NEWS
-
കള്ളവോട്ട് മാത്രമല്ല കള്ളനോട്ടും ഒഴുകും; കള്ളനോട്ട് നിര്‍മ്മാണത്തിലും വൈറ്റ് കോളര്‍ മോഡ്യൂള്‍; എഐ കള്ളനോട്ടുകള്‍ വ്യാപകമാകാന്‍ സാധ്യത; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുന്നു; ബിരുദ വിദ്യാര്‍ഥികളുടെ അറസ്റ്റില്‍ ചുരുളഴിയുന്നത് വന്‍ ശൃംഖല
കോഴിക്കോട്: തെരഞ്ഞെടുപ്പ് ചൂടിലേക്ക് നാടും നഗരവും കടന്നതോടെ കള്ളവോട്ടിനൊപ്പം കള്ളനോട്ടും ഒഴുകിയെത്തും. കഴിഞ്ഞദിവസം കോഴിക്കോട് പിടിയിലായ ബിരുദ വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന കള്ളനോട്ട് സംഘം നല്‍കുന്ന സൂചന അതാണ്. എല്ലാ തെരഞ്ഞെടുപ്പ് കാലത്തെയും എന്നപോലെ ഇക്കുറിയും വ്യാപകമായി കള്ളനോട്ട് ഇലക്ഷന്‍ വിപണിയിലെത്താന്‍ സാധ്യത കൂടുതലാണ്. ഭീകര സംഘടനകളില്‍ എന്നപോലെ കള്ളനോട്ട് നിര്‍മ്മാണത്തിലും വൈറ്റ് കോളര്‍ മൊഡ്യൂള്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള പ്രൊഫഷനുലുകള്‍ വരെ കള്ളനോട്ട് നിര്‍മ്മാണ രംഗത്ത് സജീവമാകുന്നു എന്ന ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കോഴിക്കോട് പിടിയില്‍ വിദ്യാര്‍ത്ഥികളെ പോലെ പല പ്രൊഫഷണല്‍ വിദ്യാര്‍ഥികളും കള്ളനോട്ട് നിര്‍മ്മാണ മേഖലയില്‍ ഏറ്റവും പുതിയ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കള്ളനോട്ടുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ് സൂചന. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ ഐ ) അനന്തമായ സാധ്യതകള്‍ പുതുതലമുറയിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ കള്ളനോട്ട് നിര്‍മ്മാണം പോലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നതായും പറയപ്പെടുന്നു. ഒരു പിഴവു പോലും പറ്റാതെ ഒറിജിനല്‍ നോട്ട് ആണെന്ന് തോന്നിക്കുന്ന തരത്തില്‍ കള്ളനോട്ടുകള്‍…
Read More » -
ആര്‍എസ്എസുകാരന്റെ ആത്മഹത്യാ കുറിപ്പില്‍ പേരുള്ള ബിജെപി നേതാക്കളെ ചോദ്യം ചെയ്യും ; സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം ആനന്ദിന്റെ ഭാര്യയെയും അച്ഛനെയും വിളിപ്പിക്കും ; അസ്വാഭാവിക മരണത്തിന് കേസെടുത്തു
തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തിരുമലയുടെ മരണത്തില്‍ ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ബിജെപി നേതാക്കളെ ചോദ്യംചെയ്യും. ആനന്ദിന്റെ ഭാര്യയെയും അച്ഛനെയും ചോദ്യംചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കുറിപ്പെഴുതിവെച്ചായിരുന്നു തിരുമല സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ആനന്ദ് ജീവനൊടുക്കിയത്. ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിരിക്കുന്ന ബിജെപി ഏരിയാ പ്രസിഡന്റ് ഉദയകുമാര്‍, നിയോജക മണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവരെ ചോദ്യം ചെയ്യും. മരണാനന്തര ചടങ്ങുകള്‍ നടത്തിയ ശേഷമായിരിക്കും ആനന്ദിന്റെ ബന്ധുക്കളെ ഇവരെ ചോദ്യം ചെയ്യുക. ഇന്ന് ഉച്ചയോടെ വീടിന് പിന്നിലെ ഷെഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ആനന്ദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃക്കണ്ണാപുരം വാര്‍ഡിലെ സീറ്റ് നിര്‍ണയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പില്‍ പറഞ്ഞിരുന്നു. തൃക്കണ്ണാപുരത്ത് നിന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് കാരണം വാര്‍ഡില്‍ മണ്ണ് മാഫിയയുമായി ബന്ധമുള്ളയാളെ നിര്‍ത്തിയതാണെന്ന് ആനന്ദ് പറയുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി…
Read More » -
‘എവിടെ കുഴിച്ചിട്ടാലും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കരുത്’ ; ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഒരു ആര്‍എസ്എസുകാരനായി ജീവിച്ചു എന്നതാണെന്നും ആത്മഹത്യാകുറിപ്പ്
തിരുവനന്തപുരം: തന്റെ ശരീരം എവിടെ കുഴിച്ചിട്ടാലും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കരുതെന്നും ജീവിതത്തില്‍ തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് ആര്‍എസ്എസുകാരനായി ജീവിച്ചു എന്നതാണെന്നും തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തു ആനന്ദ് തമ്പിയുടെ ആത്മഹത്യാകുറിപ്പ്. ബിജെപിയെ വലിയ രീതിയില്‍ പ്രതിരോധത്തിലാക്കുന്നതാണ് കുറിപ്പ്. മരണത്തിന് തൊട്ടുമുമ്പ് വരെ താന്‍ ആര്‍എസ്എസുകാരനായിട്ടാണ് ജീവിച്ചതെന്നും അതാണ് തന്നെ ആത്മഹത്യയിലേക്ക്് നയിച്ചതെന്നും ഇനി ഒരാള്‍ക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുതെന്നും ആനന്ദ് കുറിപ്പില്‍ വ്യക്തമാക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് കുറിപ്പിലുള്ളത്. മണ്ണ് മാഫിയക്കാരന്റെ അഴിമതിക്ക് ചുക്കാന്‍ പിടിക്കാന്‍ അധികാര സ്ഥാനത്ത് ആളെ വേണമെന്ന് പറഞ്ഞാണ് തന്നെ ഒഴിവാക്കിയതെന്നും ആക്ഷേപിച്ചിട്ടുണ്ട്. തിരുമല സ്വദേശിയായ ആനന്ദ് തമ്പിയാണ് ആര്‍എസ്എസ്- ബിജെപി നേതൃത്വത്തിനെതിരെ കത്തെഴുതിവെച്ച ശേഷം ആത്മഹത്യ ചെയ്തത്. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്ന് തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു…
Read More » -
ഗംഗ ബീഹാര്‍ വഴി ഇനി ഒഴുകാന്‍ പോകുന്നത് ബംഗാളിലേക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ; ആ വെള്ളം വാങ്ങിവെച്ചോളാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മറുപടി ; ദുര്‍ഗയുടെ മണ്ണിലേക്ക് ബിജെപിയ്ക്ക് സ്വാഗതമില്ലെന്നും മറുപടി
ന്യൂഡല്‍ഹി: ഗംഗ ഇനി ഒഴുകാന്‍ പോകുന്നത് ബീഹാര്‍ വഴി ബംഗാളിലേക്കാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചുട്ട മറുപടി. 2026 ല്‍ ജനാധിപത്യപരമായി തന്നെ മറുപടി പറയുമെന്നും ബിജെപി അപമാനിതരായി ഇഴയുമെന്നുമാണ് പ്രതികരണം. ബീഹാറിലേത് ബീഹാറിലെ മാത്രം കാര്യമല്ലെന്നും ബീഹാറല്ല ബംഗാളെന്നും വരട്ടെ കാണിച്ചുതരാമെന്നും തൃണമൂലിന്റെ മറുപടിയില്‍ പറഞ്ഞു. ബിജെപിയുടെ വെല്ലുവിളിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴിയാണ് മറുപടി നല്‍കിയത്. ‘2026 ലും ബംഗാളിലെ ജനങ്ങള്‍ നിങ്ങളുടെ ധാര്‍ഷ്ട്യത്തെ ജനാധിപത്യപരമായി തകര്‍ക്കും. നിങ്ങള്‍ അപമാനിതരായി ഇഴഞ്ഞു നീങ്ങും. നിങ്ങള്‍ക്ക് ഇവിടെ സ്വാഗതം ഇല്ല, നിങ്ങള്‍ക്ക് ഒരിക്കലും സ്വാഗതം ലഭിക്കുകയുമില്ല.” ‘ഞങ്ങളുമായി കളിക്കുന്നത് എളുപ്പമല്ല’ എന്ന് മമത ബാനര്‍ജി പറയുന്ന ഒരു പഴയ വീഡിയോയും പോസ്റ്റിനൊപ്പം ഉണ്ട്. ‘നമ്മുടെ പുണ്യഭൂമിയെ ബംഗ്ലാദേശികളുടെയും റോഹിംഗ്യകളുടെയും സംസ്ഥാനം’ എന്ന് മുദ്രകുത്തി വോട്ടിനായി നിങ്ങള്‍ ബംഗാളിലേക്ക് ഒളിച്ചോടുന്നു. ഇത്രയും നിന്ദ്യമായ അപവാദത്തില്‍ മുഴുകുന്ന ഒരു പാര്‍ട്ടിയോട്, ഞങ്ങള്‍ ഒരു തീക്ഷ്ണമായ ചോദ്യം…
Read More » -
ആധാര്‍ കാര്‍ഡ് വ്യക്തിയുടെ തിരിച്ചറിയല്‍ രേഖമാത്രം, അത് പൗരത്വത്തിന്റെ തെളിവല്ല ; രണ്ടാംഘട്ട എസ്‌ഐആറില്‍ നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; സുപ്രീംകോടതിയില്‍ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടി നല്‍കി
ന്യൂഡല്‍ഹി: ആധാര്‍ പൗരത്വത്തിന്റെ തെളിവല്ലെന്നും ഒരു വ്യക്തിയുടെ തിരിച്ചറിയല്‍രേഖ മാത്രമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒമ്പത് സംസ്ഥാനങ്ങളിലായി ഏകദേശം 51 കോടി വോട്ടര്‍മാരെ ഉള്‍ക്കൊള്ളുന്ന എസ്‌ഐആറിന്റെ രണ്ടാം ഘട്ടം ഈ മാസം ആദ്യം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതിയില്‍ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് പോള്‍ പാനല്‍ ഈ പരാമര്‍ശം നടത്തിയത്. ‘1950 ലെ ആര്‍പിഎയുടെ സെക്ഷന്‍ 23(4) ന്റെ അടിസ്ഥാനത്തില്‍ ഐഡന്റിറ്റിയും ആധികാരികതയും സ്ഥാപിക്കുന്നതിന് മാത്രമേ ആധാര്‍ നമ്പര്‍ ഉപയോഗിക്കാവൂ എന്നും തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ നിയമങ്ങള്‍ പ്രകാരം ഫോം-6 ല്‍ ജനനത്തീയതിയുടെ തെളിവായി ഉപയോഗിക്കുന്നത് ഏകപക്ഷീയമോ വിരുദ്ധമോ ആണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അഭിഭാഷകന്‍ അശ്വിനി ഉപാധ്യായ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനും ആധാര്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച സുപ്രീം കോടതിയുടെ സെപ്റ്റംബര്‍ 9 ലെ ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന്റെ പ്രതികരണ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചു. ‘1950-ലെ ആര്‍പിഎയുടെ സെക്ഷന്‍ 23(4) പ്രകാരം തിരിച്ചറിയല്‍ രേഖ…
Read More » -
25 ജില്ലകളിലും 110 മണ്ഡലങ്ങളിലുമായി ഉള്‍നാടന്‍ ബീഹാറിന്റെ വിരിമാറിലൂടെ രാഹുല്‍ സഞ്ചരിച്ചത് 1,300 കിലോമീറ്റര്‍ ; പക്ഷേ ‘ബീഹാര്‍ വോട്ട് അധികാര്‍ യാത്ര’ കടന്നുപോയ 61 സീറ്റുകളില്‍ 56 എണ്ണത്തിലും കോണ്‍ഗ്രസിന് വോട്ടും പോയി…!
പാറ്റ്‌ന: ഭാരത് ജോഡോ യാത്രയ്ക്ക് കിട്ടിയ വന്‍ മൈലേജിന് പിന്നാലെ രണ്ടുവര്‍ഷം കഴിഞ്ഞ് ബീഹാറിലും സമാന തന്ത്രം തന്നെ പയറ്റിയെങ്കിലും ഏറ്റില്ല. 2023 ല്‍ ‘ഭാരത് ജോഡോ യാത്ര’യിലൂടെ രാഹുല്‍ഗാന്ധി ഉണ്ടാക്കിയെടുത്ത മൈലേജ് പക്ഷേ ബീഹാറിലെ ‘വോട്ട് അധികാര്‍ യാത്ര’ യില്‍ വര്‍ക്കൗട്ടായില്ല. യാത്ര കടന്നുപോയ വഴികള്‍ വരുന്ന 61 സീറ്റില്‍ 56 എണ്ണത്തിലും കോണ്‍ഗ്രസ് എട്ടു നിലയില്‍ പൊട്ടി. 2025 ല്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തിന്റെ 25 ജില്ലകളിലൂടെയും 110 മണ്ഡലങ്ങളിലൂടെയും രാഹുല്‍ നടത്തിയ യാത്രയ്ക്ക് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായതെങ്കിലും യാത്ര കടന്നുപോയതിന് പിന്നാലെ വോട്ടും ആ വഴി പോയി. സസാറാമില്‍ നിന്നും തുടങ്ജി പാറ്റ്‌നയില്‍ അവസാനിപ്പിച്ച യാത്ര തെരഞ്ഞെടുപ്പില്‍ ഏറ്റവും മോശം പ്രകടനത്തിന്റെ റെക്കോഡില്‍ രണ്ടാമത് എത്താനായിരുന്നു ബീഹാറില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും നയിച്ച മഹാസഖ്യത്തിന് നല്‍കിയത്. ഇതോടെ ബിഹാറില്‍ രാഹുല്‍ ഗാന്ധി നടത്തിയ 1,300 കിലോമീറ്റര്‍ നീണ്ട യാത്ര 2025 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഫ്‌ളോപ്പായി…
Read More » -
തേജസ്വീ യാദവിന് കൂനിന്‌മേല്‍ കുരു ; തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ലാലുവിന്റെ മകള്‍ ആര്‍ജെഡി ബന്ധം അവസാനിപ്പിച്ചു ; കുടുംബവുമായുള്ള ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് എക്സില്‍ രോഹിണി
പാറ്റ്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ തേജസ്വീയാദവിന് കൂനിന്‌മേല്‍ കുരുവായി സഹോദരിയും. ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ ആര്‍ജെഡി വിട്ടു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിയും കുടുംബവുമായും ഉള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് രോഹിണി എക്സില്‍ കുറിച്ചു. ”ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ് … ഇതാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് … എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കുന്നു.” രോഹിണി എക്‌സില്‍ കുറിപ്പുമിട്ടിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോരാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചനകള്‍. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ തേജസ്വീയുടെ മഹാസഖ്യം വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ആര്‍ജെഡി ഇത്തവണ 25 സീറ്റ് മാത്രമാണ് നേടിയത്. 243 മണ്ഡലങ്ങളില്‍ 143 മണ്ഡലങ്ങളില്‍ മത്സരിച്ച ആര്‍ജെഡി 2010ല്‍ 22 സീറ്റ് ലഭിച്ചതിന് ശേഷം ആര്‍ജെഡി ഇത്രയും മോശം പ്രകടനം നടത്തുന്നത് ഇതാദ്യമായാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന തേജസ്വി യാദവ് പോലും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് രക്ഷപ്പെട്ടത്. രാഘോപൂര്‍…
Read More » -
മണ്ണ് മാഫിയക്കാരന്റെ നിയമവിരുദ്ധപ്രവര്‍ത്തനത്തിന് അധികാരത്തില്‍ ആളുവേണം ; അതിന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തന്നെ തഴഞ്ഞെന്ന് ആക്ഷേപം ; ബിജെപി നേതാക്കള്‍ക്ക് എതിരേ ആരോപണം ഉന്നയിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്ന് ആരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കി. ആര്‍എസ്എസ് ബിജെപി നേതൃത്വത്തിനെതിരെ കത്തെഴു തി വെച്ച ശേഷമായിരുന്നു ഇദ്ദേഹം ജീവനൊടുക്കിയത്. മണ്ണ് മാഫിയയുടെ നിയമവിരുദ്ധ പ്രവ ര്‍ത്തനത്തിന് അധികാരത്തില്‍ ആളെ കയറ്റാന്‍ വേണ്ടിയാണ് തന്നെ തഴഞ്ഞതെന്നാണ് ആത്മ ഹത്യാ കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്. തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. ആര്‍എസ്എസ്- ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ആത്മഹത്യാകുറിപ്പിലുള്ളത്. സ്ഥാനാര്‍ത്ഥി ത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പില്‍ പറയുന്നു. 16 വയസ് മുതല്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുകയാണെന്നും തെരഞ്ഞെടുപ്പ് വന്നപ്പോള്‍ തൃക്കണ്ണാപുരത്ത് തന്നെ തഴഞ്ഞ് സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് എഴുതിയ കുറിപ്പില്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്ന് തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും തയ്യാറെടുത്തിരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ഞാന്‍ ആനന്ദ് കെ തമ്പി. ഈ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഉള്ള…
Read More » -
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത വിവരം ലഭിച്ചില്ലെന്ന് വൈഷ്ണ ; ആദ്യം മുതല്‍ ജയിക്കുമെന്ന തരത്തിലുള്ള എന്ന ഒരു ട്രെന്‍ഡ് ഉണ്ടായിരുന്നു ; 25 വര്‍ഷമായി സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു
തിരുവനന്തപുരം: 25 വര്‍ഷമായി സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റില്‍ ആദ്യം മുതല്‍ ജയിക്കും എന്ന ഒരു ട്രെന്‍ഡ് ഉണ്ടായിരുന്നതിനാലായിരിക്കും വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത തരം സംഭവം ഉണ്ടായതെന്നും കോടതിയെ സമീപിക്കണോ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കമെന്നും മുട്ടട വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ വൈഷ്ണ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത വിവരം ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും പ്രതികരിച്ചു. മറ്റ് കാര്യങ്ങള്‍ പാര്‍ട്ടി നോക്കുമെന്നും മത്സരിക്കാന്‍ കഴിയുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും പരാതിപ്പെട്ടത് സിപിഐഎം ബ്രാഞ്ച് കമ്മറ്റി അംഗം ആണെങ്കിലും അത് അദേഹത്തിന്റെ പരാതി മാത്രം ആയി കാണുന്നില്ല. മറ്റ് ആളുകള്‍ ഇതിന് പിന്നില്‍ കാണുമെന്നും വൈഷ്ണ പറഞ്ഞു. മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു വൈഷ്ണയുടെ പേര് നീക്കം ചെയ്തത്. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചേക്കില്ല. പേരൂര്‍ക്കട ലോ കോളേജിലെ നിയമവിദ്യാര്‍ത്ഥിയായ 24കാരി വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം തുടക്കം മുതല്‍ ശ്രദ്ധനേടി യിരുന്നു. കെഎസ്യു ജില്ലാ വൈസ്…
Read More »
