Breaking NewsKeralaLead NewsNEWSNewsthen Specialpolitics

കോൺഗ്രസ് കാത്തിരിക്കുന്നു: തരൂർ പങ്കെടുക്കുമോ അതോ വിട്ടുനിൽക്കുമോ : കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി ന​യ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ ശശി തരൂർ പങ്കെടുക്കില്ലെന്ന് സൂചന

തി​രു​വ​ന​ന്ത​പു​രം: കോൺഗ്രസ് സംസ്ഥാന ദേശീയ നേതൃത്വങ്ങൾ നോക്കിയിരിക്കുകയാണ് – ഇന്നത്തെ കോൺഗ്രസ് പാർലമെന്ററി നയരൂപീകരണ യോഗത്തിൽ ശശി തരൂർ എംപി പങ്കെടുക്കുമോ ഇല്ലയോ എന്നറിയാൻ. തരൂർ കോൺഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായിരിക്കുമ്പോഴാണ് നിർണായക പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാതെ തരൂർ വിട്ടുനിൽക്കുന്നത്. ഇന്ന് നടക്കുന്ന കോൺഗ്രസ് പാർലമെന്ററി നായർ രൂപീകരണ യോഗത്തിൽ പങ്കെടുക്കാനായി

ത​രൂ​രി​ന് പാ​ർ​ട്ടി നേ​തൃ​ത്വം ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഈ കത്തിലെ നിർദ്ദേശം തരൂർ അനുസരിക്കുമോ ഇല്ലയോ എന്നതാണ് പ്രധാന ചോദ്യം

Signature-ad

 

ബു​ധ​നാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള ച​ർ​ച്ച​ക്കും ഇ​തു​വ​രെ ശശി തരൂർ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ബുധനാഴ്ചയിൽ ഒരു പുസ്തക പ്രകാശന ചടങ്ങ് മാത്രമാണ് ശശി തരൂർ തന്റെ പരിപാടികളിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ദുബായിയിൽ നിന്ന് ഇന്ന് ഡൽഹിയിൽ തരൂർ തിരിച്ചെത്തും.

 

 

 

അ​തേ​സ​മ​യം, ത​രൂ​ർ സി​പി​എ​മ്മി​ന് കൈ ​കൊ​ടു​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ആ​കാം​ക്ഷ തു​ട​രു​ക​യാ​ണ്. കൊ​ച്ചി​യി​ലെ മ​ഹാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ രാ​ഹു​ൽ അ​വ​ഗ​ണി​ച്ച​തി​ൽ ത​രൂ​ര്‍ ക​ടു​ത്ത അ​തൃ​പ്തി​യി​ൽ തു​ട​രു​ക​യാ​ണ് ത​രൂ​ർ. എ​ന്നാ​ൽ ത​രൂ​രി​ന്‍റെ അ​തൃ​പ്തി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​മു​ള്ള സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ത​രൂ​ര്‍ സി​പി​എ​മ്മി​നൊ​പ്പം പോ​കി​ല്ലെ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു​മു​ണ്ട്.

 

 

എ​ല്ലാ ഭി​ന്ന​ത​യും മാ​റ്റി​വ​ച്ച് വ​യ​നാ​ട് ക്യാ​മ്പി​ലെ​ത്തി​യ ശ​ശി ത​രൂ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ​യി​ട​ത്തും പ്ര​ചാ​ര​ണ​ത്തി​ന് എ​ത്താ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. പ​ക്ഷേ കൊ​ച്ചി​യി​ൽ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മ​ഹാ പ​ഞ്ചാ​യ​ത്തോ​ടെ പ​ഴ​യ​തി​നേ​ക്കാ​ള്‍ കാ​ര്യ​ങ്ങ​ള്‍ വ​ഷ​ളാ​യി.

രാ​ഹു​ൽ ക​ണ്ട ഭാ​വം ന​ടി​ച്ചി​ല്ല, പേ​രു പ​റ​ഞ്ഞി​ല്ല, പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​മാ​യി​ട്ടും രാ​ഹു​ൽ വ​രു​ന്ന​തി​ന് മു​മ്പേ പ്ര​സം​ഗി​പ്പി​ച്ചു എ​ന്ന പ​രാ​തി​യാ​ണ് ത​രൂ​രി​നു​ള്ള​ത്. ത​ന്നെ അ​പ​മാ​നി​ച്ചെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നോ​ട് പ​രാ​തി​പ്പെ​ട്ടു. ഇ​തി​നി​ടെ​യാ​ണ് ദു​ബാ​യി​യി​ലെ വ്യ​വ​സാ​യി വ​ഴി സി​പി​എം പാ​ല​മി​ട്ട​ത്. എ​ന്നാ​ൽ അ​ക്കാ​ര്യം ത​രൂ​ര്‍ നി​ഷേ​ധി​ച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: