Kerala
-
സ്ത്രീ-പുരുഷ തുല്യതയെ മുസ്ലീം ലീഗ് അംഗീകരിക്കുന്നില്ല; വീണ്ടും വെടിയുതിര്‍ത്ത് സലാം
മലപ്പുറം: മുസ്ലീംലീഗ് സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്നും സാമൂഹ്യ നീതിയാണ് വേണ്ടതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ‘ജന്‍ഡര്‍ ഈക്വാളിറ്റിയല്ല. ജന്‍ഡര്‍ ജസ്റ്റിസാണ് ലീഗ് നയം. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാന്‍ കഴിയുമോ?’ – എടക്കരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പി എം എ സലാം പറഞ്ഞു. മുസ്ലീംലീഗ് മതപരമായ അഭിപ്രായം പറയാറില്ല, രാഷ്ട്രീയ അഭിപ്രായമാണ് പറയുന്നത്. സ്ത്രീയും പുരുഷനും തുല്യരല്ല, പ്രായോഗികമല്ലാത്ത, മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ എന്തിനാണ് കൊണ്ടുവരുന്നതെന്നും സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാന്‍ കഴിയുമോ, ലോകം അംഗീകരിച്ചിട്ടുണ്ടോ, ഒളിംപിക്‌സില്‍ പോലും സ്ത്രീകള്‍ക്ക് വേറെ മത്സരമാണ്. ബസില്‍ പ്രത്യേക സീറ്റല്ലേ, സ്‌കൂളില്‍ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ, വേറേയല്ലേ, ഇതെല്ലാം രണ്ടും വിത്യസ്തമായത് കൊണ്ടല്ലേയെന്നും പിഎംഎ സലാം ചോദിച്ചു.
Read More » -
ആരോഗ്യം തകർക്കും: ജിമ്മുകളിൽ ഉത്തേജക മരുന്നുകൾ വ്യാപകം, ലക്ഷങ്ങളുടെ മരുന്നുകൾ പിടിച്ചെടുത്തു
കേരളത്തിലെ ജിമ്മുകളിൽ ഉത്തേജക മരുന്നുകളും സ്റ്റീറോയ്ഡുകളും വ്യാപകമായി ഉപയോഗിക്കുന്നതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തി. 50 ഓളം ജിമ്മുകളിൽ നടത്തിയ റെയ്ഡിൽ ലക്ഷങ്ങളുടെ മരുന്നുകളാണ് പിടിച്ചെടുത്തത്. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബർ മാസത്തിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകൾ അനധികൃതമായി ഉപഭോക്താക്കൾക്ക് നൽകി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഇത്തരത്തിൽ ഒരു പരിശോധന നടത്തിയത്. ഈ ജിമ്മുകൾക്കെതിരെ കേസെടുത്ത് കർശന നിയമ നടപടികൾ സ്വീകരിച്ചതായും മന്ത്രി വീണാ ജോർജ് അറിയിച്ചു. ജിമ്മുകളിൽ നിന്നും പിടിച്ചെടുത്ത മരുന്നുകളിൽ പല രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉൾപ്പെടും. തൃശൂരിലെ ഒരു ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഈ മരുന്നുകൾ എല്ലാം തന്നെ സ്റ്റിറോയ്ഡുകൾ അടങ്ങിയവയാണ്. ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം കഴിക്കേണ്ട മരുന്നുകളാണ്…
Read More » -
”വിധികര്‍ത്താവിനെ എസ്എഫ്ഐക്കാര്‍ തടഞ്ഞുവച്ചു, ബാത്ത്റൂമില്‍ പോകാന്‍ നാപ്കിന്‍ കാണിക്കേണ്ടി വന്നു”
തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ എസ്എഫ്ഐ വിധികര്‍ത്താക്കളെ കയ്യേറ്റം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍പേഴ്സണ്‍ നിധിന്‍ ഫാത്തിമ. പ്രചരിക്കുന്നത് ഒരുഭാഗത്തിന്റെ വീഡിയോ മാത്രമെന്നും നിതിന്‍ ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു. എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം യൂണിയന്‍ നഷ്ടമായതിന്റെ അരിശം തീര്‍ക്കുകയായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരെന്ന് നിതിന്‍ ഫാത്തിമ ആരോപിച്ചു. ഇത്തവണ യൂണിയന്‍ എംഎസ്എഫ് – കെഎസ് യു സഖ്യം പിടിച്ചതോടെ കലോത്സവം നടാത്താന്‍ കഴിയാത്തതിന്റെ അമര്‍ഷം അവര്‍ക്കുണ്ടായിരുന്നു. കലോത്സവം തുടങ്ങി ആദ്യദിവസം മുതല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളണ്ടിയര്‍മാരെയും സംഘാടകരെയും പ്രകോപിപ്പിച്ചിരുന്നതായും ഫാത്തിമ പറഞ്ഞു. കലോത്സവം കലക്കാന്‍ എസ്എഫ്ഐക്കാര്‍ നേരത്തെ പദ്ധതിയിട്ടതിന്റെ ഭാഗമായാണ് പെണ്‍കുട്ടികളായ വളണ്ടിയര്‍മാരെയും വിധികര്‍ത്താക്കളെ അക്രമിക്കുകയും പൂട്ടിയിടുകയും ചെയ്തത്. ഒരു വനിത വിധികര്‍ത്താവിനെ ബാത്ത്റൂമില്‍ പോകാന്‍ അനുവദിക്കാതെ തടഞ്ഞവച്ചു. അവസാനം പിരീഡ്സ് ആണെന്ന് പറഞ്ഞ് നാപ്കിന്‍ കാണിച്ചപ്പോള്‍ മാത്രമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അവരെ ബാത്ത്റൂമിലേക്ക് കടത്തിവിട്ടതെന്നും നിധിന്‍ ഫാത്തിമ പറഞ്ഞു. വിധി കര്‍ത്താക്കളെ ഇടിക്കട്ടകൊണ്ട് അടിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ്…
Read More » -
തണുത്തു വിറച്ച് വീണ്ടും മൂന്നാര്‍, താപനില പൂജ്യം ഡിഗ്രി
ഇടുക്കി: ഒരിടവേളയ്ക്കു ശേഷം മൂന്നാര്‍ വീണ്ടും അതിശൈത്യത്തിന്റെ പിടിയില്‍. പ്രദേശത്തെ കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് തിങ്കളാഴ്ച പുലര്‍ച്ചെ മാട്ടുപ്പെട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ രേഖപ്പെടുത്തി. സെവന്‍മല, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളില്‍ കുറഞ്ഞ താപനില ഒരു ഡി?ഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞ് വീണു. ഇതോടെ പ്രദേശത്തേക്ക് വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്നു. വരും ദിവസങ്ങളിലും താപനില വീണ്ടും താഴുമെന്നാണ് സൂചന.
Read More » -
കാലിക്കറ്റ് യൂണി. കലോത്സവത്തിനിടെ സംഘര്‍ഷം; എസ്എഫ്ഐ നേതാവിന്റെ നില ഗുരുതരം; കെഎസ് യു പ്രവര്‍ത്തകരെ കൊണ്ടുപോയ ആംബുലന്‍സിന് നേരെ ആക്രമണം
തൃശൂര്‍: മാള ഹോളി ഗ്രേസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം. ഇന്നു പുലര്‍ച്ചെയോടെയാണ് കെഎസ് യു – എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്എഫ്ഐ കേരള വര്‍മ്മ കോളജ് യൂണിറ്റ് പ്രസിഡന്റ് ആശിഷിന്റെ നില ഗുരുതരമാണ്. മത്സരങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. ഇരുവിഭാഗത്തിലുമായി 15ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടിയിലെയും മാളയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം പരുക്കേറ്റ കെഎസ് യു വിദ്യാര്‍ഥികളുമായി പോയ ആംബുലന്‍സ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. ആംബുലന്‍സിന്റെ മുന്‍വശത്തെ ഗ്ലാസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വാഹനത്തിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന കെഎസ് യു പ്രവര്‍ത്തകരായ ആദിത്യന്‍, ഗോകുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് ഡി സോണ്‍ കലോത്സവം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ചില വിദ്യാര്‍ഥികള്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. നാടക…
Read More » -
ഞെട്ടിക്കുന്ന അഴിമതി: തെരുവ് വിളക്കിൽ ബൾബുമാറ്റി എൽ.ഇ.ഡി ആക്കാനുള്ള പദ്ധതി അട്ടിമറിച്ചു, ഖജനാവിന് നഷ്ടം 243 കോടി
വൈദ്യുതി ബോർഡിനെക്കുറിച്ച് പ്രതിദിനം പുറത്തു വന്നു കൊണ്ടിരിക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും ആരെയും ഞെട്ടിക്കും. തെരുവുവിളക്കുകളിലെ ബൾബുമാറ്റി എൽ.ഇ.ഡി ആക്കാൻ തുടങ്ങിയ ‘നിലാവ്’ പദ്ധതി അട്ടിമറിക്കപ്പെട്ട സംഭവമാണ് പുതിയതായി വെളിച്ചത്തു വന്നത്. അതിലൂടെ സംസ്ഥാനസർക്കാരിനു നഷ്ടം 243 കോടി രൂപ. പത്തരലക്ഷം പഴയ ബൾബുകൾ മാറ്റാനാണു ലക്ഷ്യമിട്ടത്. എന്നാൽ, മാറ്റിയത് 3,60,976 എണ്ണം മാത്രം. ലക്ഷ്യമിട്ടതിന്റെ നാലിലൊന്നേ യാഥാർഥ്യമായുള്ളൂ. പക്ഷേ പദ്ധതിക്കായി നീക്കിവെച്ച തുകയുടെ 84 ശതമാനവും ചെലവായി. കിഫ്ബി വഴി അനുവദിച്ച തുകയാണ് ഇങ്ങനെ പാഴായത്. കേന്ദ്ര ഊർജമന്ത്രാലയത്തിനു കീഴിലെ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എൽ) എന്ന സ്ഥാപനത്തിനായിരുന്നു പദ്ധതിയുടെ നിർവഹണച്ചുമതല. ഇവർ ആവശ്യപ്പെട്ടപ്രകാരം നീക്കിവെച്ച 289.82 കോടി രൂപയുടെ 84 ശതമാനം (243 കോടി) സംസ്ഥാനസർക്കാർ മുൻകൂറായി നൽകി. എന്നിട്ടും പദ്ധതി പൂർത്തിയാക്കിയില്ല. വൈദ്യുതി ബോർഡിന്റെ സർവേയുടെ അടിസ്ഥാനത്തിലാണ് എൽ.ഇ.ഡി ബൾബുകളിടാൻ തീരുമാനിച്ചത്. 60 ലക്ഷം വൈദ്യുതിത്തൂണുകളാണ് ബോർഡിനുള്ളത്. 16.24 ലക്ഷത്തിൽ തെരുവുവിളക്കു സ്ഥാപിച്ചിരുന്നു. അതിൽ…
Read More » -
വായനക്കാരെ വഞ്ചിച്ച മലയാള പത്രങ്ങളിലെ പരസ്യം: പരസ്യസ്ഥാപനത്തിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പിഴ
മുഖപേജിലും പുറം പേജിലും നിറയെ പരസ്യങ്ങൾ കുത്തിനിറച്ചാണ് ഓരോ ദിവസവും ദിനപത്രങ്ങൾ എത്തുന്നത്. ഈ പരസ്യ പ്രളയത്തിൽ വാർത്തകൾ കണ്ടെത്താൻ തന്നെ പ്രയാസം. ഇതിനിടെയാണ് യാതൊരു സൂചനയും നൽകാതെ, വാർത്ത എത്ര വ്യാജേന മലയാളത്തിലെ മുഴുവൻ മുൻനിര പത്രങ്ങളും മുഖ പേജിൽ തന്നെ വ്യാജ പരസ്യം പ്രസിദ്ധീകരിച്ചത്. ഇതിൻ്റെ പേരിൽ വിഷൻ ഐഎഎസ് എന്ന സ്ഥാപനത്തിന് കേന്ദ്ര ഉപഭോക്തൃകാര്യ സംരക്ഷണ അതോരിറ്റി 3 ലക്ഷം രൂപയുടെ പിഴ ചുമത്തി. ഈ സ്ഥാപനത്തില്‍ പഠിച്ച വിദ്യാർത്ഥികളുടെ വിജയ ശതമാനം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ പരസ്യം നല്‍കിയതായി കണ്ടെത്തിയെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 2020ലെ സിവില്‍ സർവീസ് പരീക്ഷയില്‍ ആദ്യത്തെ 10 റാങ്കുകള്‍ നേടിയ എല്ലാവരും തങ്ങളുടെ സ്ഥാപനത്തില്‍ പഠിച്ചവരാണെന്ന് പരസ്യത്തില്‍ അവകാശപ്പെട്ടിരുന്നു. മാത്രമല്ല ഇവരുടെ ചിത്രങ്ങള്‍ സഹിതമാണ് പരസ്യങ്ങൾ നല്‍കിയത്. ഈ വെള്ളിയാഴ്ച രാവിലെ പതിവുപോലെ പത്രമെടുത്ത വായനക്കാര്‍ അമ്പരപ്പിലും ആശയക്കുഴപ്പത്തിലും അകപ്പെട്ടു പോയി. മലയാള…
Read More » -
കാസർകോട് ‘നിധി’: കുഴിച്ചെടുക്കാൻ വന്ന നാലംഗ സംഘത്തിലെ 2 പേർ പിടിയിൽ, അയച്ചത് പഞ്ചായത് മെമ്പറായ രാഷ്ട്രീയക്കാരൻ
കാസർകോട്: പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ നാലംഗ സംഘത്തിലെ 2 പേർ പൊലീസ് പിടിയിലായി. കൂടെയുണ്ടായിരുന്ന മറ്റ് 2 പേർ ഓടി രക്ഷപ്പെട്ടു. ഇന്ന് (തിങ്കൾ) വൈകീട്ട് 4 മണിയോടെയാണ് സംഭവം. കോട്ടയ്ക്ക് അകത്തെ കിണറിന് ഉള്ളിലാണ് ഇവർ നിധി കുഴിക്കാൻ നോക്കിയത്. പഞ്ചായത് മെമ്പറായ ഒരു രാഷ്ട്രീയ നേതാവിന്റെ നിർദേശ പ്രകാരമാണ് തങ്ങൾ നിധി കുഴിക്കാൻ എത്തിയതെന്ന് പിടിയിലായവർ വെളിപ്പെടുത്തി. സംഘത്തിൽ ഉണ്ടായിരുന്നത് കാസർകോട്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള യുവാക്കളാണ്. കോട്ടയ്ക്കകത്തുനിന്നും ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് നിധി കുഴിക്കുന്നവരെ കണ്ടത്. ആളുകളെ കണ്ടയുടൻ പുറത്തുണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെട്ടു. അതേസമയം കിണറിനകത്ത് നിന്ന 2 പേർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിച്ചു. കുമ്പള പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവർ 3 ദിവസം മുൻപും കോട്ടയ്ക്കകത്ത് നിധി അന്വേഷിച്ച്…
Read More » -
ചതി: ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയുടെ സ്കൂട്ടറിൽ മയക്കുമരുന്ന് വച്ച് കേസിൽ കുടുക്കിയ സംഭവം, പ്രതി നാരായണ ദാസിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണം
കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലസണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതി നാരായണ ദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 7 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ 3 മാസത്തിനുള്ളിൽ കുറ്റപത്രം നൽകാനും അന്തിമ റിപ്പോർട്ട് നൽകി 4 മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് എന്നാണ് അന്വേഷണ സംഘം പറയുന്നത്. ഷീല സണ്ണിയുടെ മകന്‍റെ ഭാര്യയുടെ സഹോദരിയും ബംഗളൂരുവിലെ വിദ്യാർത്ഥിനി ലിവിയ ജോസിൻ്റെ സുഹൃത്താണ് നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എൽഎസ്‌ഡി സ്റ്റാമ്പ് ഷീലയുടെ ബാഗിൽ വെച്ച ശേഷം നാരായണ ദാസ് വിവരം എക്സൈസിന് നൽകിയത്. മെഡിക്കൽ എക്സാമിനറുടെ പരാതിയിൽ ഇത് വ്യാജ എൽഎസ്‌ഡി സ്റ്റാമ്പാണെന്ന് വ്യക്തമായെങ്കിലും എക്സൈസ് സംഘം ഈ വിവരം മറച്ചുവെച്ചു. റിപ്പോർട്ട്…
Read More » -
നരഭോജി കടുവയുടെ വയറ്റില്‍ രാധയുടെ വസ്ത്രവും കമ്മലും മുടിയും; മരണകാരണം കഴുത്തിലുണ്ടായ മുറിവ്
വയനാട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ വയറ്റില്‍ നിന്ന് കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മല്‍, മുടി എന്നിവ കണ്ടെത്തി. കടുവയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയുടെ കഴുത്തില്‍ ഏറ്റുമുട്ടലില്‍ സംഭവിച്ച നാല് മുറിവുകള്‍ ഉണ്ടായിരുന്നു. ഉള്‍വനത്തില്‍ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ മുറിവെന്നാണ് നിഗമനം. ഇന്നലെയുണ്ടായ ഏറ്റമുട്ടലിലാണ് കടുവയ്ക്ക് പരിക്കേറ്റത്. ഈ മുറിവുകള്‍ മരണകാരണമായെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. രാത്രി 12.30 തോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കാടിനുള്ളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയില്‍ കണ്ടത്. 2 മണിക്കൂര്‍ നേരം കടുവയ്ക്കു പിറകെ…
Read More »