രൂക്ഷ വിമര്‍ശനം നടത്തി കോടതി ; സമരം അംഗീകരിക്കില്ലെന്നും നിരാഹാരം നടത്തി അന്വേഷണത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുകയാണെന്നും വിമര്‍ശനം ; ആഹാരം കഴിച്ചുകൊള്ളാമെന്ന് സമ്മതിച്ചു രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: ലൈംഗികാപവാദ കേസില്‍ അതിജീവിതയെ സാമൂഹ്യമാധ്യമങ്ങളില്‍ ആക്ഷേപിച്ചെന്ന ആരോപണത്തില്‍ ജയിലില്‍ കിടക്കുന്ന രാഹുല്‍ ഈശ്വര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ നിരാഹാര സമരം അവസാനിപ്പിച്ചു. ആഹാരം കഴിക്കാമെന്ന് ജയില്‍ അധികൃതരെ അറിയിച്ചു. കേസില്‍ ഇന്ന് വഞ്ചിയൂര്‍ കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചിരുന്നു.
അതിജീവിതകള്‍ക്കെതിരെ ഇട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്‌തെന്ന് രാഹുല്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ക്ലൗഡില്‍ നിന്ന് പിന്‍വലിക്കാമെന്നും രാഹുല്‍ കോടതിയില്‍ അറിയിച്ചു. കസ്റ്റഡി അപേക്ഷ 10 നു വീണ്ടും പരിഗണിക്കും. രാഹുല്‍ ഈശ്വറിന്റെ നിരാഹാ രത്തെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. നിരാഹാര സമരം അംഗീകരി ക്കില്ലെന്നും നിരാഹാരം നടത്തി അന്വേഷണത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമം നടത്തുകയാണെന്നും വ്യക്തമാക്കി. ജാമ്യം നല്‍കുന്നത് ഇത്തരം തന്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാ ണെന്നും പ്രതി നടത്തിയത് ഗുരുതര കുറ്റങ്ങളാണെന്നും കോടതി പറഞ്ഞു.
അതിജീവിതയെ അധിക്ഷേപിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. സമാനമായ പോസ്റ്റുകള്‍ നിരന്തരം ആവര്‍ത്തിച്ചു. രാഹുല്‍ ഈശ്വര്‍ അന്വേഷണത്തോട് സഹകരിച്ചിട്ടില്ലെന്നും കോ ടതി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യ മത്തിലൂടെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് നേരത്തെ ജാമ്യം നിഷേധി ച്ചിരുന്നു. നിരാഹാരമിരുന്നതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചി രുന്നു. അന്വേഷണത്തോട് രാഹുല്‍ സഹകരിക്കുന്നില്ല എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.






