NEWS

  • റഷ്യയും ഇറാനും തമ്മിൽ പുതിയ ഡീൽ? ഡ്രോണുകൾ, മരുന്നുകൾ, ആഹാരസാധനങ്ങൾ… വലിയൊരു കൈമാറ്റം പൂർത്തിയാക്കാൻ റഷ്യ ഒരുങ്ങുന്നു, ഇതുവരെ അയച്ചത് 13 ടൺ മരുന്നുകൾ

    ടെഹ്റാൻ: അമേരിക്ക, ഇസ്രയേൽ, ഇറാൻ യുദ്ധം തുടരുന്നതിനിടെ റഷ്യയും ഇറാനും തമ്മിലുള്ള തന്ത്രപ്രധാനമായ സൈനിക സഹകരണം പുതിയ തലത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളും തമ്മിൽ ഡ്രോണുകൾ, മരുന്നുകൾ, ആഹാരസാധനങ്ങൾ എന്നിവ ഉൾപ്പെടുന്ന വലിയൊരു കൈമാറ്റം പൂർത്തിയാക്കാൻ റഷ്യ ഒരുങ്ങുന്നതായി പാശ്ചാത്യ ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാനിൽ നടന്ന ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ഡ്രോൺ കൈമാറ്റത്തെക്കുറിച്ചുള്ള രഹസ്യ ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഈ മാർച്ച് മാസം ആദ്യം തുടങ്ങിയ ചരക്ക് നീക്കം മാസാവസാനത്തോടെ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഈ വാർത്തകൾ വ്യാജമാണെന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചത്. ഇറാനിയൻ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം സമ്മതിച്ചെങ്കിലും മരുന്നുകൾ ഉൾപ്പെടെയുള്ള മാനുഷിക പരിഗണനയിലുള്ള സഹായങ്ങൾക്കാണ് റഷ്യ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനോടകം തന്നെ ഏകദേശം 13 ടൺ മരുന്നുകൾ അസർബൈജാൻ വഴി ഇറാനിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം…

    Read More »
  • അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം, അവശിഷ്ടങ്ങൾ പതിച്ച് ഇന്ത്യക്കാരനടക്കം രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്!! നിരുപാധികം ആക്രമണം അവസാനിപ്പിക്കണം, ഇറാന്റെ സ്ലീപ്പർ സെല്ലുകൾ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു- ഗൾഫ് രാജ്യങ്ങൾ

    അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ വീണ് ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാക്കിസ്ഥാൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരക്കേറ്റവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. അബുദാബിയിലെ സ്വയ്ഹാനിലാണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയ മിസൈൽ ആക്രമണമുണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആകാശത്തുവെച്ച് യുഎഇ തകർത്തു. അവശിഷ്ടങ്ങൾ വീണ് രണ്ടു പേർ മരിച്ചതായും മൂന്ന് പേർക്ക് പരുക്കേറ്റതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിരവധി വാഹനങ്ങൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. അതേസമയം ഇറാൻ നിരുപാധികം ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഗൾഫ് രാജ്യങ്ങളും ജോർദ്ദാനും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ഏകപക്ഷീമായി ഇറാൻ നടത്തുന്ന ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. ഒമാൻ ഒഴികെയുള്ള അഞ്ച് ജിസിസി രാജ്യങ്ങളും ജോർദ്ദാനും ചേർന്നാണ് ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ, ജോർദാൻ എന്നീ രാജ്യങ്ങളാണ് പ്രസ്താവനയിൽ…

    Read More »
  • ഇസ്രയേലിന് കടുത്ത അതൃപ്തി? ഇറാൻ- അമേരിക്ക സീസ്ഫയർ പ്രഖ്യാപിക്കും മുൻപ് ആക്രമണത്തിന് പദ്ധതിയിട്ട് ഇസ്രയേൽ!! അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാനിലെ സൈനിക- തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കാൻ നിർദ്ദേശം നൽകി നെതന്യാ​ഹു…

    ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക വേഗത്തിൽ സീസ്ഫയർ പ്രഖ്യാപിക്കുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ, ഇസ്രയേൽ കടുത്ത ആശങ്കയിൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനാൽ, യുദ്ധം നിർണായക ഘട്ടത്തിലെത്തിയിരിക്കെ ഇത് ഇസ്രയേലിന്റെ സൈനിക ലക്ഷ്യങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ തകർക്കുന്നതിന് മുമ്പ് ഡൊണാൾഡ് ട്രംപ് ഇറാനിൽ വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന് ഇസ്രായേൽ ആശങ്കപ്പെടുന്നു എന്ന് ടെൽ അവീവ് മേഖലയിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അടിസ്ഥാനമാക്കി ന്യൂയോർക്ക് ടൈംസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച തന്നെ ഒരു കരാർ പ്രഖ്യാപിക്കപ്പെടുമെന്ന് ടെൽ അവീവ് ആശങ്കപ്പെടുന്നതായും റിപ്പോർട്ടുണ്ട്. മാത്രമല്ല 15 പോയിന്റ് സമാധാന നിർദ്ദേശത്തോടുള്ള ടെഹ്‌റാന്റെ പ്രതിബദ്ധത ‘ശരിയായി മനസ്സിലാക്കാതെ’ യുഎസ് കരാറിൽ ഒപ്പുവെക്കുമെന്ന് ഇസ്രയേൽ വിശ്വസിക്കുന്നു. അതേസമയം യുഎസിന്റെ നിർദേശങ്ങൾ ഇറാൻ തള്ളി, പകരമായി ഇറാൻ സ്വന്തമായി അഞ്ച്-പോയിന്റ് പദ്ധതി മുന്നോട്ട് വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, സമഗ്രമായ കരാർ ഉടൻ…

    Read More »
  • ഹോർമുസ് കടലിടുക്കിൽ അമേരിക്കയും സഖ്യകക്ഷികളും അനാവശ്യമായി ഇടപെടാനിറങ്ങിയാൽ അവർക്ക് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കും!! മാൻഡേബ് കടലിടുക്ക് ഉപരോധിക്കും, അപ്രതീക്ഷിത യുദ്ധമുന്നണികൾ തുറക്കപ്പെടും- ഇറാൻ

    ടെഹ്‌റാൻ: ഹോർമൂസിന്റെ പേരിൽ അമേരിക്കയും സഖ്യകക്ഷികളും സൈനിക സമ്മർദ്ദം കൂടുതൽ ശക്തിപ്പെടുത്തിയാൽ തന്ത്രപ്രധാനമായ ബാബ് അൽ മാൻഡേബ് (Bab al-Mandab) കടലിടുക്ക് ഉപരോധിക്കുമെന്നും അപ്രതീക്ഷിത യുദ്ധമുന്നണികൾ തുറക്കുമെന്നും ഇറാന്റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളെ മുന്നിൽ കണ്ടാണ് ഇറാൻ മുന്നറിയിപ്പുമായെത്തിയത്. ഇറാൻ സൈനിക വൃത്തങ്ങൾ തസ്‌നിം വാർത്താ ഏജൻസിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക ഹോർമുസ് കടലിടുക്കിൽ അനാവശ്യ ഇടപെടൽ നടത്തിയാൽ അത് അവർക്ക് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും ഇറാൻ വക്താവ് പറഞ്ഞു. പേർഷ്യൻ ഗൾഫിലോ ഒമാൻ കടലിലോ ഇറാന്റെ ദ്വീപുകളിലോ സൈനിക വിന്യാസം നടത്തിയാൽ അത് ശത്രുക്കൾക്ക് ഇരട്ടി നഷ്ടമുണ്ടാക്കുന്ന രീതിയിലുള്ള തിരിച്ചടികൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം ഇന്ത്യൻ മഹാസമുദ്രത്തെ ചെങ്കടലുമായും സൂയസ് കനാലുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ബാബ് അൽ മാൻഡേബ് അഥവാ മാൻഡേബ് കടലിടുക്ക്. അറബിക് ഭാഷയിൽ ഇതിന്റെ അർത്ഥം “കണ്ണുനീരിന്റെ കവാടം” (Gate of Tears) എന്നാണ്. അപകടം പിടിച്ച നാവിക…

    Read More »
  • ഇടയാർ വ്യവസായ പാർക്കിലെ തീപിടുത്തം ബീഹാർ സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, മുപ്പതോളം തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു, ആറുപേർക്ക് പൊള്ളലേറ്റു, തീ അണച്ചത് 7 യൂണിറ്റ് ഫയർഫോഴ്‌സ് എത്തി

    കൊച്ചി; ഇടയാർ വ്യവസായ പാർക്കിൽ ഉണ്ടായ തീപിടുത്തത്തിൽ ബീഹാർ സ്വദേശി വെന്ത് മരിച്ചു. ബീഹാർ സ്വദേശി ശത്രുഖ്‌നൻ മുഖ്യയാണ് മരിച്ചത്. സീജി ലൂബ്രിക്കൻസ് സ്ഥാപനത്തിൽ രാവിലെയുണ്ടായ തീപിടുത്തം 7 യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് അണച്ചത്. സീജി ലൂബ്രിക്കൻസ് കമ്പനിയുടെ ഓയിൽ സ്റ്റോറേജിന് സമീപം തീപിടുത്തമുണ്ടായപ്പോൾ തന്നെ ജോലി ചെയ്തിരുന്ന 30ഓളം തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും ശത്രുഖ്‌നൻ മുഖ്യ തീയിൽ അകപ്പെടുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി ഭാഗികമായി അണച്ചതിനുശേഷം ആണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. തീപിടുത്തത്തിൽ 6 പേർക്ക് പൊള്ളലേറ്റു. ശത്രുഘ്‌നൻ കുടുംബമായി വ്യവസായ പാർക്കിന് സമീപം തന്നെയാണ് താമസം. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. കമ്പനിയിൽ സുരക്ഷാ കാര്യങ്ങളിൽ വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ഫയർഫോഴ്‌സ് നിഗമനം.

    Read More »
  • പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര!! പെട്രോളിന് ഒറ്റയടിക്ക് കൂട്ടിയത് 5.30 രൂപ, ഡീസലിന് 3 രൂപ

    ന്യൂഡൽഹി: ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി. ഒറ്റയടിക്ക് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര. അതേസമയം ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തി ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് വില വർധനവ്. രാജ്യത്തുടനീളം കമ്പനിക്ക് 6660 ഔട്ട്ലെറ്റുകളാണ് ഉള്ളത്. മറ്റ് കമ്പനികൾ ഇന്ധന വില കൂട്ടിയിട്ടില്ല. അതേസമയം ഇറാൻ- യുഎസ് സംഘർഷത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഹൈദരാബാദിൽ ലിറ്ററിന് 107.46 രൂപ എന്ന ഏറ്റവും ഉയർന്ന പെട്രോൾ വില രേഖപ്പെടുത്തി. മുംബൈ, കൊൽക്കത്ത എന്നിവയും ലിറ്ററിന് നൂറ് രൂപയ്ക്ക് മുകളിലും, ഹൈദരാബാദിലെ ഡീസൽ വില ലിറ്ററിന് 95.70 രൂപയിലും എത്തിയിട്ടുണ്ട്.

    Read More »
  • ഇരകളെ ഭയവും അന്ധവിശ്വാസവും ഉപയോഗിച്ച് കുടുക്കും, ഭീകര അന്തരീക്ഷം സൃഷ്ടിക്കാൻ പാമ്പുകളും കടുവത്തോലും!! ആൾദൈവം പീഡിപ്പിച്ചവരിൽ ​ഗർഭിണികളും, നര​ബലി നടത്തി? അഞ്ചുപേരുടെ മരണത്തിൽ ദുരൂഹത… അശോക് ഖരാത്തിനെ ചുറ്റിപ്പറ്റി പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

    മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ സ്വയം “ക്യാപ്റ്റൻ” എന്ന് വിളിച്ചിരുന്ന ജ്യോതിഷനും ആത്മീയ ഗുരുവുമായ അശോക് ഖരാത്തിനെ ചുറ്റിപ്പറ്റി ഞെട്ടിക്കുന്ന കുറ്റാരോപണങ്ങളാണ് പുറത്തുവരുന്നത്. സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനക്കേസുകളോടൊപ്പം മനുഷ്യബലികളുമായി ബന്ധപ്പെട്ട ഗുരുതരമായ സംശയങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്, കൂടാതെ ഇയാൾ പീഡിപ്പിച്ചവരിൽ ​ഗർഭിണിയായ യുവതികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അതേസമയം അഞ്ച് പേരുടെ കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടാകാമെന്ന സൂചനകൾ അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. മാർച്ച് 18-ന് അറസ്റ്റിലായ ഖരാത്തിനെ മാർച്ച് 24-നാണ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് പോലീസ് കസ്റ്റഡി മാർച്ച് 29 വരെ നീട്ടുകയായിരുന്നു. ഭാരതീയ ന്യായസംഹിതയിലെ 64-ാം വകുപ്പ് (ബലാത്സംഗം), 74-ാം വകുപ്പ് (ക്രിമിനൽ ഭീഷണി) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളെ “സീരിയൽ റേപ്പിസ്റ്റ്” എന്നാണ് പരാതിയിൽ വിശേഷിപ്പിക്കുന്നത്. മർച്ചന്റ് നേവിയിൽ വർഷങ്ങളോളം സേവനം അനുഷ്ഠിച്ചിരുന്ന ഖരാത്ത് പിന്നീട് ഒരു സുപ്രഭാതത്തിൽ ആത്മീയ ഗുരുവായി മാറുകയായിരുന്നു. 154 രാജ്യങ്ങളിൽ യാത്ര ചെയ്തതായും 22 വർഷം കടലിൽ…

    Read More »
  • ‘ഇറാന് ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കുന്നത് റഷ്യ, ശക്തമായ തെളിവുകളുണ്ട്’; വെളിപ്പെടുത്തലുമായി സെലന്‍സ്‌കി; അമേരിക്കയെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നെന്നും ആരോപണം

    കീവ്: ഇറാന് രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നത് റഷ്യയെന്ന് ആവര്‍ത്തിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡമിര്‍ സെലെന്‍സ്‌കി. ഉക്രെയ്നിലേക്കുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നത് വാഷിംഗ്ടണ്‍ നിര്‍ത്തിയാല്‍, പകരമായി ഇറാന് സൈനിക രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കുന്നത് തങ്ങളും നിര്‍ത്താമെന്ന് പറഞ്ഞ് റഷ്യ അമേരിക്കയെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നാണു സെലന്‍സ്‌കിയുടെ വെളിപ്പെടുത്തല്‍. ഇറാന് റഷ്യ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കുന്നത് തുടരുന്നതിനെക്കുറിച്ച് ഉക്രെയ്നിന്റെ മിലിട്ടറി ഇന്റലിജന്‍സിന്റെ കൈയില്‍ തെളിവുകളുണ്ടെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പറയാനാകില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. കൈവിലെ തന്റെ പ്രസിഡന്‍ഷ്യല്‍ കോമ്പൗണ്ടില്‍ വെച്ച് സംസാരിക്കവെ, മിഡില്‍ ഈസ്റ്റിലെ യുദ്ധകാലത്ത് യുഎസ് സൈനിക ആസ്തികള്‍ക്കും സഖ്യകക്ഷികള്‍ക്കും നേരെ ആക്രമണം നടത്താന്‍ ഉപയോഗിച്ച ചില ഇറാനിയന്‍ ഡ്രോണുകളില്‍ റഷ്യന്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് സെലെന്‍സ്‌കി പറഞ്ഞു. ‘റഷ്യ ഇത് ചെയ്യുന്നുണ്ടെന്ന് കാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ എന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്. അമേരിക്ക ഉക്രെയ്നിലേക്ക് രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നത് നിര്‍ത്തിയാല്‍ ഞാന്‍ ഇറാന് വിവരങ്ങള്‍ നല്‍കുന്നത് നിര്‍ത്താം എന്നാണ് അവര്‍ പറയുന്നത്. ഇതൊരു…

    Read More »
  • ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട്, തുടർ നടപടികൾ വേണ്ട, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

    കൊച്ചി: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടിൽ കേസ് അവസാനിപ്പിച്ചതായി ഹൈക്കോടതി. വിജിലൻസിൻറെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊടിമര പുനർനിർമ്മാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിച്ചു. സംഭവാന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴി വിജിലൻസ് എടുത്തിരുന്നു. മോഹൻലാൽ, രഞ്ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് കൊടിമര പുനർനിർമ്മാണത്തിന് സംഭവാന നൽകിയത്. എന്നാൽ നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. എ എസ് പി കുറുപ്പാണ് സംഭാവന സ്വർണം സ്വീകരിച്ചത്. സംഭാവന സ്വർണത്തിന് ദേവസ്വം രസീറ്റും നൽകിയെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്.

    Read More »
  • വീണ്ടും ലോക്ഡൗണ്‍? അഭ്യൂഹം മാത്രമെന്ന് കേന്ദ്രം; നിയന്ത്രണത്തിനും നീക്കമില്ല; തെറ്റിദ്ധരിച്ചത് പ്രധാനമന്ത്രിയുടെ പ്രസംഗം

    രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര സർക്കാർ. പൊതുഗതാഗതത്തിലും സാമ്പത്തിക പ്രവർത്തനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുദ്ദേശ്യവും ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തിനു പിന്നാലെയാണ് അഭ്യൂഹം പ്രചരിച്ചത്.  ‘കോവിഡ് കാലത്ത് നാം ഐക്യത്തോടെനിന്ന് വെല്ലുവിളിയെ നേരിട്ടു. അതുപോലെ ഇത്തവണയും നാം തയ്യാറായിരിക്കണം’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ഇത് ലോക്ക്ഡൗൺ സൂചനയായി ദുർവ്യാഖ്യാനം ചെയ്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.  ഒപ്പം 2020ലെ കോവിഡ് ലോക്ക്ഡൗണിന്‍റെ ആറാം വാർഷികവും അഭ്യൂഹങ്ങൾ വ്യാപിക്കാൻ കാരണമായി. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ഏതു സാഹചര്യവും നേരിടാന്‍ രാജ്യം തയാറെന്ന് സര്‍വകക്ഷി യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി. നിലവില്‍ ഊര്‍ജപ്രതിസന്ധിയില്ല. പെട്രോള്‍, ഡീസല്‍ വില കൂട്ടില്ല. പ്രവാസികളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും കേന്ദ്രം അറിയിച്ചു. യോഗം തൃപ്തികരമല്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നു. പശ്ചിമേഷ്യയിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗത്തെ അറിയിച്ചത്. ഗാര്‍ഹിക എല്‍.പി.ജിക്ക്…

    Read More »
Back to top button
error: