Breaking NewsLead NewsLocal

ആക്രമണത്തിലേക്ക് നയിച്ചത് കുടുംബകലഹം: പത്തനംതിട്ടയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ യുവതി മരിച്ചു; പിതാവും പിതൃസഹോദരിയും ഗുരുതരാവസ്ഥയില്‍

പത്തനംതിട്ട: ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പത്തനംതിട്ട പുല്ലാട് ആലുംതറയില്‍ അഞ്ചാനിക്കല്‍ വീട്ടില്‍ ശ്യമയാണ് ഭര്‍ത്താവ് അജിയുടെ കുത്തേറ്റ് മരിച്ചത്. ഭാര്യയെ കൂടാതെ ഇയാള്‍ ഭാര്യപിതാവ് ശശി (65), ഇദ്ദേഹത്തിന്റെ സഹോദരി രാധാമണി (57) എന്നിവരെയും കുത്തിയിരുന്നു. കുടുംബകലഹമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ശശിയും ശ്യാമയും അജിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. വീട്ടില്‍ ബഹളംകേട്ട് ഓടിയെത്തിയതായിരുന്നു അയല്‍വാസി കൂടിയായ രാധാമണി. ഇതോടെയാണ് ഇവര്‍ക്കും കുത്തേറ്റത്. മൂവരെയും കുത്തിയ ശേഷം അജി സ്ഥലത്ത് നിന്ന് മുങ്ങി. മൂവരെയും ഉടന്‍ തന്നെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Signature-ad

സംഭവത്തില്‍ കോഴിപ്പുറം പൊലീസ് അന്വേഷണമാരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ അജിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അജി വീട്ടില്‍ മുന്‍പും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരേ നേരത്തേതന്നെ ചില അടിപിടിക്കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Back to top button
error: