Kerala

    • 18കാരി ജീവനൊടുക്കി; മരണം വിവാഹത്തിനു 4 നാൾ മുമ്പ്

           മ‍ഞ്ചേരിക്കടുത്ത് കാരക്കുന്നിൽ 18 കാരി പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആമയൂർ റോഡ് പുതിയത്ത് വീട്ടിൽ പരേതനായ ഷർഷ സിനിവറിന്റെയും  സുനീറയുടെയും  മകൾ ഷൈമ സിനിവർ ആണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കം ഇന്ന് (ചൊവ്വാ) ഉച്ചയ്ക്ക് കാരക്കുന്ന് വലിയ ജുമാമസ്ജിദിൽ. ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയാണ് സംഭവം. കാരക്കുന്നിലുള്ള പിതൃസഹോദരന്റെ വീടിന്റെ ടെറസിലുള്ള കമ്പിയിൽ ‍കഴുത്തിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഷൈമയുടെ വിവാഹ നിശ്ചയം. അടുത്ത ദിവസം നിക്കാഹ് നടക്കാനിരിക്കെയാണ് സംഭവം. കാരക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തിനു ശേഷം പിഎസ്‌സി പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു. സഹോദരങ്ങൾ: തസ്നി സിനിവർ, നിഷാൽ.

      Read More »
    • കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കും:  വൈറ്റിലയിലെ സൈനികരുടെ ഫ്ലാറ്റിൻ്റെ 2 ടവർ പൊളിക്കണമെന്ന് ഹൈക്കോടതി

           കൊച്ചി വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. ബി, സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്. ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും ടവറുകൾ പൊളിച്ച് നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഫ്ലാറ്റുകൾ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാർ തന്നെ നൽകിയ ഹർജിയിലാണ് ഉത്തരവ്. ചന്ദർ കുഞ്ച് എന്നാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ പേര്. ഇവിടെ 3 ടവറുകളാണ് ഉള്ളത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ് 2018ൽ ഫ്ലാറ്റ് നിർമ്മിച്ചത്. ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്റെ 2 ടവറുകളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. 2 ടവറുകൾ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് കോടതി നിർദ്ദേശം നല്‍കി. ഫ്ലാറ്റുകൾ പൊളിച്ച് നീക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്നും നിലവിലുള്ള ഫ്ലാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതുതായി നിർമ്മിക്കുന്ന ഫ്ലാറ്റുകൾക്ക് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വൈറ്റിലേക്ക്…

      Read More »
    • റോഡ് നിര്‍മ്മാണ സ്ഥലത്ത് ബാരിക്കേഡ് ഇല്ല, ബൈക്ക് തോട്ടില്‍ വീണു; യുവാവിന് ദാരുണാന്ത്യം

      കോഴിക്കോട്: ചേവരമ്പലം ബൈപ്പാസില്‍ ഫുഡ് ഡെലിവറി ജീവനക്കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉമ്മളത്തൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ റോഡിനു സമീപത്തെ തോട്ടില്‍ അതിഥി തൊഴിലാളിയാണ് ബൈക്കും മൃതദേഹവും ആദ്യം കണ്ടത്. ഇയാള്‍ നാട്ടുകാരെ വിമറിയിക്കുകയും പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും ചെയ്യുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. റോഡ് പണി പുരോഗമിക്കുന്നതിനു സമീപത്താണ് അപകടം. ഞായറാഴ്ച രാത്രി ഫുഡ് ഡെലിവറിക്കായി പോകുമ്പോള്‍ അപകടത്തില്‍ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. വെളിച്ചക്കുറവും മുന്നറിയിപ്പ് ബോര്‍ഡില്ലാത്തതും ബാരിക്കേഡ് വെക്കാത്തതും അപകടത്തിനു കാരണമാകാമെന്നും നാട്ടുകാര്‍ പറഞ്ഞു. രാത്രിയില്‍ ലോറി ഉള്‍പ്പെടെ റോഡരികില്‍ നിര്‍ത്തിയിടുന്നതും കാഴ്ച മറയ്ക്കുന്നുണ്ട്.  

      Read More »
    • കണ്ണൂരില്‍ M.V ജയരാജന്‍ തുടരും, നികേഷും അനുശ്രീയും ജില്ലാ കമ്മിറ്റിയില്‍

      കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും. പാര്‍ട്ടി ജില്ലാ സമ്മേളനമാണ് ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നേരത്തേ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് എം.വി ജയരാജന്‍ ജില്ലാ സെക്രട്ടറിയായെത്തുന്നത്. 50-അം?ഗ ജില്ലാ കമ്മിറ്റിയില്‍ പതിനൊന്ന് പുതുമുഖങ്ങളുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി നികേഷ് കുമാര്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാര്‍ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. ഡി.വൈ.എഫ്.ഐ യുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്‌സല്‍, സെക്രട്ടറി സരിന്‍ ശശി, കെ.ജനാര്‍ദനന്‍, സി.കെ രമേശന്‍, എന്‍ അനില്‍ കുമാര്‍, സി എം കൃഷ്ണന്‍, പി ഗോവിന്ദന്‍,വി കുഞ്ഞികൃഷ്ണന്‍ എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി. 2019- ലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജന്‍ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്കെത്തിയത്. സെക്രട്ടറിയായിരുന്ന പി. ജയരാജന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ഥിയായപ്പോഴായിരുന്നു ഇത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പി. ജയരാജന് സ്ഥാനം…

      Read More »
    • അനന്തപുരിയില്‍ വീണ്ടും വ്യാജ ബോംബ് ഭീഷണി; ഹോട്ടലില്‍ സ്‌ഫോടനം നടത്തുമെന്ന് ഇമെയില്‍, 2 മണിക്കൂറോളം ആശങ്ക, ആറു മാസത്തിനിടെ എട്ടാമത് സംഭവം!

      തിരുവനന്തപുരം: തലസ്ഥാനത്തു ഹോട്ടലിന് നേരെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരില്‍ ബോംബ് ഭീഷണി.കിഴക്കേക്കോട്ട പവര്‍ഹൗസ് റോഡിലെ ഹോട്ടല്‍ ഫോര്‍ട്ട് മാനറില്‍ ഇന്നലെ ഉച്ചയ്ക്കു 2.30ന് മനുഷ്യബോംബ് സ്‌ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം.രാവിലെ 9.30ന് ഹോട്ടലിലെ ഇമെയില്‍ വിലാസത്തില്‍ എത്തിയ സന്ദേശം 12ന് ആണ് മാനേജര്‍ കാണുന്നത്. വിവരം അറിഞ്ഞെത്തിയ പൊലീസ് 2 മണിക്കൂറോളം ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.അന്വേഷണത്തില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചതായി കമ്മിഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്‍ പരിശോധന ആരംഭിച്ചു. ഇംഗ്ലിഷില്‍ എഴുതിയ നാലു വരികളുള്ള ഒരു പാരഗ്രാഫ് ആണ് ഇമെയിലിലുള്ളത്. തമിഴ്‌നാട്ടിലെ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട വിഷയമാണു ഇതില്‍ പറയുന്നതെന്നും വ്യാജ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് തയാറാക്കിയ ഇമെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശം അയച്ചതെന്നും പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം പൂക്കോട് വെറ്ററിനറി സര്‍വകലാശാലയ്ക്കും തലസ്ഥാനത്തെ മറ്റൊരു ഹോട്ടലിനും എതിരെ ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഹോട്ടല്‍…

      Read More »
    • ‘പുരോഗതി വേണോ? ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ ഭരിക്കണം, ഞാന്‍ ചോദിച്ചതാണ്’

      ന്യൂഡല്‍ഹി: ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ കേരളത്തെ പരിഹസിച്ചും ആദിവാസി വകുപ്പ് ഉന്നത കുലജാതര്‍ ഭരിച്ചാലേ പുരോഗതിയുണ്ടാകൂ എന്ന അഭിപ്രായപ്രകടനവുമായി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ഗോത്ര വകുപ്പ് ബ്രാഹ്‌മണര്‍ ഭരിക്കട്ടെയെന്നും, ഉന്നതകുലജാതര്‍ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ വന്നാല്‍ ആദിവാസി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നും ഗോത്ര വിഭാഗങ്ങളുടെ കാര്യം ബ്രാഹ്‌മണനോ നായിഡുവോ നോക്കണമെന്നുമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. ഡല്‍ഹി മയൂര്‍ വിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആദിവാസി വകുപ്പ് എനിക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അത് പലതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ആദിവാസി വിഭാഗത്തിനായി നേരത്തെ മുതല്‍ ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് ഞാന്‍. ഈ വിഭാഗത്തിന് മാറ്റം വരണമെങ്കില്‍ ഉന്നതകുലജാതരായ ആളുകള്‍ ആദിവാസി വകുപ്പുകളുടെ ചുമതലയിലേക്ക് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നോക്ക വിഭാഗങ്ങളുടെ വകുപ്പുകളുടെ ചുമതലയിലേക്ക് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആളുകള്‍ വരണം. ഇത്തരം ജാനാധിപത്യമായ മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകണമെന്നുമാണ് സുരേഷ്…

      Read More »
    • ഒളിച്ചുകളിക്കിടെ നാലരവയസുകാരി ടാര്‍ വീപ്പയില്‍ കുടുങ്ങി; രക്ഷകരായി അഗ്‌നിരക്ഷാസേന

      കാസര്‍കോട്: ഒളിച്ചുകളിക്കുന്നതിനിടയില്‍ വീടിന് സമീപത്തെ ടാര്‍ വീപ്പയിലേക്ക് ഇറങ്ങി കുടുങ്ങിയ നാലരവയസുകാരിയെ രക്ഷിച്ചു. മുട്ടിന് മുകളില്‍ വരെ ടാറില്‍ മുങ്ങി പുറത്തിറങ്ങാനാവാത്തവിധം കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാസേനയെത്തി ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം. ചട്ടഞ്ചാല്‍ എംഐസി കോളേജിന് സമീപത്തെ ഖദീജയുടെ മകള്‍ ഫാത്തിമയാണ് അപകടത്തില്‍പ്പെട്ടത്. സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് ഒളിച്ചുകളിക്കുകയായിരുന്നു ഫാത്തിമ. അതിനിടയില്‍ വീടിന് സമീപം റോഡ് ടാറിങ്ങിനായി കൊണ്ടുവന്ന ടാര്‍ വീപ്പയിലേക്ക് ഇറങ്ങുകയായിരുന്നു. വീപ്പയ്ക്ക് സമീപത്തെ കല്ലില്‍ ചവിട്ടിയാണ് അകത്തേക്ക് ഇറങ്ങിയത്. വീപ്പയില്‍ ഇറങ്ങിയ ഫാത്തിമ നെഞ്ചോളം ടാറില്‍ മുങ്ങി. ഒപ്പമുണ്ടായിരുന്ന സഹോദരി ഉടന്‍ വീട്ടിലെത്തി ഉമ്മയെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികളും പൊലീസും എത്തിയെങ്കിലും കുട്ടിയെ പുറത്തെത്തിക്കാനായില്ല. വെയിലേറ്റ് ടാര്‍ ഉരുകിയ നിലയിലായിരുന്നു. ഈ സമയത്താണ് ഫാത്തിമ വീപ്പയില്‍ ഇറങ്ങിയത്. പിന്നീട് ടാര്‍ തണുത്ത് കട്ടിയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. കാസര്‍കോട് ഫയര്‍ സ്റ്റേഷനിലെ ലീഡിങ് ഫയര്‍മാന്‍ പി സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. 30 ലിറ്റര്‍ ഡീസല്‍ വീപ്പയിലേക്ക്…

      Read More »
    • കുറിക്ക് കൊള്ളുംവിധം പറയാന്‍ അറിയാം; മുഖ്യനെതിരായ ചാക്കോയുടെ പ്രസംഗം പുറത്ത്

      തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന എന്‍.സി.പി സംസ്ഥാന പ്രസിഡിന്റ് പി.സി ചാക്കോയുടെ പ്രസംഗം പുറത്ത്. മന്ത്രിമാറ്റത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ചാക്കോയുടെ വിമര്‍ശനം. കുറിക്ക് കൊള്ളും വിധം മുഖ്യമന്ത്രിക്ക് മറുപടി നല്‍കാന്‍ തനിക്കറിയാമെന്ന് പി.സി ചാക്കോ എന്‍സിപി തിരിവനന്തപുരം ജില്ലാ നേതൃയോഗത്തില്‍ പ്രസംഗിച്ചതിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഇത് ആരോ റെക്കോഡ് ചെയ്ത് പുറത്തുവിടുകയായിരുന്നു. എന്‍സിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ കുറേ നാളായി വലിയ തോതില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. നേരത്തെ അച്ചടക്കനടപടി നേരിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ആറ്റുകാല്‍ സജിയും സംസ്ഥാന പ്രസിഡന്റും തമ്മിലുള്ള തര്‍ക്കം കുറേക്കാലമായി രൂക്ഷമാണ്. സജിയെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ നിലവിലെ ജില്ലാ കമ്മിറ്റിയിലുമുണ്ട്. കഴിഞ്ഞ തവണ ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം പി.സി ചാക്കോയ്ക്കെതിരേ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. മൂന്ന് ദിവസം മുന്‍പാണ് ജില്ലാ കമ്മിറ്റി യോഗം നടന്നത്. സംഭവത്തെക്കുറിച്ച് പി.സി ചാക്കോ പ്രതികരിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലുള്ളവരും വിഷയത്തില്‍ വ്യക്തമായ…

      Read More »
    • റീല്‍സ് പതിവായി കണ്ടാൽ ദോഷങ്ങൾ ഏറെ:  ശ്രദ്ധക്കുറവും ഇന്‍സോമിയ പോലുള്ള ഉറക്കപ്രശ്‌നങ്ങള്‍ക്കും സാധ്യത

      സദാ സമയവും മൊബൈലിൽ കണ്ണും നട്ടിരുന്ന് റീൽസ് കാണുന്നവർ ഒരു കാര്യം വിസ്മരിക്കരുത്, വിനോദത്തിന് ആരംഭിക്കുന്ന  ഈ റീല്‍ കാണല്‍ ശീലം ഒരു ആസക്തിയായി മാറാനുള്ള സാധ്യത കൂടുതലാണ്. ഒന്നില്‍ തുടങ്ങി മറ്റൊന്നിലേക്ക് സ്‌ക്രോള്‍ ചെയ്തുകൊണ്ടേയിരിക്കും. ഈ ശീലം നമ്മുടെടെ തലച്ചോറിന് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ദുർബലപ്പെടുത്തുമെന്ന് ടിയാന്‍ജിന്‍ നോര്‍മല്‍ സര്‍വകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നു.17നും 30നും ഇടയിൽ പ്രായമായ 111 പേരാണ് പഠനത്തിന്റെ ഭാഗമായത്. ഇവരോട് 2 മാസം ശരാശരി 95 മിനിറ്റ് വരെ ഇത്തരം ഷോര്‍ട്ട് വിഡിയോകള്‍ കാണാന്‍ ആവശ്യപ്പെട്ടു. എംആര്‍ഐ ഉപയോഗിച്ച് ഓരോരുത്തരുടെയും തലച്ചോറിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്തു. പരിശോധന ഫലം ഞെട്ടിക്കുന്നതായിരുന്നു. ഈ ശീലം ആളുകളെ തീവ്രമായ ആസക്തിയിലേക്ക് തള്ളിവിടുന്നതായി കണ്ടെത്തി. കൂടാതെ തിരുമാനമെടുക്കല്‍, വികാര നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗങ്ങളായ ഓര്‍ബിറ്റോഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിലും സെറിബെല്ലത്തിലും ഇത് സ്വാധീക്കുന്നുണ്ടെന്നും ​ഗവേഷകർ പറയുന്നു. പഠനത്തിൽ പങ്കെടുത്തവരുടെ തലച്ചോറിന്റെ പോസ്റ്റീരിയര്‍ സിംഗുലേറ്റ് കോര്‍ട്ടെക്‌സിലെയും ഡോര്‍സോളാറ്ററല്‍ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിലെയും…

      Read More »
    • കള്ളം, പച്ചക്കള്ളം…! ‘സിപിഎം വിഡ്ഢികളുടെ പാർട്ടി’ എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് എംഎൻ കാരശ്ശേരി

         സി.പിഎമ്മിനെ തല്ലാൻ കിട്ടുന്ന ഏതു ചുള്ളിക്കമ്പും ഉപയോഗിക്കുക എന്നതാണ് കേരളത്തിലെ മാധ്യമങ്ങളുടെ രീതി. സാംസ്കാരിക പ്രവർത്തകർ തുടങ്ങി അപ്രസക്തരായ വ്യക്തികൾ വരെ പുലമ്പുന്ന സിപിഎം വിരുദ്ധത മധ്യമങ്ങളിൽ വൻ വാർത്തയാണ്. ഇപ്പോഴിതാ അദ്ധ്യാപകനും എഴുത്തുകാരനുമായ എംഎൻ കാരശ്ശേരിയുടെ പേരിലാണ് ചില വാർത്തകൾ പ്രചരിക്കുന്നത്. ‘സിപിഎം എന്ന രാഷ്ട്രീയ പാർട്ടി ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ കേരളത്തിൽ നമുക്കിത്രയേറെ വിഡ്ഢികളെ കിട്ടില്ലായിരുന്നു’ എന്ന് എംഎൻ കാരശ്ശേരി പറഞ്ഞതായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. സാമൂഹ്യവിമർശകനുമായ എംഎന്‍ കാരശ്ശേരി ഇങ്ങനെ പറഞ്ഞുവോ?  എംഎൻ കാരശ്ശേരി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും നിശിതമായ വിമർശനങ്ങൾ ഉന്നയിക്കാറുള്ള ആളാണ്. അദ്ദേഹത്തിന്റെ വിമർശനത്തിന് ഇരയാകാറുള്ളവരുടെ കൂട്ടത്തിൽ സിപിഎമ്മും ഉണ്ട്. എങ്കിലും ഒരു പാർട്ടിയിൽ മുഴുവൻ വിഡ്ഢികളാണെന്ന് കാരശ്ശേരി പറഞ്ഞോ എന്നതാണ് പ്രശ്നം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാചകത്തിലെ കീവേഡുകൾ ഉപയോഗിച്ച് ചിലർ ഇന്റർനെറ്റിൽ സെർച്ച് നടത്തി. കാരശ്ശേരി ഇത്തരമൊരു പ്രസ്താവന നടത്തിയതായി എവിടെയും കാണാൻ കഴിഞ്ഞില്ല. സിപിഎമ്മിനെ നിശിതമായി വിമർശിക്കുന്ന ധാരാളം…

      Read More »
    Back to top button
    error: