
നടൻ മോഹന്‍ലാല്‍ ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി. മുഹമ്മദ് കുട്ടി, വിശാഖം എന്ന പേരിൽ നീരാജനം വഴിപാടാണ് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി. ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹന്‍ലാല്‍ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമലദർശനത്തിന്‍റെ കാര്യം അറിയിക്കുകയും ചെയ്തിരുന്നു എന്ന് ഒപ്പമുള്ള സുഹൃത്തുക്കൾ പറഞ്ഞു.
ചൊവ്വാഴ്ച മോഹന്‍ലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. ലാല്‍ ശബരിമലയിൽ എത്തിയ ദൃശ്യങ്ങള്‍ വൈറലായിരുന്നു. സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാലിൻ്റെ ബിഗ് ബഡ്ജറ്റ് ചിത്രം എമ്പുരാൻ്റെ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് താരത്തിന്റെ ശബരിമല സന്ദർശനം.

പമ്പയിലെത്തിയ മോഹൻലാൽ ഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. പടിപൂജ അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കും. നാളെ ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയാവും മലയിറങ്ങുക.