Breaking NewsKeralaLead NewsLocal
കുന്ദമംഗലത്ത് പൊലീസിനെ ആക്രമിച്ച യുവാവ് പിടിയില്‍; മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണം പിടിച്ചെടുത്തു; മുസ്ലിം യൂത്ത്‌ലീഗ് നേതാവ് പി.കെ ഫിറോസിന്റെ സഹോദരനാണ് പിടിയിലായ ബുജൈര്‍

കോഴിക്കോട്: പൊലീസിനെ ആക്രമിച്ചതിന് യുവാവ് കസ്റ്റഡിയില്‍. പതിമംഗലം സ്വദേശി പി.കെ. ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ചൂലാംവയല്‍ ആമ്പ്രമ്മല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍വെച്ച് ഇയാളെയും ചോദ്യം ചെയ്യുന്നതിനിടെ പോലീസിനെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്രീജിത്തിന് പരിക്കേറ്റു. ബുജൈറിന്റെ കൈയില്‍നിന്ന് മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുസ്ലിം യൂത്ത്‌ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ സഹോദരനാണ് ബുജൈര്‍.






