
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു. കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ നടപടി. ഷൈനിനെ കൂടാതെ കൂട്ടു പ്രതികളായ അഞ്ച് പേരെയും കോടതി കുറ്റവിമുക്തരാക്കി.
കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ 2015 ജനുവരി 31നാണ് പൊലീസ് പരിശോധന നടത്തുന്നത്. കൊക്കെയ്ന്‍ ഉപയോഗിച്ച കേസില്‍ ഷൈന്‍ ടോം ചാക്കോയും സുഹൃത്തുക്കളും പൊലീസിന്റെ പിടിയിലായി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കൊക്കെയ്ന്‍ കേസ് ആയിരുന്നു ഇത്. പിന്നീട് വിചാരണ അനന്തമായി നീണ്ടു. കേസില്‍ തുടരന്വേഷണം നടത്തിയ ശേഷം 2018 ലാണ് പിന്നീട് വിചാരണ നടപടികള്‍ ആരംഭിച്ചത്. ശാസ്ത്രീയമായി തെളിവ് നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ഇതേത്തുടര്‍ന്നാണ് പ്രതികളെ കോടതി വെറുതെവിട്ടത്.

ആദ്യം കാക്കനാട് ലാബില്‍ പരിശോധിച്ചില്ലെങ്കിലും കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. പിന്നീട് സംസ്ഥാനത്തിന് പുറത്തുള്ള ലാബുകളില്‍ നടത്തിയ കെമിക്കല്‍ പരിശോധനകളിലും സമാന സാഹചര്യമാണ് ഉണ്ടായത്. രക്ത സാമ്പിള്‍ പരിശോധന പരാജയപ്പെട്ട സാഹചര്യത്തില്‍ കേസ് നിലനിന്നില്ല. വിചാരണ വേളയില്‍ ഹാജരായ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു.