Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

ചാനല്‍ വാര്‍ത്ത മുക്കിയത് 24 മണിക്കൂര്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പെണ്‍കുട്ടിയുടെ പരാതി എല്ലാ ചാനലും ബ്രേക്കിംഗ് ആക്കിയപ്പോള്‍ അനങ്ങിയില്ല; ‘സ്‌ക്രോള്‍ പോലും നല്‍കാതെ മുക്കിയശേഷം പരാജയപ്പെട്ടതിന്റെ ജാള്യം മറയ്ക്കാന്‍ ശ്രമിക്കുന്നു’; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ 24 മണിക്കൂര്‍ മുക്കിവച്ച ചാനലിനെതിരേ സോഷ്യല്‍ മീഡയയില്‍ വന്‍ വിമര്‍ശനം. രാഹുലിനെതിരേ ഗര്‍ഭഛിദ്ര ആരോപണങ്ങളുമായി ആദ്യ അതിജീവിത രംഗത്തുവന്നതിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങള്‍ക്കു പരാതികളൊന്നും ലഭിച്ചില്ലെന്ന് ആരോപിച്ചു രംഗത്തുവന്നിരുന്നു.

 

Signature-ad

ഇതിനു പിന്നാലെയാണ് തനിക്കുണ്ടായ ക്രൂരമായ ബലാത്സംഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് പെണ്‍കുട്ടിയുടെ ഇ-മെയില്‍ പുറത്തുവന്നത്. അതീവ ഗുരുതരമായ ആരോപണങ്ങളായതിനാല്‍ കേരളത്തിലെ ചാനലുകളെല്ലാം ഈ വാര്‍ത്ത പുറത്തുവിട്ടിരുന്നു. പരാതിയുടെ കോപ്പി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനു കൈമാറിയെന്നും പെണ്‍കുട്ടി തെളിവു സഹിതം പുറത്തുവിട്ടു.

 

ഇത് ഡിജിപിക്കു കൈമാറിയെന്നു തൊട്ടുപിന്നാലെ കെപിസിസി പ്രസിഡന്റ് വ്യക്തമാക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ ഇതു സംബന്ധിച്ച തെളിവു നല്‍കാന്‍കൂടിയാണ് പ്രോസിക്യൂഷന്‍ സമയം നീട്ടിച്ചോദിച്ചത്. ഇത്രയും ഗുരുതരമായ ആരോപണങ്ങളായിട്ടും 24 മണിക്കൂറോളം വാര്‍ത്ത മുക്കുകയാണ് ‘നേരോടെ, നിര്‍ഭയം, നിരന്തരം’ ചാനല്‍ ചെയ്തതെന്നു സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന എഴുത്തുകാരന്‍ ബഷീര്‍ വള്ളിക്കുന്ന് ആരോപിക്കുന്നു.

 

 

പോസ്റ്റിന്റെ പൂര്‍ണരൂപം

മാങ്കൂട്ടം എപ്പിസോഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന ഒരു ചാനലുണ്ട്. ഈ തിരക്കില്‍ അത് വിട്ട് പോകരുത്. പ്രതിയെ പരമാവധി രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഒരു ചാനല്‍. നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ.. കഴിഞ്ഞ ആഴ്ചയില്‍ ക്രൂരതയുടെ ഗ്രാവിറ്റി വെളിപ്പെടുത്തുന്ന രൂപത്തിലുള്ള ആ വോയ്സ് ക്ലിപ്പടക്കമുളള തെളിവുകള്‍ വീണ്ടും പുറത്തു വന്നപ്പോള്‍ ആ വാര്‍ത്ത ഒരു ദിവസം മുഴുവന്‍ തമസ്‌കരിച്ച ഒരു ചാനലാണത്. റിപ്പോര്‍ട്ടറും ന്യൂസ് മലയാളം അടക്കമുള്ള ചാനലുകളും ആ തെളിവ് ബ്രെക്കിങ് ആയി കൊടുത്തു കൊണ്ട് ഈ സീരിയല്‍ ക്രിമിനലിനെ എക്‌സ്‌പോസ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഒരു സ്‌ക്രോള്‍ ന്യൂസ് പോലും കൊടുക്കാതെ ഇവന്മാര്‍ ഇരുപത്തിനാല് മണിക്കൂര്‍ ആ വാര്‍ത്ത മുക്കി.

‘നേരോടെ നിര്‍ഭയം നിരന്തരം’ മുക്കി.

പക്ഷേ അവര്‍ മുക്കിയത് കൊണ്ട് ആ വാര്‍ത്ത മുങ്ങിയില്ല. മുമ്പത്തെ പോലെയല്ലല്ലോ, ഈ ഡിജിറ്റല്‍ കാലത്ത് ഇവന്മാര്‍ ഒരു വാര്‍ത്ത മുക്കിയത് കൊണ്ട് അതങ്ങ് മുങ്ങുമോ?. കേരളത്തില്‍ അത് വാര്‍ത്താ കൊടുങ്കാറ്റ് സൃഷ്ടിച്ചു. അവസാനം ഗത്യന്തരമില്ലാതെ പിറ്റേ ദിവസം മുതല്‍ അവരും ആ വിഷയത്തിലേക്ക് വന്നു. വന്നു എന്നല്ല വരേണ്ടി വന്നു. വാര്‍ത്ത കൊടുത്തു തുടങ്ങി എന്ന് മാത്രമല്ല, മറ്റുള്ളവര്‍ കൊടുത്തതിനേക്കാള്‍ ആവേശത്തില്‍ അതില്‍ കേറി കൊത്താനും തുടങ്ങി. മുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടത്തിലുള്ള ജാള്യത മറക്കാന്‍ വേണ്ടിയായിരുന്നു അത്.

നാട്ടാരുടെ മുന്നില്‍ സൈക്കിളില്‍ നിന്ന് വീണവന്‍ ഒന്നും പറ്റിയിട്ടില്ല എന്ന് കാണിക്കാന്‍ വന്നതിനേക്കാള്‍ വേഗത്തില്‍ ഓടിച്ചു പോകുന്നത് കണ്ടിട്ടില്ലേ, അത് തന്നെ. ഇനി രണ്ട് ദിവസം അങ് കഴിയട്ടെ, ഇപ്പോള്‍ പൊലീസിന് പിടി കൊടുക്കാതെ ഇന്ത്യ മുഴുവന്‍ ഓടിക്കൊണ്ടിരിക്കുന്ന ഈ സീരിയല്‍ ക്രിമിനലിന് വേണ്ടി ഇതേ ചാനല്‍ നേരോടെ നിര്‍ഭയം ഇറങ്ങും. അയാള്‍ക്ക് തിരിച്ചു വരാനുള്ള ഒരു ഗ്രൗണ്ട് ഒരുക്കുന്നതിനുള്ള സഹതാപ റിപ്പോര്‍ട്ടുകള്‍ അവന്മാര്‍ ഉണ്ടാക്കിത്തുടങ്ങും.

അവനെ വെച്ചുള്ള സൈഡ് സ്റ്റോറികള്‍ വരും. അത് നൂറ്റിപ്പത്ത് ശതമാനം ഉറപ്പാണ്. എഴുതി വെച്ചോ. നേരോടെ നിര്‍ഭയം നിരന്തരം സെക്‌സ് ക്രിമിനലിനൊപ്പം. അത് കൊണ്ടാണ് പറഞ്ഞത് ഈ എപ്പിസോഡില്‍ ജൂറിയുടെ ഒരു പ്രത്യേക പരാമര്‍ശമെങ്കിലും ഇവന്മാര്‍ അര്‍ഹിക്കുന്നുണ്ട് എന്ന്. ആ അംഗീകാരം കൊടുക്കാതെ പോകുന്നത് ശരിയല്ല.
ബഷീര്‍ വള്ളിക്കുന്ന്

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: