Kerala

    • ഉടമ ഉപേക്ഷിച്ചു, തളിപ്പറമ്പുകാര്‍ക്ക് ശല്യമായി കുതിര; പിടിച്ചുകെട്ടി നഗരസഭ

      കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും അലഞ്ഞു തിരിഞ്ഞ് നാട്ടുകാര്‍ക്ക് പൊതുശല്യമായി മാറിയ കുതിരയെ പിടിച്ചുകെട്ടി. തളിപ്പറമ്പ് നഗരസഭാ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. തളിപ്പറമ്പ് നഗരസഭയിലെയും സമീപ പഞ്ചായത്തിലെയും വിവിധ സ്ഥലങ്ങളില്‍ അലഞ്ഞ് നടക്കുന്ന കുതിര നാട്ടുകാര്‍ക്ക് ശല്യമായി മാറിയിട്ട് ഏറെക്കാലമായി. തളിപ്പറമ്പിലെ ഒരു വ്യക്തി വലിയ വില കൊടുത്ത് വാങ്ങിയ കുതിരകളില്‍ രണ്ടെണ്ണം ചത്തുപോയിരുന്നു. തുടര്‍ന്ന് മനോവിഷമത്തിലായ ഉടമ ഈ കുതിരയെ അഴിച്ച് വിടുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഉടമയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വീട്ടുവളപ്പുകളില്‍ തീറ്റ തേടി എത്തുന്ന കുതിര കാര്‍ഷിക വിളകള്‍ തിന്നു തീര്‍ക്കുകയും അലങ്കാര ചെടികളും മറ്റും നശിപ്പിക്കുന്നതും വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും കയറി നാശനഷ്ടങ്ങള്‍ വരുത്തുന്നതും പതിവായിരുന്നു. ഇതേ തുടര്‍ന്നാണ് കുതിരയെ നഗരസഭാ ജീവനക്കാര്‍ പിടിച്ചു കെട്ടിയത്.  

      Read More »
    • എന്‍.സി.പിയില്‍ പൊട്ടിത്തെറി; അധ്യക്ഷസ്ഥാനം രാജിവച്ച് ചാക്കോച്ചന്‍, ശശീന്ദ്രനും തോമാച്ചനും ഇനി ‘ഭായ് ഭായ്’

      തിരുവനന്തപുരം: എന്‍സിപിയില്‍ തുടരുന്ന പ്രതിസന്ധികള്‍ക്കൊടുവില്‍ സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച് പി.സി.ചാക്കോ. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് പി.സി.ചാക്കോ രാജിക്കത്തു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് കൂടിയാണ് ചാക്കോ. എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാന്‍ നടന്ന നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നടക്കാതെ പോയതിനു പിന്നാലെയാണ് അധ്യക്ഷപദവി ഉപേക്ഷിക്കാനുള്ള പി.സി.ചാക്കോയുടെ നീക്കം. ഇതിനിടെ ശശീന്ദ്രനും തോമസ് കെ.തോമസും തമ്മില്‍ കൈകോര്‍ത്തതോടെയാണ് പി.സി.ചാക്കോയ്ക്കു സ്ഥാനം രാജിവയ്ക്കേണ്ടി വന്നതെന്നും സൂചനയുണ്ട്. തോമസ് കെ.തോമസ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്. ചാക്കോ അധ്യക്ഷ സ്ഥാനത്ത് എത്തിയതു മുതലാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങളും വിഭാഗീയതയും രൂക്ഷമായതെന്നാണ് എതിര്‍പക്ഷം ഉയര്‍ത്തിയിരുന്ന ആരോപണം. തോമസ് കെ.തോമസും പി.സി.ചാക്കോയും ചേര്‍ന്നാണ് എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്. ഇതിനിടെ കൂറുമാറ്റത്തിന് ഇടത് എംഎല്‍എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന ആരോപണം തോമസിന് എതിരെ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി കടുത്ത നിലപാട് സ്വീകരിച്ചതോടെ മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന്…

      Read More »
    • വയനാട്ടില്‍ വീണ്ടും കാട്ടാനക്കലി; ആദിവാസി യുവാവ് കൊല്ലപ്പെട്ടത് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയില്‍

      വയനാട്: കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ വീണ്ടും ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ആദിവാസി യുവാവ് ബാലകൃഷ്ണന്‍ (27) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയാണ് അട്ടമല. ചൂരല്‍മലയില്‍ നിന്നുമാണ് അട്ടമലയിലേക്ക് പോകുന്നത്. ദുരന്തത്തിനു ശേഷം അട്ടമലയില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഏതാനും ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഇന്നലെയും വയനാട്ടില്‍ ബത്തേരിയില്‍ ആദിവാസി യുവാവിനെ കാട്ടാന കുത്തിക്കൊന്നിരുന്നു. ഉരുള്‍പൊട്ടലിനു ശേഷം പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.    

      Read More »
    • ”എനിക്കു പേടിയാണ്….” എഴുതി പൂര്‍ത്തിയാക്കാതെ ജോളിയുടെ വിടവാങ്ങല്‍

      കൊച്ചി: ”എനിക്കു പേടിയാണ്. ചെയര്‍മാനോട് സംസാരിക്കാന്‍ എനിക്കു ധൈര്യമില്ല” പരസ്യമായി മാപ്പു പറയണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന്, നിലവിലെ സെക്രട്ടറിക്കു നല്‍കാനായി ജോളി എഴുതി, പാതിയില്‍ നിര്‍ത്തിയ കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്.’തൊഴില്‍ സ്ഥലത്ത് പീഡനം നേരിടേണ്ടി വന്നയാളാണു ഞാന്‍. എന്റെ ജീവിതത്തിനും ആരോഗ്യത്തിനും അത് ഭീഷണിയായി. അതു കൊണ്ടു ഞാന്‍ നിങ്ങളോട് കരുണയ്ക്കായി യാചിക്കുകയാണ്. എന്റെ വിഷമം മനസ്സിലാക്കി, ഇതില്‍ നിന്നു കരകയറാന്‍ എനിക്കു കുറച്ചു സമയം തരൂ.’ ഇംഗ്ലിഷിലുള്ള, മുഴുമിപ്പിക്കാത്ത കത്തിലെ വരികള്‍ ഇങ്ങനെ പോകുന്നു. ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നു ജോളി ബോധരഹിതയാകുന്നത്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെക്കുറിച്ച് സംസാരിക്കുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. കയര്‍ബോര്‍ഡ് സെക്രട്ടറി ജിതേന്ദ്ര ശുക്ലക്ക് തന്നോട് ദേഷ്യമാണെന്നും ക്രമക്കേടുള്ള ഫയല്‍ മടക്കിയതാണ് ഇതിന് കാരണമെന്നും ജോളി പറയുന്നു. അതേസമയം, ജോളിയുടെ സംസ്‌കാരം ഇന്ന് രാവിലെ ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലാണ്. കയര്‍ ബോര്‍ഡിലെ സെക്ഷന്‍ ഓഫീസര്‍ ആയിരുന്ന ജോളി തലയിലെ രക്തസ്രാവം മൂലം ചികിത്സയിലിരിക്കെ…

      Read More »
    • സിപിഎം ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായി: 14 ഇടത്തും സെക്രട്ടറിമാരായി, ഇനി മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് സംസ്ഥാന സമ്മേളനം

         ഇന്നലെ കുന്നംകുളത്ത് സമാപിച്ച സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ ഗുരുവായൂർ മുൻ എംഎൽഎ കൂടിയായ കെ വി അബ്ദുൽ ഖാദറിനെ (60) ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇതോടെ കേരളത്തിലെ 14 ജില്ലകളിലും സിപിഎമ്മിന് ജില്ലാ സെക്രട്ടറിമാരായി. പാർട്ടിയുടെ വളർച്ചയുടെയും തലമുറ മാറ്റത്തിന്റെയും സൂചന നൽകിയാണ് 14 ജില്ലകളിലും പുതിയ സെക്രട്ടറിമാരെ സമ്മേളനം തിരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് വി ജോയി, കൊല്ലത്ത് എസ് സുദേവൻ, പത്തനംതിട്ടയിൽ രാജു എബ്രഹാം, ഇടുക്കിയിൽ സി വി വർഗീസ്, ആലപ്പുഴയിൽ ആർ നാസർ, കോട്ടയത്ത് എ വി റസൽ, എറണാകുളത്ത് സി എൻ മോഹനൻ, തൃശൂരിൽ കെ വി അബ്ദുൽ ഖാദർ, പാലക്കാട് ഇ എൻ സുരേഷ് ബാബു, മലപ്പുറത്ത് വി പി അനിൽ, വയനാട്ടിൽ കെ റഫീഖ്, കോഴിക്കോട് എം മെഹബൂബ്, കണ്ണൂരിൽ എം വി ജയരാജൻ, കാസർകോട് എം രാജഗോപാൽ എന്നിവരാണ് പുതിയ ജില്ലാ സെക്രട്ടറിമാർ. ഇവരിൽ 6 പേർ ആദ്യമായാണ് സെക്രട്ടറിമാരാകുന്നത്. 8…

      Read More »
    • ലഹരിക്കേസ്; നടന്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെ വിട്ടു

      കൊച്ചി: കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു. കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ നടപടി. ഷൈനിനെ കൂടാതെ കൂട്ടു പ്രതികളായ അഞ്ച് പേരെയും കോടതി കുറ്റവിമുക്തരാക്കി. കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ 2015 ജനുവരി 31നാണ് പൊലീസ് പരിശോധന നടത്തുന്നത്. കൊക്കെയ്ന്‍ ഉപയോഗിച്ച കേസില്‍ ഷൈന്‍ ടോം ചാക്കോയും സുഹൃത്തുക്കളും പൊലീസിന്റെ പിടിയിലായി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കൊക്കെയ്ന്‍ കേസ് ആയിരുന്നു ഇത്. പിന്നീട് വിചാരണ അനന്തമായി നീണ്ടു. കേസില്‍ തുടരന്വേഷണം നടത്തിയ ശേഷം 2018 ലാണ് പിന്നീട് വിചാരണ നടപടികള്‍ ആരംഭിച്ചത്. ശാസ്ത്രീയമായി തെളിവ് നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ഇതേത്തുടര്‍ന്നാണ് പ്രതികളെ കോടതി വെറുതെവിട്ടത്. ആദ്യം കാക്കനാട് ലാബില്‍ പരിശോധിച്ചില്ലെങ്കിലും കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. പിന്നീട് സംസ്ഥാനത്തിന് പുറത്തുള്ള ലാബുകളില്‍ നടത്തിയ കെമിക്കല്‍ പരിശോധനകളിലും സമാന സാഹചര്യമാണ് ഉണ്ടായത്. രക്ത സാമ്പിള്‍ പരിശോധന പരാജയപ്പെട്ട…

      Read More »
    • 8 മാസമുള്ള കുഞ്ഞ് തൊണ്ടയില്‍ അടപ്പു കുടുങ്ങി മരിച്ചു; 2 വര്‍ഷം മുന്‍പ് ആദ്യ കുട്ടിയും: അസ്വാഭാവികമെന്ന് പിതാവിന്റെ പരാതി

      കോഴിക്കോട്: എട്ടുമാസം പ്രായമായ കുട്ടി തൊണ്ടയില്‍ അടപ്പ് കുടുങ്ങി മരിച്ചതില്‍ അസ്വാഭാവികതയെന്ന പരാതിയുമായി പിതാവ്. പൊക്കുന്ന് സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ രാത്രി മരിച്ചത്. നിസാറിന്റെ ആദ്യത്തെ കുട്ടി രണ്ടു വര്‍ഷം മുന്‍പ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. രണ്ടു കുട്ടികളും മരിച്ചത് ഭാര്യവീട്ടില്‍ വച്ചാണ്. ഇതോടെയാണ് ടൗണ്‍ പൊലീസില്‍ നിസാര്‍ പരാതി നല്‍കിയത്. 14 ദിവസം പ്രായമുള്ളപ്പോഴായിരുന്നു ആദ്യ കുട്ടിയുടെ മരണം. ഇന്നലെ രാത്രി രണ്ടാമത്തെ കുട്ടിയുടെ തൊണ്ടയില്‍ അടപ്പു കുടുങ്ങിയപ്പോള്‍ കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുന്‍പ് ഈ കുട്ടി ഓട്ടോറിക്ഷയില്‍നിന്നു വീണപ്പോള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയിരുന്നെന്നും പരാതിയില്‍ പറയുന്നു. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

      Read More »
    • സ്വന്തം വീട്ടിൽ താമസിപ്പിക്കാം എന്ന് പ്രലോഭിപ്പിച്ച് ലൈംഗിക പീഡനം: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീക്ഷണിപ്പെടുത്തി തുടച്ചയായി പീഡനം

      പത്തനംതിട്ടയിലെ കോന്നിയിൽ ജോലിക്കെത്തിയ യുവതിക്ക് വാടകയ്ക്ക് താമസിക്കുന്നതിനു വീട് തരപ്പെടുത്താമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി കോയിപ്പുറത്ത് ഷാജി എന്നു വിളിക്കുന്ന സാം മോനി സാമുവൽ (50) ആണ് പിടിയിലായത്. നിരന്തരം പീഡനത്തിന് വിധേയയാക്കിയെന്ന ആലപ്പുഴ സ്വദേശിനി യുവതിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. കോന്നി ടൗണിലെ സ്വന്തം വീട്ടിൽ താമസിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന് ഭീഷണിപ്പെടുത്തിയാണ് ആദ്യം പീഡിപ്പിച്ചത്. 2022 നവംബറിൽ ആയിരുന്നു സംഭവം. തുടർന്ന് പ്രവാസിയായ സാം മോനി സാമുവൽ വിദേശത്ത് പോകുകയും പിന്നീട് നാട്ടിലെത്തിയശേഷം 2023 മാർച്ചിലും, 2024ൽ പലതവണയും യുവതിയെ പീഡിപ്പിച്ചു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിച്ച പ്രതി, അവ യുവതിക്ക് വാട്സാപ് വഴി അയയ്ക്കുകയും, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണിൽ നഗ്നയായി വിഡിയോ കോൾ വിളിപ്പിച്ച് ഭീഷണിപ്പെടുത്തി എന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പിന്നീട് കോന്നിയിലെ ജോലി ഉപേക്ഷിച്ചു പോയ യുവതിയെ, ആലപ്പുഴയിൽ അന്വേഷിച്ചെത്തിയ…

      Read More »
    • ഓട്ടം വിളിച്ച കുടുംബത്തെ ആക്ഷേപിച്ചെന്ന് പരാതി; പിന്നാലെ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

      കൊച്ചി: ഓട്ടം വിളിച്ച കുടുംബത്തെ ആക്ഷേപിച്ച ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് നിന്നെത്തിയ കുടുംബത്തിനാണ് കൊച്ചിയിലെ ഓട്ടോ ഡ്രൈവറില്‍ നിന്ന് ദുരനുഭവം നേരിട്ടത്. പുല്ലേപടി ദാറുല്‍ ഉലൂം സ്‌കൂളില്‍ ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക സംഗമത്തില്‍ പങ്കെടുക്കാനെത്തിയ കുടുംബമാണ് ഓട്ടോ ഡ്രൈവറുടെ ആക്ഷേപത്തിന് ഇരയായത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുല്ലേപടിയിലേക്ക് നിരക്ക് ചോദിച്ചപ്പോള്‍ 100 രൂപ ആകുമെന്ന് പറഞ്ഞ ഡ്രൈവറോട് ഇത് കൂടുതല്‍ അല്ലേയെന്ന് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായത്. 100 രൂപ തരാമെങ്കില്‍ കയറിയാല്‍ മതിയെന്നും മറ്റും പറഞ്ഞ് ഇയാള്‍ ആക്ഷേപിക്കുകയായിരുന്നു. മറ്റൊരു ഓട്ടോക്കാരനെ സമീപിച്ചപ്പോള്‍ 80 രൂപ പറഞ്ഞു. അതില്‍ കയറി പുല്ലേപടിയിലെത്തിയപ്പോള്‍ മീറ്ററില്‍ 46 രൂപയാണ് കണ്ടതെങ്കിലും 80 രൂപ കൊടുക്കേണ്ടി വന്നു. ഓട്ടോക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് ഗതാഗത മന്ത്രിക്ക് ഇ മെയിലില്‍ പരാതി അയച്ചതിനെ തുടര്‍ന്നാണ് നടപടി. മന്ത്രി ആര്‍ടിഒ: ടി.എം ജേഴ്‌സന് പരാതി കൈമാറി. അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍…

      Read More »
    • മോര്‍ച്ചറിയില്‍നിന്നു നാടകീയമായി ജീവിതത്തിലേക്ക്; ഒടുവില്‍ പവിത്രന്‍ മരണത്തിന് കീഴടങ്ങി

      കണ്ണൂര്‍: മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പവിത്രന്‍ (67) മരിച്ചു. ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. കൂത്തുപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. ജനുവരി 13ന് കണ്ണൂരിലെ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാര്‍ ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. ഗുരുതരമായ ശ്വാസകോശരോഗത്തെ തുടര്‍ന്ന് മംഗളൂരു ഹെഗ്‌ഡെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പവിത്രന്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കള്‍ പവിത്രനുമായി നാട്ടിലെത്തിയത്. സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഏര്‍പ്പാടും നടത്തിയിരുന്നു. പ്രാദേശിക ജനപ്രതിനിധിയുടെ കത്ത് പ്രകാരം പിറ്റേന്ന് സംസ്‌കാരം നടത്തുന്നതിനായി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. മോര്‍ച്ചറിയില്‍ നിന്ന് ആശുപത്രി ജീവനക്കാര്‍ പവിത്രനില്‍ ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് തിരികെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 11 ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യം ഭേദമായി ആശുപത്രി വിട്ടിരുന്നു. അതിനിടയിലാണ് ഇന്ന് മരണം സംഭവിച്ചത്. എകെജി ആശുപത്രിയിലെ ഡോക്ടര്‍ പൂര്‍ണിമ റാവുവിന്റെ ചികിത്സയ്ക്ക് ശേഷം ജനുവരി 24ന് ആണ് പവിത്രന്‍ ആശുപത്രി വിട്ടത്. വീട്ടില്‍ കഴിയുന്നതിനിടെ ആരോഗ്യ നില…

      Read More »
    Back to top button
    error: