മലപ്പുറത്ത് ഇരട്ടവോട്ട് ചെയ്ത യുവതിക്കെതിരേ കേസ് എടുത്തു ; വടക്കാഞ്ചേരിയില്‍ കള്ളവോട്ടിടാനെത്തിയ യുവാവിന്റെ വിരലിലെ മഴിയടയാളം കുടുക്കി ; പ്രിസൈഡിംഗ് ഓഫീസര്‍ കരുതല്‍ തടങ്കലില്‍ വെച്ചു

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരട്ട വോട്ട് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരേ കേസ്. മലപ്പുറത്തും തൃശൂര്‍ വടക്കാഞ്ചേരിയിലുമാണ് രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്ത് ഇരട്ടവോട്ട് ചെയ്ത യുവതിക്കെതിരേ പോലീസ് കേസെടുത്തപ്പോള്‍ വടക്കാഞ്ചേരിയില്‍ കള്ളവോട്ട് ചെയ്യാനെത്തി പിടികൂടപ്പെട്ട യുവാവിനെ കരുതല്‍ തടങ്കലില്‍ വെയ്ക്കുകയും ചെയ്തു.
വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മങ്കര തരു പീടികയില്‍ അന്‍വറാണ്(42) പിടിയിലായത്. മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍പട്ടികയിലും ഉണ്ടായിരുന്നു. കുളപ്പുള്ളിയില്‍ വോട്ട് ചെയ്ത ശേഷം വീണ്ടും വോട്ട് ചെയ്യാനായി ശ്രമിച്ചതോടെയാണ് കുടുങ്ങിയത്. ഉദ്യോഗസ്ഥര്‍ കയ്യിലെ മഷിയടയാളം കണ്ടുപിടികൂടുകയായിരുന്നു. തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസറുടെ പരാതി പ്രകാരം പൊലീസ് ഇയാളെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്.
മലപ്പുറത്ത് വലിയപറമ്പ് സ്വദേശിയായ യുവതിയാണ് ഇരട്ടവോട്ടിടാന്‍ ശ്രമിച്ച് പിടിയിലായത്. റിന്റു അജയ് എന്ന യുവതി കോഴിക്കോട് കൊടിയത്തൂര്‍ കഴുത്തുട്ടിപുറായിലെ വാര്‍ഡ് 17ല്‍ വോട്ട് ചെയ്തതിന് പിന്നാലെ ഉച്ചക്കഴിഞ്ഞ് മലപ്പുറം പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വലിയപറമ്പ് ചാലില്‍ ജിഎല്‍പി സ്‌കൂളിലും വോട്ട് ചെയ്യാന്‍ എത്തുകയായിരുന്നു. റിട്ടര്‍ണിംഗ് ഓഫീസര്‍ കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് യുവതിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് വടക്കന്‍ ജില്ലകളാണ് ഇന്ന് പോളിങ് ബൂത്തിലെ ത്തിയത്. രണ്ടാംഘട്ടവോട്ടെടുപ്പില്‍ 75.75 ശതമാനം പേരാണ് വോട്ട് രേഖപ്പെടു ത്തിയത്. രണ്ട് ഘട്ടങ്ങളിലുമായി 73.51 ശതമാനമാണ് പോളിങ് ശതനമാനമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ ര്‍ അറിയിച്ചു. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. മുന്നണികളെല്ലാം ആത്മവിശ്വാ സത്തിലാണ്.






