KeralaNEWS

ബെവ്‌കോയില്‍ സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പ്പന; പകുതി വിലയ്ക്ക് ബ്രാന്‍ഡി!

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ ഷോപ്പുകളില്‍ ബ്രാന്‍ഡിയുടെ സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പ്പന. ബ്ലു ഓഷ്യന്‍ ബിവറേജസ് എന്ന കമ്പനിയാണ് ചില ബ്രാന്‍ഡുകള്‍ നിര്‍ത്തുന്നതിന്റെ ഭാഗമായി വില പകുതിയായി കുറച്ചത്.

1310 രൂപയ്ക്കു വിറ്റിരുന്ന കുപ്പിയുടെ വില 650 രൂപയാക്കി. സ്റ്റോക്ക് എത്രയും വേഗം വിറ്റു തീര്‍ക്കുകയാണ് ലക്ഷ്യം.

Signature-ad

സര്‍ക്കാരിനുള്ള നികുതി, ബെവ്‌കോയുടെ കമ്മീഷന്‍ എന്നിവയില്‍ കുറവു വരില്ല. വില കുറയ്ക്കുന്നതിന്റെ നഷ്ടം കമ്പനിക്കു മാത്രം.

 

Back to top button
error: