Lead NewsNEWSWorld

ഇറാന്റെ തന്ത്രപ്രധാന സൈനീക കേന്ദ്രങ്ങൾക്ക് സമീപം തീപിടിത്തം; കാരണം വ്യക്തമല്ല

ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാന് സമീപം പരന്ദിൽ തീപ്പിടിത്തം. നിരവധി സൈനിക-തന്ത്രപ്രധാന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നിടത്താണ് തീപ്പിടിത്തമുണ്ടായതെന്ന് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത പുക ഉയരുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, സുരക്ഷാവീഴ്ചകളൊന്നുമുണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. പരന്ദ് നഗരത്തിന് സമീപത്തുനിന്ന് കറുത്തപുക ഉയർന്നതിന് കാരണം പരന്ദ് നദിതടത്തിന് സമീപത്തെ പുൽപ്പടർപ്പിന് തീപിടിച്ചതാണെന്നും അഗ്നിരക്ഷാസേനാംഗങ്ങൾ അവർ കൂട്ടിച്ചേർത്തു. ആർക്കെങ്കിലും പരിക്കേറ്റതായോ മറ്റെന്തെങ്കിലും നാശനഷ്ടമുണ്ടായതായോ ഇതുവരെ സ്ഥിരീകരണമില്ല.

Signature-ad

ഷിറാസ് പ്രവിശ്യയിൽ നഗരത്തിന് പുറത്ത് പർവതമേഖലയിൽനിന്ന് സ്ഫോടനശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ എന്താണ് ഇത് കാരണമെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: