം മുഖ്യമന്ത്രിയെ വീട്ടില്‍ പോയി കണ്ടു. സാധാരണ ഒരു മിനിറ്റോ രണ്ട് മിനിറ്റോ ആണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. എന്നാല്‍ അന്ന് മുക്കാല്‍ മണിക്കൂറോളം അവളോട് മുഖ്യമന്ത്രി സംസാരിച്ചു. അവള്‍ നില്‍ക്കുന്ന മാനസികാവസ്ഥയില്‍ അത്രയും സമയം അവളോട് സംസാരിച്ചാല്‍ മാത്രമേ ആശ്വാസം ലഭിക്കൂ എന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം. ഞങ്ങളൊക്കെയില്ലേ, സഖാക്കളില്ലേ എന്ന് ഇടയ്ക്കിടെ അദ്ദേഹം പറയുന്നുണ്ടായിരുന്നു.…

    Read More »
  • ശബരിമല സ്വര്‍ണക്കൊള്ള: കോടതി ഉന്നയിച്ച രൂക്ഷ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുന്ന എട്ടാം ഖണ്ഡിക മാധ്യമങ്ങള്‍ മുക്കി; ‘അന്വേഷണം ശരിയായ ദിശയില്‍; സമാന്തര മാധ്യമ വിചാരണ ഊഹാപോഹങ്ങള്‍ മാത്രം; രണ്ട് ഉദ്യോഗസ്ഥരെ നിയമിച്ചത് കോടതിയുടെ അനുമതിയോടെ; എസ്‌ഐടിയെ അനാവശ്യ സമ്മര്‍ദത്തിലാക്കുന്നു’; പ്രതിപക്ഷത്തിനും അടി

    തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ശാസ്ത്രീയവും നിഷ്പക്ഷവുമെന്നു ഹൈക്കോടതി. അന്വേഷണ സംഘത്തിലെ രണ്ടുപേരെ നിയമിച്ചത് കോടതിയുടെ അനുമതിയോടെയാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആറാഴ്ച സമയം അനുവദിച്ചുകൊണ്ടുള്ള കോടതിയുടെ നിര്‍ദേശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും വ്യക്തമായി. കോടതി പരാമര്‍ശങ്ങള്‍ മുക്കിയശേഷം എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നതെന്നും വ്യക്തമായി. അന്വേഷണം ശാസ്ത്രീയവും നിഷ്പക്ഷവുമായാണ് നടക്കുന്നയെതന്ന് സുവ്യക്തമായ ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് എസ്എടിക്കുനേരെ നടക്കുന്നത് കുപ്രചാരണമാണെന്നും പറഞ്ഞു. എസ്ഐടി മുദ്രവെച്ച കവറില്‍ അന്വേഷണ പുരോഗതി സമര്‍പിച്ചപ്പോഴായിരുന്നു ഇൗ നിരീക്ഷണം. അന്വേഷണത്തില്‍ ശബരിമല ബെഞ്ച് പൂര്‍ണ തൃപ്തിയും രേഖപ്പെടുത്തി. പുതുതായി എസ്ഐടിടിയില്‍ ഉള്‍പ്പെടുത്തിയ രണ്ട് ഉദ്യോഗസ്ഥരുടെ നിയമനവും ഹൈക്കോടതി ശരിവെച്ചു. ഇൗ നിയമനം മറയാക്കി യുഡിഎഫും മാധ്യമങ്ങളും നടത്തിയ പ്രചാരണവും ഇതോടെ പൊട്ടി. അന്വേഷണ സംഘത്തിനുമേല്‍ മാധ്യമങ്ങള്‍ അനാവശ്യ സമ്മര്‍ദം ചെലുത്തരുതെന്നും കോടതി പറഞ്ഞു. മാധ്യമ വിചാരണയിലല്ല അന്വേഷണം നടക്കേണ്ടത്. അത്തരം മാധ്യമ വിചാരകള്‍ നീതിന്യായ വ്യവസ്ഥയോടുള്ള…

    Read More »
  • ട്രംപ് പറഞ്ഞ അപ്പാച്ചെ അല്ല, അണിയറയില്‍ ഒരുങ്ങുന്നത് പ്രചണ്ഡ്; മലനിരകളിലെ യുദ്ധത്തിന് മിടുമിടുക്കന്‍; സിയാച്ചിനില്‍ പോലും ലാന്‍ഡിംഗ്; ധ്രുവാസ്ത്രും ഘടിപ്പിക്കും; കാര്‍ഗില്‍ യുദ്ധം പാഠമായി

    ന്യൂഡല്‍ഹി: അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്ക് ഇന്ത്യ വമ്പന്‍ ഓര്‍ഡര്‍ നല്‍കിയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം പൊളിച്ചടുക്കി ഇന്ത്യ. ഇന്ത്യ 68 ഹെലിക്കോപ്റ്ററുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെന്നും ഒന്നുപോലും കിട്ടിയില്ലെന്നുമായിരുന്നു ട്രംപിന്റെ പരിഹാസം. എന്നാല്‍, ആറെണ്ണം മാത്രമാണ് ഓര്‍ഡര്‍ ചെയ്തതെന്നും അപ്പാച്ചെയെക്കാള്‍ ‘പ്രചണ്ഡ്’ ഹെലികോപ്റ്ററാണ് തദ്ദേശിയമായി നിര്‍മിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. 2020-ല്‍ ഇന്ത്യന്‍ ആര്‍മിക്കായി 6 അപ്പാച്ചെ (എഎച്ച്64ഇ) ഹെലികോപ്റ്ററുകള്‍ വാങ്ങാനാണ് ഇന്ത്യ കരാര്‍ ഒപ്പിട്ടത്. ഏകദേശം 930 മില്യണ്‍ ഡോളറിന്റെ (അനുബന്ധ ഉപകരണങ്ങള്‍ ഉള്‍പ്പെടെ) ഈ കരാര്‍ പ്രകാരം 2025 ഡിസംബറോടെ 6 ഹെലികോപ്റ്ററുകളും ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. ഇവ ജോധ്പൂര്‍ ബേസില്‍ വിന്യസിച്ചിട്ടുമുണ്ട്. അതേസമയം ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന 156 ‘പ്രചണ്ഡ്’ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ (എല്‍സിഎച്ച്) വാങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ 66 എണ്ണം വ്യോമസേനയ്ക്കുള്ളതാണ്. മാറ്റുരയ്ക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്ക് ഹെലികോപ്റ്ററാണ് അപ്പാച്ചെയെങ്കില്‍, ലോകത്തിലെ ഏറ്റവും ഉയരത്തില്‍ പറന്ന് യുദ്ധം ചെയ്യാന്‍ കെല്‍പ്പുള്ള പോരാളിയാണ് ഇന്ത്യയുടെ പ്രചണ്ഡ്. ഇവ…

    Read More »
  • ഏതു ജോലിക്കും അപ്പുറം രാജ്യം ഒന്നാമത്; ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍നിന്ന് ഇന്ത്യന്‍ അവതാരക പുറത്തേക്ക്; കായിക രംഗത്തും കലാപത്തീ; സത്യസന്ധതയുള്ള കളിയുടെ ആത്മാവിനുവേണ്ടി നിലകൊള്ളുമെന്ന് റിധിമ

    ധാക്ക: ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (ബി‌പി‌എൽ) നിന്ന് പിന്മാറി ഇന്ത്യൻ കായിക അവതാരക റിധിമ പഥക്.  പിന്മാറിയത് വ്യക്തിപരമായ തീരുമാനമാണെന്നും സംഘാടകർ തന്നെ പുറത്താക്കിയതല്ലെന്നും അവര്‍ വ്യക്തമാക്കി. ബിപിഎല്ലില്‍ നിന്നും റിധിമയെ പുറത്താക്കിയതായി ചില ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്​തിരുന്നു. ഇതിനോടായിരുന്നു പ്രതികരണം. വ്യക്തിപരമായ മൂല്യങ്ങളും ദേശീയ വികാരങ്ങളുമാണ് തന്റെ തീരുമാനത്തിന് പിന്നിലെന്ന് അവർ പറഞ്ഞു. ‘എനിക്ക് രാജ്യമാണ് എന്നും ഒന്നാമത്. ​ഏതൊരു ജോലിക്കുമപ്പുറം, ക്രിക്കറ്റിനെ വിലമതിക്കുന്നു. സത്യസന്ധതയോടും ബഹുമാനത്തോടും അതിയേറെ ആവേശത്തോടെയും വർഷങ്ങളായി സ്​പോർട്സിന്റെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. അത് മാറില്ല. സത്യസന്ധതയ്ക്കും കളിയുടെ ആത്മാവിനും വേണ്ടി ഞാൻ നിലകൊള്ളുന്നത് തുടരും,’ റിധിമ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. ബിസിസിഐയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടയിലാണ് റിധിമയുടെ പിന്മാറ്റം. ബംഗ്ലാദേശിൽ ഇന്ത്യൻ വംശജരെ ആക്രമിക്കുകയും, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം നടത്തുകയും​ ചെയ്തതിന്റെ തുടർച്ചയായാണ് ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദങ്ങളിൽ വിള്ളൽ വീണത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഐപിഎൽ സ്ക്വാഡിൽ…

    Read More »
  • റഷ്യന്‍ പതാകയുള്ള കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക; അറ്റ്‌ലാന്റിക്കില്‍ നാടകീയ രംഗങ്ങള്‍; രൂക്ഷമായി പ്രതികരിച്ച് റഷ്യ; നിയമവിരുദ്ധ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് യുഎസ് നേവി കമാന്‍ഡ്; വെനസ്വേലയെ ചൊല്ലി രാജ്യാന്തര ബന്ധങ്ങളിലും ഉലച്ചില്‍

    കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റിന്റെ അറസ്റ്റിനു പിന്നാലെ കൊമ്പുകോര്‍ത്ത റഷ്യയ്‌ക്കെതിരേ അമേരിക്കയുടെ അസാധാരണ നടപടി. വെനസ്വേലയില്‍നിന്ന് എണ്ണ കടത്തുന്നെന്ന് ആരോപിച്ചു റഷ്യന്‍ പതാകയുള്ള എം.ടി. സോഫിയ എന്ന കപ്പല്‍ അറ്റ്‌ലാന്റിക്കില്‍വച്ചു യുഎസ് പിടിച്ചെടുത്തു. ഇതിന്റെ വീഡിയോ അടക്കം അമേരിക്കന്‍ സൈന്യം ‘എക്‌സി’ല്‍ പോസ്റ്റ് ചെയ്തു. റഷ്യയുഎസ് സേനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി വിവരമില്ല. രണ്ടാഴ്ച പിന്തുടര്‍ന്നശേഷം മാരിനേര എന്ന കപ്പല്‍ നേരത്തേ പിടിച്ചെടുക്കാന്‍ ശ്രമം നടന്നിരുന്നു. കപ്പലിനു സംരക്ഷണം നല്‍കാന്‍ റഷ്യ യുദ്ധകപ്പലുകളും അന്തര്‍വാഹിനിയും അയച്ചിരുന്നു. ബെല്ല 1 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കപ്പല്‍ അടുത്തിടെയാണ് മാരിനേര എന്നു പേരു മാറ്റിയത്.   In a pre-dawn action this morning, the Department of War, in coordination with the Department of Homeland Security, apprehended a stateless, sanctioned dark fleet motor tanker without incident. The interdicted vessel, M/T Sophia, was operating…

    Read More »
  • ഒപ്പിടാന്‍ മറന്നു; ആര്‍. ശ്രീലേഖയുടെ വോട്ട് അസാധു! മേയറാക്കാത്തതിലുള്ള പ്രതിഷേധമെന്ന് പ്രതിപക്ഷം

    തിരുവനന്തപുരം: കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ് സാങ്കേതിക പിഴവിനെത്തുടര്‍ന്ന് വോട്ട് അസാധുവായത്. തന്നെ മേയറാക്കാത്തതിലുള്ള പരിഭവം ആര്‍. ശ്രീലേഖ പരസ്യമാക്കിയതിന് പിന്നാലെയാണ് സംഭവം ആകെ എട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഏഴ് കമ്മിറ്റികളിലും ശ്രീലേഖ കൃത്യമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ നഗരാസൂത്രണ കമ്മിറ്റിയിലെ വോട്ടെടുപ്പില്‍ ബാലറ്റിന് പിന്നില്‍ പേരെഴുതി ഒപ്പിടണമെന്ന നിബന്ധന ശ്രീലേഖ പാലിച്ചില്ല. ഇതേത്തുടര്‍ന്നാണ് വോട്ട് അസാധുവായത്. സാധാരണ ഗതിയില്‍ കൗണ്‍സിലര്‍മാര്‍ക്ക് ഇത്തരം പിഴവുകള്‍ സംഭവിക്കാറുണ്ടെങ്കിലും, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ആര്‍. ശ്രീലേഖയെപ്പോലൊരാള്‍ ബാലറ്റില്‍ ഒപ്പിടാന്‍ മറന്നുപോയത് സ്വാഭാവികമല്ലെന്നാണ് എതിര്‍കക്ഷികള്‍ ആരോപിക്കുന്നത്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണോ ഇതെന്ന സംശയം എല്‍ഡിഎഫും യുഡിഎഫും ഉയര്‍ത്തുന്നുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തില്‍ ബിജെപി ചരിത്ര വിജയം നേടിയപ്പോള്‍, മേയര്‍ സ്ഥാനത്തേക്ക് ആര്‍. ശ്രീലേഖയുടെ പേര് സജീവമായി ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ അവസാന…

    Read More »
  • റിലയൻസ് ജിയോ നവംബർ മാസത്തിൽ 12 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേർത്തു; കേരളത്തിലും വളർച്ച

    കൊച്ചി / ന്യൂഡൽഹി: ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം റിലയൻസ് ജിയോ 2025 നവംബർ മാസത്തിൽ ഉപഭോക്തൃ വളർച്ച തുടർന്നു, 12 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേർത്തു.സജീവ ഉപയോക്തൃ എണ്ണത്തിലും ജിയോ തന്നെയാണ് മുന്നിൽ. കേരളത്തിൽ 41000 പുതിയ വരിക്കാരെയാണ് ജിയോ നേടിയത്. ഇൻഡസ്ട്രിയിലെ മൊത്തം സജീവ ഉപയോക്താക്കളുടെ എണ്ണം 34 ലക്ഷം കുറഞ്ഞപ്പോൾ പോസറ്റീവ് വളർച്ച റിപ്പോർട്ട് ചെയ്ത ഏക ഓപ്പറേറ്റർ ജിയോ മാത്രമാണ് . പ്രധാനമായി, വൊഡാഫോൺ ഐഡിയയ്ക് 22 ലക്ഷം .സജീവ ഉപയോക്താക്കളെ നഷ്ടപ്പെട്ടു, എയർടെലിന്റെ ആക്ടീവ് ഉപയോക്തൃ എണ്ണം 17 ലക്ഷം കുറഞ്ഞു. ജിയോയുടെ മാർക്കറ്റ് ഷെയർ വളർച്ചയും ശ്രദ്ധേയമായി; 22 ടെലികോം സർക്കിളുകളിൽ 17 ലും സജീവ ഉപഭോക്താക്കളെ നേടുന്നതിൽ ജിയോ മുന്നിലെത്തി, ഏറ്റവും വലിയ വളർച്ച ജമ്മു & കശ്മീർ, പഞ്ചാബ് പ്രദേശങ്ങളിൽ രേഖപ്പെടുത്തി. ബ്രോഡ്ബാൻഡ് വിഭാഗത്തിലും ജിയോ ആധിപത്യം നിലനിർത്തി. മൊബൈൽ ബ്രോഡ്ബാൻഡ്,…

    Read More »
  • കടിക്കാതിരിക്കാൻ നായയ്ക്ക് ഇനി കൗൺസിലിങ് കൂടി കൊടുക്കാനേ ബാക്കിയുള്ളു…കോടതി പരിസരങ്ങളിലും സ്‌കൂളുകളിലും ആശുപത്രികളിലും എന്തിനാണ് നായ്ക്കളുടെ ആവശ്യം? മൃ​ഗ സ്നേഹികളെ പരിഹസിച്ചും ചോദ്യങ്ങൾ ചോദിച്ചും സുപ്രിംകോടതി

    ന്യൂഡൽഹി: തെരുവുനായകളുടെ പെരുമാറ്റം നിങ്ങൾക്ക് വായിച്ചെടുക്കാൻ പറ്റുമോ? രാവിലെ അത് എന്ത് മാനസികാവസ്ഥയിലാണെന്ന് നിങ്ങൾക്കറിയാമോ?… ഇതൊന്നു മുൻകൂട്ടി വായിച്ചെടുക്കാൻ പറ്റില്ലെങ്കിൽ സ്‌കൂളുകൾ, ആശുപത്രികൾ, കോടതികൾ തുടങ്ങിയ സുപ്രധാന സ്ഥലങ്ങളിൽ നിന്ന് അവയെ നീക്കം ചെയ്യുന്നത് എന്തിനാണ് എതിർക്കുന്നതെന്ന് മൃ​ഗസ്നേഹിക്കളോട് സുപ്രീം കോടതി. കടിച്ചുകീറാനുള്ള അവസ്ഥയിലാവുമ്പോൾ അവയുടെ പെരുമാറ്റം ആർക്കും വായിച്ചെടുക്കാൻ കഴിയില്ല. സുപ്രിംകോടതിയുടെ പരിഷ്‌കരിച്ച ഉത്തരവ് സ്ഥാപനപരമായ സ്ഥലങ്ങളിൽ മാത്രം ഒതുങ്ങുന്നതാണെന്നും പൊതുറോഡുകളിൽ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. അപകടകാരികളായ നായ്ക്കളെ പെരുമാറ്റംകൊണ്ടു മാത്രം തിരിച്ചറിയുന്നത് അസാധ്യമാണ്. അതുപോലെ റോഡുകളിലും തെരുവുകളിലും നായ്ക്കളുടെ ജനസംഖ്യയെ നിയന്ത്രിക്കുന്നതിൽ വെല്ലുവിളികൾ ഉണ്ടെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ‘നായ്ക്കളുടെ കടി മാത്രമല്ല പ്രശ്നെ. അവ ഉണ്ടാക്കുന്ന മറ്റു ഭീഷണികൾ കൂടിയുണ്ട്, പേവിഷബാധ, അപകടങ്ങളുൾപ്പെടെ. ഇതൊക്കെ എങ്ങനെ തിരിച്ചറിയാൻ കഴിയും? രാവിലെ ഏത് നായ എന്ത് മാനസികാവസ്ഥയിൽ ആയിരിക്കുമെന്ന് നിങ്ങൾക്കറിയില്ല.’ ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. കടിക്കാതിരിക്കാൻ…

    Read More »
Back to top button
error: