Kerala

    • ‘അത് കുടുംബ പ്രശ്നമായിരുന്നു; അവർതന്നെ പറഞ്ഞു ആ വിഷയം തീർന്നുവെന്ന്‘ : ​ഗണേഷ് കുമാർ വിഷയത്തിൽ എ.എൻ. ഷംസീർ

      കോഴിക്കോട്: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ ഉയർന്നുവന്ന ആരോപണം അടഞ്ഞ അധ്യായമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കഴിഞ്ഞദിവസം പ്രചരിച്ചതെല്ലാം അവരുടെ ഒരു കുടുംബപ്രശ്‌നമാണ്. അത് അവർതന്നെ പരിഹരിച്ചുവെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലാകുന്നതെന്നും എ.എൻ ഷംസീർ കോഴിക്കോട് പറഞ്ഞു. അവർ പറഞ്ഞ കാര്യമാണ് മാധ്യമങ്ങൾ കൊടുത്തത്. സ്വാഭാവികമായി അവർതന്നെ പറഞ്ഞു അത് തീർന്നുവെന്ന് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളൊന്നും രാഷ്ട്രീയ പ്രശ്‌നമായി മാറുമെന്ന് വിശ്വസിക്കുന്നില്ല. അത് രാഷ്ട്രീയ പ്രശ്‌നമാക്കേണ്ട കാര്യമില്ല. ഇനിയിപ്പോൾ സഭയൊന്നും ഇല്ല. രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ശേഷം ജനങ്ങൾ തീരുമാനിക്കട്ടയെന്നും ഷംസീർ പറഞ്ഞു.

      Read More »
    • പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

      ന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക വിതരണ പ്രതിസന്ധി കേരളത്തിലെ ഗാർഹിക-വാണിജ്യ മേഖലകളെയും ബാധിക്കുന്നു. ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷത്തെത്തുടർന്ന് പാചകവാതക വിലയിൽ ഉണ്ടായ വർധനവും വിതരണത്തിലെ കുറവുമാണ് പ്രധാന വെല്ലുവിളിയാകുന്നത്. തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പിലാക്കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം നൽകിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. പ്രതിസന്ധി നേരിടാൻ അധികമായി ഉൽപാദിപ്പിക്കുന്ന പാചകവാതകം പൂർണമായും ഗാർഹിക ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കാനാണ് കേന്ദ്ര തീരുമാനം. ഇറക്കുമതിചെയ്യുന്ന എൽപിജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഥമപരിഗണന നൽകാനും നിർദേശമുണ്ട്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി സിലിണ്ടർ ബുക്കിങ്ങുകൾക്കിടയിൽ 25 ദിവസത്തെ ഇടവേളയും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചക്കിടെ ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയുമാണ് വർധിപ്പിച്ചത്. ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പ്രധാന ഊർജ ഗതാഗത പാതകളിൽ ഉണ്ടായ തടസ്സമാണ് ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിന് കാരണം.…

      Read More »
    • മുഖ്യമന്ത്രിയുടെ ഓഫീസ് സർക്കാർ ജീവനക്കാർക്ക് ഡിഎ സന്ദേശം അയച്ചതിൽ തെറ്റില്ലെന്ന് ഹൈക്കോടതി; ഇത് നല്ല ഭരണ നിര്‍വ്വഹണത്തിന്റെ ഭാഗമല്ലേയെന്നുമായിരുന്നു ഹര്‍ജിക്കാരനോട് കോടതി

      കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡി എ സന്ദേശം അയച്ചതില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമാണ് ഇതെല്ലാം. ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡി എ സ്വകാര്യതയുടെ ലംഘനമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ചുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദി സന്ദേശം അയയ്ക്കാനും ഹെെക്കോടതി അനുമതി നൽകി. ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ എന്താണ് തെറ്റ് എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ഡിഎ സന്ദേശത്തില്‍ എന്താണ് നിയമ വിരുദ്ധത. ക്ഷേമരാഷ്ട്രത്തില്‍ ഭരണനിര്‍വ്വഹണം എളുപ്പമാക്കുന്നതിനാണ് സാങ്കേതിക വിദ്യ. മുഖ്യമന്ത്രിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നല്ല, ഐടി മിഷന്റെ അക്കൗണ്ടില്‍ നിന്നാണ് ഡിഎ സന്ദേശം അയച്ചത്. മൂന്നാംകക്ഷിയല്ല സന്ദേശം അയയ്ക്കുന്നത്. ഇത് നല്ല ഭരണ നിര്‍വ്വഹണത്തിന്റെ ഭാഗമല്ലേയെന്നുമായിരുന്നു ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചത്. സന്ദേശം അയയ്ക്കുന്നതിനുള്ള സമ്പൂര്‍ണ്ണ ചുമതല ഐടി മിഷനാണ് എന്ന് ഐടി മിഷനിലെ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ അറിയിച്ചത്. ഐടി മിഷന് നിരവധി…

      Read More »
    • മരത്തിൽ നിന്ന് കയറിൽ കെട്ടി ഇറക്കിയ ചക്ക അനുവാദം ചോദിക്കാതെ എടുത്തുകൊണ്ടുപോയി, അയൽവാസിയെ പൂവരണി പള്ളിക്ക് സമീപമിട്ട് വാക്കത്തിക്ക് വെട്ടിക്കൊലപ്പെടുത്തി!! പ്രതിക്ക് ജീവപര്യന്തം ശിക്ഷ

      കോട്ടയം: പൂവരണിയിൽ അനുവാദം ചോദിക്കാതെ ചക്ക എടുത്തു കൊണ്ടുപോയ വൈരാ​ഗ്യത്തിൽ അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കോട്ടയം പൂവരണി ജോസിനെ(66)തിരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ ഒരുലക്ഷം രൂപ പിഴയും അടക്കേണ്ടത്. ആക്രമണത്തിൽ പൂവരണി സ്വദേശി സ്‌കറിയ ചാക്കോയാണ് കൊല്ലപ്പെട്ടത്.2018ലായിരുന്നു കേസിനാസ്പദമായ സംഭവം. കയറിൽ കെട്ടി ഇറക്കിയ ചക്ക, ചോദിക്കാതെ എടുത്തുകൊണ്ടുപോയ അയൽവാസിയെ ജോസ് പൂവരണി പള്ളിക്ക് സമീപം വെച്ച് വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

      Read More »
    • “അയ്യായിരം പ്രണയിനികൾ ഉണ്ടെന്ന് തലയിൽ ആൾത്താമസം ഉള്ളവർ പറയുമോ? ഇയാളെ ഊളംപാറയിൽ അയക്കണ്ടേ… ഇത്ര തറ മന്ത്രി വേറെ കാണില്ല, പല ഭാര്യമാരായി, അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല, പെണ്ണിനോടും പൊന്നിനോടും കെബി ഗണേഷ് കുമാറിന് ഏറെയിഷ്ടം”- വെള്ളാപ്പള്ളി

      ആലപ്പുഴ: കെബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രം​ഗത്ത്. ഭാര്യ പരാതി പിൻവലിച്ചതുകൊണ്ട് കാര്യമില്ല, മാന്യതയും മര്യാദയും വേണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രി സ്ഥാനത്തിരിക്കുമ്പോൾ നിലയും വിലയും സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും കെ ബി ഗണേഷ് കുമാർ മന്ത്രിസഭയ്ക്ക് പുഴുക്കുത്ത് ആണെന്നും വെള്ളാപ്പള്ളി കടന്നാക്രമിച്ചു. ‘ഇത്തരം പ്രവർത്തികൾ ഭാരതീയ സംസ്‌കാരത്തിന് ഉചിതമല്ല. പ്രത്യേകിച്ച് രാഹുൽ മാങ്കൂട്ടത്തിനെതിരെയടക്കം ഉയർന്ന ആരോപണങ്ങൾ ലൈവായി ഇവിടെ നിൽക്കുമ്പോൾ. സർക്കാരിന്റെ ഇമേജ് നഷ്ടപ്പെട്ട സംഭവമാണ് ഉണ്ടായത്. പല ഭാര്യമാരായി. അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല. പെണ്ണിനോടും പൊന്നിനോടും കെ ബി ഗണേഷ് കുമാറിന് ഏറെയിഷ്ടം’, വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മാന്യമായി പൊതുപ്രവർത്തനം നടത്തുന്നതിന് പകരം വഷളായ ഒരു മന്ത്രിയാണ് കെബി ഗണേഷ് കുമാർ. ഇത്ര തറ മന്ത്രി വേറെ കാണില്ല. ഭാര്യ പരാതി പിൻവലിച്ചതുകൊണ്ട് കാര്യമില്ല. മാന്യതയും മര്യാദയും വേണം. മന്ത്രിസഭയ്ക്ക് പുഴുക്കുത്താണിത്. ഭംഗിയായി ഭരണം കൊണ്ടുപോവുമ്പോൾ ഇതെല്ലാം…

      Read More »
    • നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി; നടപടി സർക്കാർ നല്കിയ അപ്പീലിന്റെ പശ്ചാത്തലത്തിൽ

      കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് അയച്ചത്. കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ച്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സമര്‍പ്പിച്ചത്. കോടതി തെളിവുകൾ ശേഖരിച്ചത് പക്ഷപാതപരമാണെന്നും വിചാരണ നീതി പൂർവ്വം നടത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നല്കിയത്. മുഖ്യപ്രതി പൾസർ സുനിയും നടൻ ദിലീപും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്നതിന്റെ തെളിവുകളുണ്ടെന്ന് അപ്പീലിൽ പറയുന്നുണ്ട്. ഇരുവരും ആറുതവണ പലയിടങ്ങളിൽ കണ്ടുമുട്ടിയെന്നതിന്റെ തെളിവുകളും സാക്ഷ്യമൊഴികളും ഹാജരാക്കിയിട്ടും ഇരുവരും ഒരുമിച്ചു നില്ക്കുന്ന ചിത്രമോ ദൃശ്യങ്ങളോ ഇല്ലല്ലോയെന്ന് ചോദിച്ച് കോടതി അതെല്ലാം നിസാരമായി തള്ളിക്കളഞ്ഞുവെന്നും അപ്പീലിൽ പരാമർശിച്ചിട്ടുണ്ട്. അതിക്രമ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ദിലീപിന്റെ പക്കലെത്തിയെന്നതിനും തെളിവുണ്ട്. അതും കോടതി പരി​ഗണിച്ചില്ല. ഇത്തരത്തിൽ…

      Read More »
    • ജി. സുധാകരനോട് ഇനി അനുരഞ്ജനത്തിനില്ലെന്ന് സിപിഎം ; വീട്ടിലെത്തുന്നവരെ നിരീക്ഷിക്കാൻ സ്‌പെഷ്യൽബ്രാഞ്ച്; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് യുഡിഎഫ്

      ആലപ്പുഴ ∙ പാർട്ടിയുമായി ഇടഞ്ഞ് അംഗത്വം ഉപേക്ഷിച്ച മുതിർന്ന നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സിപിഎം അവസാനിപ്പിച്ചെന്നു വിവരം. ഇതോടെ അമ്പലപ്പുഴ മണ്ഡലത്തിൽ അദ്ദേഹത്തെ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള നീക്കങ്ങളുമായി കോൺഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ സുധാകരനുമായി ബന്ധപ്പെടുന്നുണ്ട്. സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തയാറായാൽ യുഡിഎഫ് പിന്തുണ നൽകുമെന്ന ഉറപ്പു നൽകിയിട്ടുണ്ട്. സുധാകരൻ സ്വന്തം നിലയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുമെന്ന തരത്തിലാണു ചർച്ചകൾ നീങ്ങുന്നത്. ജി.സുധാകരന്റെ തീരുമാനം അറിഞ്ഞ ശേഷമേ അമ്പലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർഥിയെ തീരുമാനിക്കുകയുള്ളുവെന്ന സന്ദേശം സംസ്ഥാന നേതൃത്വം ജില്ലയിലെ നേതാക്കളെ അറിയിച്ചിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിലെ സാധ്യതാ സ്ഥാനാർഥി പട്ടികയിലുള്ള കോൺഗ്രസ് നേതാക്കളോട് മറ്റെവിടെയെങ്കിലും പരിഗണിക്കേണ്ടതുണ്ടോ എന്നു നേരത്തേ തന്നെ നേതൃത്വം ആരാഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടു സംസാരിച്ചിട്ടും വഴങ്ങാത്ത ജി.സുധാകരനുമായി ഇനി അനുനയ നീക്കങ്ങൾ വേണ്ടെന്ന നിലപാടിലാണു സിപിഎം നേതൃത്വം. എം.വി.ഗോവിന്ദനും സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറും സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. അംഗത്വം പുതുക്കണമെന്ന്…

      Read More »
    • സ്വർണ്ണ വില കൂടി: പവന് 520 രൂപ വർദ്ധിച്ച് 1,19,080യായി; വെള്ളിയും മുകളിലോട്ട്

      തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നേക്ക് 65 രൂപയാണ് കൂടിയത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 520 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 14,885 രൂപയും, ഒരു പവൻ സ്വർണത്തിന് 1,19,080 രൂപയുമാണ് കേരളത്തിലെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,18,560 രൂപയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് വില 1,20,00 രൂപയായിരുന്നു. പിന്നീട് ഇന്നേക്ക് വിലയിടിയുകയായിരുന്നു. ഇന്ന് വീണ്ടും വിലയിൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില മാർച്ച് 6 ന് ആയിരുന്നു. 1,18,160 ആയിരുന്നു ആ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 290 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെള്ളിക്ക് ഇന്ന് 2,900 രൂപയാണ്. ഈ മാസം ഇതുവരെയുള്ള സ്വ‌‍‌ർണ…

      Read More »
    • പിതാവിൻറെ വേരുകൾ തേടി അമേരിക്കയിലെ ഷിക്കാഗോയിൽ നിന്ന് ഒറ്റപ്പാലത്ത് എത്തുന്ന എയ്ഞ്ചൽ എന്ന പെൺകുട്ടിയിലൂടെ രണ്ട് സംസ്കാരങ്ങളുടെ കഥ… ചെന്നിത്തലയുടെ നോവൽ ‘നി​യോ​ഗം’ ടി പത്മനാഭൻ സംവിധായകൻ ബ്ലെസിക്കു നൽകി പ്രകാശനം ചെയ്തു, അഞ്ചു പതിറ്റാണ്ടിനിടെ പൊതുജീവിതത്തിൽ കണ്ടുമുട്ടിയ വ്യക്തികളുടെ സംഘർഷങ്ങളും വേദനകളും അനുഭവങ്ങളും എഴുത്തിനെ സ്വാധീനിച്ചു- ചെന്നിത്തല!!

      തന്റെ പൊതുജീവിതത്തിലെ അഞ്ചു പതിറ്റാണ്ടിലുണ്ടായ അനുഭവങ്ങൾ അക്ഷരങ്ങൾ ആയപ്പോൾ പിറന്നതാണ് നിയോഗം എന്ന നോവൽ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആദ്യ നോവലിന്റെ പ്രകാശന ചടങ്ങിൽ ആയിരുന്നു ചെന്നിത്തലയുടെ വാക്കുകൾ. നോവൽ പ്രകാശനം ചെയ്ത ടി പത്മനാഭൻ, ആസന്ന ഭാവിയിൽ ചെന്നിത്തലയ്ക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിച്ചത് സദസ് നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു. അതേസമയം നോവലിസ്റ്റായ രമേശ് ചെന്നിത്തലയുടെ ആദ്യ കൃതി – നിയോഗം വായനക്കാരിലേക്ക് എത്തിയിരിക്കുകയാണ്. മലയാളത്തിൻറെ പ്രിയപ്പെട്ട കഥാകൃത്ത് ടി. പത്മനാഭൻ സംവിധായകൻ ബ്ലസിക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു. അഞ്ചു പതിറ്റാണ്ടിനിടെ പൊതുജീവിതത്തിൽ കണ്ടുമുട്ടിയ വ്യക്തികളുടെ സംഘർഷങ്ങളും വേദനകളും അനുഭവങ്ങളും എഴുത്തിനെ സ്വാധീനിച്ചുവെന്ന് ചെന്നിത്തല പറഞ്ഞു. പിതാവിൻറെ വേരുകൾ തേടി അമേരിക്കയിലെ ഷിക്കാഗോയിൽ നിന്ന് ഒറ്റപ്പാലത്ത് എത്തുന്ന എയ്ഞ്ചൽ എന്ന പെൺകുട്ടിയിലൂടെ രണ്ട് സംസ്കാരങ്ങളുടെ കഥയാണ് നിയോഗം എന്ന നോവൽ. സാഹിത്യകാരൻ ജോർജ് ഓണക്കൂർ, നിരൂപകൻ പി കെ രാജശേഖരൻ, മനോരമ ബുക്സ് എഡിറ്റർ…

      Read More »
    • മന്ത്രിസഭ യോ​ഗത്തിറങ്ങും മുൻപ് മാപ്പ് പറച്ചിൽ!! ഗണേഷിന് 5000 പ്രണയങ്ങൾ ഉണ്ടെന്നു പറഞ്ഞത് എന്നെ വേദനിപ്പിച്ചു, പ്രതികരണങ്ങൾ വൈകാരികമായിരുന്നു, ഇട്ടെറിഞ്ഞ് പോകാനായിരുന്നില്ല ആരോപണമുന്നയിച്ചത്, ഇതൊരു കുടുംബ പ്രശ്നം, ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂ- ഭാര്യ ബിന്ദു

      പത്തനാപുരം: മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ വഴിത്തിരിവ്. താനും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു, ഗണേഷ് കുമാർ തന്നോട് മാപ്പുപറഞ്ഞതായി ഭാര്യ ബിന്ദു മേനോൻ. കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ വ്യക്തമാക്കി. ഈ വിഷയത്തിൽ ഇന്നു രാവിലെ ഗണേഷ് കുമാർ തന്നെ ഫോണിൽ വിളിച്ചുവെന്നും ഇതൊരു കുടുംബ പ്രശ്നമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും ബിന്ദു മേനോൻ പറഞ്ഞു. അതുപോലെ ഗണേഷ് കുമാറിനെ വ്യക്തിപരമായി ഉപദ്രവിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഗണേഷ് തന്നോട് മാപ്പുപറയാനാണ് കാത്തിരുന്നത്. പ്രശ്‌നങ്ങൾ തമ്മിൽ സംസാരിച്ച് പരിഹരിക്കാമെന്ന് ഗണേഷ് ഉറപ്പ് നൽകിയിട്ടുണ്ട്. ഗണേഷിനെതിരെ താൻ പരാതി നൽകില്ല. തനിക്ക് അയ്യായിരം പ്രണയമുണ്ടെന്ന് ഗണേഷ് പറഞ്ഞതാണ് വേദനിപ്പിച്ചത്. പ്രതികാര നടപടികളൊന്നുമുണ്ടാകില്ല. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനായിരുന്നില്ല ആരോപണമുന്നയിച്ചത്. അദ്ദേഹത്തെ അത്രയധികം ഇഷ്ടപ്പെടുന്നുവെന്നും ബിന്ദു മേനോൻ പറഞ്ഞു. അതേസമയം ഭാര്യ ഉന്നയിച്ച ആരോപണം വിവാദമായതോടെ ഗണേഷിൻറെ…

      Read More »
    Back to top button
    error: