ലോക്‌സഭയില്‍ മത്സരിച്ചപ്പോള്‍ തൃശൂരില്‍ വോട്ടു ചെയ്തു, തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും ; സുരേഷ്ഗോപി വോട്ടുചെയ്തതില്‍ നിയമപരമയ പ്രശ്‌നമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സുരേഷ്ഗോപി വോട്ടു ചെയ്ത തില്‍ തെറ്റില്ലെന്ന്് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും പറ ഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്ഗോപി തൃശൂരും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവ നന്തപുരത്തും വോട്ടു ചെയ്തതിനെതിരേ സിപിഐ യും കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു.
പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. ഇന്നലെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് സുനില്‍കുമാര്‍ രംഗത്ത് വന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന സുരേഷ്‌ഗോപി തൃശൂര്‍ നെട്ടിശ്ശേരിയിലെ വിലാസത്തിലാ യിരുന്നു വോട്ടു ചെയ്തത്. എന്നാല്‍ ആദ്യ ഘട്ടം വോട്ടെടുപ്പ് നടന്ന തിരുവനന്തപുരത്തെ തദ്ദേശ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സുരേഷ്ഗോപി താന്‍ താമസിക്കുന്ന തിരുവനന്തപുരത്ത് ശാസ്തമം ഗലത്തായിരുന്നു വോട്ടു ചെയ്തത്. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയമാക്കി മാറ്റിയപ്പോള്‍ രണ്ടും വ്യത്യസ്ത വോട്ടര്‍ പട്ടികയാണെന്നും നിയമപരമായി പ്രശ്നമില്ലെന്നും പരാതി നല്‍കിയാ ല്‍ അന്വേഷിക്കാമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്ന മറുപടി.
നെട്ടിശേരിയില്‍ സ്ഥിരതാമസക്കാരെന്ന് പറഞ്ഞാണ് തൃശൂരില്‍ വോട്ട് ചെയ്തത്. ഇപ്പോള്‍ വോ ട്ടുചെയ്തത് തിരുവനന്തപുരത്തെ ശാസ്തമംഗലത്തുമാണ്. ഇതെങ്ങനെയാണ് സംഭവിച്ചതെന്ന് വി .എസ്. സുനില്‍കുമാര്‍ ചോദിച്ചു. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര മന്ത്രിയും മറു പടി പറയണമെന്നും പറഞ്ഞു. ഫേസ്ബുക്കിലാണ് സുനില്‍ കുമാറിന്റെ വിമര്‍ശനം. നേര ത്തെ, തൃശൂര്‍ മണ്ഡലത്തിലെ വോട്ടുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകള്‍ പുറത്തുവ ന്നിരുന്നു.






