Kerala

    • വിവാഹം കഴിക്കും, പിന്നെ പൊന്നും പണവുമായി മുങ്ങും: വിവാഹ വീരൻ്റെ 2ാം ഭാര്യ 4ാം ഭാര്യയുടെ ഫെയ്സ് ബുക്ക് ഫ്രണ്ടായി, അങ്ങനെ 4 കെട്ടിയ ‘പാവം അനാഥൻ’  കുടുങ്ങി

           പത്തനംതിട്ട: ഒറ്റപ്പെടീലിന്റെ വേദന തീർക്കാൻ 4 കെട്ടിയ യുവാവിന് ഭാര്യമാരുടെ ഫെയ്സ് ബുക്ക് സൗഹൃദം കെണിയായി. രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്സ് ബുക്ക് ഫ്രണ്ടായതോടെയാണ് അനാഥത്വത്തിന്റെ കണ്ണീർ കഥപറഞ്ഞ് അങ്ങോളം ഇങ്ങോളം കല്യാണം കഴിച്ചുനടന്ന വിരുതൻ പിടിയിലായത്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി, കോന്നി പ്രമാടം പുളിമുക്ക് തേജസ്‌ ഫ്ലാറ്റിൽ താമസിക്കുന്ന ദീപു ഫിലിപ്പി(36)നെയാണ് പൊലീസ്  അകത്താക്കിയത്. കെണിയിൽ വീഴുന്ന യുവതികളോടൊപ്പം വിവാഹം കഴിച്ച് താമസിച്ച ശേഷം പൊന്നും പണവുമായി മുങ്ങും. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട യുവതിയുടെ പരാതിയിലാണ്  ഇപ്പോൾ ഇയാള്‍ കുടുങ്ങിയത്. താൻ അനാഥനാണെന്നും വിവാഹം കഴിച്ചാൽ ഒറ്റപ്പെടുന്നതിന്റെ വേദന മാറുമെന്നുമുള്ള സങ്കടം ദീപു യുവതികളോട് പറയും. അവരിൽനിന്ന് കിട്ടുന്ന കണ്ണീരാനുകൂല്യം മുതലാക്കി കല്യാണവും കഴിക്കും. ഇതായിരുന്നു പതിവ് തന്ത്രം. തുടർന്ന് ഒരുമിച്ചുജീവിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം അടുത്ത ഇരയെ തേടിപ്പോകും. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുമ്പ്‌ കല്യാണം കഴിച്ചായിരുന്നു തുടക്കം. ബന്ധത്തിൽ 2 കുട്ടികളുമുണ്ടായി. തുടർന്ന്…

      Read More »
    • 9 വയസ്സുകാരൻ പേവിഷബാധയേറ്റ് മരിച്ചു, തെരുവുനായ ആക്രമിച്ച കാര്യം കുട്ടി വീട്ടിൽ പറഞ്ഞില്ല

          ആലപ്പുഴ ചാരുംമൂട് പേവിഷബാധയേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന  9 വയസ്സുകാരൻ മരിച്ചു. പനി ബാധിച്ചതിനെ തുടർന്ന്  നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണു പേവിഷബാധയുടെ ലക്ഷണം കണ്ടത്. തുടർന്നു തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാഴ്ച മുൻപു വീടിനു സമീപത്തുകൂടി കുട്ടി സൈക്കിളിൽ പോകുമ്പോൾ തെരുവുനായ ആക്രമിക്കാൻ ശ്രമിക്കുകയും സൈക്കിളിന്റെ ടയറിൽ കടിക്കുകയും ചെയ്തു. കുട്ടി താഴെ വീണപ്പോൾ തുടയിൽ ചെറിയ പോറലുണ്ടായി. ഇതിനിടെ നായയുടെ നഖം കുട്ടിയുടെ കാലിൽ കൊണ്ടതായാണു നിഗമനം. ഇതിനിടെ പേവിഷബാധയേറ്റതാവാം എന്നാണു കണക്കുകൂട്ടൽ. നായ ആക്രമിക്കാൻ ശ്രമിച്ച കാര്യം കുട്ടി വീട്ടിൽ പറഞ്ഞില്ല. കുട്ടിക്കു പേവിഷബാധയുടെ ലക്ഷണം കണ്ടതോടെ വീടുമായി സഹകരിച്ചവർക്കും കുട്ടി പഠിക്കുന്ന സ്കൂളിലെ വിദ്യാർഥികൾക്കും ആരോഗ്യ വകുപ്പ് അധികൃതർ പേവിഷ പ്രതിരോധ കുത്തിവയ്പു നൽകി.

      Read More »
    • പനമരത്ത് മുസ്ലിം വനിതയെ മാറ്റി ആദിവാസിപ്പെണ്ണിനെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റാക്കി; വിവാദ പരാമര്‍ശവുമായി സിപിഎം നേതാവ്

      വയനാട്: പനമരം പഞ്ചായത്ത് പ്രസിഡന്റിനെതിരെ വിവാദ പരാമര്‍ശവുമായി സിപിഎം ജില്ലാ കമ്മിറ്റി അംഗം എ.എന്‍.പ്രഭാകരന്‍. പനമരത്ത് മുസ്ലിം വനിതയെ മാറ്റി ആദിവാസിപ്പെണ്ണിനെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റാക്കിയെന്നായിരുന്നു പരാമര്‍ശം. ”പ്രസിഡന്റ് ആകേണ്ടിയിരുന്ന ഹസീനയെ കോണ്‍ഗ്രസുകാര്‍ മാറ്റി. ലീഗിനെ കോണ്‍ഗ്രസ് കാലുവാരി. ആദ്യമായി മുസ്ലിം വനിത പ്രസിഡന്റായ പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണം ലീഗ് മറിച്ചിട്ടു. അടുത്ത തിരഞ്ഞെടുപ്പില്‍ വീട് കയറുമ്പോള്‍ ലീഗുകാര്‍ മറുപടി പറയേണ്ടി വരും. കേസുണ്ടാക്കിയ അഷ്‌റഫ് എന്ന പൊലീസുകാരനോടു വേറെ ഒന്നും പറയാനില്ല. ഞങ്ങള്‍ ഇഷ്ടം പോലെ കേസില്‍ പ്രതിയായതാണ്. വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട” -പ്രഭാകരന്‍ പറഞ്ഞു. പനമരത്ത് സിപിഎം നടത്തിയ പ്രതിഷേധ യോഗത്തിലാണു പ്രഭാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്. ജനറല്‍ വിഭാഗത്തിലെ വനിതാ സംവരണമുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്ടി വിഭാഗത്തില്‍നിന്നുള്ള എ. ലക്ഷ്മിയെയാണ് മുസ്ലിം ലീഗ് തിരഞ്ഞെടുത്ത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ ആസ്യ പ്രസിഡന്റായത്. പിന്നീട് പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വാസ…

      Read More »
    • സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്നത് 15 ലക്ഷം വീടുകള്‍; ‘കെ ഹോംസി’ന് വലിയ സാധ്യത, തൊഴിലവസരങ്ങളും

      തിരുവനന്തപുരം: 2025 – 26 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നാണ് കെ ഹോം. ടൂറിസം രംഗത്ത് ഉണര്‍വേകാനുള്ള പുതിയ പദ്ധതിയ്ക്ക് സംസ്ഥാനത്ത് മികച്ച സാധ്യതകാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വീട്ടുടമകള്‍ക്ക് വരുമാന മാര്‍ഗം എന്നതിന് പുറമെ, കൂടുതല്‍ തൊഴിലവസരങ്ങളും കെ ഹോംസിലൂടെ ലഭിക്കും. താമസക്കാരില്ലാത്ത വീടുകളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ടൂറിസത്തിനായി ഉപയോഗിക്കുന്ന പദ്ധതിയാണ് കെ ഹോംസ്. നിലവില്‍ സംസ്ഥാനത്ത് 15 ലക്ഷത്തോളം വീടുകള്‍ ആള്‍പ്പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ടൂറിസം സാധ്യതകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന നിരവധി വീടുകള്‍ ഇതിലുണ്ട്. കെ ഹോംസ് പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കായി അഞ്ച് കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പിന്നീട് കൂടുതല്‍ സ്ഥലങ്ങളില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഫോര്‍ട്ടുകൊച്ചി, കുമരകം, കോവളം, മൂന്നാര്‍ വിനോദ സഞ്ചാര മേഖലകളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഒഴിഞ്ഞ വീടുകളിലാണ് പൈലറ്റ് പ്രജക്ട് നടപ്പിലാക്കുക. വിജയിച്ചാല്‍ കൂടുതല്‍ നഗരങ്ങളിലും…

