KeralaNEWS

18കാരി ജീവനൊടുക്കി; മരണം വിവാഹത്തിനു 4 നാൾ മുമ്പ്

     മ‍ഞ്ചേരിക്കടുത്ത് കാരക്കുന്നിൽ 18 കാരി പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആമയൂർ റോഡ് പുതിയത്ത് വീട്ടിൽ പരേതനായ ഷർഷ സിനിവറിന്റെയും  സുനീറയുടെയും  മകൾ ഷൈമ സിനിവർ ആണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കം ഇന്ന് (ചൊവ്വാ) ഉച്ചയ്ക്ക് കാരക്കുന്ന് വലിയ ജുമാമസ്ജിദിൽ.

ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെയാണ് സംഭവം. കാരക്കുന്നിലുള്ള പിതൃസഹോദരന്റെ വീടിന്റെ ടെറസിലുള്ള കമ്പിയിൽ ‍കഴുത്തിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു.

Signature-ad

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഷൈമയുടെ വിവാഹ നിശ്ചയം. അടുത്ത ദിവസം നിക്കാഹ് നടക്കാനിരിക്കെയാണ് സംഭവം. കാരക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തിനു ശേഷം പിഎസ്‌സി പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു. സഹോദരങ്ങൾ: തസ്നി സിനിവർ, നിഷാൽ.

Back to top button
error: