Breaking NewsKeralaLead NewsLocal

കൊട്ടാരക്കരയില്‍ ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി; രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം, മരണം കവര്‍ന്നത് ജോലിയ്ക്കായി കാത്തുനില്‍ക്കുമ്പോള്‍

കൊല്ലം: കൊട്ടാരക്കരയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്ന രണ്ട് സ്ത്രീകളാണ് മരിച്ചത്. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. വിജയന്‍ എന്നൊരാള്‍ക്ക് പരിക്കേറ്റിട്ടും ഉണ്ട്. ഇയാള്‍ ചികിത്സയിലാണ്.

രാവിലെ 6:45 ഓടെ പനവേലി ഭാഗത്ത് ജോലിക്ക് പോകാനായി ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു. സോണിയ നഴ്സാണ്. അപകടമുണ്ടായ ഉടന്‍ തന്നെ സോണിയ മരിച്ചിരുന്നു. ആശുപത്രിയില്‍വച്ചാണ് ശ്രീക്കുട്ടി മരിക്കുന്നത്. രണ്ട് യുവതികളെയും ഇടിച്ച ഡെലിവറി വാന്‍ പിന്നീട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും ഇടിച്ചിട്ടു. ഓട്ടോയ്ക്ക് സമീപമായിരുന്നു പരിക്കേറ്റ വിജയന്‍ നിന്നിരുന്നത്.

Signature-ad

ഡെലിവറി വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാധമിക നിഗമനം.

Back to top button
error: