Breaking NewsKeralaLead NewsNewsthen Special
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കടിച്ചെടുത്തുകൊണ്ടു പോയി ; തിരച്ചിലില്‍ തേയിലത്തോട്ടത്തില്‍ നിന്നു കണ്ടെത്തിയത്് പാതി ഭക്ഷിച്ച മൃതദേഹ ഭാഗം ; മരണപ്പെട്ടത് അസം ദമ്പതികളുടെ മകന്‍

തൊടുപുഴ: അസം സ്വദേശിയായ നാലു വയസ്സുകാരനെ പുലി കൊണ്ടുപോയി കൊന്നു തിന്നു. വാല്‍പ്പാറയില്‍ നടന്ന സംഭവത്തില്‍ അസം സ്വദേശി റോജാവാലിയുടെയും ഷാജിതാ ബീഗത്തിന്റെയും മകന്‍ സൈഫുള്‍ അലാം ആണ് മരണപ്പെട്ടത്.
അയ്യര്‍പ്പാടി എസ്‌റ്റേറ്റ് ബംഗ്‌ളാവ് ഡിവിഷനിലാണ് സംഭവം. കുട്ടിയുടെ മൃതദേഹം വാല്‍പ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. പാതി ഭക്ഷിച്ച മൃതദേഹ ഭാഗമാണ് കണ്ടെത്തിയത്.
പരിസരവാസിയായ സ്ത്രീയാണ് കുട്ടിയെ പുലി പിടിക്കുന്നത് കണ്ടത്. തേയിലത്തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. എട്ടു മാസത്തിനിടയില്‍ മൂന്ന് കുട്ടികളെയാണ് പുലി പിടിച്ചത്.






