ആരാധകരുടെ പോര്‍വിളി മുഴങ്ങുന്നു; ഇനി ‘ദിലീപേട്ട’ന്റെ കാലമെന്ന് ഫാന്‍സുകാര്‍; നടിക്കു പിന്തുണയുമായി വന്ന പൃഥ്വിരാജിനെതിരെ കമന്റുകള്‍; തിരിച്ചടിച്ച് രാജു ഫാന്‍സ്

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ദിലീപ് ഫാന്‍സും മറ്റു ഫാന്‍സുകാരും തമ്മില്‍ കൊമ്പ് കോര്‍ക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കോടതി വെറുതെ വിട്ടതോടെ ദിലീപ് ഫ്രാന്‍സുകാര്‍ ആവേശത്തിലാണ്. 18ന് ദിലീപിന്റെ പുതിയ സിനിമയായ ഭഭബ റിലീസ് ചെയ്യുന്നതോടെ ദിലീപ് തന്റെ സൂപ്പര്‍താര പദവി തിരിച്ചുപിടിക്കും എന്നാണ് ആരാധകര്‍ പറയുന്നത്. ഇനിയും മറ്റു താരങ്ങള്‍ക്കെല്ലാം വീട്ടിലിരിക്കാം എന്ന രീതിയിലാണ് ആരാധകര്‍ തങ്ങളുടെ ജനപ്രിയ നായകനെ അവതരിപ്പിക്കുന്നത്.
ഇനി ദിലീപേട്ടന്റെ കാലമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. പൃഥ്വിരാജിന്റെ ആരാധകരും ദിലീപിനെ അനുകൂല അനുകൂലിക്കാത്തവരും കടുത്ത വിമര്‍ശനമാണ് ദിലീപ് ഫാന്‍സുകാര്‍ക്കെതിരെ ഉയര്‍ത്തുന്നത്. ദിലീപിനെ ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടി ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്ന പ്രചരണവും ശക്തമാണ്. ആടുജീവിതത്തിന് അവാര്‍ഡ് കിട്ടാത്തത് പോലും അതുകൊണ്ടാണെന്നും ആക്ഷേപമുണ്ട്.
ദിലീപ് തിരിച്ചു വരുന്നതോടെ പൃഥ്വിരാജിന് സൂപ്പര്‍സ്റ്റാര്‍ പദവി നഷ്ടമാകുമെന്ന ദിലീപ് ഫാന്‍സുകാരുടെ പരാമര്‍ശത്തെ പൃഥ്വിരാജിന്റെ ആരാധകര്‍ തള്ളിക്കളയുന്നു. ദിലീപിന്റെ പുതിയ സിനിമയില്‍ മോഹന്‍ലാലും ഉള്ളതിനാല്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ പിന്തുണയും പുതിയ സിനിമയ്ക്ക് ഉണ്ട്.
നടി ആക്രമിക്കപ്പെട്ട സമയത്ത് നടിക്ക് പിന്തുണയുമായി ആദിമയ പ്രമുഖരില്‍ ഒരാളായിരുന്നു പൃഥ്വിരാജ്. ദിലീപ് ഫാന്‍സ്‌കാര്‍ക്ക് അന്നുമുതല്‍ പൃഥ്വിരാജ് നോട്ടപ്പുള്ളിയാണ്. ഇതിനിടെ പൃഥ്വിരാജ് മലയാള സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രധാന താരമായി മാറുകയും ചെയ്തു. ഇതോടെ ദിലീപ് ഫാന്‍സുകാര്‍ക്കും പൃഥ്വിരാജ് ഫാന്‍സുകള്‍ അസ്വാരസ്യങ്ങള്‍ എടുത്തിരുന്നു.
ദിലീപ് കുറ്റവിമുക്തനായി പുറത്തുവന്നതോടെ ശക്തമായ ഒരു തിരിച്ചുവരവിനാണ് പുതിയ ചിത്രം വഴിയൊരുക്കുക എന്ന് ഫാന്‍സുകാര്‍ ഉറച്ചു വിശ്വസിക്കുന്നു. പൃഥ്വിരാജിനെതിരെ പരസ്യമായി തന്നെ പല കമന്റുകളും ഫെയ്‌സ്ബുക്കില്‍ നിറയുന്നുണ്ട്. ദിലീപിന്റെ വളര്‍ച്ചയില്‍ അസൂയയുള്ള ആളാണ് പൃഥ്വിരാജ് എന്നും ദിലീപ് തളര്‍ന്നാലേ തനിക്ക് വളരാന്‍ പറ്റുമോ എന്ന് ബോധ്യമുള്ള ആളാണ് പൃഥ്വിരാജ് എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. കോടതിക്ക് ശേഷം മലയാള സിനിമയില്‍ ദിലീപിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായ രണ്ടു ചേരികള്‍ ശക്തിപ്പെട്ടു. ഫാന്‍സുകാര്‍ തമ്മിലുള്ള പോരാട്ടവും അതിന്റെ ഭാഗമാണ്.






