LocalNEWS

പരീക്ഷയോടുള്ള പേടി മാറിയാൽ ജീവിതത്തോടുള്ള പേടിയും മാറും: ജിജി കെ. ഫിലിപ്പ്

കട്ടപ്പന: പരീക്ഷയോടുള്ള പേടി മാറിയാൽ ജീവിതത്തോടുള്ള പേടിയും മാറുമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പറുമായ ജിജി കെ. ഫിലിപ്പ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ പരീക്ഷാ പേടി അകറ്റുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി സംവദിക്കുന്ന പരീക്ഷാ പേ ചർച്ചയുടെ ടെലികാസ്റ്റിംഗിന് മുന്നോടിയായി കട്ടപ്പന സരസ്വതി സ്കൂളിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെറിയ ചെറിയ കാര്യങ്ങളിൽ മനസ്സുടക്കി പലപ്പോഴും കുട്ടികൾക്ക് പരീക്ഷയോട് ഭയം ഉണ്ടാകുന്നത്. അസാധ്യം എന്ന് വിചാരിക്കുന്നതിനെ സാധ്യമാക്കി എടുക്കുന്നതിനുള്ള തീരുമാനമെടുത്താൽ മാത്രം പരീക്ഷയെ ഭയമില്ലാതെ നേരിടാൻ സാധിക്കും.ഹെർമൻ ഹെർസിന്റെയും ബർണാഡ് ഷായുടെയും എബ്രഹാം ലിങ്കന്റെയും അൽഫോൻസ് കണ്ണന്താനത്തിന്റെയുമെല്ലാം ജീവിത വിജയം കുട്ടികളോട് സംവേദിച്ചുകൊണ്ടാണ് ജിജി കെ ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തത്.

Signature-ad

പരീക്ഷയെ നേരിടുന്നവർക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എഴുതിയിട്ടുള്ള എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രരചന മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ദേശീയ കാർട്ടൂൺ അവാർഡ് ജേതാവ് സജിദാസ് മോഹൻ നിർവഹിച്ചു. ദ്രോണ സ്പോർട്സ് ക്ലബ്ബ് രക്ഷാധികാരി രതീഷ് വരകുമല ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ അനീഷ് കെ.എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രിൻസിപ്പൽ സ്വാഗതവും മാനേജർ ഷിബു എം റ്റി നന്ദിയും രേഖപ്പെടുത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ ക്രമീകരിച്ച ബിഗ് സ്ക്രീനിലൂടെയാണ് പ്രധാനമന്ത്രിയുടെ പരീക്ഷാപേ ചർച്ചയുടെ ലൈവ് ടെലികാസ്റ്റിംഗ് നടത്തിയത്.

Back to top button
error: