Local

  • മകള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുവേ മരക്കൊമ്പ് വീണു; നീതിക്കായി പോരാടിയ യുവാവിന് വിജയം, പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി നിര്‍ദേശം

    കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് മരക്കൊമ്പ് വീണ് കാറിന് കേടുപാട് സംഭവിച്ചതില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഡെപ്യൂട്ടി കളക്ടറുടെ നിര്‍ദേശം. മഴക്കാല മുന്നൊരുക്കത്തിന്‍റെ ഭാഗമായി റോഡരികിലെ അപകടകരമായ രീതിയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതില്‍ സെക്രട്ടറി വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. ചാത്തമംഗലം സ്വദേശി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. ചാത്തമംഗലം സ്വദേശിയായ അഭിലാഷ് മകള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ കുന്ദമംഗലം ടൗണില്‍ വെച്ചാണ് മരക്കൊമ്പ് കാറിനു മുകളിലേക്ക് ഒടിഞ്ഞ് വീണത്. കാറിന്‍റെ ചില്ലും മുകള്‍ഭാഗവും തകര്‍ന്നു. സംഭവത്തിന് പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിലാഷ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. ഇതേ മരത്തിന്‍റെ ശിഖരങ്ങള്‍ വീണ് നേരത്തെയും വാഹനങ്ങള്‍ക്ക് കേടുപാട് പറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി കളക്ടര്‍ നല്‍കിയ മറുപടിയിലാണ് കുന്ദമംഗലം പഞ്ചായത്തിന് വീഴ്ച പറ്റിയതായി പറയുന്നത്. പൊതു സ്ഥലങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം പാലിക്കുന്നതില്‍ കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്ന് ഡെപ്യൂട്ടി…

    Read More »
  • പാലായിൽ കെ എസ് ആർ ടി സി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് 12 വയസുകാരി വിദ്യാർത്ഥിനി മരിച്ചു, സഹോദരൻ 5 വയസുകാരൻ്റെ നില ഗുരുതരം

        പാലാ: ഓട്ടോറിക്ഷയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരിക്കു ദാരുണാന്ത്യം. വള്ളിച്ചിറ നെല്ലിയാനി തെക്കേനെല്ലിയാനി സുധീഷിൻ്റെ മകൾ കൃഷ്ണപ്രിയ ആണ് മരണമടഞ്ഞത്. സുധീഷ് (42) മാതാവ് ഭാർഗവിയമ്മ (70), ഭാര്യ അമ്പിളി (39), മകൻ കൃഷ്ണദേവ് (5) എന്നിവരെ ചേർപ്പുങ്കലുള്ള മാർ സ്ലീവാ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണദേവിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പൂഞ്ഞാർ- ഏറ്റുമാനൂർ ഹൈവേയിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. അമ്പിളിയുടെ കയ്യൂരുള്ള വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടം. പാലായിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് പോകുകയായിരുന്ന ബസ് എതിർദിശയിൽ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. സുധീഷാണ് ഓട്ടോ ഓടിച്ചിരുന്നത്. അപകടത്തെത്തുടർന്ന് ഈരാറ്റുപേട്ട റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. പാലാ എസ്ഐ എം.ആർ അഭിലാഷിൻ്റെ നേതൃത്വത്തിൽ പാലാ പോലീസ് നടപടി സ്വീകരിച്ചു. പാലാ സെൻ്റ് മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ് കൃഷ്ണപ്രിയ.

    Read More »
  • പേരക്കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീണു, രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു

       വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തു ചാടിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൊടുവള്ളിയില്‍ ചുമട്ട് തൊഴിലാളിയായ കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്. ഇന്നലെ (തിങ്കൾ) വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. മകന്റെ മൂന്ന് വയസുള്ള മകന്‍ കളിച്ച് കൊണ്ടിരിക്കെ വീട്ടുമുറ്റത്തെ കിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. രക്ഷിക്കാനായി റംലയും കിണറ്റിലേക്ക് ചാടി. ശബ്ദം കേട്ട പരിസരവാസികള്‍ കിണറ്റില്‍ പരുക്കേല്‍ക്കാതെ പൈപില്‍ പിടിച്ച് നിന്നിരുന്ന കുട്ടിയെ ആദ്യം രക്ഷിച്ച് പുറത്തെത്തിച്ചു. അപ്പോഴാണ് റംലയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. നരിക്കുനിയില്‍ നിന്നും അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പിതാവ്: ആലി നൂറാംതോട്. മക്കള്‍: അബ്ദുല്‍ അസീസ്, നുസ്രത്ത് ബീവി. മരുമക്കള്‍: മുഹമ്മദ് ശഹീദ്, ജംശീദ.  മയ്യിത്ത് നമസ്‌കാരം പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ഇന്ന് (ചൊവ്വ) കിഴക്കോത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും

    Read More »
  • കാൽനടയാത്രക്കാർക്കായി ഓപ്പറേഷൻ വൈറ്റ് കാർപെറ്റ്; കാൽനട യാത്രക്കാരുടെ നിർദ്ദേശങ്ങളും പരാതികളും വാട്സ്ആപ്പിലൂടെ അറിയിക്കാം

    തിരുവനന്തപുരം: നഗരത്തിൽ ഉടനീളം കാൽനടയാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ നടപ്പാത ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ ഓപ്പറേഷൻ വൈറ്റ് കാർപെറ്റ് പദ്ധതി. ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപാതയിലൂടെ ഇരുചക്ര വാഹനം ഓടിക്കുന്നവർക്കെതിരെയും നടപാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കും. ഇങ്ങനെയുള്ളവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനത്തിൻറെ രജിസ്ട്രേഷനും റദ്ദ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളഉണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ നടപാതകളിലെ കച്ചവടങ്ങളും കയ്യേറ്റങ്ങളും കണ്ടെത്തി ബോധവൽക്കരണം നടത്തി ഫുട്പാത്ത് കയ്യേറ്റങ്ങളും റോഡ് കയ്യേറ്റങ്ങളും ഒഴിവാക്കുക എന്നുള്ളതാണ് ആദ്യത്തെ നടപടി. ഇതിൻ്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആണ് ഇന്ന് മുതൽ തിരുവനന്തപുരം സിറ്റി പൊലീസ് ആരംഭിച്ചത്. വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും നഗരത്തിലെ വിവിധ ഓഫീസുകളിൽ ജോലിനോക്കുന്ന ജീവനക്കാരും ഉൾപ്പടെ വലിയ വിഭാഗം വരുന്ന കാൽനട യാത്രക്കാർക്ക് അപകടം കൂടാതെ റോഡ് മുറിച്ച് കടക്കുന്നതിനും ഫുട്പാത്തിലൂടെ സൗകര്യപ്രദമായി നടന്നു പോകുന്നതിനും സൗകര്യമൊരുക്കുന്നതിന് വേണ്ടിയും…

    Read More »
  • ബിനി ടൂറിസ്റ്റ് ഹോം നിര്‍മാണത്തെ ചൊല്ലി തൃശ്ശൂർ കോർപറേഷനിൽ കൈയാങ്കളി, പ്രതിപക്ഷം മേയറെ തടഞ്ഞു വച്ചു

    ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തൃശ്ശൂർ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍  കൈയാങ്കളി. മേയര്‍ എം.കെ വര്‍ഗീസിനെ പ്രതിപക്ഷാംഗങ്ങള്‍ തടഞ്ഞുവെച്ചു. ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ഫയല്‍ ചര്‍ച്ചയ്ക്ക് നല്‍കിയില്ല എന്നാരോപിച്ചാണ് ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയത്. കോർപറേഷന്‍റെ കീഴിലായിരുന്നു ബിനി ടൂറിസ്റ്റ് ഹോമിന്റെ നിര്‍മാണവും നടത്തിപ്പും തുടങ്ങിയ കാര്യങ്ങള്‍. പക്ഷേ കൗണ്‍സിലില്‍ ചർച്ചയ്ക്കു വയ്ക്കാതെ അടുത്തിടെ കോര്‍പ്പറേഷന്‍ അധികാരികള്‍   ബിനി ടൂറിസ്റ്റ് ഹോമിന്റെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തി. പണികള്‍ക്കിടെ ചില സ്വകാര്യ വ്യക്തികള്‍ ടൂറിസ്റ്റ് ഹോമിൻ്റെ ചില ഭാഗങ്ങള്‍ പൊളിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ടൂറിസ്റ്റ് ഹോം അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പൊളിക്കലില്‍ കോര്‍പ്പറേഷന് ഏകദേശം മുപ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രതിപക്ഷ വിലയിരുത്തല്‍. ബിനി ടൂറിസ്റ്റ് ഹോം സ്വത്തുക്കൾ കൊണ്ടുപോയവരെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഫയലുകളെക്കുറിച്ചും പ്രതിപക്ഷം വ്യക്തത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കാര്യം ഇന്ന് (തിങ്കൾ) കൗണ്‍സിലില്‍ ചര്‍ച്ചയ്ക്കുവെച്ചിരുന്നു. പക്ഷേ ചര്‍ച്ചയിലെ 96-ാമത്തെ അജന്‍ഡയായി, ഏറ്റവും അവസാനമാണ് ഇത് ഉള്‍പ്പെടുത്തിയത്. രാവിലെ…

    Read More »
  • കാസർകോട് കോഴി അങ്ക ചൂതാട്ടം, 5 പേര്‍ അറസ്റ്റില്‍; 8 അങ്കക്കോഴികളെ പിടികൂടി

    കുമ്പള:  ചോര പൊടിയുന്ന കോഴിയങ്കം വീണ്ടും അരങ്ങേറി. പണം വെച്ച് നടക്കുന്ന കോഴി അങ്കചൂതാട്ട സ്ഥലത്തെത്തിയ പൊലീസ് സംഘം അഞ്ച് പേരെ പിടികൂടി. കുമ്പള ഉജാര്‍ പൂക്കട്ടയില്‍ കോഴി അങ്കത്തിലേര്‍പ്പെട്ട കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രകാശ് (40), സുന്ദര (49), സദാശിവ ഷെട്ടി (45), ചന്ദ്ര (45), പ്രേംനാഥ് ഷെട്ടി (53) എന്നിവരെയാണ് എസ്‌ഐ എ.എന്‍ സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. സ്ഥലത്ത് നിന്നും എട്ട് അങ്കക്കോഴികളെയും 5,700 രൂപയും പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെയാണ് കോഴി അങ്കത്തിലേര്‍പ്പെട്ട സംഘം പൊലീസ് പിടിയിലായത്.

    Read More »
  • കാമുകിയെ കാണാനെത്തിയ യുവാവ് എസ്.ഐയുടെ വീടിനു മുന്നിൽ ജീവനൊടുക്കി

       ഹരിപ്പാട്: തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജ് (24) എന്ന യുവാവ് ഇന്നലെ രാത്രി മുതുകുളം മുരിങ്ങച്ചിറയിലെ എസ്.ഐ സുരേഷ് കുമാറിന്റെ  കുടുംബ വീട്ടിൽ എത്തിയത് സഹപാഠിയും കാമുകിയുമായ പെൺകുട്ടിയെ കാണാനാണ്. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ സുരേഷ് കുമാറിന്റെ മകളും സൂരജും സഹപാഠികളാണ്.  വീട്ടുകാരുമായി യുവാവ് രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെട്ടു.. തർക്കത്തിനുശേഷം യുവാവിനെ അനുനയിപ്പിച്ച്  വീട്ടുകാർ തന്നെ തിരിച്ചയച്ചു. ഇന്ന് രാവിലെ നാട്ടുകാർ കാണുന്നത് വീടിനു മുന്നിൽ സൂരജ് തൂങ്ങിമരിച്ച നിൽക്കുന്നതാണ്. സൂരജിന്റെ ബൈക്ക് വീടിനു സമീപത്തുനിന്ന് കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവസമയത്ത് എസ്.ഐ സുരേഷ് കുമാർ വീട്ടിൽ ഉണ്ടായിരുന്നില്ല.

    Read More »
  • ഇനി ആഘോഷനാളുകൾ; എടത്വാപള്ളിയില്‍ ദര്‍ശനതിരുനാളിന് കൊടികയറി

    എടത്വാ: പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ യൗസേപ്പ് പിതാവിന്റേയും ദര്‍ശനതിരുനാളിന് എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയില്‍ കൊടിയേറി. തിരുനാള്‍ ഫെബ്രുവരി രണ്ടിന് നടക്കും. വികാരി ഫാ. മാത്യു ചൂരവടി മുഖ്യകാര്‍മികത്വം വഹിച്ചു. പ്രീസ്റ്റ്-ഇന്‍-ചാര്‍ജ്ജ് ഫാ. മിജോ കൈതപ്പറമ്പില്‍, ഫാ. റ്റിബിന്‍ ഒറ്റാറയ്ക്കല്‍, ഫാ. അലന്‍ വെട്ടുകുഴിയില്‍, സഹവികാരിമാരായ ഫാ. വര്‍ഗീസ് പുത്തന്‍പുര, ഫാ. എബി പുതിയാപറമ്പില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ലദീഞ്ഞും ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടന്നു. പ്രസുദേന്തി വി.ജെ. കുര്യന്‍ വെട്ടുകുഴിയില്‍, കൈക്കാരന്മാരായ വര്‍ണ്മീസ് ദേവസ്യാ വേലിക്കളത്തില്‍, ജോസഫ് തോമസ് കുന്നേല്‍, രാജു ജോസഫ് പറമ്പത്ത്, ജനറല്‍ കണ്‍വീനര്‍ ജോസി പറത്തറ, കണ്‍വീനര്‍മാരായ റ്റോമിച്ചന്‍ പുത്തന്‍വീട്, സാബു കരിക്കംപള്ളി, സിബിച്ചന്‍ കണ്ണംകുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി. ഫെബ്രുവരി ഒന്ന് വരെ എല്ലാ ദിവസവും വൈകുന്നേരം നാലിന് റംശ, വിശുദ്ധ കുര്‍ബാന, വചനസന്ദേശവും നടക്കും. ഇന്ന് വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ആചരിക്കും. വൈകുന്നേരം കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം. നാളെ…

    Read More »
  • വയനാട് ബത്തേരിയില്‍ ആശുപത്രി പരിസരത്ത് 19 കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി

    വയനാട്: ബത്തേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് 19 കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. ബത്തേരി താലൂക്ക് ആശുപത്രി കോംപൗണ്ടിലാണ് സംഭവം. കോളിയാടി ഉമ്മളത്തില്‍ വിനോദിന്റെ മകള്‍ അക്ഷര (19) ആണ് മരിച്ചത്. ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. അക്ഷരയെ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ കാണാതായി എന്ന് പറഞ്ഞ് വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നതിനിടെയാണ് സംഭവം. രാവിലെ 9 മണിയോടെ ജീവിത നൈരാശ്യത്തെ കുറിച്ച് അക്ഷര ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • പൂജ നടത്താൻ വേണ്ടി ക്ഷേത്രഭാരവാഹികളിൽ നിന്നും മറ്റും 14 ലക്ഷവും സ്വർണാഭരണങ്ങളും വാങ്ങി മുങ്ങിയ പൂജാരി അറസ്റ്റിൽ

    പൂജനടത്താനെന്നു പറഞ്ഞ് ക്ഷേത്ര ഭാരവാഹികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ആഭരണങ്ങൾ കൈക്കലാക്കി മുങ്ങുകയും ചെയ്ത പൂജാരി അറസ്റ്റിൽ. ഒളരിക്കര പുല്ലഴി രാഗേഷ് കുമാറിനെ (45) ആണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ചിയ്യാരത്തുള്ള കുടുംബക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നടത്തുന്നതിനും പുതിയ വിഗ്രഹങ്ങൾ, ഗോളക, ദേവിക്കുള്ള ആഭരണങ്ങൾ എന്നിവ നിർമ്മിച്ച് തരാമെന്ന് പറഞ്ഞ് പല തവണകളിലായി പതിനാലു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ കൈപ്പറ്റി മുങ്ങുകയായിരുന്നു. 2019 മുതൽ 2021 വരെയായി കുടുംബക്ഷേത്രത്തിൽ തന്ത്രിയായിരുന്നു ഇയാൾ. പുതിയ വിഗ്രഹങ്ങൾ, വിഗ്രഹത്തിൽ ചാർത്താനുള്ള ആഭരണങ്ങൾ, ഗോളക തുടങ്ങിയ നിർമ്മിച്ചു തരാനാണ് ക്ഷേത്രത്തിലെ തന്ത്രി എന്ന നിലയിൽ പണവും ആഭരണങ്ങളും കൈപ്പറ്റിയിരുന്നത്. തുടർന്ന് വിഗ്രഹങ്ങളോ ആഭരണങ്ങളോ തരാതിരിക്കുകയും തരാനുള്ള തിയ്യതി നീട്ടി കൊണ്ടു പോവുകയും ചെയ്തപ്പോഴാണ് ഭാരവാഹികൾക്ക് സംശയം തോന്നിയത്. തുടർന്നാണ് പണവും ആഭരണങ്ങളും തിരികെ ആവശ്യപ്പെട്ടത്. അതോടെ ഇയാൾ ഒളിവിൽ പോയി. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. തുടർന്ന് നിരന്തരം നടത്തിയ അന്വേഷണത്തിനൊടുവിലാണ്…

    Read More »
Back to top button
error: