Local

  • പേരാമ്പ്ര സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസര്‍ ജീവനൊടുക്കി

    കോഴിക്കോട് പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബീന (49) ആണ് മരിച്ചത്. ഇന്ന് (തിങ്കൾ) വൈകിട്ട് അഞ്ച് മണിയോടെയാണ് ബീനയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം എന്താണെന്നോ മറ്റ് കൂടുതല്‍ വിവരങ്ങളോ നിലവില്‍ ലഭ്യമല്ല. പോലീസെത്തി നടപടികൾ സ്വീകരിച്ചു.

    Read More »
  • ബഫർസോൺ‍ വനത്തിനുള്ളില്‍ നിജപ്പെടുത്തണം, കര്‍ഷകരേയും കൃഷിയിടങ്ങളേയും സംരക്ഷിക്കണമെന്ന് ജോസ് കെ മാണി

    തൊടുപുഴ: ബഫർസോൺ‍സോണ്‍ വനത്തിനുള്ളില്‍ നിജപ്പെടുത്തി കര്‍ഷകരേയും കൃഷിയിടങ്ങളേയും സംരക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ജോസ് കെ മാണി ആവശ്യപ്പെട്ടു. ബഫര്‍സോണുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മറ്റി മുമ്പാകെ വിശദമായി വിഷയം പഠിച്ചതിനുശേഷം എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേരള കോണ്‍ഗ്രസ് (എം) ഉന്നയിച്ച ആവശ്യവും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം നേതൃസംഗമം ടൗൺഹാളിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാഹചര്യം രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. രാജ്യത്തിന്‍റെ ആകെ ഭൂവിസ്തൃതിയുടെ 1.1 ശതമാനം മാത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍ രാജ്യത്തെ ജനസംഖ്യയുടെ 3.3 ശതമാനവും കേരളത്തിലാണുള്ളത്. 38863 ചതുരശ്ര കിലോ വിസ്തൃതിയുള്ള കേരളത്തിലെ 69.4 ശതമാനം പ്രദേശങ്ങളിലും വിവിധ പരിസ്ഥിതി നിയമങ്ങളുടെ നിയന്ത്രണങ്ങള്‍ ഉണ്ട്. സംസ്ഥാനത്തെ കേവലം 30.6% ഭൂപ്രദേശം മാത്രമാണ് ജനവാസമേഖലകള്‍ക്കായി ലഭ്യമായിട്ടുള്ളത്. ഭവന നിര്‍മ്മാണത്തിനും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും…

    Read More »
  • കോട്ടയം ടിബി റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു; മരിച്ചത് മണർകാട് മാലം സ്വ​ദേശി

    കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാമ്പാടി സ്വദേശി മരിച്ചു. മണർകാട് മാലം കൊച്ചു താഴത്ത് (കുന്നുംപുറത്ത്) ജോർജ് കുര്യൻ (54) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 02.05 നായിരുന്നു അപകടം. നഗരത്തിലൂടെ കാൽ കുഴഞ്ഞ് നടന്നു വന്ന ജോർജ്, ഓടിയെത്തിയ കെഎസ്ആർടിസി ബസിന് അടിയിലേയ്ക്കു വീഴുകയായിരുന്നു. ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാരും സംഭവ സ്ഥലത്ത് എത്തിയ പൊലീസ് സംഘവും ചേർന്ന് 108 ആംബുലൻസ് വിളിച്ചു വരുത്തിയാണ് പരിക്കേറ്റ ജോർജ് കുര്യനെ ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണെന്നു കണ്ടതിനെ തുടർന്നു ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാരം പിന്നീട്. ഭാര്യ :ജിൻസി (നേഴ്സ് , ഡൽഹി ) മകൻ : ജോൺ…

    Read More »
  • അമ്മയെയും മകളെയും വീടിനുള്ളിൽ ദുരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തി

    കാസർകോട്:  ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കുണ്ടംകുഴിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി നീര്‍ക്കയയിലെ ഡ്രൈവര്‍ ചന്ദ്രന്റെ ഭാര്യ നാരായണി (46), മകള്‍ ശ്രീനന്ദ (12) എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. നാരായണിയെ തൂങ്ങി മരിച്ച നിലയിഴും മകള്‍ ശ്രീനന്ദയുടെ മൃതദേഹം കിടപ്പുമുറിയില്‍ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുണ്ടംകുഴി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥിനിയാണ് ശ്രീനന്ദ. ഇന്ന് (ഞായർ) രാത്രിയോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ടൂറിസ്റ്റ് ബസിൽ ജോലി നോക്കുന്ന ഭർത്താവ് ചന്ദ്രൻ ഊട്ടിയിലേക്കു യാത്ര പോയപ്പോഴായിരുന്നു സംഭവം. ചന്ദ്രൻ വിളിച്ചിട്ടു മൊബൈൽ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് അന്വേഷിക്കാൻ സുഹൃത്ത് വീട്ടിൽച്ചെന്നപ്പോഴാണ് മരണവിവരം അറിയുന്നത്. വിവരമറിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേഡകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവം കേട്ടറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് വീട്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

    Read More »
  • കോട്ടയം നഗരമധ്യത്തിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; അപകടത്തിൽപ്പെട്ടയാൾ ബസിന് അടിയിലേയ്ക്കു ചാടിയതെന്നു സൂചന; ഗുരുതരമായി പരിക്കേറ്റയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

    കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിൽ കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കാൻ ഇടയാക്കിയ അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത്. കോട്ടയം നഗരമധ്യത്തിലെ ജോസ് ആലുക്കാസ് ജുവലറിയുടെ ക്യാമറയിൽ പതിഞ്ഞ സിസിടിവി ദൃശ്യങ്ങളാണ് സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് പത്തോടെയാണ് നഗരമധ്യത്തിൽ ടിബി റോഡിൽ അപകടം ഉണ്ടായത്. ഈ അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. തിരുവനന്തപുരം ഭാഗത്തേയ്ക്കു പോയ കെഎസ്ആർടിസിബി ബസാണ് അപകടത്തിനിടയാക്കിയത്. തിരുവനന്തപുരം ഭാഗത്തേയ്ക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് കടന്നു വരുമ്പോൾ റോഡരികിലൂടെ നടന്നു വരുന്നയാൾ ബസിന് അടിയിലേയ്ക്കു ചാടുകയായിരുന്നുവെന്ന് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ, ഇയാൾ ബസിന് അടിയിലേയ്ക്കു ചാടിയ വിവരം ഡ്രൈവർ അറിഞ്ഞത് പോലുമില്ല. ഇദ്ദേഹം ബസ് ഓടിച്ച് സ്റ്റാൻഡിലേയ്ക്കു പോകുകയായിരുന്നു. യാത്രക്കാർ വിവരം അറിയിച്ചതോടെയാണ് സ്റ്റാൻഡിൽ ബസ് നിർത്തിയത്. ഇതിനോടകം തന്നെ അപകട വിവരം അറിഞ്ഞ് പൊലീസും സ്റ്റാൻഡിൽ എത്തിയിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ ഇനിയും…

    Read More »
  • മദ്യപിച്ച് ഡ്രൈവ് ചെയ്താൽ വാഹനങ്ങൾ തനിയെ ഓഫാകും, കുട്ടിശാസ്ത്രജ്ഞർ അഖിലേന്ത്യാ ശാസ്ത്രമേളയിലേക്ക്

    മദ്യപിച്ച് ഡ്രൈവ് ചെയ്യാനാരംഭിച്ചാൽ വാഹനങ്ങൾ തനിയെ ഓഫാകുന്ന സംവിധാനത്തെക്കുറിച്ച്  ചിന്തിച്ചിട്ടുണ്ടോ ആരെങ്കിലും? എന്നാൽ ആ വഴിക്കുള്ള വ്യത്യസ്ത ചിന്തയുമായാണ് കണ്ണൂർ കൊളവല്ലൂർ ഹൈസ്കൂളിലെ കുട്ടി ശാസ്ത്രജ്ഞരായ പത്താം ക്ലാസ് വിദ്യാർഥികൾ എം.കെ. അഭയ് രാജ്, അദ്വൈത് എം. ശശികുമാർ എന്നിവർ ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക് ഒരുങ്ങുന്നത്. ആൽക്കഹോൾ ഡിറ്റക്ഷൻ സിസ്റ്റം, ഓട്ടോമാറ്റിക് ഡിം ആൻഡ് ബ്രൈറ്റ് ലൈറ്റ്, ടില്‍ടിങ് അലർട്ട്, ഓവർ സ്പീഡ് ഡിറ്റക്ഷൻ, ആന്റി സ്ലീപ് ഡിറ്റക്ഷൻ എന്നീ സംവിധാനങ്ങളിലൂടെ വാഹന യാത്രാസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ മോഡലുകൾ ദക്ഷിണേന്ത്യയിലെ ആറു സംസ്ഥാനങ്ങൾ മാറ്റുരക്കുന്ന വേദിയിലേക്കാണ് തയ്യാറെടുക്കുന്നത്. ആൽക്കഹോൾ പിടിച്ചെടുക്കുന്ന സെൻസറാണ് ഇതിന്റെ ഹൈലൈറ്റ്. മദ്യപിച്ച് വാഹനം ഓടിക്കാൻ തുടങ്ങിയാൽ പൊലീസിന് സന്ദേശം നൽകും. വാഹനം ഓഫാകും. ഈ മാസം തൃശൂരിലാണ് ശാസ്ത്രമേ.

    Read More »
  • നീണ്ടൂർ ശ്രീനാരായണ ശാരദ ക്ഷേത്രത്തിലെ ചതയ ഉത്സവം ഇന്നു തുടങ്ങും

    ഏറ്റുമാനൂർ: നീണ്ടൂർ 973-ാം നമ്പർ എസ്. എൻ.ഡി. പി.യോഗം അരുണോദയം ശ്രീനാരായണ – ശാരദ ക്ഷേത്രത്തിലെ ചതയ ഉത്സവം 22 – മുതൽ 26 – വരെ നടക്കും. ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി രഞ്ജിത്ത് രാജന്റെയും മേൽശാന്തി വി.കെ. അനീഷ് ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ മഹാഗണപതി ഹോമം. വൈകിട്ട് ആറിന് കലാസന്ധ്യ കോട്ടയം എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി ആർ. രാജീവ് ഉദ്ഘാടനം ചെയ്യും. 23 -ന് രാവിലെ ഏഴ് മുതൽ 12 -വരെ കൊടിമരിച്ചുവട്ടിൽ നിറപറ സമർപ്പണം, 10.30 – ന് ശീവേലി, വൈകിട്ട് 5.15 – ന് ദേശ താലപ്പൊലി. ആറാട്ട് മണ്ഡപത്തിൽ 7.30- ന് കുട്ടികളുടെ കലാപരിപാടികൾ. 24 – ന് രാവിലെ 10- ന് ചതയപൂജ, 11- ന് ശിവഗിരി മഠം ശിവനാരായണ തീർഥസ്വാമികളുടെ അനുഗ്രഹപ്രഭാഷണം , 12. 30 – ന് പ്രസാദഊട്ട്. വൈകുന്നേരം നാലിന് നീണ്ടൂർ ചതയ മഹോത്സവ ഘോഷയാത്ര, ആറിന് പ്രാവട്ടം…

    Read More »
  • അമിതവേഗതയിൽ സഞ്ചരിച്ച ജീപ്പ് ബൈക്കിലിടിച്ച് ബാങ്ക് മാനേജർക്കും യുവാവിനും പരിക്ക്

    കോഴിക്കോട്: അമിതവേഗതയിൽ സഞ്ചരിച്ച ജീപ്പ് ബൈക്കിലിടിച്ച് ബാങ്ക് മാനേജർക്കും യുവാവിനും പരിക്കേറ്റു. പുതുപ്പാടി കൊട്ടാരക്കോത്ത് കാവുംപുറത്ത് സ്ഥാപിക്കുന്ന സ്വകാര്യ അറവ് മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ ട്രയൽ റൺ നടത്തുന്നതുമായി ബന്ധപ്പെട്ട് ജീപ്പിലെത്തിയവരെ പ്ലാന്റിനെതിരെ സമരം നടത്തുന്നവർ ജീപ്പ് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ നിർത്താതെ അമിതവേഗത്തിൽ സ്ഥലം വിടുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. കാവുംപുറം പള്ളിക്ക് സമീപമെത്തിയപ്പോൾ പള്ളിയിൽനിന്നും ഇറങ്ങിവരികയായിരുന്ന ജംഷാദി (37) നെ ഇടിച്ചു നിർത്താതെ പോയ ജീപ്പിനെ നാട്ടുകാർ പിൻതുടർന്നു. അമിത വേഗതയിൽ സഞ്ചരിച്ച ജീപ്പ് താമരശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം വെച്ച് എതിർ ദിശയിൽ വരികയായിരുന്ന താമരശ്ശേരി കനറാബാങ്ക് ബ്രാഞ്ച് മാനേജർ കെ.വി. ശ്രീകുമാർ (37) സഞ്ചരിച്ച ബൈക്കിന് ഇടിക്കുകയായിരുന്നു. അപകടത്തിൽ ശ്രീകുമാറിന് പരിക്കേറ്റു. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയം ജീപ്പിനെ പിൻതുടർന്നു വന്നവർ താമരശേരി ടൗണിൽ വെച്ച് ജീപ്പിലുണ്ടായിരുന്നവരുമായി കയ്യേറ്റമുണ്ടായി. മർദ്ദനത്തിൽ പരിക്കേറ്റ ജീപ്പിൽ സഞ്ചരിച്ച മുക്കം സ്വദേശി നിധീഷ്, പുത്തൂർ അമ്പലക്കണ്ടി സ്വദേശി…

    Read More »
  • കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം 24-ന് കൊടിയേറും, ആറാട്ട് 31ന്

    ഏറ്റുമാനൂർ: കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ജനുവരി 24 – ന് കൊടിയേറി 31 -ന് ആറാട്ടോടുകൂടി സമാപിക്കും. ശ്രീകൃഷ്ണസ്വാമി ക്ഷേത്രസംരക്ഷണ സമിതിയുടെയും ഊരാണ്മ ദേവസ്വത്തിന്റെ നേതൃത്വത്തിൽ ഭക്തജന പങ്കാളിത്തത്തോടെയാണ് ഉത്സവ ചടങ്ങുകൾ നടത്തുന്നത് . 22-ന് വൈകുന്നേരം അഞ്ച് മണിക്ക് കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും ഏറ്റുമാനൂർ മഹാദേവ ക്ഷേത്രസന്നിധിയിൽ നിന്നും രഥഘോഷയാത്രയായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ എത്തും. 24 – ന് വൈകീട്ട് 7.30-ന് തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പുതിരിയുടെ സാന്നിധ്യത്തിൽ മനയത്താറ്റ് കൃഷ്ണൻ നമ്പുതിരിയുടെയും മേൽശാന്തി ചിറക്കര തെക്കെ ഇല്ലത്ത് പ്രസാദ് നമ്പുതിരിയുടെയും മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് . എട്ടിന് കലാപരിപാടികൾ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഏഴാം ഉത്സവമായ 30 – ന് രാത്രി ഒൻപതിനാണ് പ്രസിദ്ധമായ പള്ളിവേട്ട. 31 – ന് ആറാട്ട് ദിവസം 5784-ാം നമ്പർ ശ്രീകൃഷ്ണ എൻ.എസ്.എസ്. കരയോഗത്തിന്റ ആറാട്ട് സദ്യ , വൈകുന്നേരം അഞ്ച് മണിക്ക് ദേശപ്രദക്ഷിണം (ആറാട്ട് പുറപ്പാട്) ,…

    Read More »
  • സ്നേഹപ്രതിഫലം, നൂറോളം കുടുംബങ്ങളുടെ ദാഹമകറ്റിയ അലി സാഹിബിന്റെ കിണർ നാട്ടുകാരുടെ സഹകരണത്തോടെ നവീകരിച്ചു

    ഈരാറ്റുപേട്ട: നൂറോളം കുടുംബങ്ങളുടെ ദാഹമകറ്റിയ അലി സാഹിബിൻ്റെ കിണർ നാട്ടുകാരുടെ സഹകരണത്തോടെ നവീകരിച്ചു. കുടിവെള്ളത്തിനായി ജനങ്ങൾ കഷ്ടപ്പെടുമ്പോൾ ഒരുനാടിന്റെ മുഴുവൻ ദാഹം തീർക്കുകയാണ് ഈരാറ്റുപേട്ട നടയ്ക്കൽ മാങ്കുഴക്കൽ പരേതനായ അലി സാഹിബിന്റെ കിണർ. ഈ കിണറിന്റെ സംരക്ഷണ ഭിത്തി തകരാറായപ്പോഴാണ് നാട്ടുകാരുടെ സഹകരണത്തോടെ 80000 രൂപ മുടക്കി നവീകരിച്ചത്. കല്ല് കൊണ്ട് കെട്ടി കയറി സംരക്ഷണ ഭിത്തി നിർമ്മിച്ചു. മോട്ടോർ പമ്പ്‌ വെയ്ക്കാൻ പ്രത്യേകം ഇരിപ്പിടവുമുണ്ടാക്കീയിട്ടുണ്ട്. ഇതിനായി നഗരസഭ പതിനാലാം വാർഡ് കൗൺസിലർ ഫാസീല അബ്സാറാണ് മുൻകൈയെടുത്തത്. 90 ഓളം മോട്ടറുകളാണ് ഈ കിണറ്റിൽ ഇപ്പോഴുള്ളത്. 500 മീറ്റർ ചുറ്റളവിലുള്ള നൂറിൽപരം കുടുംബങ്ങളിൽ ഈ കിണറ്റിലെ വെള്ളമെത്തുന്നുണ്ട്. ഈ കിണർ ഇപ്പോൾ നാട്ടുകാരുടെ ദാഹം തീർക്കുന്ന അക്ഷയപാത്രമാണ്. മഴക്കാലത്തും അൻപതോളം മോട്ടറുകൾ ഇവിടെകാണും. അലി സാഹിബിന്റെ ഈ കിണർ ഇല്ലായിരുന്നെങ്കിൽ കുടിവെള്ളത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയുണ്ടാകുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പാണ് അലി സാഹിബ് കിണർ കുത്തിയത്. അദ്ദേഹം തന്റെ സ്വത്ത്…

    Read More »
Back to top button
error: