Local

  • യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും

    തൃശൂര്‍: അമേരിക്കന്‍ പിന്തുണയോടെ പശ്ചിമേഷ്യയെ യുദ്ധക്കളമാക്കുന്ന ഇസ്രായേല്‍ നടപടി അവസാനിപ്പിക്കുക എന്ന മുദ്രവാക്യമുയര്‍ത്തി സി.പി.എം പന്നിത്തടം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ സാമ്രാജ്യത്വ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും നടത്തി. പന്നിത്തടം ലോക്കല്‍ സെക്രട്ടറി ഫ്രാന്‍സിസ് കൊള്ളന്നൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.എ ഉണ്ണികൃഷ്ണന്‍, പി.എസ് പുരുഷോത്തമന്‍ കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ വി. ശങ്കരനാരായണന്‍ സ്വാഗതവും കെ.വി ഗില്‍സണ്‍ നന്ദിയും പറഞ്ഞു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം.കെ ശശിധരന്‍, കെ.കെ റഹീം, സുബിന്‍ എ.എസ്, കെ.കെ മണി, ടി.പി ലോറന്‍സ്, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.എ തങ്കപ്പന്‍, പ്രണവ് പി.എസ്, മുജീബ് റഹ്‌മാന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.  

    Read More »
  • യൂണിറ്റ് കണ്‍വെന്‍ഷനും നവാഗതര്‍ക്കുള്ള അംഗത്വവിതരണവും

    കോട്ടയം: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ അയര്‍ക്കുന്നം യൂണിറ്റ് കണ്‍വെന്‍ഷനും നവാഗതര്‍ക്കുള്ള അംഗത്വവിതരണവും സംസ്ഥാന വൈസ്പ്രസിഡന്റ് എം.പ്രഭാകരന്‍നായര്‍ ഉത്ഘാടനം ചെയ്തു. അയര്‍ക്കുന്നം പഞ്ചായത്തിലെ സ്‌ക്കൂളുകളില്‍ നിന്നും SSLCക്ക് ഫുള്‍ A+ ലഭിച്ച 37 വിദ്യാര്‍ത്ഥികളെ പള്ളം ബ്‌ളോക്ക് പ്രസിഡണ്ട് പി.പി.പത്മനാഭന്‍ മെമന്റോ നല്കി അനുമോദിച്ചു. യൂണിറ്റ് പ്രസിഡണ്ട് എം.എന്‍.മോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി പി.ജെ.കുര്യന്‍ സ്വാഗതംപറഞ്ഞു. ബ്‌ളോക്ക് വൈസ് പ്രസിഡണ്ട് റ്റി.വി. മോഹന്‍കുമാര്‍, ബ്‌ളോക്ക് ട്രഷറര്‍ കെ.എസ്. വാസവന്‍, യൂണിറ്റ് രക്ഷാധികാരികളായ മാത്യു അപ്പച്ചേരില്‍, മാത്യു കുന്നപ്പള്ളി, ബ്‌ളോക്ക് കമ്മറ്റി അംഗങ്ങളായ രാജപ്പന്‍, റ്റി.റ്റി.രമണി, ജോയിന്റ് സെക്രട്ടറി എല്‍.ആര്‍.കൃഷ്ണവാര്യര്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. യൂണിറ്റ് ട്രഷറര്‍ എം.വി.രാമചന്ദ്രന്‍ നന്ദി രേഖപ്പെടുത്തി.

    Read More »
  • എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2025; എസ്എസ്എല്‍സി / പ്ലസ്ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സിപി ട്രസ്റ്റിന്റെ ആദരം

    തൃശ്ശൂർ: 2024-2025 അധ്യയനവര്‍ഷത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും സിപി ട്രസ്റ്റ് ആദരിക്കുന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കാൻ സി പി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ വര്‍ഷം എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2025 എന്ന പരിപാടി സംഘടിപ്പിക്കുന്നത്. നക്ഷത്രത്തിളക്കം എന്ന ഈ പരിപാടി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കും. പരിപാടിയില്‍ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്‍ 3000 ത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും. ജൂണ്‍ എട്ടാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് മതിലകം പുന്നക്ക ബസാര്‍ ആര്‍.എ.കെ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനും അവരോട് സംവദിക്കുന്നതിനും ആയി കുഞ്ചാക്കോ ബോബനെക്കൂടാതെ പ്രശസ്ത സിനിമ താരങ്ങളായ…

    Read More »
  • എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ ആദരിച്ചു

    തൃശൂര്‍: വെള്ളറക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് – ടു മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സി.ബി.എസ്.ഇയില്‍ 90% ത്തില്‍ അധികം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെയും ആദരിക്കുന്ന ആദരം 2025 കലാമണ്ഡലം നൃത്ത വിഭാഗം മേധാവി പ്രശസ്ത കലാമണ്ഡലം സംഗീത ഉദ്ഘാടനം ചെയ്തു. വെള്ളറക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ തലപ്പള്ളി സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എന്‍.കെ പ്രമോദ് കുമാര്‍, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, കുന്നംകുളം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റര്‍ എന്‍.എസ് ആരാധന, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ മണി, ലളിതാ ഗോപി, കടങ്ങോട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ മൈമൂന ഷബീര്‍, എ.എം മുഹമ്മദ്കുട്ടി, രമണി രാജന്‍, മുന്‍ ബാങ്ക് പ്രസിഡണ്ടുമാരായ അഡ്വക്കേറ്റ് കെ.എം നൗഷാദ്, ജാനകി പദ്മജന്‍, കടങ്ങോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സൗമ്യ…

    Read More »
  • കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു സമ്മേളനം

    തൃശൂര്‍: ജില്ലാ ബില്‍ഡിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ സമ്മേളനം ധ ആനത്തലവട്ടം ആനന്ദന്‍ നഗര്‍ പ മങ്ങാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കോനിക്കര പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.എസ്.അരവിന്ദാക്ഷന്‍ അധ്യക്ഷനായി. സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ് കെ.എം.അഷറഫ് സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി കെ.ഡി. ബാഹുലേയന്‍ മാസ്റ്റര്‍, സി.ഡബ്ലിയു.എഫ്.ഐ അഖിലേന്ത്യ സെക്രട്ടറി ഷീല അലക്‌സ്, യൂണിയന്‍ ജില്ലാ ജോയിന്‍ സെക്രട്ടറി ഇ.സി ബിജു, വൈസ് പ്രസിഡന്റ് സി.ജെ ജോയ്, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എസ്.ബസന്ത്‌ലാല്‍, പി.എസ്.പ്രസാദ്, കെ.എം.രാമചന്ദ്രന്‍, ഷീബ ചന്ദ്രന്‍, ഹൈമാവതി അരവിന്ദാക്ഷന്‍, സി.കെ.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് : കെ.എസ് അരവിന്ദാക്ഷന്‍, സെക്രട്ടറി : കെ.എ രാമചന്ദ്രന്‍, ട്രഷറര്‍ : പി.എസ് പ്രസാദ്, വൈസ് പ്രസിഡന്റ് : എ.ടി വര്‍ഗീസ്, കെ.ടി ഫ്രാന്‍സിസ് , ഷീബ ചന്ദ്രന്‍, ജോയിന്‍ സെക്രട്ടറി: സി.കെ…

    Read More »
  • പാകിസ്ഥാന്‍മുക്ക്, പാകിസ്ഥാന്‍ കവല, പാകിസ്ഥാന്‍ പീടിക… കേരളത്തിലെ പാകിസ്ഥാനുകള്‍

    ഭീകരാക്രമണം, യുദ്ധം, തെരഞ്ഞെടുപ്പ് ഇന്ത്യയെ ബാധിക്കുന്ന വിഷയങ്ങളില്‍ എല്ലാം പാകിസ്ഥാന്‍ എന്ന പേരിന് വലിയ പ്രാധാന്യമുണ്ട്. സ്വന്തം മണ്ണില്‍ ഭീകരരെ വളര്‍ത്തുകയും ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം എന്ന നിലയില്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ ശത്രുപക്ഷത്ത് കാലങ്ങളായി നിലകൊള്ളുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ അങ്ങനെയെങ്കിലും ചില കാര്യങ്ങള്‍കൊണ്ട് വ്യത്യസ്തരാകുകയാണ് മലയാളികള്‍. പാകിസ്ഥാന്‍ എന്നാല്‍ ശത്രു എന്ന വികാരം വളരുമ്പോഴും കേരളത്തില്‍ പാകിസ്ഥാനുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് അഞ്ചോളം സ്ഥലപ്പേരുകളെങ്കിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍കവല, പാകിസ്ഥാന്‍മുക്ക് തുടങ്ങിയവയാണ് കേരളത്തിലെ പാകിസ്ഥാനുമായി ബന്ധപ്പെട്ട പേരുകള്‍. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ വെഞ്ഞാറമൂടിന് സമീപമാണ് പാകിസ്ഥാന്‍മുക്ക് എന്ന സ്ഥലമുള്ളത്. അതിവേഗം വളരുന്ന കേരളത്തിന്റെ ചെറു പട്ടണങ്ങളുടെ കൂട്ടത്തിലുള്ള പ്രദേശം കൂടിയാണ് പാകിസ്ഥാന്‍മുക്ക്. കാലങ്ങളായി ഈ പ്രദേശം പാകിസ്ഥാന്‍ മുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. കോട്ടയം ജില്ലയിലെ വാഴൂര്‍ പഞ്ചായത്തിലാണ് പാകിസ്ഥാന്‍ കവലയുള്ളത്. കണ്ണൂര്‍ ജില്ലയിലെ കണ്ണവത്തെ ഒരു സ്ഥലത്തിന്റെ പേര് പാകിസ്ഥാന്‍ പീടിക എന്നാണ്. ഇതിന് പുറമെ തിരുവനന്തപുരം ജില്ലയില്‍ തന്നെ…

    Read More »
  • തൃശൂരിലെ മഴക്കെടുതി: രണ്ടാംഘട്ടമായി 5.68 കോടി ധനസഹായം നല്‍കും; ആകെ ധനസഹായം 14.56 കോടി; 70 ശതമാനത്തിനു മുകളില്‍ നാശമുള്ളവര്‍ക്കു മുഴുവന്‍ പണവും ലഭിക്കും

    തൃശൂര്‍: കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ക്കു നാശം സംഭവിച്ചവര്‍ക്കു വിതരണം ചെയ്യാന്‍ 5.68 കോടികൂടി അനുവദിച്ചു. 23 ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനമെന്നു റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു. 2024-ലെ കനത്തമഴയില്‍ വീടുകള്‍ക്ക് വന്‍തോതില്‍ നാശം സംഭവിച്ചിരുന്നു. എസ്ഡിആര്‍എഫ് വിഹിതമായി 8.88 കോടി നേരത്തേ അനുവദിച്ചിരുന്നു. പ്രത്യേക ദുരന്തമായി സര്‍ക്കാര്‍ അംഗീകരിക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ക്കാണു എസ്ഡിആര്‍എഫ് വിഹിതത്തോടൊപ്പം സിഎംഡിആര്‍എഫില്‍നിന്നുള്ള വിഹിതംകൂടി ചേര്‍ത്തു പരമാവധി തുക അനുവദിക്കുന്നത്. കനത്ത മഴയിലും വെളളപ്പൊക്കത്തിലും തൃശൂര്‍ ജില്ലയിലെ വീടുകള്‍ക്കുണ്ടായ കനത്ത നാശനഷ്ടം പരിഗണിച്ച് പ്രത്യേക ദുരന്തമായി അംഗീകരിച്ച് പരമാവധി തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ. രാജന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അനുവദിച്ച ആകെത്തുക 14.56 കോടിയാകുമെന്നും 1810 കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞതു 15 ശതമാനം നാശമുണ്ടായ വീടുകള്‍ക്കാണ് സഹായം. 70 ശതമാനത്തിനു മുകളില്‍ നാശം സംഭവിച്ച വീടുകള്‍ക്കു പൂര്‍ണമായി നഷ്ടം കണക്കാക്കിയാണു തുക അനുവദിച്ചത്. നാലുലക്ഷം രൂപ ഇവര്‍ക്കു ലഭിക്കും. 1,80,000…

    Read More »
  • കേരളത്തിലെ ഏക മോഹിനി ദേവീ ക്ഷേത്രമായ നിലയ്ക്കൽ പള്ളിയറക്കാവിൽ പത്താമുദയം നാളിൽ പൊങ്കാല മഹോത്സവം നടന്നു…

    നിലയ്ക്കൽ: തിരുവിതാംകുർ ദേവസ്വം ബോർഡിന്റെ നിലക്കൽ പള്ളിയറക്കാവ് ദേവി ക്ഷേത്രത്തിൽ പത്താം ഉദയം നാളിൽ പൊങ്കാല മഹോത്സവം. സ്ത്രീകൾ അടക്കം നിരവധി പേർ പൊങ്കാലയിട്ടു. ശബരിമല ശ്രീ സ്വാമി അയ്യപ്പന്റെ മാതൃസ്ഥാനീയമായുള്ള ക്ഷേത്രം കൂടിയാണ് നിലക്കൽ പള്ളിയറക്കാവ്. പൊങ്കാല, കലശം, അന്നദാനം, ഗുരുതി, ഭഗവതി സേവ എന്നിവയും ഉണ്ടായി. കേരളത്തിലെതന്നെ ഏക മോഹിനി ക്ഷേത്രമാണ് നിലക്കൽ പള്ളിയറക്കാവ് മോഹിനി ദേവി ക്ഷേത്രം. Also Read – മുകേഷടക്കം 4 എംഎല്‍എമാരും 3 ഹൈക്കോടതി ജഡ്ജിമാരും കശ്മീരില്‍ കുടുങ്ങി; തിരിച്ചെത്തിക്കാന്‍ ശ്രമം

    Read More »
  • ഒരു മണിക്കൂര്‍ കനത്ത കാറ്റും മഴയും; തൃശൂര്‍ നഗരത്തില്‍ വ്യാപക നാശം; ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു; 35 പോസ്റ്റുകള്‍ ഒടിഞ്ഞു; സ്വരാജ് റൗണ്ടില്‍ മരങ്ങള്‍ കടപുഴകി; ബൈക്കില്‍ വച്ച ഹെല്‍മെറ്റുകളും പറന്നുപോയി; നഗരം മണിക്കൂറുകള്‍ ഇരുട്ടില്‍

    തൃശൂര്‍: തൃശൂരില്‍ ഒരു മണിക്കൂറോളം പെയ്ത കനത്ത വേനല്‍ മഴയിലും കാറ്റിലും വ്യാപകനാശം. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ശക്തമായ കാറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ ചരിഞ്ഞുവീണു. കനത്ത മഴയില്‍ കുറുപ്പം റോഡിലെ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷന് മുന്നിലുള്ള മൊബൈല്‍ ലൈബ്രറി മറിഞ്ഞുവീണു. പലയിടത്തായി വ്യാപക നാശമുണ്ടായതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. തൃശൂര്‍ കുറുപ്പം റോഡിലെ വ്യാപാരസ്ഥാപനങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയില്‍. നായ്ക്കനാലിലെ ട്രാന്‍സ്‌ഫോര്‍മറില്‍ പൊട്ടിത്തെറി. തൃശൂര്‍ പാലസ് റോഡില്‍ മരം ഒടിഞ്ഞുവീണു. സ്വരാജ് റൗണ്ടില്‍ മരങ്ങള്‍ കടപുഴകി വീണു. കിഴക്കുംപാട്ടുകര സന്തോഷ് റോഡില്‍ മരങ്ങള്‍ വീണു. ഒല്ലൂക്കര ക്ഷേത്രത്തിന് മുന്നിലെ ആല്‍മരവും കടപുഴകിവീണു. അയ്യന്തോള്‍ സെക്ഷന്‍ പരിധിയില്‍ മാത്രം ചൊവ്വാഴ്ച വൈകീട്ട് ഏഴിനുണ്ടായ കാറ്റിലും മഴയിലും നാല്‍പതോളം പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. പല സ്ഥലങ്ങളിലും ലൈനില്‍ മരങ്ങള്‍ വീണ് കിടക്കുന്നുണ്ട് കമ്പികള്‍ പൊട്ടിയിട്ടുണ്ട്. ഇവ എല്ലാം പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വൈദ്യുതി പുന:സ്ഥാപിക്കുകയുള്ളൂവെന്നു കെഎസ്ഇബി അയ്യന്തോള്‍ സെക്്ഷനും…

    Read More »
  • ‘ഫയല്‍വാന്‍ രാഘവന്‍ നായര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം’

    തലയോലപ്പറമ്പ്: അധ്യാപകനും ഹെവിവെയ്റ്റ് ഗുസ്തി ചാമ്പ്യനും കഥകളി ആട്ടക്കഥ രചയിതാവുമായിരുന്ന ഫയല്‍ഫാന്‍ രാഘവന്‍ നായര്‍ തലമുറകള്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ വഹിച്ച പങ്ക് വലുതാണന്ന് വൈക്കം ഡിവൈ.എസ്പി: സിബിച്ചന്‍ ജോസഫ്. ഫയല്‍വാന്‍ രാഘവന്‍ നായര്‍ അനുസ്മരണ സമ്മേളനം തലയോലപ്പറമ്പ് ബോയ്‌സ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം.കെ. രാഘവന്‍ നായര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റിട്ട. സുബേദാര്‍ ചക്രപാണി കേശവന്‍ അധ്യക്ഷത വഹിച്ചു. ഫയല്‍വാന്‍ രാഘവന്‍ നായരുടെ സഹോദര പുത്രന്‍ പ്രവീണ്‍ ഭാസ്‌ക്കര്‍, ഏക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ ടി.എം. മജു, ജാന്‍സി മാത്യു, മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍, പ്രഫ. സി.എം. കുസുമന്‍, പി. ശശിധരന്‍, എം.വി മനോജ്, വിനു ഡി നമ്പൂതിരി, രാധാമണിയമ്മ ഭാസ്‌ക്കരന്‍ നായര്‍, ലേഖ അശോകന്‍, മിനി മനയ്ക്കല്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കലാമണ്ഡലം വൈക്കം പുരുഷോത്തമന്‍ നായര്‍, ആര്‍.ഏല്‍.വി പള്ളിപ്പുറം സുനില്‍, കുര്യന്‍ തലയോലപ്പറമ്പ്, സദാനന്ദന്‍ എന്നിവര്‍ ഫയല്‍വാന്‍ രാഘവന്‍ നായര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

    Read More »
Back to top button
error: