Local
-
ഒരു മര്യാദയൊക്കെ വേണ്ടേ, ഇങ്ങനെയൊക്കെ ചെയ്യാമോ? കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നടുറോഡില്‍ ഉപേക്ഷിച്ച് പോയി; ഡ്രൈവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് പൊലീസ്
അരൂര്‍: ഉയരപ്പാത നിര്‍മാണം നടക്കുന്ന മേഖലയില്‍ ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ദേശീയ പാതയുടെ നടുവില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അരൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തു. ഗതാഗത തടസം ഉണ്ടാക്കിയതിനാണ് കൊല്ലം ഡിപ്പോയിലെ ഡ്രൈവറായ ഡി. ബിജുവിനെതിരേ കേസെടുത്തത്. ഇതിനുപുറമേ കെഎസ്ആര്‍ടിസി സിഎംഡി സ്‌ക്വാഡും മോട്ടോര്‍വാഹന വകുപ്പും വിഷയത്തില്‍ പ്രത്യേക അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ചിത്രം സഹിതം വാര്‍ത്തകള്‍ വന്നിരുന്നു. വ്യാഴാഴ്ച തന്നെ സിഎംഡി സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചിരുന്നു. ഇത് ഡ്രൈവറെ മര്‍ദിച്ചെന്ന സന്ദേശത്തെ തുടര്‍ന്നായിരുന്നു. സംഭവത്തില്‍ വൈകാതെ വകുപ്പുതല നടപടികള്‍ ഉണ്ടാകും. ജീവനക്കാര്‍ ബസ് ഉപേക്ഷിച്ച് കടന്നുകളയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പ്രചരിക്കുന്നുണ്ട്. ഇതും സിഎംഡി സ്‌ക്വാഡിലെ ആലപ്പുഴ ജില്ലാ ചുമതല വഹിക്കുന്ന ഉദ്യോസ്ഥന്‍ തെളിവായി നല്‍കിയിട്ടുണ്ട്. ദേശീയപാതയിലൂടെ വ്യാഴാഴ്ച രാവിലെ സ്‌കൂട്ടറില്‍ പോയ അരൂര്‍ 11-ാം വാര്‍ഡ് കളരിക്കല്‍ സനൂപ് കെ.എ. (33) ബസിന്റെ പിന്‍ഭാഗം തട്ടി വീഴുകയായിരുന്നു. കോഴിക്കോട്ടേക്ക് പോയ കൊല്ലം ഡിപ്പോയിലെ…
Read More » -
കൊടി സുനി ഉള്‍പ്പെടെയുള്ള ടിപി കേസ് പ്രതികള്‍ക്ക് മദ്യം നല്‍കി; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, സംഭവം കോടതിയിലേയ്ക്ക് കൊണ്ടുപോകവേ
കണ്ണൂര്‍: കൊടി സുനി ഉള്‍പ്പെടെയുള്ള ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മദ്യം കഴിച്ചെന്ന കണ്ടത്തലിനെത്തുടര്‍ന്ന് മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17 ന് തലശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. കൊടി സുനിയെ കൂടാതെ മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളും ഉണ്ടായിരുന്നതായാണ് വിവരം. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ മദ്യം കഴിക്കാന്‍ അവസരമൊരുക്കിയെന്നാണ് പരാതി. പുറത്തിറങ്ങിയാല്‍ വേലി, അകത്തിട്ടാല്‍ വയ്യാവേലി! സ്റ്റേഷന്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു; കൊടി സുനിയുടെ പരോള്‍ റദ്ദാക്കി ഉച്ചയ്ക്ക് കോടതി പിരിഞ്ഞപ്പോള്‍ സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായെത്തിച്ചു. ഈ സമയം പ്രതികളുടെ സുഹൃത്തുക്കള്‍ ഹോട്ടലിലെത്തി മദ്യം നല്‍കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ മദ്യം കഴിക്കുകയും ചെയ്തു. സംഭവം പുറത്ത് വന്നതോടെയാണ് അന്വേഷണം നടത്തി പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.
Read More » -
കുട്ടനാട്ടില്‍ രണ്ട് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി; പത്തനംതിട്ടയില്‍ ആറ് സ്‌കൂളുകള്‍ക്കും അവധി
ആലപ്പുഴ / പത്തനംതിട്ട: കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍. കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാര്‍ ഗ്രാമപഞ്ചായത്തുകളില്‍ വെള്ളപ്പൊക്കം ഉള്ളതിനാല്‍ ഈ രണ്ട് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും നാളെ അവധിയായിരിക്കും. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ആറ് സ്‌കൂളുകളാണ് ജില്ലയില്‍ ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിക്കുന്നത്.
Read More » -
‘മരിച്ചുപോയ അമ്മ സ്വപ്‌നത്തില്‍ വന്ന് തന്റെ അടുക്കലേക്ക് വരാന്‍ ആവശ്യപ്പെട്ടു’; പത്താം ക്ലാസില്‍ 92% മാര്‍ക്ക് വാങ്ങിയ 16 കാരന്‍ അമ്മ മരിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കി
സോലാപുര്‍ (മഹാരാഷ്ട്ര): മഹാരാഷ്ട്രയില്‍ അമ്മ മരിച്ചതില്‍ മനംനൊന്ത് 16-കാരന്‍ തൂങ്ങി മരിച്ചു. വെളളിയാഴ്ചയാണ് ശിവശരണ്‍ ഭൂതലി താല്‍കോതിയെ സോലാപുരിലുള്ള അമ്മാവന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുമാസങ്ങള്‍ക്ക് മുന്‍പാണ് ശിവശരണ്‍റെ അമ്മ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. ഇതില്‍ മനംനൊന്താണ് ശിവശരണ്‍ ജീവനൊടുക്കിയതെന്നാണ് നിഗമനം. അതേസമയം ശിവശരണന്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും zപാലീസ് കണ്ടെടുത്തിട്ടുണ്ട്. ശിവശരണ്‍ അമ്മയെ സ്വപ്നം കണ്ടിരുന്നതായും തന്റെ അടുക്കലേക്ക് വരാന്‍ അമ്മ സ്വപ്നത്തില്‍ പറഞ്ഞതായും ശിവശരണ്‍ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ‘അമ്മ മരിച്ചപ്പോള്‍ തന്നെ ഞാനും പോകേണ്ടതായിരുന്നു. അമ്മാവന്റെയും മുത്തശ്ശിയുടെയും മുഖം ഓര്‍മയില്‍ വന്നതുകൊണ്ടാണ് അത് ചെയ്യാതിരുന്നത്. കഴിഞ്ഞ ദിവസം അമ്മയെ സ്വപ്നത്തില്‍ കണ്ടു, അരികിലേക്ക് വരാന്‍ അമ്മ നിര്‍ദേശിച്ചതനുസരിച്ച് ഞാനും പോവുകയാണ്. മരണ ശേഷം എന്റെ അനിയത്തിയെ നന്നായി നോക്കണം. അമ്മാവനും മുത്തശ്ശിയും തന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അച്ഛനെയും അമ്മയെക്കാളും എന്നെ നന്നായി നോക്കിയത് അമ്മാവനും മുത്തശ്ശിയുമാണ്, അതിന് നന്ദിയുണ്ട്- ആത്മഹത്യ കുറിപ്പില്‍ ശിവശരണ്‍ എഴുതി. പ്രിയപ്പെട്ടവര്‍ പിന്റ്യാ എന്നാണ്…
Read More » -
‘ഹലോ.. ഞാന്‍ സുരേഷ് ഗോപിയാ, ഇവിടെ പോസ്റ്റ് ഒരണ്ണം അപകടാവസ്ഥയിലാ..!’; വൈദ്യുതി മന്ത്രിയെ വിളിച്ചതിനു പിന്നാലെ നടപടി; കെഎസ്ഇബി പറഞ്ഞത് രണ്ടാഴ്ചയ്ക്കുള്ളില്‍ നീക്കുമെന്ന്
പാലാ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍ പാലാ പോളിടെക്നിക് കോളജിന് സമീപത്ത് അപകടകരമായ രീതിയില്‍നിന്നിരുന്ന വൈദ്യുത പോസ്റ്റ് മാറ്റിസ്ഥാപിച്ചു. സിനിമാ ഷൂട്ടിങ്ങിന്റെ ഭാഗമായി കോളജിലെത്തിയപ്പോഴാണ് പോസ്റ്റ് കാണുന്നത്. എപ്പോള്‍ വേണമെങ്കിലും ഒടിഞ്ഞു വീഴാവുന്ന രീതിയിലായിരുന്നു ഡ്യൂവല്‍ ലെഗ് വൈദ്യുത പോസ്റ്റ് . ‘ഒറ്റക്കൊമ്പന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനെത്തിയപ്പോഴാണ് വിദ്യാര്‍ഥികള്‍ക്കും പോളിടെക്നിക്കിലെ ജീവനക്കാര്‍ക്കും ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വൈദ്യുത പോസ്റ്റ് സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രിന്‍സിപ്പാളുമായി അദ്ദേഹം സംസാരിച്ചു. കെഎസ്ഇബിയില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ നീക്കംചെയ്യാമെന്ന് അറിയിച്ചതായും പ്രിന്‍സിപ്പാള്‍ സുരേഷ് ഗോപിയെ ധരിപ്പിച്ചു. എന്നാല്‍, മഴ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും വൈദ്യുത പോസ്റ്റ് നീക്കാതിരിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് പറഞ്ഞ സുരേഷ് ഗോപി, വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെയും കെഎസ്ഇബി ചെയര്‍മാനെയും വിളിച്ച് സംസാരിച്ചു. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാര്‍വൈദ്യുത പോസ്റ്റ് മാറ്റിയിട്ടു.
Read More » -
ഗതാഗതകുരുക്കില്‍പെട്ട് മണിക്കൂറുകളോളം കുടുങ്ങിയ രോഗിക്ക് രക്ഷകരായി എസ്‌ഐയും പൊതുപ്രവര്‍ത്തകനും; ഒടുവില്‍ ബൈക്കില്‍ ഇരുത്തി വീട്ടിലെത്തിച്ചു; ഒരു കിലോമീറ്റര്‍ പോകാന്‍ എടുത്തത് നാലു മണിക്കൂര്‍
പുതുക്കാട് : ദേശീയപാതയിലെ ഗതാഗതകുരുക്കില്‍പെട്ട് മണിക്കൂറുകളോളം ആശുപത്രിയില്‍ കുടുങ്ങിയ രോഗിക്ക് രക്ഷകരായി ചാലക്കുടി സ്റ്റേഷനിലെ എസ്‌ഐ വിശ്വനാഥനും പൊതുപ്രവര്‍ത്തകനായ സിന്റോ പയ്യപ്പിള്ളിയും. പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റിന് എതിര്‍വശത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഫിസിയോതെറാപ്പിക്കായി എത്തിയ പുതുക്കാട് സ്വദേശി വെളിയത്ത് അഗസ്റ്റിനാണ് മണിക്കൂറുകളോളം ദുരിതത്തില്‍ അകപ്പെട്ടത്. രാവിലെ ഒമ്പതിന് ചികിത്സക്കായി ഭാര്യയാേടൊപ്പം എത്തിയ അഗസ്റ്റിന്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് പോകനാകാതെ നാല് മണിക്കൂറുകളോളമാണ് ആശുപത്രിക്ക് മുന്‍പിലെ ഗതാഗതകുരുക്കില്‍ കാത്തു നില്‍ക്കേണ്ടി വന്നത്. സര്‍വ്വീസ് റോഡില്‍ മണിക്കൂറുകളോളം കുരുങ്ങി കിടക്കുന്ന വാഹനങ്ങള്‍ മൂലം ഇവര്‍ വിളിച്ച വാഹനങ്ങള്‍ക്ക് അടുത്തേക്ക് എത്താനായില്ല. ഈ സമയം ബാങ്കിലേക്ക് എത്തിയ വിശ്വനാഥനും ബാങ്കിലെ ജീവനക്കാരനായ സിന്റോയും ടാക്‌സികള്‍ വിളിച്ചു നോക്കിയെങ്കിലും തിരക്കിലൂടെ കടന്നുവരാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. തുടര്‍ന്ന് വിശ്വനാഥനും സിന്റോയും ചേര്‍ന്ന് ബാങ്കിലേക്ക് വന്നയാളുടെ ബൈക്കില്‍ കയറ്റി ഇരുത്തി വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തുള്ള വീട്ടിലേയ്ക്ക് പോകാനാകാതെ നാല് മണിക്കൂറാണ് ആശുപത്രിക്ക് മുന്‍പില്‍ നില്‍ക്കേണ്ടി വന്നത്.
Read More » -
സംയുക്തട്രേഡ് യൂണിയന്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍
കോട്ടയം: ജൂലൈ 9 ന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി സംയുക്തട്രേഡ് യൂണിയന്‍ അയര്‍ക്കുന്നം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ചേര്‍ന്നു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം ജോസഫ് ചാമക്കാല ഉത്ഘാടനം ചെയ്തു. സി.ഐ.റ്റി.യു ഏരിയാ ട്രഷറര്‍ പി.കെ.മോനപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.റ്റി.യു ഏരിയാ ജോയിന്റ് സെക്രട്ടറി പി.പി.പത്മനാഭന്‍ പണിമുടക്കിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. എ.ഐ.റ്റി.യു.സി ജില്ലാകമ്മിറ്റി അംഗം സിബി താളിക്കല്ല്, കേരളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോസ്‌കൊറ്റം, സി.ഐ.റ്റി.യു ഏരിയാകമ്മിറ്റി അംഗം കെ.എസ്.ജോസ്, കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ സജു റ്റി.ജെ എന്നിവര്‍ സംസാരിച്ചു. ജൂലൈ ഒന്നിലെ സംസ്ഥാന വാഹനജാഥയ്ക്ക് ഏറ്റുമാനൂരും ജൂലൈ 5 ന്റെ മണ്ഡലം ജാഥക്ക് അയര്‍ക്കുന്നത്തും സ്വീകരണം നല്കും. ജൂലൈ 9 ന് പണിമുടക്കിയ തൊഴിലാളികള്‍ ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് മാര്‍ച്ചും നടത്തും.
Read More » -
സംസ്ഥാനത്ത് പെരുമഴ: 11 ജില്ലകളിൽ മഞ്ഞ അലർട്ട്, കാറ്റിനും സാധ്യത, ജാഗ്രതാ നിർദ്ദേശം
കൊച്ചി: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി 11 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്നലെ (ഞായർ) മുതൽ മഞ്ഞ അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയും കാറ്റും അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്ന് വിശേഷിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളിലെ അലർട്ടുകൾ ജൂൺ 24 (ചൊവ്വ): മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട്. ജൂൺ 25(ബുധൻ):…
Read More » -
കര്‍ഷകസംഘം അമയന്നൂര്‍ മേഖലാ സമ്മേളനം
കോട്ടയം: കര്‍ഷകസംഘം അമയന്നൂര്‍ മേഖലാ സമ്മേളനം അയര്‍ക്കുന്നം ഏരിയാ പ്രസിഡണ്ട് പി ആര്‍ അജയകുമാര്‍ ഉത്ഘാടനം ചെയ്തു. മേഖലാപ്രസിഡണ്ട് രാജ്‌മോഹന്‍ അദ്ധ്യക്ഷതവഹിച്ചു. പി.കെ.ബാബു രക്തസാക്ഷി പ്രമേയവും ജയിംസ് വറുഗീസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി പി.ജെ.കുര്യന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ കുരുവിള സി മാത്യു കണക്കും അവതരിപ്പിച്ചു. സിഐറ്റിയു ഏരിയാ ജോയിന്റ് സെക്രട്ടറി പി.പി പത്മനാഭന്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. റ്റി.വി. മോഹന്‍കുമാര്‍ സ്വാഗതവും കുരുവിള സി.മാത്യു നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പി.ജെ കുര്യന്‍(പ്രസിഡണ്ട്), കുരുവിള സി മാത്യു (സെക്രട്ടറി), രാജ്‌മോഹന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Read More » -
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത: കോടതിയുടെ കടുത്ത പരാമര്‍ശത്തിനും പുല്ലുവില; മൂന്നാം നാളും ടോള്‍ പിരിവ് ഉഷാര്‍; കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ രൂക്ഷമായ പരാമര്‍ശങ്ങള്‍; ടോള്‍ നിരക്ക് 40 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്ന സുപ്രീം കോടതി വിധിയും കോടതിക്കു മുന്നില്‍
തൃശൂര്‍: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ അടിപ്പാതകളുടെ നിര്‍മണത്തെത്തുടര്‍ന്നുള്ള ഗതാഗതക്കുരുക്കുനെതിരേ ഹൈക്കോടതിയുടെ രൂക്ഷമായ പരാമര്‍ശം ഉയര്‍ന്നിട്ടും പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിനു മുടക്കമില്ല. ടോള്‍ നല്‍കുന്നവര്‍ക്കു മികച്ച സേവനത്തിന് അവകാശമില്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. ദേശീയപാത 544ല്‍ ചിറങ്ങര- കൊരട്ടി- മുരിങ്ങൂര്‍ റൂട്ടിലെ ആറര കിലോമീറ്റര്‍ ഭാഗത്താണ് കുരുക്കു രൂക്ഷം. മണിക്കൂറുകള്‍ കാത്തുകിടന്നാണ് ഇവിടം കടന്നുപോകുന്നത്. പാലിയേക്കരയിലെ ടോള്‍ പിരിവുകൂടിയാകുമ്പോള്‍ കിലോമീറ്ററുകള്‍ വാഹനങ്ങളുടെ നിര നീളും. ആംബുലന്‍സുകളും മറ്റ് അടിയന്തര സര്‍വീസുകളും ബ്ലോക്കില്‍ പെടുന്നു. കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ അഗ്നിശമന സേനയുടെ വാഹനങ്ങള്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടി. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ട്. നിലപാടറിയിക്കാന്‍ കേന്ദ്രം സമയം തേടിയതോടെ ഹര്‍ജി 25 ലേക്കു…
Read More »