Local
-
‘ഫയല്‍വാന്‍ രാഘവന്‍ നായര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം’
തലയോലപ്പറമ്പ്: അധ്യാപകനും ഹെവിവെയ്റ്റ് ഗുസ്തി ചാമ്പ്യനും കഥകളി ആട്ടക്കഥ രചയിതാവുമായിരുന്ന ഫയല്‍ഫാന്‍ രാഘവന്‍ നായര്‍ തലമുറകള്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ വഹിച്ച പങ്ക് വലുതാണന്ന് വൈക്കം ഡിവൈ.എസ്പി: സിബിച്ചന്‍ ജോസഫ്. ഫയല്‍വാന്‍ രാഘവന്‍ നായര്‍ അനുസ്മരണ സമ്മേളനം തലയോലപ്പറമ്പ് ബോയ്‌സ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം.കെ. രാഘവന്‍ നായര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റിട്ട. സുബേദാര്‍ ചക്രപാണി കേശവന്‍ അധ്യക്ഷത വഹിച്ചു. ഫയല്‍വാന്‍ രാഘവന്‍ നായരുടെ സഹോദര പുത്രന്‍ പ്രവീണ്‍ ഭാസ്‌ക്കര്‍, ഏക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ ടി.എം. മജു, ജാന്‍സി മാത്യു, മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍, പ്രഫ. സി.എം. കുസുമന്‍, പി. ശശിധരന്‍, എം.വി മനോജ്, വിനു ഡി നമ്പൂതിരി, രാധാമണിയമ്മ ഭാസ്‌ക്കരന്‍ നായര്‍, ലേഖ അശോകന്‍, മിനി മനയ്ക്കല്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കലാമണ്ഡലം വൈക്കം പുരുഷോത്തമന്‍ നായര്‍, ആര്‍.ഏല്‍.വി പള്ളിപ്പുറം സുനില്‍, കുര്യന്‍ തലയോലപ്പറമ്പ്, സദാനന്ദന്‍ എന്നിവര്‍ ഫയല്‍വാന്‍ രാഘവന്‍ നായര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
Read More » -
അഴിമതിയില്ലാതെ ഭരിച്ചപ്പോള്‍ പണം മിച്ചം; വൈദ്യുതി, പാചകവാതക ബില്ലുകളുടെ 25 ശതമാനം ജനങ്ങളുടെ അക്കൗണ്ടില്‍ എത്തിക്കാന്‍ ട്വന്റി 20; പദ്ധതി പ്രഖ്യാപിച്ച് സാബു ജേക്കബ്; സര്‍ക്കാര്‍ തടഞ്ഞാല്‍ കോടതിയില്‍ നേരിടും
കൊച്ചി: കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ പുതിയ പദ്ധതി അവതരിപ്പിച്ച് ട്വന്റി ട്വന്റി. ഓരോ വീട്ടിലെയും വൈദ്യുതി ചാര്‍ജിന്റെയും പാചക വാതകത്തിന്റെയും 25 ശതമാനം പഞ്ചായത്ത് വഹിക്കും. തനതു വരുമാനത്തിന്റെ മിച്ച ഫണ്ടില്‍ നിന്നാകും ഇതിനായുള്ള പണം വിനിയോഗിക്കുക. വൈദ്യുതി പാചകവാതക ബില്ലുകളുടെ 25 ശതമാനം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കു നേരിട്ട് നല്‍കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. കിഴക്കമ്പലം പഞ്ചായത്തില്‍ 25 കോടി രൂപയും ഐക്കരനാട്ടില്‍ 12 കോടി രൂപയുമാണ് നീക്കിയിരുപ്പ്. അഴിമതിയില്ലാതെ ഭരണം നടത്തിയാല്‍ ഇപ്പോള്‍ സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന തുകതന്നെ അധികമാണെന്നും ഇത്തരത്തില്‍ എല്ലാ പഞ്ചായത്തുകള്‍ക്കും നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും ട്വന്റി-20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് പറഞ്ഞു. പദ്ധതിയുടെ തുടക്കം എന്ന നിലയിലാണ് വൈദ്യുതി ബില്ലും പാചക വാതക വിലയും 25 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. ഘട്ടം ഘട്ടമായി ഇത് 50 ശതമാനമാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വെള്ള റേഷന്‍ കാര്‍ഡ് ഒഴികെയുള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ആനുകൂല്യം ലഭിക്കും.…
Read More » -
12 വയസുകാരനെ കട്ടൻ ചായയെന്ന് പറഞ്ഞ് മദ്യം കുടിപ്പിച്ചു, പീരുമേട്ടില്‍ യുവതി അറസ്റ്റില്‍
12 വയസ്സുള്ള ആണ്‍കുട്ടിക്ക് മദ്യം നല്‍കിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. കട്ടൻ ചായയെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ചു മദ്യം കുടിപ്പിച്ചു എന്നാണ് പരാതി. ഇന്നലെ ഉച്ചക്ക് ശേഷം പ്രിയങ്കയുടെ വീട്ടില്‍ വച്ചാണ് മദ്യം നല്‍കിയത്. മയങ്ങി വീണ ആണ്‍കുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് മദ്യം നല്‍കിയത് പ്രിയങ്കയാണെന്ന് കുട്ടി പറഞ്ഞത്. വീട്ടുകാർ പീരുമേട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ജൂവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത പ്രിയങ്കയെ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു.
Read More » -
ബിഗ്‌ബോസ് താരം കിടിലം ഫിറോസിന്റെ കിടലം ആദരം ഏറ്റുവാങ്ങി ‘ട്രിവാന്‍ഡ്രം ഓണ്‍ മൈന്‍ഡ്’ കൂട്ടായ്മ
തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ ഉന്നതിക്കും തിരുവനന്തപുരത്തിന്റെ സമകാലികവിവരങ്ങള്‍ തിരുവനന്തപുരം നിവാസികള്‍ക്ക് നല്‍കുന്ന ട്രിവാന്‍ഡ്രം ഓണ്‍ മൈന്‍ഡ് ഇന്‍സ്റ്റാഗ്രാം കൂട്ടായ്മയെ ആദരിച്ച് കിടിലം ഫിറോസ്. ശനിയാഴ്ച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഭിന്നശേഷി കുട്ടികള്‍ക്കും അര്‍ബുദബാധിതര്‍ക്കും അവരുടെ മാനസിക കായിക കഴിവുകള്‍ നമ്മുക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുവാന്‍ നടത്തുന്ന ബിഗ് ഫ്രെണ്ട്‌സ് ബിഗ് കാര്‍ണിവല്‍ എന്ന സാംസ്‌കാരിക പരിപാടിയിലാണ് ട്രിവാന്‍ഡ്രം ഓണ്‍ മൈന്‍ഡിനെ ആദരിച്ചത്. ബിഗ് ബോസ് സീന്‍ 3 താരവും ബിഗ് എഫ്എം കിടിലം ഫിറോസും ആര്‍ജെ സുമിയും ചേര്‍ന്നാണ് മൊമെന്റോ നല്‍കി ട്രിവാന്‍ഡ്രം ഓണ്‍ മൈന്‍ഡ് ഇന്‍സ്റ്റാഗ്രാം കൂട്ടായ്മയെ ആദരിച്ചത്. ‘ഈ കാണുന്ന നന്മ നിറഞ്ഞ ഈ നിമിഷം നിങ്ങളില്‍ എല്ലാവരിലേക്കും സോഷ്യല്‍ മീഡിയ വഴി എത്തിക്കുന്നത് ഇവരാണ്, കൂടാതെ തിരുവനന്തപുരത്തിന്റെ സ്പന്ദനം തൊട്ടറിഞ്ഞു ട്രെന്‍ഡിങ് ടോപ്പിക്കില്‍ മാത്രം തിരിയാതെ ഇവിടുത്തെ പരിപാടികള്‍ അപ്പോഴപ്പോഴായി എല്ലാവരുടെയും മുന്‍പില്‍ എത്തിക്കുന്നതിനാണ് ഈ ആദരം’ -ഫിറോസ് പറഞ്ഞു. തിരുവനന്തപുരത്തെ സംഭവ വികാസങ്ങള്‍ തിരുവനന്തപുരം നിവാസികള്‍ക്ക് അപ്പോള്‍ തന്നെ…
Read More » -
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 2 വര്‍ഷം മുമ്പ് ആദ്യകുട്ടിയും ഇന്നലെ അടപ്പ് കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു; 2 മരണങ്ങളും അസ്വാഭാവികം എന്ന് പിതാവ്
കോഴിക്കോട്: എട്ടുമാസം പ്രായമായ കുട്ടി തൊണ്ടയില്‍ അടപ്പ് കുടുങ്ങി മരിച്ചതില്‍ അസ്വാഭാവികത എന്ന പരാതിയുമായി പിതാവ്. പൊക്കുന്ന് സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് ഇന്നലെ രാത്രി മരിച്ചത്. മരണത്തില്‍ സംശയമുണ്ടെന്ന പിതാവിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിസാറിന്റെ ആദ്യത്തെ മകനും രണ്ടു വര്‍ഷം മുന്‍പ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. രണ്ടു കുട്ടികളും മരിച്ചത് ഭാര്യവീട്ടില്‍ വച്ചാണ്. ഇതോടെയാണ് ടൗണ്‍ പൊലീസില്‍ നിസാര്‍ പരാതി നല്‍കിയത്. 14 ദിവസം പ്രായമുള്ളപ്പോഴായിരുന്നു ആദ്യ കുട്ടിയുടെ മരണം. തിങ്കളാഴ്ച രാത്രിയാണ് രണ്ടാമത്തെ കുട്ടിയുടെ തൊണ്ടയില്‍ അടപ്പ് കുടുങ്ങിയ നിലയില്‍ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് കുഞ്ഞിന് മരണം സംഭവിച്ചിരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടാഴ്ച മുമ്പ് ഈ കുട്ടിക്ക് ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചുവീണ് പരുക്കേറ്റിരുന്നതായും അന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയിരുന്നുവെന്നും പരാതിയില്‍…
Read More » -
ഗാന്ധി സ്മരണ പുതുക്കി ഡി.വൈ.എഫ്.ഐ
പന്നിത്തടം(തൃശൂര്‍): ഡി.വൈ.എഫ്.ഐ പന്നിത്തടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ സ്റ്റാന്റ് ഫോര്‍ സെക്കുലര്‍ ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഗാന്ധി രക്ത സാക്ഷി ദിനത്തില്‍ ഗാന്ധി സ്മരണ നടത്തി. ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മറ്റി അംഗം നീതു സനല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി.ഐ എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഡോ കെ.ഡി ബാഹുലേയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത് ഗാന്ധി സ്മരണ പുതുക്കി. യോഗത്തില്‍ സി.പി.ഐ എം പന്നിത്തടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സീസ് കൊള്ളന്നൂര്‍, ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മറ്റി ജോയിന്‍ സെക്രട്ടറി എ.എസ് സുബിന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. സി.പി.ഐ എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ വി. ശങ്കരനാരായണന്‍, എം.കെ ശശിധരന്‍, മീന സാജന്‍, ടി.പി ലോറന്‍സ്, എസ്.ഫ്.ഐ തൃശ്ശൂര്‍ ജില്ല കമ്മിറ്റി അംഗം കെ.എം അന്‍ഷാദ്, ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗങ്ങളായ സി.എ ശരത്ത്, ഹരിത ബബിന്‍, ദില്‍ജിത്ത് എം.ബി, ശരണ്യ ഗില്‍സന്‍ തുടങ്ങിയവര്‍…
Read More » -
കിടങ്ങൂര്‍ അപ്പാരല്‍ വെല്‍ഫെയര്‍ അസോസിയേഷന് 17 ലക്ഷവും 25,000 രൂപ നഷ്ടപരിഹാരവും നല്കാന്‍ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍
കോട്ടയം: ദേശീയ പതാകയുടെ ഗുണനിലവാരമില്ലാത്ത തുണിത്തരങ്ങള്‍ നല്‍കി കിടങ്ങൂര്‍ അപ്പാരല്‍ വെല്‍ഫെയര്‍ അസോസിയേഷനെ കബളിപ്പിച്ച മൂവാറ്റുപുഴ എ എസ് ട്രേഡേഴ്‌സ്, ബാംഗ്ലൂര്‍ അര്‍ബന്‍ താജിര്‍ എന്നീ സ്ഥാപനങ്ങളോട് 17 ലക്ഷം രൂപയും 25000 രൂപ നഷ്ടപരിഹാരവും നല്കാന്‍ വിധിച്ചു. പ്രസിഡന്റ് അഡ്വ വിഎസ് മനുലാല്‍, അംഗങ്ങളായ അഡ്വ ആര്‍ ബിന്ദു, അഡ്വ കെഎം ആന്റോ എന്നിവരടങ്ങിയ കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് കിടങ്ങൂര്‍ അപ്പാരല്‍ വെല്‍ഫെയര്‍ അസോസിയേഷന് വേണ്ടി പ്രസിഡന്റ് ശ്രീജ സന്തോഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പ്രസ്താവിച്ചത്. കിടങ്ങൂര്‍ അപ്പാരല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എതിര്കക്ഷികളായ മൂവാറ്റുപുഴ എ എസ് ട്രേഡേഴ്‌സ് , ബാംഗ്ലൂര്‍ അര്‍ബന്‍ താജിര്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും 2022 ല്‍ 17 ലക്ഷം രൂപയുടെ ദേശീയ പതാക നിര്‍മ്മിക്കുവാനുള്ള തുണിത്തരങ്ങള്‍ വാങ്ങിയിരുന്നു . ഗുണ നിലവാരമില്ലാത്തതും ദേശീയ പതാകയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ തുണിത്തരങ്ങള്‍ നല്‍കിയ എതിര്‍കക്ഷികള്‍ ഹര്‍ജിക്കാരിയെയും സ്ഥാപനത്തെയും കബളിപ്പിച്ചു എന്ന് കമ്മീഷന്‍ കണ്ടെത്തി. ഇത്…
Read More » -
മലയാളി മങ്കയെ സാരിയുടുക്കാന്‍ പിഠിപ്പിച്ചതാര്?
കൊച്ചി: മലയാളികള്‍ സാരിയുടുക്കാന്‍ പഠിച്ചത് ആരില്‍ നിന്നെന്ന് സംശയമുണ്ടോ? എന്നാല്‍, സംശയംവേണ്ട ഗോവക്കാരില്‍ നിന്നത്രെ… 16-ാം നൂറ്റാണ്ടില്‍ ഗോവയില്‍നിന്ന് പോര്‍ട്ടുഗീസ് അധിനിവേശവും വംശഹത്യയും കാരണം പാലായനം ചെയ്ത് കേരളത്തിലെത്തിയ കൊങ്കണികളും കുടുംബികളുമാണ് സാരിയും ഒപ്പം കൊണ്ടുവന്നത്. ഗോവയില്‍ ഉപയോഗിച്ചിരുന്ന വസ്ത്രം ഇവിടെ പ്രചരിപ്പിക്കുവാനായി ഇക്കൂട്ടര്‍ ഉത്സാഹിച്ചു. മേല്‍മുണ്ട് ധരിക്കാന്‍ അവകാശമില്ലാത്ത കാലത്ത് ആ അവകാശം സ്ഥാപിച്ചെടുക്കാന്‍ കൂടിയായിരുന്നു പ്രചാരണം. അതിന്റെ ഭാഗമായി സാരിനൃത്തം വരെ അവര്‍ ആവിഷ്‌കരിച്ചു. ഗോവയില്‍നിന്ന് വന്ന് കേരളീയരായി മാറിയവരുടെ സാംസ്‌കാരിക തനിമയെക്കുറിച്ച് അറിയാന്‍ കലാ, സാംസ്‌കാരിക സംഘടനായ ‘എക്‌മേളി’ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ഇന്ന് കലാമേള സംഘടിപ്പിക്കുന്നുണ്ട്. മൂന്നു മണിമുതലാണ് പരിപാടി. പോര്‍ട്ടുഗീസ് അധിനിവേശത്തില്‍ ഗോവയില്‍ അനുഭവിച്ച ദുരന്തങ്ങള്‍ ഗൗഢ സാരസ്വത ബ്രാഹ്‌മണ സമാജം ‘ഫോദ്ധോ അനി ഫോഡ്ദോ’ എന്ന ലഘു നാടകമായി ആവിഷ്‌കാരിക്കും. സരീഡാന്‍സ് എന്ന വര്‍ണശബളമായ സുന്ദരനൃത്തരൂപവും അരങ്ങേറും. 11 സ്ത്രീകള്‍ ചേര്‍ന്ന് സാരിയും ആഭരണങ്ങളും ഉടുത്ത് ഡാന്‍സ് ചെയ്ത് സാരി കൊണ്ട് താമര,…
Read More » -
പെരിന്തട്ട സൗത്ത് ഗവ എല്‍പി സ്‌കൂള്‍ ശതാബ്ദി നിറവില്‍
കണ്ണൂര്‍: പയ്യന്നൂര്‍ പെരിന്തട്ട സൗത്ത് ഗവ എല്‍പി സ്‌കൂള്‍ ശതാബ്ദിയുടെ നിറവില്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ടി.ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷനായി. പി പ്രകാശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിവി വല്‍സല, കെ കമലാക്ഷന്‍, സി ചിന്താമണി, പിവി തമ്പാന്‍, ടിവി ജ്യോതിബസു, കെപി രാമകൃഷ്ണന്‍, കെവി മണികണ്ഠന്‍, പി ഷിജിന എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ കെ വല്‍സരാജന്‍ സ്വാഗതവും വിവി ചന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. തൗവറ കേന്ദ്രീകരിച്ച് നടന്ന ഘോഷയാത്രയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറ്കണക്കിനാളുകള്‍ പങ്കെടുത്തു.
Read More »
