Kerala

    • ​ഗണേഷ് കുമാറിന്റെ സർക്കാർ ആവശ്യപ്പെടുമോ? ഒരു ന്യായീകരണത്തിനും സംരക്ഷണത്തിനും നിൽക്കാതെ ഗണേഷിനെ മാറ്റിനിർത്തുന്നതാണ് നല്ലതെന്ന് നേതാക്കൾ… ഉച്ചകഴിഞ്ഞ് ​ഗണേഷ്കുമാർ- പിണറായി കൂടിക്കാഴ്ച

      തിരുവനന്തപുരം: ​ഗണേഷ് കുമാർ വിഷയത്തിൽ വർഷങ്ങൾക്കു മുൻപ് ആദ്യ ഭാര്യയുമായുണ്ടായ പ്രശ്നത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്വീകരിച്ച നിലപാട് തന്നെ പിണറായിയും സ്വീകരിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതും നിർണായക മന്ത്രിസഭായോ​ഗം ചേരുന്നതിനിടെ. അതേസമയം മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ ഭാര്യ ഉന്നയിച്ച ആരോപണത്തിൽ ഗണേഷ് കുമാറിന്റെ രാജി സർക്കാർ ആവശ്യപ്പെട്ടേക്കുമെന്ന് സൂചനകൾ പുറത്തുവരുന്നുണ്ട്. ഈ വിഷയത്തിൽ ഇടതുമുന്നണി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സാഹചര്യം ഗണേഷ് കുമാറിന് എതിരായിമാറിയത്. ഇതിനിടെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ ഗണേഷ് കുമാർ വാളകത്തെ വീട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ മുന്നണിയിലെ മുതിർന്ന നേതാക്കളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ, ന്യായീകരണത്തിനും സംരക്ഷണത്തിനും നിൽക്കാതെ ഗണേഷിനെ മാറ്റിനിർത്തുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് നേതാക്കൾ അറിയിച്ചത്. മാത്രമല്ല സിപിഐ വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉന്നയിക്കുമെന്നാണ് സൂചന. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും. എന്നാൽ തലസ്ഥാനത്ത് എത്തുന്ന ഗണേഷ് കുമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമോ എന്ന്…

      Read More »
    • എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ട്രെയിനിലെ യാത്രക്കാരനെ ഏൽപിച്ച് യുവതി മുങ്ങി!! തെരച്ചിലിനൊടുവിൽ യുവതിയെ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി, മാനസികാസ്വസ്ഥ്യമുണ്ടോയെന്ന സംശയം… മുൻപും സമാനരീതിയിൽ സംഭവം, കുഞ്ഞിനെ ഹോംലി ഹോമിലേക്ക് മാറ്റി

      കോഴിക്കോട്: ട്രെയിനിൽ യുവതി ഉപേക്ഷിച്ചു മുങ്ങിയ എട്ടുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ യാത്രക്കാരൻ റെയിൽവേക്ക്‌ കൈമാറി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് തിങ്കളാഴ്ച രാവിലെ 10.10-ന് പുറപ്പെട്ട കോഴിക്കോട്- ഷൊർണൂർ പാസഞ്ചറിലാണ് സംഭവം. സ്റ്റേഷനിൽനിന്ന് ട്രെയിനിൽ കയറിയ യുവതി എട്ടുമാസമായ കുഞ്ഞിനെ സീറ്റിൽ കിടത്തി ‘ടോയ്‌ലറ്റിൽ പോയ്‌ വരാം നോക്കണം’ എന്നുപറഞ്ഞ് യാത്രക്കാരനെ ഏൽപ്പിച്ചു പോവുകയായിരുന്നു. ട്രെയിൻ പുറപ്പെട്ടിട്ടും യുവതി തിരിച്ചെത്തിയില്ല. തുടർന്ന് 10.23-ന് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ച് അവിടെ കുഞ്ഞിനെ കൈമാറുകയായിരുന്നു. തുടർന്ന്, കോഴിക്കോട് റെയിൽവേ പോലീസും റെയിൽവേ ചൈൽഡ് ലൈനും ചേർന്ന് സ്റ്റേഷൻമാസ്റ്ററിൽനിന്ന് കുട്ടിയെ ഏറ്റുവാങ്ങി. അതേസമയം റെയിൽവേ സ്റ്റേഷൻ പരിസരത്തുനടത്തിയ തെരച്ചിലിൽ യുവതിയെ കയറിയ സ്ഥലത്തുതന്നെ കണ്ടെത്തി. കുട്ടിയെ ഒരാളെ ഏൽപ്പിച്ചു എന്നാണ് അവർ പോലീസിനോടുപറഞ്ഞത്. യുവതിക്ക്‌ മാനസികാസ്വസ്ഥ്യമുണ്ടോ എന്ന സംശയമുണ്ട്. യുവതി നഗരത്തിൽ പലയിടത്തായി താമസിച്ചുവരുകയാണ്. മുൻപും ഈ യുവതിയുടെ ഭാഗത്തുനിന്ന് സമാന സംഭവമുണ്ടായിട്ടുണ്ട്. കുഞ്ഞിനെ സെയ്ന്റ് വിൻസന്റ് ഹോമിനുകീഴിൽ ആറുവയസ്സിനുതാഴെയുള്ള കുട്ടികളെ…

      Read More »
    • സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

      തിരുവനന്തപുരം∙ ആരോഗ്യവകുപ്പിൽ മെഡിക്കൽ ഓഫിസർമാർക്ക് പുതിയ ജോലി സമയം നടപ്പാക്കി സർക്കാർ. സൂപ്രണ്ടുമാരുടെ ജോലിസമയം രാവിലെ 8 മുതൽ 3 വരെയാക്കും. ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ്. ഒ.പി ഡ്യൂട്ടി സമയം ഒരു മണിക്കൂർ നീട്ടുകയും ചെയ്തു. രാവിലെ 8 മുതൽ 2 വരെയാണ് ഒ.പി ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാർക്ക് രാവിലെ 8-2, 2-8, രാത്രി 8-8 എന്നിങ്ങനെയാണ് ഷിഫ്റ്റ്. അതേസമയം ഏകപക്ഷീയമായി ഒപി സമയം വർധിപ്പിച്ചത് അംഗീകരിക്കില്ലെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു. ആശുപത്രികളിലെ അമിതമായ തിരക്കും ജോലിഭാരവും പരിഹരിക്കാൻ ശാസ്ത്രീയമായ രീതിയിൽ തസ്തികകൾ സൃഷ്ടിച്ച് കൂടുതൽ നിയമനം നടത്തുന്നതിനു പകരം, നിലവിലുള്ള ഡോക്ടർമാരുടെ ജോലി സമയം നീട്ടുന്നതുപോലുള്ള കുറുക്കുവഴികൾ ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്ന് കെജിഎംഒഎ അറിയിച്ചു. നിലവിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ തസ്തികകൾ വർധിപ്പിക്കാതെ ഒ.പി സമയം മാത്രം നീട്ടുന്നത് ചികിത്സയുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുകയും ഡോക്ടർമാരെ കടുത്ത…

      Read More »
    • മമ്മൂട്ടിയോട് പരസ്യ ക്ഷമാപണം നടത്തി മുഖ്യമന്ത്രി: ‘മഹാനടനെ മനസിലാക്കണമായിരുന്നു; സിപിഎം വയനാട് ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെ; മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നു‘

      തിരുവനന്തപുരം: മമ്മൂട്ടിയുടെ വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തിലും തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തിലും നടനോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മഹാനടനെ മനസിലാക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മമ്മൂട്ടി ആരെയും അറിയിച്ചുകൊണ്ടല്ല അവിടം സന്ദർശിച്ചത്. അദ്ദേഹത്തിനു അവിടെ എത്തണമെന്ന് തോന്നി. എല്ലാ ഘട്ടത്തിലും കേരളത്തിന്റെ നന്മയ്ക്കു വേണ്ടി നിലകൊളളുന്ന വ്യക്തികളിൽ പ്രധാനിയായ ഒരാളാണ് മമ്മൂട്ടി. ഒട്ടേറെ ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിൽ ഇടപെഴകുന്ന ആളാണ് അദ്ദേഹം. ചെന്നൈയിൽനിന്നു പുലർച്ചെ കോഴിക്കോട് എത്തി അവിടെനിന്ന് അദ്ദേഹം വയനാട്ടിലേക്കു പോകുകയായിരുന്നു. ടൗൺഷിപ് കാണാനുള്ള നല്ല മനസോടെയാണ് അദ്ദേഹം അവിടെ എത്തിയത്. വീടുകൾ സന്ദർശിക്കുന്ന ഘട്ടത്തിൽ അവിടെ ഉണ്ടായിരുന്നവർ കാര്യങ്ങൾ വിശദീകരിച്ചു നൽകി. അവിടെ കാര്യങ്ങളിൽ നല്ല നിലയ്ക്ക്…

      Read More »
    • തട്ടിപ്പിനൊപ്പം പാര്‍ട്ടി; പൊട്ടിത്തെറിക്ക് ഒടുവില്‍ രാജി; സി.സി. മുകുന്ദന്‍ തൃശൂര്‍ സിപിഐക്കു തലവേദനയാകും; പഴ്‌സണല്‍ അസിസ്റ്റന്റിനെ സംരക്ഷിക്കാന്‍ എംഎല്‍എയെ തള്ളിപ്പറഞ്ഞ് ജില്ലാ ഘടകം; സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ്

      തൃശൂര്‍: സിപിഐയുടെ മുതിര്‍ന്ന നേതാവും നാട്ടിക എംഎല്‍എയുമായ സി.സി. മുകുന്ദന്‍ ഇന്നു പാര്‍ട്ടിക്ക് ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിക്കും. ഇന്നലെ ഇക്കാര്യം മണ്ഡലം സെക്രട്ടറിയെ ഫോണില്‍ വിളിച്ച് അറിയിച്ചു. പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നതിനു പിന്നാലെ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. പാര്‍ട്ടി നിയോഗിച്ച പഴ്‌സണല്‍ അസിസ്റ്റന്റ് തന്റെ ലെറ്റര്‍പാഡ് ഉപയോഗിച്ചു തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായുണ്ടായ ഭിന്നിപ്പാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയില്‍ എത്തിയത്. വി.എസ്. സുനില്‍ കുമാറിന്റെ പഴ്‌സണല്‍ അസിസ്റ്റന്റിനെയാണ് മുകുന്ദനും നല്‍കിയത്. ഇയാള്‍ വ്യാജരേഖയില്‍ പണം തട്ടുന്നെന്നു ചൂണ്ടിക്കാട്ടി മുകുന്ദന്‍ നിയമസഭാ സെക്രട്ടറിക്കു പരാതി നല്‍കി. തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. കടുത്ത സമ്മര്‍ദത്തിനിടയിലും മുകുന്ദന്‍ പഴ്‌സണല്‍ അസിസ്റ്റന്റിനെതിരേ മൊഴി നല്‍കി. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി തുടര്‍ന്നു നിയമസഭാ സെക്രട്ടറിയെ കണ്ടു. കേസ് കോടതിയിലെത്തുമ്പോള്‍ മൊഴി മാറ്റിപ്പറയണമെന്ന ജില്ലാ ഘടകത്തിന്റെ നിര്‍ദേശം പുറത്തായതോടെ ഭിന്നത രൂക്ഷമായി. അഴിമതിക്കു കൂട്ടുനില്‍ക്കില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചതോടെ ഒരു വിഭാഗം എതിരായി. ജില്ലാ എക്‌സിക്യുട്ടീവില്‍നിന്ന്…

      Read More »
    • ഇപ്പോൾ മനസിലായില്ലേ മുൻപ് ഉമ്മൻചാണ്ടി എന്തിനാണ് ഗണേഷിൻ്റെ രാജി എഴുതി വാങ്ങിയതെന്ന് വ്യക്തമായില്ലേ? മിസ്റ്റർ പിണറായി മൂന്ന് ദിവസം നിങ്ങൾ ഉറങ്ങുകയായിരുന്നോ? മൂന്ന് ദിവസം പരാതിയിൽ അടയിരുന്നില്ലേ… ഇതാണോ സ്ത്രീ സുരക്ഷ?- ചെന്നിത്തല

      തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ​ഗതാ​ഗതമന്ത്രിയുടെ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. എന്തുകൊണ്ടാണ് പോലീസ് നടപടി എടുക്കാത്തത്? മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ മൂന്ന് ദിവസം ഉറങ്ങുകയായിരുന്നോ?. മൂന്ന് ദിവസം പരാതിയിൽ അടയിരുന്നില്ലേ. ഇതാണോ സ്ത്രീ സുരക്ഷ. മന്ത്രിയുടെ സ്വന്തം ഭാര്യ വെളിപ്പെടുത്തിയതിൽ കേട്ടാൽ അറയ്ക്കുന്ന കാര്യങ്ങൾ ഉണ്ട്. മുൻപ് ഉമ്മൻചാണ്ടി എന്തിനാണ് ഗണേഷിൻ്റെ രാജി എഴുതി വാങ്ങിയതെന്ന് വ്യക്തമായില്ലേ… ചെന്നിത്തല ചോദിച്ചു. 112 ൽ വിളിച്ച് ആർക്കും പരാതി പറയാം. അതിൽ നടപടി എടുക്കണം. എന്ത് വ്യക്തിപരമായ വിഷയമാണ് ഇതിലുള്ളത്. രാജി എഴുതി വാങ്ങുകയാണ് വേണ്ടത്. ​ഗണേഷിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം മന്ത്രി കെബി ഗണേഷ് കുമാറിൻറെ ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പോലീസിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക?. അവർക്കെന്താണ്…

      Read More »
    • ഇപ്പോഴെ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രി… പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ!! പിന്നാലെ ഉമ്മൻചാണ്ടിയുടെ ഫോട്ടൊ പങ്കുവച്ച് ‘ഈ മനുഷ്യൻ സത്യമായും നീതിമാനായിരുന്നു… സാർ’

      തിരുവനന്തപുരം: ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ്കുമാറിനെതിരായ ആരോപണത്തിനു പിന്നാലെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇപ്പോഴെ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രി എന്ന് പരിഹസിച്ചുകൊണ്ടാണ് രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി പരിഹസിക്കുന്നതുമായ മന്ത്രിയുടെ വീഡിയോ ക്ലിപ്പും പങ്കുവെച്ചിട്ടുണ്ട്. തൊട്ടുപിന്നാലെയുള്ള പോസ്റ്റിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രവും പോസ്റ്റും രാ​ഹുൽ പങ്കുവച്ചു. അതിൽ കുറിച്ചതിങ്ങനെ- ഈ മനുഷ്യൻ സത്യമായും നീതിമാനായിരുന്നു… സാർ രാഹുൽ പങ്കുവെച്ച ക്ലിപ്പിൽ ​ഗണേഷ്കുമാർ പറയുന്ന വാചകങ്ങളിങ്ങനെ `ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മിൽ എന്ത് ബന്ധമാണുള്ളത്. പാലക്കാട് ഐവിഎഫും അബോർഷനും നടത്തുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചു. ഇദ്ദേഹം വന്നതോടെ ഇത്തരം കാര്യങ്ങൾ നോക്കുന്നുണ്ട്. അയാളാണോ എന്നെക്കുറിച്ച് അഭിപ്രായം പറയുന്നത്. പാലക്കാട് ഡോക്ടർമാർക്ക് പണിയില്ലാതായി. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് ആണ്’. തനിക്ക് പ്രണയമുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടരുതെന്നും മന്ത്രി ​ഗണേഷ്കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതുപോലെ വട്ടുള്ളവർ…

      Read More »
    • കോൺഗ്രസിൽ 60 സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഉറപ്പിച്ചു, അടൂരിൽ രമ്യ ഹരിദാസ്, തൃത്താല വി ടി ബൽ‍റാം, പാലക്കാട് രമേശ് പിഷാരടി!! നിർണ്ണായക സ്ഥാനാർത്ഥി ചർച്ച നാളെ ഡൽഹിയിൽ

      കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. 60 സീറ്റുകളിൽ സ്ഥാനാർത്ഥികളെയാണ് ഉറപ്പിച്ചത്. ഇത് സംബന്ധിച്ച നിർണ്ണായക സ്ഥാനാർത്ഥി ചർച്ച നാളെ ഡൽഹിയിൽ ചേരും. കൂടാതെ കെപിസിസി പട്ടിക എഐസിസിക്ക് കൈമാറി. വട്ടിയൂർക്കാവ് – കെ മുരളീധരൻ, കൊട്ടാരക്കര – ആയിഷാപോറ്റി, അടൂർ – രമ്യ ഹരിദാസ്, കുന്നത്തുനാട് – വി പി സജീന്ദ്രൻ, തൃശ്ശൂർ – ടിവി ചന്ദ്രമോഹൻ, കൊടുങ്ങല്ലൂർ – ഒ.ജെ ജിനീഷ് കുമാർ, മണലൂർ – ടിഎൻ പ്രതാപൻ, കോങ്ങാട് – കെ.എ തുളസി, പാലക്കാട് – രമേശ് പിഷാരടി, തവനൂർ /തിരുവമ്പാടി വിഎസ് ജോയ്, പൊന്നാനി- നൗഷാദ് അലി, കോഴിക്കോട് നോർത്ത് – കെ ജയന്ത്, എലത്തൂർ – വിദ്യ ബാലകൃഷ്ണൻ, കൊയിലാണ്ടി -കെ പ്രവീൺകുമാർ, നാദാപുരം -കെ എം അഭിജിത്ത്, ഉദുമ – കെ നീലകണ്ഠൻ, തൃത്താല-വി ടി ബൽറാം എന്നിവർ സ്ഥാനാർത്തിത്വം ഉറപ്പിച്ചു. അതേസമയം വയനാട്ടിൽ ഇത്തവണ വലിയ ട്വിസ്റ്റുകൾക്ക് സാധ്യതയില്ലെന്നാണ്…

