Local

  • പഞ്ചായത്ത് സ്ഥലം കയ്യേറി സ്വകാര്യ വ്യക്തി നിർമ്മിച്ച പെട്രോൾ പമ്പിന് ലൈസൻസ് നൽകരുതെന്ന് ട്രൈബ്യൂണൽ ഉത്തരവ്

    കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമി കയ്യേറി സ്വകാര്യ വ്യക്തി നിർമ്മിച്ച പെട്രൊൾ പമ്പിന് ലൈസൻസ് നൽകരുതെന്ന് തിരുവനന്തപുരം തദ്ദേശ സ്വയംഭരണ ട്രൈബ്യൂണൽ കോടതി ഉത്തരവിട്ടു. ആയിക്കുന്നം വാഴയിൽ തെക്കതിൽ ശ്രീജു ശിവനാണ് പരാതിയുമായി ട്രൈബ്യൂണൽ കോടതിയെ സമീപിച്ചത്. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് പമ്പ് ഉടമ അടൂർ സ്വദേശി നിഖിൽ എന്നിവരെ എതിർ കക്ഷികളാക്കിയാണ് പരാതി നൽകിയത്. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള    പൈപ്പ് മുക്കിൽ ഉണ്ടായിരുന്ന സർവ്വേ 69/9 ൽപ്പെട്ട ഭൂമിയാണ് അനധീകൃതമായി കയ്യേറി പെട്രൊൾ പമ്പ് സ്ഥാപിച്ചത്. സ്വന്തം ഉടമസ്ഥയിലുളള വസ്തുവിനോട് ചേർന്ന് കിടന്ന പുറമ്പോക്ക് ഭൂമി കൂടി നിർമ്മാണത്തിനായി കയ്യേറുകയായിരുന്നു. പമ്പിന് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിൽ നടന്ന ഭരണ സമിതി യോഗത്തിൽ 7 അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് ഭരണപക്ഷത്തുളള 8 സി.പി.എം അംഗങ്ങൾ ലൈസൻസ് നൽകുന്നതിനെ അനുകൂലിക്കുകയും സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

    Read More »
  • നാടിന്റെ തനത് രുചി മുതൽ തമിഴനാടൻ സ്വയമ്പൻ മസാലക്കൂട്ട് വരെ; തലശേരി ചിക്കൻ മുതൽ ജോർജിയൻ കച്ചാപ്പുരി വരെ … ! ബാഹുബലി ബിരിയാണി, കൈ ദി ബിരിയാണി, തലപ്പാക്കട്ടി ബിരിയാണി… രുചിയുടെ മേളപ്പെരുക്കം തീർത്ത് കോട്ടയം ഭക്ഷ്യ മേള

    കോട്ടയം: നാടിന്റെ തനത് രുചി മുതൽ തമിഴനാടൻ സ്വയമ്പൻ മസാലക്കൂട്ട് വരെ. തലശേരി ചിക്കൻ മുതൽ ജോർജിയൻ കച്ചാപ്പുരി വരെ … ! ഇന്ന് വരെ കോട്ടയത്തിന്റെ നാവിലെത്താത്ത കിടിലം രുചിക്കൂട്ടുകളാണ് കോട്ടയം ഭക്ഷ്യ മേളയിൽ ആവേശമാകുന്നത്. ഒപ്പം വൈകുന്നേരങ്ങളിലെ സംഗീത നിശ കൂടി എത്തുന്നതോടെ നാഗമ്പടം മൈതാനത്തിന്റെ സന്ധ്യകൾക്ക് രുചിയുടെ മാനം മുട്ടുന്ന ആഘോഷക്കാലമായ്. റൗണ്ട് ടേബിൾ 121 ന്റെ കോട്ടയം ഭക്ഷ്യമേള നാടിന് അക്ഷരാർത്ഥത്തിൽ അത്ഭുതക്കാഴ്ചയായി. ദി ബ്രൗൺ ക്രഞ്ചിന്റെ ടർക്കിഷ് പിഡെയും ജോർജിയൻ കച്ചാപൂരിയും അടക്കമുള്ള വിഭവങ്ങളാണ് മേളയെ ആകർഷകമാക്കുന്നത്. ചെമ്മീൻ ദോശ മുതൽ വിവിധ ദോശകളുമായി അർക്കാഡിയയുടെ ദോശ സ്ട്രീറ്റ് മേളയിൽ തിരക്കേറ്റുന്നു. നാടൻ വാരിയെല്ല് വരട്ടിയത് ഒപ്പം തനി നാടൻ കേരള വിഭവങ്ങളുമായി കോട്ടയം ഗ്രാന്റും, വിവിധ തരം മോമോസിന്റെ രുചിയുമായി കഫേ ടാമെറിന്റസും നാഗമ്പടം മൈതാനത്ത് തകർപ്പൻ ആഘോഷം ഒരുക്കുന്നു. അറബിക് രുചിയെന്നാൽ ബാർബി ക്യുവും അൽഫാമും കുബൂസും രുചിച്ചിരുന്നവർക്ക് മധുരം നൽകുകയാണ്…

    Read More »
  • ചാത്തന്നൂരിലെ ഗണേഷ് ഫാസ്റ്റ് ഫുഡ് പൂട്ടി,  ഇവിടെ നിന്ന് നൽകിയ ഭക്ഷണം കഴിച്ച 20 പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

    കൊല്ലം ചാത്തന്നൂരിൽ കുടുംബശ്രീ പരിപാടിക്കിടെ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഭക്ഷണം വാങ്ങിയ ഗണേഷ് ഫാസ്റ്റ് ഫുഡ് പൂട്ടിച്ചു. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും നടത്തിയ പരിശോധനയിൽ കടയ്ക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒമ്പതു വർഷമായി ലൈസൻസില്ലാതെയാണത്രേ കട പ്രവർത്തിച്ചിരുന്നത്‌. ചാത്തന്നൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിൾ കറിയും വിതരണം ചെയ്തിരുന്നു. ചാത്തന്നൂരിലെ ഗണേഷ് ഫാസ്റ്റ് ഫുഡിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചവരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് 20 പേരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കടയിൽ പരിശോധന നടത്തി. കുടുംബശ്രീ പരിപാടിയിൽ വിതരണം ചെയ്ത ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിച്ച ഭക്ഷ്യവസ്തുക്കളും, കുടിവെള്ളം അടക്കമുള്ള സാധനങ്ങളും പരിശോധനയ്ക്കായി എടുത്തു. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് കടയിൽ ഭക്ഷണം പാചകം ചെയ്യുന്നതെന്നു കണ്ടെത്തി. കടയ്ക്ക് പഞ്ചായത്തിൽ നിന്ന്…

    Read More »
  • ട്രാവൽ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് കേരള സംയുക്ത യോഗം നടത്തി; മുതിർന്ന ടാക്സി വ്യവസായിയെ ആദരിച്ചു

    കോട്ടയം: ട്രാവൽ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് കേരള സംയുക്ത യോഗം നടത്തി. യോഗത്തിൽ മുതിർന്ന ടാക്സി വ്യവസായിയെ ആദരിച്ചു. ട്രാവൽ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് കേരളയും ഇന്ത്യൻ ഓയിൽ, അപ്പോളോ ടയേഴ്സും ചേർന്നാണ് യോഗം നടത്തിയത്. യോഗത്തിൽ ടാക്സി വ്യവസായത്തിൽ 45 വർഷം തികച്ച എറണാകുളം എൻസൈൻ ടാക്സിയിലെ സുകുമാരനെ ആദരിച്ചു. എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവൻ മൊമെന്റോ നൽകി ആദരിച്ചു. പ്രസിഡന്റ് അഡ്വ. അരുൺ, വൈസ് പ്രസിഡന്റ് ബോബി, സെക്രട്ടറി വിബിൻ, ജോ.സെക്രട്ടറി ജെയ്സൺ, ട്രഷറർ സെബി എന്നിവർ പ്രസംഗിച്ചു.

    Read More »
  • കെഎസ്ആർടിസി- മെട്രോ ഫീഡർ സർവ്വീസിന് തുടക്കം; ഇനി മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര എളുപ്പം

    കൊച്ചി: കെഎംആർഎൽ ഫീഡർ ബസ് സർവ്വീസുകൾക്ക് പുറമേ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി- മെട്രോ ഫീഡർ സർവ്വീസിന് തുടക്കമിട്ടിരിക്കുന്നത്. എംജി റോഡ് മെട്രോ സ്റ്റേഷൻ, മഹാരാജാസ് മെട്രോ സ്റ്റേഷൻ, ടൌൺ ഹാൾ സ്റ്റേഷൻ, കലൂർ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കാണ് ഫീഡർ ബസ് സൌകര്യം ലഭിക്കുക. നേവൽ ബേസ്, ഷിപ്പ് യാർഡ്, മേനക ഹൈക്കോർട്ട്, ബോട്ട് ജെട്ടി, കലൂർ എന്നീ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് സർവ്വീസ്. തോപ്പുംപടി ഭാഗത്തേക്കും ബാനർജി റോഡ് ഭാഗത്തേക്കും രാവിലെ 6.30 മുതൽ വൈകിട്ട് 7 മണിവരെ 15 മിനിറ്റ് ഇടവിട്ടാണ് സർവ്വീസ് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ കൊച്ചി മെട്രോയുടെ ആറ് എസി ഫീഡർ ബസ്സുകളാണ് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവ്വീസ് നടത്തുന്നത്. ആലുവ സ്റ്റേഷനിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും അര മണിക്കൂർ ഇടവിട്ട് കെഎംആർഎൽ ഫീഡർ ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. പറവൂരിൽ നിന്ന് ഇടപ്പള്ളി മെട്രോ…

    Read More »
  • മകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പിതാവിനെ ഗുണ്ടാസംഘം തല്ലിച്ചതച്ചു, മനം നൊന്ത പിതാവ് ആത്മഹത്യ ചെയ്തു; 4 അംഗ ഗുണ്ടാസംഘത്തിൽ ഒരാൾ കീഴടങ്ങി

       കൊല്ലത്ത് ആയൂരിൽ മകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് മർദ്ദമേറ്റ പിതാവ് ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ കീഴടങ്ങി. കേസിലെ പ്രതിയായ ആയുർ മലപ്പേരൂർ സ്വദേശി മോനിഷാണ് ചടയമംഗലം പോലീസിൽ കീഴടങ്ങിയത്. കേസിൽ 4 പേർക്ക് എതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയത്. കഴിഞ്ഞ 18-ാംതീയതിയാണ് ആയൂരിൽ ട്യൂഷൻ കഴിഞ്ഞ് പിതാവിനൊപ്പം വീട്ടിലേക്ക് പോയ മകളെ മദ്യപ സംഘം അസഭ്യം പറഞ്ഞത്.  മകളോട് മോശമായി പെരുമാറിയത് പിതാവ് അജയകുമാർ ചോദ്യം ചെയ്തോടെ നാലുപേരടങ്ങുന്ന മദ്യപസംഘം അജയകുമാറിനെ അതിക്രൂരമായി മർദ്ദിച്ചു. തൊട്ടടുത്ത ദിവസം രാത്രി 9 മണിയോടെ വീടിനു പിന്നിലെ ഷെഡിൽ അജയകുമാറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മർദ്ദനത്തിൽ മനംനൊന്താണ് അജയകുമാർ ആത്മഹത്യ ചെയ്തെന്നാണ് കുടുംബത്തിൻ്റെ ആരോപണം. കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ  4 പേർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ചടയമംഗലം പോലീസ് കേസെടുത്തിരുന്നു. പിന്നാലെ പ്രതികൾ ഒളിവിൽ പോയി. അന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയായ ആയുർ മലപ്പേരൂർ സ്വദേശി മോനിഷ് ചടയമംഗലം പോലീസിൽ…

    Read More »
  • ഇനി വിദ്യാർഥികളും മഴ അളക്കും, കാറ്റിന്റെ വേഗം നിരീക്ഷിക്കും; ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു

    ഈരാറ്റുപേട്ട: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടിയുടെ ഭാഗമായാണ് ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. പ്രകൃതിദുരന്തങ്ങൾ അടിക്കടി നാശം വിതയ്ക്കുന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പുതുതലമുറയ്ക്ക് കാലാവസ്ഥയുടെ വ്യതിയാനങ്ങൾ സംബന്ധിച്ച അവബോധം ഉണ്ടാക്കുന്നതിനും പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതിനുമായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ വിദ്യാലയങ്ങളിൽ സ്ഥാപിക്കുന്നത്. ഭൂമിശാസ്ത്രം അധ്യാപകർക്കാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ചുമതല. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുണ്ടക്കയം മുരിക്കുംവയൽ സർക്കാർ വൊക്കഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്ന നോൺ റെക്കോർഡിങ് മഴ മാപിനി, കാറ്റിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന കപ്പ് കൗണ്ടർ അനിമോ മീറ്റർ, ആപേക്ഷിക ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, ഒരു പ്രദേശത്തിന്റെ കുറഞ്ഞ…

    Read More »
  • ഒരു കിടപ്പാടത്തിനു വേണ്ടി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുമ്പോൾ ഭാ​ഗ്യം ക്രിസ്മസ് ബമ്പർ സമ്മാനമായി എത്തി

        കുമാരിയുടെ കണ്ണുകൾ  ഇപ്പോഴും നിറഞ്ഞൊഴുകുകയാണ്. സങ്കടം കൊണ്ടല്ല. അപ്രതീക്ഷിതമായെത്തിയ സന്തോഷം കൊണ്ട്. രോ​ഗം, കടം, പ്രാരാബ്ധങ്ങൾ തുടങ്ങി നിരന്തരമായ ജീവിത പ്രതിസന്ധികളിൽ നിന്ന് ഒറ്റയടിക്ക് കരകയറാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വൈക്കം സ്വദേശി അഖിലേഷും ഭാര്യ കമാരിയും. 2018 ൽ പക്ഷാഘാതം ബാധിച്ച് മൂന്ന് മാസമാണ് അഖിലേഷ് ആശുപത്രിയിൽ കിടന്നത്. നാട്ടുകാർ പിരിവെടുത്ത് നൽകിയ പണമുപയോ​ഗിച്ചായിരുന്നു ചികിത്സ. രോ​ഗകാലം കഴിഞ്ഞ് സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീടിനായി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് ഭാ​ഗ്യം ക്രിസ്മസ് ബമ്പർ രണ്ടാം സമ്മാനത്തിന്റെ രൂപത്തിൽ വന്നത്. കടന്നുവന്ന പ്രതിസന്ധികളെക്കുറിച്ചു പറയുമ്പോൾ അഖിലേഷും കുമാരിയും അറിയാതെ തേങ്ങിപ്പോകും. 2009 ൽ ഇവർ വൈക്കത്ത് വന്നതാണ്. വാടകവിട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മാറണം. അമ്മയെയും സഹോദരിയെയും  സംരക്ഷിക്കണം. വലിയ തുക സമ്മാനമായി ലഭിച്ചാലേ തൻ്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാവൂ എന്ന് അഖിലേഷ് കിനാവു കണ്ടിരുന്നു. വീട് വേണം എന്നതായിരുന്നു പ്രധാന സ്വപ്നം. വീട് വെച്ചിട്ട്…

    Read More »
  • പേരാമ്പ്ര സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസര്‍ ജീവനൊടുക്കി

    കോഴിക്കോട് പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബീന (49) ആണ് മരിച്ചത്. ഇന്ന് (തിങ്കൾ) വൈകിട്ട് അഞ്ച് മണിയോടെയാണ് ബീനയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം എന്താണെന്നോ മറ്റ് കൂടുതല്‍ വിവരങ്ങളോ നിലവില്‍ ലഭ്യമല്ല. പോലീസെത്തി നടപടികൾ സ്വീകരിച്ചു.

    Read More »
  • ബഫർസോൺ‍ വനത്തിനുള്ളില്‍ നിജപ്പെടുത്തണം, കര്‍ഷകരേയും കൃഷിയിടങ്ങളേയും സംരക്ഷിക്കണമെന്ന് ജോസ് കെ മാണി

    തൊടുപുഴ: ബഫർസോൺ‍സോണ്‍ വനത്തിനുള്ളില്‍ നിജപ്പെടുത്തി കര്‍ഷകരേയും കൃഷിയിടങ്ങളേയും സംരക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ജോസ് കെ മാണി ആവശ്യപ്പെട്ടു. ബഫര്‍സോണുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മറ്റി മുമ്പാകെ വിശദമായി വിഷയം പഠിച്ചതിനുശേഷം എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേരള കോണ്‍ഗ്രസ് (എം) ഉന്നയിച്ച ആവശ്യവും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം നേതൃസംഗമം ടൗൺഹാളിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാഹചര്യം രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. രാജ്യത്തിന്‍റെ ആകെ ഭൂവിസ്തൃതിയുടെ 1.1 ശതമാനം മാത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍ രാജ്യത്തെ ജനസംഖ്യയുടെ 3.3 ശതമാനവും കേരളത്തിലാണുള്ളത്. 38863 ചതുരശ്ര കിലോ വിസ്തൃതിയുള്ള കേരളത്തിലെ 69.4 ശതമാനം പ്രദേശങ്ങളിലും വിവിധ പരിസ്ഥിതി നിയമങ്ങളുടെ നിയന്ത്രണങ്ങള്‍ ഉണ്ട്. സംസ്ഥാനത്തെ കേവലം 30.6% ഭൂപ്രദേശം മാത്രമാണ് ജനവാസമേഖലകള്‍ക്കായി ലഭ്യമായിട്ടുള്ളത്. ഭവന നിര്‍മ്മാണത്തിനും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും…

    Read More »
Back to top button
error: