രാഹുല്‍ ഈശ്വര്‍ മലക്കം മറിഞ്ഞിട്ടും രക്ഷയില്ല, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ; അതിജീവിതക്കെതിരെ ഇനി പോസ്റ്റിടില്ല എന്നും ഇട്ടതെല്ലാം പിന്‍വലിച്ചു എന്നും കോടതിയില്‍ പറഞ്ഞു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികപവാദത്തില്‍ കയറിക്കളിച്ച് പണി വാങ്ങിച്ച് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതി യെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്്.
ജാമ്യം നല്‍കിയാല്‍ പ്രതി കുറ്റം ആവര്‍ത്തിക്കുമെന്നും കേസുമായി ഇതുവരെ പ്രതി സഹകരിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അതിജീവിതക്കെതിരായ എല്ലാ പോസ്റ്റുകളും നീക്കം ചെയ്യാമെന്ന് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതിയില്‍ വ്യക്തമാക്കി. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ലെന്നും എഫ്ഐആര്‍ വായിക്കുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തത് എന്നുമാണ് രാഹുല്‍ ഈശ്വര്‍ കോടതിയെ അറിയിച്ചത്.
അതിജീവിതക്കെതിരെ ഇനി പോസ്റ്റിടില്ല എന്നും ഇട്ടതെല്ലാം പിന്‍വലിച്ചു എന്നും ക്ലൗഡില്‍ നിന്നും പിന്‍വലിക്കാമെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, രാഹുല്‍ ഈശ്വറിനെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുലിനായി വീണ്ടും പൊലീസ് കസ്റ്റഡിയപേക്ഷ നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വര്‍ നിലവില്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്ര ല്‍ ജയിലില്‍ തുടരുകയാണ്. ജയിലില്‍ നിരാഹാരസമരത്തിലും കൂടിയാണ് രാഹുല്‍ ഈശ്വര്‍. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ രാഹുല്‍ ഈശ്വറിനെ പൂജപ്പുര ജയിലി ലേക്ക് മാറ്റി യിരുന്നു. തുടര്‍ന്ന് ജയിലില്‍ നിരാഹാരം പ്രഖ്യാപിച്ചതോടെ സെന്‍ട്രല്‍ ജയിലി ലേക്ക് മാറ്റുകയായിരുന്നു.