      Read More »
    • കയര്‍ ബോര്‍ഡിലെ മാനസിക പീഡനം; കാന്‍സര്‍ അതിജീവിതയായ പരാതിക്കാരി മരിച്ചു

      കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിലെ മാനസിക പീഡനവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ കൊച്ചി ഓഫീസിലെ സെക്ഷന്‍ ഓഫീസര്‍ ജോളി മധു മരിച്ചു. തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് മരണം. തൊഴിലിടത്ത് നേരിടേണ്ടി വന്ന മാനസിക സമ്മര്‍ദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു. ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു. കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരെ ജോളി നിരവധി പരാതി നല്‍കിയെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. ഓഫിസിലെ തൊഴില്‍ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകള്‍ അയച്ചതിന്റ പേരില്‍ പോലും പ്രതികാര നടപടികള്‍…

      Read More »
    • അമ്മ ഓടിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം; പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകൾക്ക് ദാരുണാന്ത്യം

               കോഴിക്കോട്: സ്‌കൂട്ടര്‍ റോഡരികിലെ താഴ്ചയിലേക്കു മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. കൊടിയത്തൂര്‍ കാരാട്ട് മുജീബിന്റെ മകള്‍ ഫാത്തിമ ജിബിന്‍(18) ആണ് മരിച്ചത്. ചേന്ദമംഗലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ (ഞായർ) വൈകീട്ട് ഏഴരയോടെ മുക്കം ഹൈസ്‌കൂള്‍ റോഡിലായിരുന്നു അപകടം. കുറ്റിപ്പാലയില്‍നിന്ന് അഗസ്ത്യന്‍മുഴിയിലേക്ക് വരുന്നതിനിടെ മാതാവ് നെജിനാബി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇറക്കത്തില്‍ നിയന്ത്രണംവിടുകയും വൈദ്യുതത്തൂണിലിടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുക്കം അഗ്‌നിരക്ഷാസേനയെത്തി ഇരുവരെയും മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫാത്തിമ ജിബിന്റെ ജീവന്‍രക്ഷിക്കാനായില്ല. ഈ വാഹനത്തിന്റെ തൊട്ടുമുന്നിലായി പിതാവ് മറ്റൊരു ബൈക്കിലുണ്ടായിരുന്നു. ഫാത്തിമ ജിബിന്റെ സഹോദരങ്ങള്‍ ഫാത്തിമ റെന, റാസി (ഇരുവരും ജി.എം.യു.പി. സ്‌കൂള്‍ കൊടിയത്തൂര്‍.)

      Read More »
    • ഭർത്താവുമായി പിണങ്ങി ജീവിച്ച യുവതിക്ക് ഗുളിക നൽകി ബോധം കെടുത്തി മന്ത്രവാദി നഗ്നചിത്രങ്ങൾ പകർത്തി; ഭീക്ഷണിപ്പെടുത്തി 61 ലക്ഷം രൂപയും തട്ടിയെടുത്തു: സംഭവം ചാവക്കാട്

            തൃശൂർ: ഭർത്താവുമായുള്ള പ്രശ്നങ്ങൾക്ക് മന്ത്രവാദത്തിലൂടെ പരിഹാരം കാണാമെന്ന് വിശ്വസിപ്പിച്ച് ലൈംഗീകമായി പീ‍ഡിപ്പിക്കുകയും  61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ മന്ത്രവാദിയും  സഹായിയും അറസ്റ്റിൽ. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയിൽ വീട്ടിൽ താജുദ്ദീൻ (46), സഹായി ഷക്കീർ (37) എന്നിവരെയാണ് എസ്എച്ച്ഒ വി.വി വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയുടെ വീട്ടിലേക്കു മന്ത്രവാദിയുടെ ശിഷ്യനെന്നു വിശ്വസിപ്പിച്ചാണ് ഷക്കീർ എത്തിയത്. തലവേദനയുടേതെന്നു പറഞ്ഞു ഗുളിക നൽകി ബോധം കെടുത്തി നഗ്നചിത്രങ്ങൾ പകർത്തി. പിന്നീട് ഭർത്താവിന്റെ വീട്ടുകാരെ ഈ ചിത്രങ്ങൾ കാണിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും  പണം കൈക്കലാക്കുകയും ചെയ്തു. പിന്നീട് ഇയാളുടെ ഗുരുവാണെന്നു പറഞ്ഞ് താജുദ്ദീൻ യുവതിയുടെ വീട്ടിലെത്തി മരുന്നു നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി ഉപദ്രവിക്കുകയും ഇത് മൊബൈലിൽ പകർത്തുകയും ചെയ്തു. ഭീഷണിപ്പെടുത്തി പലതവണയായി 60 ലക്ഷം രൂപ കൈക്കലാക്കി. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.…

      Read More »
    • വ്യാജരേഖ ചമച്ച് തിരുവനന്തപുരത്ത് പത്ത് വര്‍ഷമായി താമസം, മൂന്ന് ബംഗ്ലാദേശികള്‍ പിടിയില്‍

      തിരുവനന്തപുരം: പശ്ചിമബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന തലസ്ഥാനത്ത് വര്‍ഷങ്ങളായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാര്‍ പിടിയില്‍. കഫീത്തുള്ള, സോഹിറുദീന്‍, അലങ്കീര്‍ എന്നിവരെയാണ് വട്ടിയൂര്‍ക്കാവ് പൊലീസ് നെട്ടയത്തെ വാടകവീട്ടില്‍ നിന്നും പിടികൂടിയത്. ഇതില്‍ ഒരാള്‍ 2014 മുതല്‍ കേരളത്തിലുണ്ട്. കെട്ടിട നിര്‍മ്മാണത്തിനായി എത്തിയെന്ന വ്യാജരേഖ ചമച്ചാണ് ഇവിടെ കഴിഞ്ഞുകൂടിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തില്‍ ഇത്തരത്തില്‍ നിരവധി ബംഗ്ലാദേശ് സ്വദേശികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു പൊലീസിന്റെ പരിശോധന. ഏജന്റുകള്‍ വഴിയാണ് ഇവര്‍ കേരളത്തിലെത്തിയത്. ഇന്ത്യയിലെത്താന്‍ അതിര്‍ത്തിയിലുള്ള പുഴ നീന്തിക്കടക്കുകയായിരുന്നു. ഇവരെ തിരിച്ചയയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച എറണാകുളം ഞാറയ്ക്കലില്‍ നിന്ന് ബംഗ്ലാദേശി ദമ്പതികളായ ദശരഥ് ബാനര്‍ജി (38), ഭാര്യ മാരി ബിബി (33) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. വ്യാജരേഖ ചമച്ച് കേരളത്തില്‍ കാലങ്ങളായി താമസിച്ചിരുന്ന ഇവരുടെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സ്വന്തം ഭൂമിവരെയുണ്ട്.പറവൂര്‍ വടക്കേ മേത്തറ ഭാഗത്ത് സ്ഥലംവാങ്ങി രജിസ്റ്റര്‍ ചെയ്ത് താമസിക്കുകയായിരുന്നു. എറണാകുളം റൂറല്‍ ജില്ലാ…

      Read More »
    • കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സീറോ മലബാര്‍ സഭയുടെ സര്‍ക്കുലര്‍

      കോട്ടയം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സിറോ മലബാര്‍ സഭ ചങ്ങനാശേരി അതിരൂപത. വിവിധ വിഷയങ്ങളിലെ അവഗണന ചൂണ്ടിക്കാട്ടി ചങ്ങനാശ്ശേരി അതിരൂപതയുടെ മുഴുവന്‍ പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിക്കും. ആര്‍ച്ച് ബിഷപ്പ് തോമസ് തറയില്‍ ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. ക്രിസ്തീയ സമൂഹത്തിന് അര്‍ഹമായ ന്യൂനപക്ഷ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നെന്ന് സഭ സര്‍ക്കുലറില്‍ ആരോപിക്കുന്നു. പരിസ്ഥിതി നിയമങ്ങളും വഖഫ് നിയമങ്ങളും സഭയെ ഭീഷണിപ്പെടുത്തുന്നു. ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള ജസ്റ്റിസ് ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് എവിടെ? കുട്ടനാട്ടിലെ നെല്‍കര്‍ഷകരും മലയോര കര്‍ഷകരും ദുരിതത്തിലാണെന്നും സര്‍ക്കുലറില്‍ പറയുന്നു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കനത്തപ്രതിസന്ധി നേരിടുകയാണ്. അധ്യാപക- അനധ്യാപക നിയമനങ്ങള്‍ വിവിധ കാരണത്താല്‍ അട്ടിമറിക്കുകയാണ്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ സഭയെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണില്‍ കാണുകയാണെന്നും സര്‍ക്കുലറില്‍ വിമര്‍ശിക്കുന്നു. അടുത്ത ശനിയാഴ്ച കര്‍ഷക രക്ഷാ നസ്രാണി മുന്നേറ്റ ലോങ് മാര്‍ച്ച് നടത്തുമെന്നും സര്‍ക്കുലറിലുണ്ട്. അവകാശ സംരക്ഷണ റാലിയായിട്ടാണ് പരിപാടി. അടുത്ത ശനിയാഴ്ച അവകാശ പ്രഖ്യാപന…

      Read More »
    • ഡോക്ടറെ ബ്ലാക് മെയിൽ ചെയ്ത് 45 ലക്ഷ രൂപ തട്ടി, ഭാര്യയും ഭർത്താവും കുടുങ്ങും

         കാഞ്ഞങ്ങാട്: ഡോക്ടർക്കൊപ്പം നിന്ന് ഫോടോയെടുത്ത ശേഷം ഭീഷണിപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ ദമ്പതികൾക്കെതിരെ കാസർകോട് മേൽപറമ്പ് പൊലീസ് കേസെടുത്തു. ഹൊസ്‌ദുർഗ് കോടതി നിർദ്ദേശ പ്രകാരമാണ് കേസ് എടുത്തത്. വിദ്യാനഗർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 57കാരനായ ഡോക്ടറുടെ പരാതിയിലാണ് മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖദീജത്ത് റിശാന (35), ഭർത്താവ് റഹ്മതുല്ല (41) എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 2023 ഓഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം തുടങ്ങിയത്. മേൽപറമ്പിലെ ഒരു ഹോട്ടലിൽ വച്ച് 2023 സെപ്റ്റംബറിൽ യുവതി ഡോക്ടർക്കൊപ്പം സെൽഫിയെടുക്കുകയും പിന്നീട് ഈ ഫോട്ടോ കാണിച്ച് ബ്ലാക് മെയിൽ ചെയ്ത് പല തവണകളായി 45 ലക്ഷം രൂപ കൈക്കലാക്കി എന്നുമാണ് പരാതിയിൽ പറയുന്നത്. ദമ്പതികളുടെ ശല്യം വർധിച്ചതോടെയാണ് ഡോക്ടർ പരാതിയുമായി കോടതിയെ സമീപിച്ചത്. ബിഎൻഎസ് നിയമത്തിലെ 351(2), 308, 356(1) വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മേൽപറമ്പ് ഇൻസ്പെക്ടർ എ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.

      Read More »
    Back to top button
    error: