കോട്ടയം: ട്രാവൽ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് കേരള സംയുക്ത യോഗം നടത്തി. യോഗത്തിൽ മുതിർന്ന ടാക്സി വ്യവസായിയെ ആദരിച്ചു. ട്രാവൽ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് കേരളയും ഇന്ത്യൻ ഓയിൽ, അപ്പോളോ ടയേഴ്സും ചേർന്നാണ് യോഗം നടത്തിയത്. യോഗത്തിൽ ടാക്സി വ്യവസായത്തിൽ 45 വർഷം തികച്ച എറണാകുളം എൻസൈൻ ടാക്സിയിലെ സുകുമാരനെ ആദരിച്ചു. എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവൻ മൊമെന്റോ നൽകി ആദരിച്ചു. പ്രസിഡന്റ് അഡ്വ. അരുൺ, വൈസ് പ്രസിഡന്റ് ബോബി, സെക്രട്ടറി വിബിൻ, ജോ.സെക്രട്ടറി ജെയ്സൺ, ട്രഷറർ സെബി എന്നിവർ പ്രസംഗിച്ചു.