      Read More »
    • ഗീതാ ​ഗോപി മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയത് നാട്ടുകാ​രി നിന്ന് പണം പിരിച്ച്, പണം കൊടുത്തവർ പരാതിയുമായി സമീപിച്ചു, ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ല…​ സിപിഐയിൽ നിന്ന് രാജി വച്ച സിസി മുകുന്ദൻ ഇനി നാട്ടികയിൽ സ്വതന്ത്രൻ

      തൃശ്ശൂർ: നാട്ടികയിലെ എംഎൽഎ സിസി മുകുന്ദൻ സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തനിക്ക് സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാട്ടികയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഗീതാ ഗോപിക്കെതിരെ സിസി മുകുന്ദൻ വീണ്ടും ആരോപണം ഉന്നയിച്ചു. മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയത് നാട്ടികയിൽ നിന്ന് പണം പിരിച്ചാണെന്നും ആ പണം തിരികെ കൊടുത്തില്ലയെന്നുമാണ് എംഎൽഎ ആരോപണം ഉന്നയിച്ചത്. പണം കൊടുത്തവർ പരാതിയുമായി സമീപിച്ചുവെന്നും ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ലയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന് സിസി മുകുന്ദൻ ആരോപിച്ചതിന് പിന്നാലെ സിപിഐയിൽ വിമർശനം ഉയർന്നിരുന്നു. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നൽകിയതിന് കാരണമെന്നും പാർട്ടിക്ക് പണം പിരിച്ചു നൽകാൻ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദൻ ആരോപിച്ചിരുന്നു. പാർട്ടി സീറ്റ് നൽകിയില്ലെങ്കിലും…

      Read More »
    • ‘കേരളത്തിന്റെ പുത്രനാണ് സഞ്ജു‘; ട്വന്റി20 ലോകകപ്പിന്റെ തീപ്പൊരി താരം സഞ്ജു സാംസണ് തലസ്ഥാനത്ത് വൻ സ്വീകരണം ഒരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

      തിരുവനന്തപുരം: ട്വന്റി20 ലോകകപ്പിന്റെ താരമായ മലയാളി താരം സഞ്ജു സാംസണ് സ്വീകരണം ഒരുക്കാൻ സംസ്ഥാന സർക്കാർ. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സഞ്ജുവിനെ ആദരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സഞ്ജു കേരളത്തിന്റെ പുത്രനും അഭിമാനവുമാണെന്ന് മന്ത്രി പറഞ്ഞു. കരിയറിൽ പലപ്പോഴും മാറ്റിനിർത്തപ്പെട്ടപ്പോഴും തളരാതെ പോരാടിയ സഞ്ജുവിന്റെ കഠിനാധ്വാനത്തെയും അദ്ദേഹം പ്രശംസിച്ചു. ‘ലോകത്തെമ്പാടുമുള്ള കായികപ്രേമികൾ ശ്രദ്ധിക്കുന്ന വ്യക്തിത്വമായി സഞ്ജു ഇപ്പോള്‍ മാറിയിരിക്കുന്നു. കേരളത്തിനും അതിൽ അഭിമാനിക്കാം, കേരളത്തിന്റെ പുത്രനാണ്. ക്രിക്കറ്റിന്റെ സെലക്ഷനിലുൾപ്പെടെ പലപ്പോഴും പരാതി ഉയർന്നു വരാറുണ്ട്. അങ്ങനെ ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ട വ്യക്തിയാണ് സഞ്ജു. സഞ്ജുവിന്‍റെ ആത്മാർഥതയും പരിശ്രമവും കൊണ്ടാണ് ലോകശ്രദ്ധ നേടിയത്. ആ നേട്ടത്തില്‍ സ‍ഞ്ജുവിനെ സംസ്ഥാന സർക്കാരിനു വേണ്ടി മുഖ്യമന്ത്രി തന്നെ അഭിനന്ദിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ അദ്ദേഹത്തിന് സ്വീകരണം നൽകും. സഞ്ജുവിന്‍റെ പിതാവിനെ കാണും. രാവിലെ സഞ്ജുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സ‌ഞ്ജുവിന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.‘– മന്ത്രി പറഞ്ഞു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയാണ് സഞ്ജു.…

      Read More »
    Back to top button
    error: